Tuesday 7 July 2020

General Knowledge in Chemistry Part- 6

1. 'എ ന്യൂ സിസ്റ്റം ഓഫ് കെമിക്കൽ ഫിലോസഫി' എന്ന ഗ്രന്ഥത്തിന്റെ  കർത്താവ്- ജോൺ ഡാൾട്ടൺ 


2. അന്തരീക്ഷത്തിന്റെ ഏത് പാളിയിലാണ് ഓസോൺപടലത്തിന്റെ 90% അടങ്ങിയിരിക്കുന്നത്- സ്ട്രാറ്റോസ്‌ഫിയർ 


3. ഉരുളക്കിഴങ്ങ് പച്ച നിറമാകുമ്പോൾ അതിലുണ്ടാകുന്ന വിഷ പദാർഥം-  സൊളാനിൻ 


4. മോണ്ട്സ് പ്രക്രിയ ഏത് ലോഹത്തെ വേർതിരിക്കാനാണ് ഉപയോഗിക്കുന്നത്-  നിക്കൽ


5. സ്വയം മാറ്റമൊന്നും വരാതെ രാസ പ്രവർത്തനത്തിന്റെ വേഗം കൂട്ടുകയോ കുറയ്ക്കുകയോ ചെ യ്യുന്ന വസ്തുക്കളാണ്- രാസത്വരകങ്ങൾ 


6. ജിപ്സം ഏത് ലോഹത്തിന്റെ  ധാതുവാണ്- കാൽസ്യം 


7. ഊതിവീർപ്പിച്ച ഒരു ബലൂൺ അല്പസമയം വെയിലത്ത് വെച്ചാൽ അത് വികസിക്കുകയും പൊട്ടുകയും ചെയ്യുന്നു. ഇതുമായി ബന്ധപ്പെട്ട വാതകനിയമം ഏത്- ചാൾസ് നിയമം 


8. ഒരു നിശ്ചിത പാതയിലൂടെ ന്യൂക്ലിയസിനെ ചുറ്റി സഞ്ചരിക്കുന്ന ആറ്റത്തിലെ കണം- ഇലക്ട്രോൺ


9. രസതന്ത്രത്തിനും സമാധാനത്തിനും നൊബേൽ സമ്മാനം ലഭിച്ച വ്യക്തി-  ലിനസ് പോളിങ്


10. വൾക്കനൈസേഷൻ പ്രവർത്തനത്തിൽ റബ്ബറിനോടൊപ്പം ചേർക്കുന്ന പദാർഥം ഏത്-  സൾഫർ


11. വെടിമരുന്നിനോടൊപ്പം ജ്വാലയ്ക്ക് മഞ്ഞനിറം ലഭിക്കാൻ ചേർക്കേണ്ട ലോഹ ലവണം-  സോഡിയം 


12. '2 ഡി' എന്ന വ്യാവസായിക നാമത്തിൽ അറിയപ്പെടുന്ന രാസവസ്തു ഏത് വിഭാഗത്തിൽപ്പെടുന്നു-  കളനാശിനി 


13. അജിനോമോട്ടോ രാസപരമായി അറിയപ്പെടുന്നത്- മോണോ സോഡിയം ഗ്ലൂട്ടാമേറ്റ് 


14. ഓയിൽ ഓഫ് വിന്റർ ഗ്രീൻ എന്നറിയപ്പെടുന്നത്-  മീഥൈൽ സാലിസിലേറ്റ്


15. നെയിൽ പോളിഷ് റിമൂവറായി ഉപയോഗിക്കുന്ന രാസവസ്തു-  അസറ്റോൺ 


16. കംപ്രസ്ഡ് നാച്വറൽ ഗ്യാസിലെ (CNG) പ്രധാന ഘടകം- മീഥയ്ൻ 


17. റെയിൽപാളങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്ന സ്റ്റീൽ- മീഡിയം സ്റ്റീൽ 


18. ഹാർഡ് കോൾ എന്ന് അറിയപ്പെടുന്ന കൽക്കരി- ആന്ത്രസൈറ്റ് 


19. കാർബണിക രസതന്ത്രത്തിന്റെ  (ഓർഗാനിക് കെമിസ്ട്രി) പിതാവ്-  ഫ്രെഡറിച്ച് വൂളർ 


20. ആണവ ദുരന്തം ഉണ്ടാകുന്ന പ്രദേശത്തെ ജനങ്ങൾക്ക് കഴിക്കാൻ നൽകുന്ന ഗുളികയിൽ അടങ്ങിയിരിക്കുന്ന ഘടകം- പൊട്ടാസ്യം അയൊഡെഡ് 


