Tuesday, 7 July 2020

General Knowledge Part- 21

1. ഈസ്റ്റ് ഇന്ത്യ കമ്പനിയുമായി ബന്ധപ്പെട്ടുള്ള ഇരുട്ടറ ദുരന്തം നടന്ന വർഷം- 1756 
  • കൊൽക്കത്തയിലെ ഒരു ചെറിയ മുറിയിൽ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ 146 ഭടന്മാരെ തടവിലിടുകയും അതിൽ 123 പേർ ശ്വാസംമുട്ടി മരിക്കുകയും ചെയ്ത സംഭവമാണിത്. 
2. സർദാർ സരോവർ പദ്ധതി ഏത് സംസ്ഥാനത്താണ്- ഗുജറാത്ത് 


3. അരുണാചൽ പ്രദേശ് മുൻപ് അറിയപ്പെട്ടിരുന്ന പേര്- നേഫ (North East Frontier Agency) 


4. ലോകത്ത് ഏറ്റവും കൂടുതൽ ജനവാസമുള്ള നഗരം- ടോക്യോ 


5. നെപ്പോളിയൻ നാടുകടത്തപ്പെട്ട സെന്റ് ഹെലീന ദ്വീപ് ഏത് സമുദ്രത്തിലാണ്- അറ്റ്ലാന്റിക്


6. അപരാന്ത (Aparanta) എന്നു കൂടി അറിയപ്പെടുന്ന തീരപ്രദേശം- കൊങ്കൺ 


7. 1975- ൽ ബിഹാറിലെ സമസ്തി പുർ റെയിൽവേ സ്റ്റേഷനിൽ വെച്ചുണ്ടായ ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ട കേന്ദ്ര റെയിൽവേ മന്ത്രി- എൽ.എൻ. മിശ്ര 


8. ഹിന്ദുസ്ഥാനി സംഗീതത്തിൽ രാഗത്തിൻ (Raga) സ്ത്രീ ലിംഗം ഏത്- രാഗിണി


9. ഇതിഹാസപ്രകാരം ലക്ഷ്മണൻ ശൂർപ്പണഖയുടെ മൂക്ക് ചോദിച്ചത് ഇന്നത്ത മഹാരാഷ്ട്രയിലെ ഒരു പ്രദേശത്തു വെച്ചായിരുന്നു. ആ സംഭവവുമായി ബന്ധപ്പെട്ട് പേര് ലഭിച്ച പുരാതന നഗരം- നാസിക്


10. മോസ്കോയിൽ എവിടെയാണ് ലെനിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്നത്- റെഡ് സ്ക്വയർ 


11. 'ഡാവിഞ്ചി കോഡ്' എന്ന നോവൽ രചിച്ചത്- ഡാൻ ബ്രൗൺ 


12. ലോകത്തിലെ ഏറ്റവും വലിയ പാമ്പ്- അനാകോണ്ട 


13. അമേരിക്കൻ ഐക്യനാടുകളിലെ പ്രതിരോധവകുപ്പിന്റെ ആസ്ഥാനം- പെന്റഗൺ 


14. ചാങ്കി (Changi) വിമാനത്താവളം ഏത് രാജ്യത്താണ്- സിംഗപ്പൂർ 


15. വിവേകാനന്ദപ്പാറ എവിടെയാണ്- കന്യാകുമാരി 


16. ഓക്സിജന്റെ ആറ്റമിക് നമ്പർ- എട്ട്  


17. പറക്കാൻ കഴിയാത്തതും നീന്താൻ അറിയാവുന്നതുമായ പക്ഷി- പെൻഗ്വിൻ 


18. ഏത് പ്രസിദ്ധകവിയുടെ രചനയാണ് 'ദ സോളിറ്ററി റീപ്പർ'- വില്യം വേഡ്സ് വർത്ത് 


19. ഈസോപ്പുകഥകളുടെ സ്രഷ്ടാവായ ഈസോപ്പ് ഏത് രാജ്യക്കാരനായിരുന്നു- ഗ്രീസ് 


20. 'തീൻ ബിഘ ഇടനാഴി' (Teen Bigha Corridor) ഏത് രാജ്യങ്ങളെയാണ് ബന്ധിപ്പിക്കുന്നത്- ഇന്ത്യ-ബംഗ്ലാദേശ് 


