2. വളരെ ഉയർന്ന താപനിലയിലുള്ള ദ്രവ്യത്തിന്റെ അവസ്ഥ- ക്വാർക്ക് ഗ്രൂവോൺ പ്ലാസ്മ
4. ദ്രവ്യത്തിന് പിണ്ഡം എന്ന ഗുണം നൽകുന്ന കണം- ഹിഗ്സ് ബോസാൺ
5. കാന്തിക ഫ്ലക്സിൻറ യൂണിറ്റ് ഏത്- വെബ്ബർ
6. തുലനത്തെ ആസ്പദമാക്കി ഒരു വസ്തുവിന്റെ ഇരുവശത്തക്കുമുള്ള ചലനമാണ്- ദോലനം (Oscillation)
7. ജഡത്വനിയമം ആവിഷ്കരിച്ചത്- ഗലീലിയോ
8. സ്വിച്ച് ഓഫ് ചെയ്ത ശേഷവും ഫാൻ അല്പനേരം കൂടി കറങ്ങുന്നതിന് കാരണം- ചലന ജഡത്വം
9. ഏതൊരു പ്രവർത്തനത്തിനും തുല്യവും വിപരീതവുമായ ഒരു പ്രതിപ്രവർത്തനം ഉണ്ടായിരിക്കും. ഇത് ന്യൂട്ടൻറ എത്രാം ചലനനിയമവുമായി ബന്ധപ്പെട്ടതാണ്- 3
10. ആപേക്ഷിക സിദ്ധാന്തത്തിന്റെ (Theory of Relativity) ഉപജ്ഞാതാവ്- ആൽബർട്ട് ഐൻസ്റ്റൈൻ
11. പ്രകാശത്തിന് ഏറ്റവും കൂടുതൽ വേഗമുള്ളത്- ശൂന്യതയിൽ
12. ചുവന്ന പ്രകാശത്തിൽ പച്ച ഇലയുടെ നിറം- കറുപ്പ്
13. തരംഗദൈർഘ്യം കുറഞ്ഞ വർണം- വയലറ്റ്
14. ഒരു ദൃശ്യാനുഭവം റെറ്റിനയിൽ 1/16 സെക്കൻഡ് സമയത്തേക്ക് തങ്ങി നിൽക്കുന്ന പ്രതിഭാസം- വിക്ഷണസ്ഥിരത
15. മിനുസമുള്ള പ്രതലത്തിൽ തട്ടി പ്രകാശം തിരിച്ചു വരുന്ന പ്രതിഭാസം- പ്രതിഫലനം (Reflection)
16. ഒപ്റ്റിക്കൽ ഫൈബറുകൾ വഴി വിവരവിനിമയത്തിന് സഹായിക്കുന്ന പ്രകാശ പ്രതിഭാസം- പൂർണാന്തരിക പ്രതിഫലനം
17. തറയിൽ ഇരിക്കുന്ന ഒരു വസ്തുവിന്റെ സ്ഥിതികോർജം എത്രയായിരിക്കും- പൂജ്യം
18. പ്രകാശത്തിന്റെ വേഗം ആദ്യമായി അളന്നത്- റോമർ
19. തിരാതടവും തിരാശിഖിരവും തമ്മിലുള്ള ലംബദൂരം- ഉന്നതി
20. ജലം ഐസാകുന്ന താപനില- 0°C
21. ക്വാണ്ടം സിദ്ധാന്തത്തിന്റെ കണ്ടുപിടിത്തവുമായി ബന്ധപ്പെട്ട് 1918- ൽ നൊബേൽ നേടിയ ശാസ്ത്രജ്ഞൻ- മാക്സ് പ്ലാങ്ക്
22. സി.ടി. സ്കാൻ കണ്ടെത്തിയതാര്- ഗോഡ്ഫ്രീ ഹൗൺസ് ഫീൽഡ്
23. വൈദ്യുത പ്രവാഹതീവ്രത അളക്കുന്ന ഉപകരണം- അമ്മീറ്റർ
24. ന്യൂക്ലിയർ റിയാക്ടറുകളിൽ ഇന്ധനമായി ഉപയോഗിക്കുന്നത്- സമ്പുഷ്ട യുറേനിയം (U-235)
