1. ഫ്രഞ്ച് ചിത്രകാരനായ പോൾ ഗോഗന്റെ ജീവിതം ആധാരമാക്കി സോമർസെറ്റ് മോം രചിച്ച നോവൽ- ദ മൂൺ ആൻഡ് സിക്സ് പെൻസ് (The Moon and Six Pence)
3. '1984' എന്ന നോവൽ രചിച്ചത്- ജോർജ് ഓർവെൽ
4. ജെയിംസ് ഏൾറേ ആരുടെ ഘാതകനാണ്- മാർട്ടിൻ ലൂഥർ കിങ് ജൂനിയർ
5. 'സോവിയറ്റ് ഹൈഡ്രജൻ ബോംബിൻന്റെ പിതാവ്' എന്നറിയപ്പെടുന്നത്- ആന്ദ്രെ സഖാറോവ്
6. 1988- ൽ വിമാനാപകടത്തിൽ മരണപ്പെട്ട പാകിസ്താൻ പ്രസിഡന്റ്- സിയ-ഉൾ-ഹക്
7. രാഷ്ട്രപതിയായിരുന്ന വി.വി. ഗിരി ഇപ്പോഴത്തെ ഏത് സംസ്ഥാനത്താണ് ജനിച്ചത്- ഒഡിഷ
8. ബഹിരാകാശത്ത് സഞ്ചരിച്ച ഏറ്റവും പ്രായം കൂടിയ വ്യക്തി- ജോൺ ഗ്ലെൻ (John Glenn)
9. രണ്ടാം ലോകമഹായുദ്ധത്തിലെ നാസി യുദ്ധക്കുറ്റവാളികൾക്കെതിരേ സഖ്യ കക്ഷികൾ 1945-46 കാലത്ത് ജർമനിയിൽ നടത്തിയ വിചാരണ അറിയപ്പെടുന്നത്- ന്യൂറംബർഗ് വിചാരണ
10. സ്പെയിൻ ഇപ്പോഴത്തെ രാജാവ്- ഫിലിപ് ആറാമൻ
11. 1998- ൽ അമേരിക്കയും ബ്രിട്ടനും ചേർന്ന് ഇറാഖിൽ നടത്തിയ നാലു ദിവസം നീണ്ട ബോംബാക്രമണം അറിയപ്പെടുന്നത്- ഓപ്പറേഷൻ ഡെസെർട്ട് ഫോക്സ് (Operation Desert Fox)
12. ഉത്തരധ്രുവത്തിൽ എത്തിയ ആദ്യ വനിത- ആൻ ബാൻക്രോഫ്റ്റ് (Ann Bancroft)
13. പുരാതനകാലത്ത് റോമും കാർത്തെജും തമ്മിൽ നടന്ന യുദ്ധങ്ങൾ അറിയപ്പെടുന്നത്- പ്യൂണിക് (Punic) യുദ്ധങ്ങൾ
14. ജോർജ് എന്ന പേരുള്ള എത്ര രാജാക്കന്മാരാണ് ഇംഗ്ലണ്ട് ഭരിച്ചിട്ടുള്ളത്- ആറ്
15. 1917- ലെ വിപ്ലവ കാലത്ത് റഷ്യ ഭരിച്ചിരുന്ന ചക്രവർത്തി- സർ നിക്കൊളാസ് രണ്ടാമൻ
16. 'ആധുനിക ഇന്ത്യൻ സ്ഥിതി വിവര ശാസ്ത്രത്തിന്റെ (Statistics) പിതാവ്' എന്നറിയപ്പെടുന്നത്- പി.സി. മഹലനോബിസ്
17. ഇന്ത്യയുടെ ബഹിരാകാശ സഞ്ചാരികളുടെ ഔദ്യോഗിക നാമം- വ്യോമനോട്ട് (Vyomanaut)
18. നെഫോളജി (Nephology) എന്നാലെന്ത്- മേഘങ്ങളെപ്പറ്റിയുള്ള പഠനം
19. ബോക്സിങ് മത്സരത്തിലെ നിയമങ്ങൾ അറിയപ്പെടുന്നത്- Queensberry നിയമങ്ങൾ
20. 1941- ൽ കൊൽക്കത്തയിലെ വീട്ടുതടങ്കലിൽ നിന്ന് രക്ഷപ്പെടുമ്പോൾ നേതാജി സുഭാഷ് ചന്ദ്ര ബോസ് സ്വീകരിച്ച പേര്- മൗലവി സിയാവുദ്ദീൻ