21. പെട്രോൾ കത്തുമ്പോൾ പുറത്തു വിടുന്ന വാതകം- കാർബൺ ഡൈ ഓക്സൈഡ് 


22. കുടിക്കാൻ ഉപയോഗിക്കുന്ന ആൽക്കഹോൾ-  എഥനോൾ 


23. 'സൂപ്പർ കൂൾഡ് ദ്രാവകം' എന്നറിയപ്പെടുന്ന പദാർഥം- ഗ്ലാസ് 


24. ടയർ, ചെരുപ്പുകൾ എന്നിവ നിർമിക്കാൻ ഉപയോഗിക്കുന്ന റബ്ബർ-  സെറീൻ ബ്യൂട്ടോഡീൻ റബ്ബർ (SBR)


25. ആദ്യത്തെ കൃത്രിമ പ്ലാസ്റ്റിക് ഏത്- ബേക്കലൈറ്റ് 


26. പ്ലാസ്റ്റിക്കുകളുടെ കനം പ്രസ്താവിക്കുന്ന യൂണിറ്റ്- മൈക്രോൺ 


27. ടെഫ്ളോണിന്റെ മോണോമെർ-  ടെട്രാഫ്ലൂറോ ഈതീൻ 


28. പിണ്ഡത്തിന്റെ അടിസ്ഥാനത്തിൽ ജലത്തിൽ ഹൈഡ്രജനും ഓക്സിജനും തമ്മിലുള്ള അനുപാതം- 1:8 


29. സഹസംയോജക ബന്ധനത്തിൽ ഏർപ്പെട്ട രണ്ട് ആറ്റങ്ങൾക്കിടയിലുള്ള ബന്ധിത ഇലക്ട്രോണുകളെ ആകർഷിക്കാനുള്ള ആറ്റത്തിന്റെ  കഴിവ്- ഇലക്ട്രോ നെഗറ്റിവിറ്റി 


30. ഏറ്റവും ശക്തിയേറിയ രാസബന്ധനമായി അറിയപ്പെടുന്നത്-  സഹസംയോജക ബന്ധനം (Covalent bond) 


31. ജലവുമായി പ്രവർത്തിച്ച് ഒരു രാസവസ്തു വിഘടിക്കുന്ന പ്രക്രിയ- ഹൈഡ്രോളിസിസ് 


32. ഓസ് വാൾഡ് പ്രക്രിയയിൽ ഉപയോഗിക്കുന്ന ഉൽപ്രേരകം ഏത്-  പ്ലാറ്റിനം


33. ഏറ്റവും ഭാരം കുറഞ്ഞ ഉൽകൃഷ്ട വാതകം- ഹിലിയം


34. ഡിസ്ചാർജ് ലാമ്പുകളിൽ ഓറഞ്ച് നിറം ലഭിക്കുന്നതിനായി ഉപയോഗിക്കുന്ന അലസവാതകം- നിയോൺ 


35. കാസ്റ്റിക് സോഡയുടെ പി.എച്ച്. മൂല്യം എത്ര- 12


36. പുളി, മുന്തിരി എന്നിവയിലടങ്ങിയ ആസിഡ്- ടാർടാറിക് ആസിഡ്


37. പ്രോട്ടീനിന്റെ സാന്നിധ്യം തിരിച്ചറിയാൻ ഉപയോഗിക്കുന്ന ആസിഡ്- നൈട്രിക് ആസിഡ്


38. അദ്ഭുത ഔഷധം എന്നറിയപ്പെടുന്നത്- ആസ്പിരിൻ


39. സൾഫറിന്റെ അറ്റോമികസംഖ്യ എത്ര- 16


40. ആസിഡ് ഉണ്ടാക്കുന്നത് എന്നർഥം വരുന്ന മൂലകം- ഓക്സിജൻ 


41. ലോഹനിർമാണ പ്രക്രിയയിൽ നിരോക്സീകാരിയായി പ്രവർത്തിക്കുന്ന കാർബൺ സംയുക്തം- കാർബൺ മോണോക്സൈഡ് 


42. അന്തരീക്ഷത്തിലെ നൈട്രജന്റെ അളവ്-  78% 


43. 'പാട്രോനെറ്റ് ഏത് ലോഹത്തിന്റെ അയിരാണ്- വനേഡിയം


44. റോസ് മെറ്റലിൽ അടങ്ങിയിട്ടുള്ള ലോഹങ്ങൾ ഏതൊക്കെ- ബിസ്മിത്, ലെഡ്, ടിൻ, കാഡ്മിയം 


45. ഓസ്കർ ശില്പം നിർമിക്കാൻ ഉപയോഗിക്കുന്ന ലോഹസങ്കരം-  ബ്രിട്ടാനിയം (ടിൻ, ആന്റിമണി, കോപ്പർ) 