25. മഴത്തുള്ളിയുടെ ഗോളാകൃതിക്ക് കാരണം- പ്രതലബലം
26. ഹൈഡ്രജൻ ബോംബിന്റെ പ്രവർത്തനതത്ത്വം- ന്യൂക്ലിയർ ഫ്യൂഷൻ
27. ആൽഫ, ബീറ്റ് എന്നീ റേഡിയോ ആക്ടീവ് വികിരണങ്ങൾ കണ്ടത്തിയത്- ഏണസ്റ്റ് റൂഥർഫോർഡ് (1903)
28. വയറുകളുടെ സഹായമില്ലാതെ റേഡിയോ തരംഗങ്ങൾ ഉപയോഗിച്ച് ഉപകരണങ്ങൾ തമ്മിൽ ബന്ധിപ്പിച്ച് വിവരകൈമാറ്റം സാധ്യമാക്കുന്ന സംവിധാനം- WiFi (Wireless Fidelity)
29. IC ചിപ്പ് നിർമാണത്തിന് ഉപയോഗിക്കുന്ന മൂലകങ്ങൾ- ജർമനിയം, സിലിക്കൺ
30. ക്ലോറിൻ വാതകം നിറച്ച ബൾബിന്റെ നിറം എന്ത്- പച്ച
31. സാധാരണ ടോർച്ച് സെല്ലിന്റെ വോൾട്ടത- 1.5 വോൾട്ട്
32. ഗാർഹിക സർക്യൂട്ടിലെ എർത്ത് വയറിന്റെ നിറം- പച്ച
33. പുനഃസ്ഥാപിക്കാവുന്ന ഊർ സ്രോതസ്സുകൾക്ക് ഉദാഹരണങ്ങൾ- സൗരോർജം, ബയോഗ്യാസ്, ജലം, ജൈവപിണ്ഡം
34. ഊർജത്തിന്റെ സി.ജി.എസ് യൂണിറ്റ്- എർഗ്
35. ഒന്നാംവർഗ ഉത്തോലകത്തിന്റെ ഉദാഹരണങ്ങൾ- കപ്പി, നെയിൽ പുള്ളർ, സീസോ, ത്രാസ്, കത്രിക, പ്ലയേഴ്സ്
36. രണ്ട് വസ്തുക്കളുടെ പിണ്ഡം ഇരട്ടിയായാൽ അവ തമ്മിലുള്ള ആകർഷണബലം _____ ആവുന്നു- നാല് മടങ്ങാകുന്നു
37. സ്പ്രിങ് ബാലൻസിന്റെ പ്രവർത്തനത്തിനു പിന്നിലെ അടിസ്ഥാന നിയമം- ഹുക്ക്സ് നിയമം
38. വർത്തുള പാതയിൽ ചലിക്കുന്ന വസ്തുവിന് വൃത്തികേന്ദ്രത്തിലേക്ക് അനുഭവപ്പെടുന്ന ബലം- അഭികേന്ദ്രബലം (Centripetal force)
39. പ്രകൃതിയിലെ ഏറ്റവും ദുർബലമായ ബലം- ഭൂഗുരുത്വാകർഷണ ബലം (Gravitational force)
40. വിശിഷ്ട താപധാരിത ഏറ്റവും കൂടുതലുള്ള പദാർഥം- ജലം
41. ടങ്സ്റ്റൻറ ദ്രവണാങ്കം എത്ര- 3410°C
42. കത്തുന്ന ബൾബിന് താഴെ നിൽക്കുന്നയാൾക്ക് താപം ലഭിക്കുന്നത്- വികിരണം മൂലം
43. മെർക്കുറി തെർമോമീറ്റർ കണ്ടുപിടിച്ചത്- ഫാരൻഹീറ്റ്
44. തൻമാത്രകളുടെ ഗതികോർജം പൂജ്യമായി മാറുന്ന താപനില- -273.15°C (അബ്സല്യൂട്ട് സീറോ)
45. കടലിന്റെ ആഴം അളക്കുന്ന ഉപകരണമായ SONAR- ന്റെ പൂർണരൂപം- സൗണ്ട് നാവിഗേഷൻ ആൻഡ് റെയിഞ്ചിങ്