21. ഏറ്റവും കൂടുതൽ ഗാനങ്ങളുള്ള സിനിമയെന്ന ലോകറെക്കോഡ് നേടിയ ഹിന്ദി ചലച്ചിത്രം- ഇന്ദ്രസഭ, 72 ഗാനങ്ങൾ
22. 1985- ൽ ആദ്യമായി ദ്രോണാചാര്യ അവാർഡ് നേടിയ മൂന്ന് മികച്ച പരിശീലകരിലൊരാൾ മലയാളിയായിരുന്നു. ഇദ്ദേഹത്തിന്റെ പേര്- ഒ.എം. നമ്പ്യാർ
23. അടിയന്തരാവസ്ഥ പശ്ചാത്തലമാക്കി ഒ.വി. വിജയൻ രചിച്ച നോവൽ- ധർമപുരാണം
24. ഇംഗ്ലീഷുകാരും ഫ്രഞ്ചുകാരും തമ്മിൽ ഇന്ത്യയിൽ ഏറ്റുമുട്ടിയ യുദ്ധങ്ങൾ- കർണാട്ടിക് യുദ്ധങ്ങൾ
25. നോവലിന്റെയും നാടകത്തിന്റെയും രൂപഭാവങ്ങളോടെ എസ്.കെ. പൊറ്റെക്കാട്ട് രചിച്ച കൃതി- ഭാരതപ്പുഴയുടെ മക്കൾ
26. 1930- ൽ ഇപ്പോഴത്തെ ബംഗ്ലാദേശിലുൾപ്പെട്ട ബ്രിട്ടീഷുകാരുടെ ചിറ്റഗോങ് ആയുധപ്പുര ആക്രമിക്കുന്നതിന് നേതൃത്വം നൽകിയത്- സൂര്യസെൻ
27. പഞ്ചമവേദം എന്നറിയപ്പെടുന്നത്- മഹാഭാരതം
28. 1913- ൽ കൊച്ചി കായലിൽ വഞ്ചികൾ കൂട്ടിക്കെട്ടി ചങ്ങാടം നിർമിച്ച് കായൽ സമ്മേളനം നടത്തിയത് ആരുടെ നേതൃത്വത്തിലായിരുന്നു- പണ്ഡിറ്റ് കെ.പി. കറുപ്പൻ
29. 'നാം കഷ്ടപ്പെട്ട് നേടിയ സ്വാതന്ത്ര്യം നാട്ടുരാജ്യങ്ങളാകുന്ന വാതായനങ്ങളിലൂടെ നഷ്ടപ്പെട്ടുകൂടാ' എന്നു പറഞ്ഞത്- സർദാർ വല്ലഭ്ഭായ് പട്ടേൽ
30. പാണ്ഡവന്മാരെ ചതിച്ചു കൊല്ലാനായി ദുര്യോധനന്റെ നിർദേശ പ്രകാരം അരക്കില്ലത്തിന്റെ നിർമാണത്തിന് നേതൃത്വം നൽകിയ കൗരവരുടെ മന്ത്രി- പുരോചനൻ
31. 19-ാം നൂറ്റാണ്ടിൽ ജനിച്ച് 20-ാം നൂറ്റാണ്ടിൽ കേരളത്തിന്റെ മുഖ്യമന്ത്രിയായത്- പട്ടം എ. താണുപിള്ള
32. 'ക്രിസ്തു ഭാഗവതം' എന്ന സംസ്കൃത മഹാകാവ്യം രചിച്ചത്- പി.സി. ദേവസ്യ
33. 'മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു' ആര് രചിച്ച കാവ്യ സമാഹാരമാണ്- കടമ്മനിട്ട രാമകൃഷ്ണൻ
34. വാഴക്കുന്നം നമ്പൂതിരി ഏത് മേഖലയിലെ പ്രഗത്ഭനായിരുന്നു- ജാലവിദ്യ
35. കേരളത്തിലെ സാബർമതി എന്നുകൂടി അറിയപ്പെടുന്ന പാലക്കാട്ടെ ശബരി ആശ്രമം സ്ഥാപിച്ചത്- ടി.ആർ. കൃഷ്ണസ്വാമി അയ്യർ