46. ദ്രവണാങ്കം ഏറ്റവും ഉയർന്ന ലോഹം- ടങ്സ്റ്റൺ 


47. മുട്ടത്തോട് നിർമിച്ചിരിക്കുന്ന കാത്സ്യം സംയുക്തം- കാൽസ്യം കാർബണേറ്റ് 


48. ഒരു ട്രോയ് ഔൺസ് എത്ര ഗ്രാമിന് തുല്യമാണ്- 31.1


49. അറ്റോമിക ക്ലോക്കുകളിൽ ഉപയോഗിക്കുന്ന ലോഹം- സീസിയം 


50. നിക്കോളാസ് കോപ്പർനിക്കസ് എന്ന ബഹിരാകാശ ശാസ്ത്രജ്ഞന്റെ  സ്മരണയുമായി ബന്ധപ്പെട്ട മൂലകം ഏത്- കോപ്പർനിഷ്യം (അറ്റോമിക നമ്പർ- 112) 


51. ‘കുപ്രം' എന്ന ലാറ്റിൻ നാമവുമായി ബന്ധപ്പെട്ട മൂലകം ഏത്- ചെമ്പ് പ്രതീകം Cu) 


52. മൂലകങ്ങളുടെ വർഗീകരണത്തിൽ അഷ്ടക നിയമം (law of octaves) ആവിഷ്കരിച്ചത്- ന്യൂലാൻഡ്സ് 


53. ക്രമാവർത്തന നിയമം (periodic law) ആവിഷ്കരിച്ചത് ആര്- ദിമിത്രി മെൻഡലീവ് 


54. 100 കാരറ്റ് വജ്രം അറിയപ്പെടുന്നത്- പാരഗൺ 


55. മനുഷ്യനിർമിത പെട്രോളായി ഉപയോഗിക്കുന്നത് എന്ത്- ഹൈഡ്രജൻ 


56. ദ്രാവകാവസ്ഥയിൽ സ്ഥിതിചെയ്യുന്ന റേഡിയോ ആക്ടീവ് മൂലകം- ഫ്രാൻഷ്യം 


57. ഭൂവത്കത്തിൽ ഏറ്റവും കുറഞ്ഞ അളവിൽ കാണപ്പെടുന്ന മൂലകം- അസ്റ്റാറ്റിൻ 


58. 'p' സബ് ഷെല്ലിൽ ഉൾക്കൊള്ളുന്ന ഇലക്ട്രോണുകളുടെ ഏറ്റവും കൂടിയ എണ്ണം- 6 


59. ഐസോടോപ്പ് കണ്ടെത്തിയ വ്യക്തി- ഫ്രഡറിക് സോഡി 


60. M ഷെല്ലിൽ ഉൾപ്പെടുന്ന സബ് ഷെല്ലുകൾ ഏതൊക്കെ- s,p,d 


61. ഒരു ഓർബിറ്റലിലെ പരമാവധി ഇലക്ട്രോണുകളുടെ എണ്ണം എത്ര- 2 


62. ഇലക്ട്രോണിന്റെ ചാർജ് കണ്ടെത്താനായി ഉപയോഗിച്ച പരീക്ഷണം- ഓയിൽ ഡ്രോപ്പ് പരീക്ഷണം 


63. ഒരു ആറ്റത്തിലെ ഏറ്റവും ഭാരം കൂടിയ മൗലികകണം- ന്യൂട്രോൺ 


64. ബാഹ്യതമഷെല്ലിലെ 8 ഇലക്ട്രോൺ ക്രമീകരണം അറിയപ്പെടുന്നത്- അഷ്ടക (octet) ഇലക്ട്രോൺ വിന്യാസം  


65. മനുഷ്യ നിർമിത മൂലകങ്ങൾ അറിയപ്പെടുന്നത്- ട്രാൻസ് യുറാനിക്സ്


66. ആവർത്തനപ്പട്ടികയിൽ 58- മുതൽ 71- വരെ അറ്റോമിക നമ്പറുകളുള്ള മൂലകങ്ങളാണ്- ലാൻഥനോയ്ഡ് 


67. ആവർത്തനപ്പട്ടികയിലെ 17-ാം ഗ്രൂപ്പ് മൂലകങ്ങൾ ഏത് കുടുംബത്തിലാണ് ഉൾപ്പെടുന്നത്- ഹാലൊജൻ കുടുംബം  


68. പീരിയോഡിക് ടേബിളിൽ ഇടതുനിന്ന് വലത്തോട്ട് പോകുന്തോറും ഇലക്ട്രോ നെഗറ്റിവിറ്റി- കൂടിവരുന്നു

No comments:

Post a Comment