46. കഷ്ടിച്ച് കേൾക്കാൻ കഴിയുന്ന ശബ്ദത്തിന്റെ തീവ്രത എത്ര- 10 dB
47. ശബ്ദത്തെക്കാൾ 5 ഇരട്ടി വേഗത്തെ സൂചിപ്പിക്കുന്നത്- ഹൈപ്പർ സോണിക്ക്
48. ബഹിരാകാശ സഞ്ചാരികൾ പരസ്പരം സംസാരിക്കാൻ റേഡിയോ സംവിധാനം ഉപയോഗിക്കാൻ കാരണം- ശൂന്യതയിൽ ശബ്ദത്തിനു സഞ്ചരിക്കാൻ കഴിയില്ല
49. ഒരു സെക്കൻഡിൽ വസ്തുവിന് ഉണ്ടാകുന്ന കമ്പനങ്ങളുടെ എണ്ണം- ആവൃത്തി
50. വസ്തുക്കളുടെ ത്രിമാനചിത്രങ്ങൾ എടുക്കുന്ന സാങ്കേതിക വിദ്യ- ഹോളോഗ്രാം
51. കോൺവെക്സ് ലെൻസിൽ രൂപപ്പെടുന്ന പ്രതിബിംബം- യഥാർഥവും തലകീഴായതും (Real and Inverted)
52. ശരീരത്തിൽ വിറ്റാമിൻ-ഡി ഉത്പാദിപ്പിക്കുന്ന പ്രകാശ കിരണം- അൾട്രാവയലറ്റ് കിരണം
53. സോളാർ സെല്ലുകളുടെ പ്രവർത്തനതത്ത്വം- ഫോട്ടോ ഇലക്ട്രിക് പ്രഭാവം
54. മനുഷ്യന് കേൾക്കാൻ സാധിക്കാത്ത വിധത്തിലുള്ള ഉയർന്ന ആവൃത്തിയുള്ള ശബ്ദം പുറപ്പെടുവിക്കുന്ന വിസിൽ- ഗാൾട്ടൻ വിസിൽ
55. ഒരു പദാർഥത്തിലെ എല്ലാ തന്മാത്രയുടെയും ചലനം മുഴുവനായും നിലയ്ക്കുന്ന ഊഷ്മാവ്- അബ്സല്യൂട്ട് സീറോ
56. വിശിഷ്ട താപധാരിതയുടെ യൂണിറ്റ്- ജൂൾ / കിലോഗ്രാം കെൽവിൻ (J/kgK)
57. ഭൂമിയിൽ നിന്നുള്ള പലായന പ്രവേഗം- 11.2 km/sec
58. 'നിൽക്കാനൊരിടവും ഒരു ഉത്തോലകവും തന്നാൽ ഈ ഭൂമിയെ തന്നെ ഞാൻ മാറ്റിത്തരാം', എന്ന് പ്രസ്താവിച്ച വ്യക്തി- ആർക്കിമിഡീസ്
59. പെട്രോളിയത്തിൽ നിന്ന് (ക്രൂഡ് ഓയിൽ) പെട്രോൾ, ഡീസൽ, മണ്ണണ്ണ, നാഫ്ത തുടങ്ങിയ ഉത്പന്നങ്ങൾ വേർതിരിക്കുന്ന പ്രക്രിയ- അംശിക സ്വദനം
60. ഇന്ത്യയിൽ വിതരണത്തിനുവേണ്ടി ഉപയോഗിക്കുന്ന വൈദ്യുതിയുടെ ആവൃത്തി- 50 ഹെർട്സ്
61. ഫിലമെന്റ് ലാമ്പിൽ ബാഷ്പീകരണം കുറയ്ക്കുവാനായി നിറയ്ക്കുന്ന വാതകങ്ങൾ- ആർഗൺ, നൈട്രജൻ
62. ഡ്രൈസെല്ലിലെ നെഗറ്റീവ് ഇലക്ട്രോഡ് അറിയപ്പെടുന്നത്- കാഥോഡ്
63. വൈദ്യുത പ്രവാഹത്തെ ഒരേ ദിശയിൽ മാത്രം ആക്കുന്ന പ്രവർത്തനം- റക്ടിഫിക്കേഷൻ
64. പ്ലൂട്ടോണിയം കണ്ടുപിടിച്ചത്- ഗ്ലെൻ സീബോർഗ് (1941)
No comments:
Post a Comment