21. 'ദീപങ്ങളുടെ ഉത്സവം' എന്നറിയപ്പെടുന്നത്- ദീപാവലി 


22. 1986- ൽ ദൃശ്യമായ 'ഹാലിയുടെ വാൽ നക്ഷത്രം'- Halley's Comet 


23. ഇനി ഏത് വർഷമാണ് പ്രത്യക്ഷമാവുക- 2061  


24. അധഃസ്ഥിതവിമോചനത്തിനായി 1932- ൽ 'ഹരിജൻ സേവക് സംഘം' സ്ഥാപിച്ചത്- മഹാത്മാഗാന്ധി 


25. രണ്ടാം ലോകമഹായുദ്ധകാലത്തെ നാസി ജർമനിയുടെ വ്യോമസേനയുടെ പേര്- ലുഫ്റ്റ് വാഫ് (Luft waffe) 


26. ക്വിക്ക് സിൽവർ (Quick silver) എന്നറിയപ്പെടുന്നത്- മെർക്കുറി 


27. 1979 ഓഗസ്റ്റ് 27- ന് ഐറിഷ് റിപ്പബ്ലിക്കൻ ആർമി നടത്തിയ ഉല്ലാസനൗകയിലെ ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ട മുൻ ഇന്ത്യാ വൈസ്രോയി- ലൂയി മൗണ്ട് ബാറ്റൻ


28. ലോകപ്രശസ്ത വയലിനിസ്റ്റായിരുന്ന യെഹൂദി മെനുഹിനാണ് ഇന്ത്യക്കാരനായ സിത്താർ മാന്ത്രികൻ പണ്ഡിറ്റ് രവിശങ്കറിന്റെ ആത്മകഥയ്ക്ക് ആമുഖമെഴുതിയത്. ആത്മകഥയുടെ പേര്- മൈ മ്യൂസിക്, മൈ ലൈഫ്


29. മുഗൾചക്രവർത്തിമാരുടെ ഇരിപ്പിടമായിരുന്ന മയൂരസിംഹാസനം 1739- ൽ ഡൽഹിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ പേർഷ്യൻ ആക്രമണകാരി- നാദിർ ഷാ


30. 1935- മുതൽ 1987- ൽ തന്റെ മരണം വരെ കെ.എ. അബ്ബാസ് രണ്ട് പ്രസിദ്ധീകരണങ്ങളിലായി എഴുതിയിരുന്ന പ്രസിദ്ധമായ പംക്തിയുടെ പേര്- ലാസ്റ്റ് പേജ് 


31. ഡൽഹി സിംഹാസനത്തിൽ ഉപവിഷ്ടയായ സുൽത്താനാ റസിയ ഏത് സുൽത്താന്റെ മകളായിരുന്നു- ഇൽത്തുമിഷ്


32. ആധുനിക മീര എന്നറിയപ്പെടുന്ന ഹിന്ദി കവയിത്രി- മഹാദേവി വർമ


33. തമിഴ്നാട്ടിലെ ഏത് നഗരത്തിലാണ് 1887- ൽ ഗണിത ശാസ്ത്രജ്ഞനായ എസ്. രാമാനുജൻ ജനിച്ചത്- ഈറോഡ് 


34. മഹാഭാരതത്തിലെ അഭിമന്യുവിന്റെ മാതാവ്- സുഭദ്ര 


35. മൂന്ന് നഗരങ്ങൾ എന്നർഥം വരുന്ന പേരുള്ള സംസ്ഥാനം- ത്രിപുര  


36. 1989- ൽ ഗാസിയാബാദിൽ ഹല്ലാ ബോൽ എന്ന തെരുവു നാടകത്തിൽ അഭിനയിക്കവേ ഗുണ്ടാ ആക്രമണത്തിൽ കൊല്ലപ്പെട്ട നാടക പ്രവർത്തകൻ- സഫ്ദർ ഹാഷ്മി 


37. സ്വയം ജീവനൊടുക്കും മുൻപ് ഹിറ്റ്ലർ ജർമനിയുടെ ചാൻസലറായി നിയമിച്ചത് ആരെയാണ്- ജോസഫ് ഗീബൽസ് 


38. 1937- ൽ നേതാജി സുഭാഷ് ചന്ദ്ര ബോസ് വിവാഹം കഴിച്ച എമിലിഷെങ്കൽ ഏത് രാജ്യക്കാരിയായിരുന്നു- ഓസ്ട്രിയ