36. 1965- ലെ പിരിച്ചുവിടപ്പെട്ട കേരള നിയമസഭയിൽ അംഗമായ ചലച്ചിത്ര സംവിധായകൻ- രാമു കാര്യാട്ട്
37. കൊല്ലത്തെ ആശ്രാമം ഗസ്റ്റ് ഹൗസ് പണികഴിപ്പിച്ചത്- കേണൽ ജോൺ മൺറാ
38. ജോൺ പോൾ ഒന്നാമൻ, ജോൺപോൾ രണ്ടാമൻ എന്നീ മാർപാപ്പമാരെ തിരഞ്ഞെടുത്ത കോൺക്ലേവുകളിൽ പങ്കെടുത്ത കേരളീയനായ കർദിനാൾ- ഡോ. ജോസഫ് പാറേക്കാട്ടിൽ
39. ബോസ് (Boz) എന്ന തൂലികാനാമത്തിൽ എഴുതിയിരുന്ന ബ്രിട്ടീഷ് നോവലിസ്റ്റ്- ചാൾസ് ഡിക്കൻസ്
40. 'A Nation of Shopkeepers' എന്ന് ഇംഗ്ലണ്ടിനെ വിളിച്ചത്- നെപ്പോളിയൻ
41. 1979- ൽ കേരള ഷിപ്പിങ് കോർപ്പറേഷന്റെ കാണാതായ കപ്പൽ- എം.വി. കൈരളി
42. വിശുദ്ധ നഗരമായ മെക്ക (Mecca) ഏത് രാജ്യത്താണ്- സൗദി അറേബ്യ
43. ടാർസൻ (Tarzan) എന്ന സാഹസിക കഥാപാത്രത്തിന്റെ സ്രഷ്ടാവ്- എഡ്ഗാർ റൈസ് ബറോസ്
44. 'സംഗ്രാമധീരൻ' എന്ന ബിരുദം സ്വീകരിച്ച വേണാട്ടിലെ രാജാവ്- രവിവർമ കുലഖരൻ
45. കൂനൻ കുരിശ് കലാപം നടന്ന വർഷം- 1653
46. 1741 ഓഗസ്റ്റ് 10- ന് നടന്ന പ്രസിദ്ധമായ യുദ്ധം- കുളച്ചൽ യുദ്ധം
47. കൊച്ചിയിൽ ‘പുത്തൻ' എന്ന നാണയം നടപ്പിലാക്കിയ ദിവാൻ- നഞ്ചപ്പയ്യ
48. 'മലയാള പത്രപ്രവർത്തനത്തിന്റെ പിതാവ്' എന്ന് വിശേഷിപ്പിക്കപ്പെടുന്നത്- ചെങ്ങളത്ത് കുഞ്ഞിരാമ മേനോൻ
49. കേരളത്തിൽ ഉപ്പുനിർമാണം, ചായം മുക്കൽ തുടങ്ങിയ വ്യവസായങ്ങൾ നടപ്പിലാക്കിയത്- ഡച്ചുകാർ
50. സാമൂതിരിയുടെ പ്രധാനമന്ത്രിമാരിൽ പ്രമുഖൻ ആരായിരുന്നു- മങ്ങാട്ടച്ചൻ
51. ഏത് നദിക്ക് കുറുകെയാണ് ലണ്ടൻ ബ്രിഡ്ജ് നിർമിച്ചിട്ടുള്ളത്- തെംസ്
52. 'മാധ്യമ രാജാവ്' എന്ന് വിശേഷിപ്പിക്കപ്പെടുന്ന റൂപെർട്ട് മർഡോക് ഏത് രാജ്യത്താണ് ജനിച്ചത്- ഓസ്ട്രേലിയ
53. ഒട്ടകത്തിന്റെ ആയുർദൈർഘ്യം എത്ര വർഷമാണ്- 40-50 വർഷം
54. നാഷണൽ തെർമൽ പവർ കോർപ്പറേഷൻ (NTPC) ആസ്ഥാനം- ന്യൂഡൽഹി
55. 'സാൻജോസ്' (San Jose) ഏത് രാജ്യത്തിന്റെ തലസ്ഥാനമാണ്- കോസ്റ്ററീക്ക
56. 28-ാം വയസ്സിൽ അന്തരിച്ച അമൃതാ ഷെർഗിൽ (Amrita Sher-Gil) ആരായിരുന്നു- ചിത്രകാരി
No comments:
Post a Comment