39. 1953- ൽ ആൽബർട്ട് ഐൻസ്റ്റെൻ ഏത് രാജ്യത്തിന്റെ പ്രസിഡന്റാകാനുള്ള ക്ഷണമാണ് നിരസിച്ചത്- ഇസ്രയേൽ 


40. കർണാടക സംസ്ഥാനത്തിന്റെ പഴയ പേര് എന്തായിരുന്നു- മൈസൂർ  


41. 1923- ൽ ചിത്തരഞ്ജൻ ദാസും മോത്തിലാൽ നെഹ്റുവും ചേർന്ന് രൂപവത്കരിച്ച രാഷ്ട്രീയകക്ഷി- സ്വരാജ് പാർട്ടി


42. ഏത് രാജ്യത്തെ രാജാക്കന്മാരുടെ ചരിത്രമാണ് കൽഹണൻ 'രാജതരംഗിണി'യിൽ പ്രതിപാദിക്കപ്പെടുന്നത്- കശ്മീർ 


43. അലക്സാണ്ടറുടെ മരണത്തെ തുടർന്ന് മൂന്നു നൂറ്റാണ്ടോളം കാലം ഈജിപ്തിൽ ഭരണം നടത്തിയ ഗ്രീക്ക് രാജവംശം- ടോളമി


44. അകിര കുറസോവയുടെ റാൻ എന്ന ചലച്ചിത്രം ഷേക്സ്പിയറുടെ ഏത് ദുരന്ത നാടകത്തെ ആധാരമാക്കിയുള്ളതാണ്- കിങ്ലിയർ 


45. Why Not the Best?, Keeping Faith എന്നിവ ഏത് യു.എസ്. മുൻ പ്രസിഡന്റിന്റെ ആത്മകഥകളാണ്- ജിമ്മി കാർട്ടർ 


46. മധ്യകാലത്ത് യൂറോപ്യന്മാർ ചൈനയെ പരാമർശിച്ചിരുന്ന പേര്- കാതെ (Cathay)


47. 2020 ജനുവരി 30- ന് കോവിഡ്- 19 ഇന്ത്യയിൽ ആദ്യമായി റിപ്പോർട്ടു ചെയ്ത സ്ഥലം- തൃശ്ശൂർ 


48. പ്രസിദ്ധ ചലച്ചിത്ര നടിയായ സോഫിയ ലോറൻ ഏത് രാജ്യക്കാരിയാണ്- ഇറ്റലി 


49. അറ്റ്ലാന്റിക് സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന കാനറി ദ്വീപുകൾ ഏത് രാജ്യത്തിന്റെ അധീനതയിലാണ്- സ്പെയിൻ 


50. മഗല്ലൻ കടലിടുക്ക് ഏത് മഹാസമുദ്രങ്ങളെയാണ് യോജിപ്പിക്കുന്നത്- അറ്റ്ലാന്റിക് പസഫിക് 


51. 'ക്ലോസ്ഡ് ഇക്കോണമി' (Closed Economy) എന്നാലെന്താണ്- മറ്റ് രാജ്യങ്ങളുമായി വ്യാപാര ബന്ധം പുലർത്താത്ത രാജ്യങ്ങളിലെ സമ്പദ്ഘടന 


52. ലോകത്ത് ഏറ്റവും കൂടുതൽ കന്നുകാലികൾ ഉള്ള രാജ്യം- ബ്രസീൽ 


53. കൊച്ചി രാജ്യം ഭരിച്ച അവസാനത്തെ മഹാരാജാവ്- പരീക്ഷിത്ത് തമ്പുരാൻ (രാമവർമ 18-ാമൻ)


54. പ്രൈമറി സ്കൂളുകളിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി 'ഓപ്പറേഷൻ ബ്ലാക്ക് ബോർഡ്' പദ്ധതി ആരംഭിച്ച വർഷം- 1987 


55. കുറ്റാന്വേഷണ കഥകൾ രചിച്ച് പ്രശസ്തി നേടിയ വനിത- അഗതാ ക്രിസ്റ്റി 


56. ഡൽഹി മേയറായി പ്രവർത്തിച്ച സ്വാതന്ത്ര്യ സമരസേനാനികൂടിയായ വനിത- അരുണ ആസഫ് അലി 


57. 1967- ൽ പുറത്തിറങ്ങിയ 'ഒള്ളതു മതി' എന്ന സിനിമയുടെ പ്രത്യേകത എന്താണ്- കുടുംബാസൂത്രണ പ്രചാരണ ചലച്ചിത്രം

No comments:

Post a Comment