Thursday 2 July 2020

General Knowledge in Indian History Part- 1

1. 'ആധുനിക ഇന്ത്യയിലെ ആദ്യത്തെ ദേശീയകവി' എന്നറിയപ്പെടുന്നതാര്- ഹെൻട്രി ഡെറോസിയാ 


2. പത്തൊൻപതാം നൂറ്റാണ്ടിന്റെ  ആദ്യപകുതിയിൽ സ്വദേശി സ്വതന്ത്രചിന്തകൾക്ക് ഊർജം പകർന്ന പ്രസ്ഥാനമേത്- യങ് ബംഗാൾ മൂവ്മെന്റ്  


3. ആരുടെ ചിന്തകളും എഴുത്തുമാണ് യങ് ബംഗാൾ മുവ്മെന്റിന്റെ അടിത്തറയായി മാറിയത്- ഹെൻട്രി ലൂയിസ് വിവിയൻ ഡെറോസിയാ


4. കേവലം 22 വർഷത്തെ ജീവിതത്തിനിടയിൽ കവിയായും ചിന്തകനായും, അധ്യാപകനായും സ്വദേശി സ്വതന്ത്രചിന്തകൾക്ക് ഊർജംപകർന്നതാര്- ഹെൻട്രി ഡെറോസിയോ 


5. 1809 ഏപ്രിലിൽ ഹെൻട്രി ഡെറോസിയോ ജനിച്ചതെവിടെ- കൊൽക്കത്ത 


6. 1826- ൽ കേവലം 17- വയസ്സ് മാത്രം പ്രായമുള്ളപ്പോൾ ഹെൻട്രി ഡെറോസിയോ ഇംഗ്ലീഷ് അധ്യാപകനായി നിയമിക്കപ്പെട്ടതെവിടെ- ഹിന്ദു കോളേജ്, കൊൽക്കത്തെ 


7. ഏത് പകർച്ചവ്യാധി ബാധിച്ചാണ് 1831- ൽ ഹെൻട്രി ഡെറോസിയോ മരണമടഞ്ഞത്- കോളറ 


8. 'ആംഗ്ലോ-ഇന്ത്യൻ കവിതയുടെ പിതാവ് എന്ന്വി ളിക്കപ്പെടുന്നതാര്- ഹെൻട്രി ഡൊറാസിയാ 


9. 'ദി ഹാർടപ്പ് ഓഫ് ഇന്ത്യ, സോങ് ഓഫ് ദി ഹിന്ദുസ്ഥാനി മിൻസ്ട്രൽ, ദി ഫക്കീർ ഓഫ് ജംഗീര, റ്റു ഇന്ത്യ-മെ നേറ്റിവ് ലാൻഡ്- എന്നിവ ആരുടെ രചനകളാണ്- ഹെൻട്രി ഡെറാസിയോ  


10. ഇംഗ്ലീഷ് ഭാഷയിൽ ഇന്ത്യയിൽ രചിക്കപ്പെട്ട ആദ്യത്തെ നീണ്ട കവിതയായി അറിയപ്പെടുന്നതേത്- ദി ഫക്കീർ ഓഫ് ജംഗീര


11. ഭൂത കാലത്തെ ഇന്ത്യയുടെ മഹത്ത്വവും ബ്രിട്ടിഷ് അടിമത്വത്തിനുകീഴിലുള്ള ദുരവസ്ഥയും പ്രമേയമാകുന്ന ഹെൻട്രി ഡെറോസിയോയുടെ കവിതയേത്- റ്റു ഇന്ത്യ-മൈ നേറ്റീവ് ലാൻഡ്


12. 'കപ്പലോട്ടിയ തമിഴൻ' എന്ന് പ്രസിദ്ധനായ സ്വാതന്ത്ര്യസമര സേനാനി ആര്- വി.ഒ. ചിദംബരം പിള്ള 


13. 1872- ൽ ചിദംബരം പിള്ള ജനിച്ചതെവിടെ- ഒറ്റപ്പിഡാരം (തിരുനെൽവേലി) 


14. നാവിക ഗതാഗതരംഗത്തെ ബ്രിട്ടീഷ് മേൽക്കോയ്മയെ വെല്ലുവിളിച്ച് 1906- ൽ സ്വദേശി സ്റ്റീം നാവിഗേഷൻ കമ്പനി ആരംഭിച്ചതാര്- ചിദംബരം പിള്ള 


15. ചിദംബരംപിള്ളയുടെ രാഷ്ട്രീയ ഗുരു ആരായിരുന്നു- ബാല ഗംഗാധര തിലകൻ 


16. സ്വദേശി സ്റ്റീം നാവിഗേഷൻ കമ്പനി സർവീസ് നടത്തിയത് ഏതൊക്കെ സ്ഥലങ്ങള ബന്ധിപ്പിച്ചുകൊണ്ടാണ്- തൂത്തുക്കുടി-കൊളംബോ 


17. സ്വദേശി നാവിഗേഷൻ കമ്പനി സർവീസ് നടത്തിയ ആദ്യത്ത കപ്പൽ ഏതായിരുന്നു- എസ്.എസ്.ഗാലിയ 


18. കൊളംബോയിലേക്ക് സർവീസ് നടത്തിയ സ്വദേശി നാവിഗേഷൻ കമ്പനിയുടെ ആദ്യത്തെ കപ്പലിലെ കൊടിയിൽ ആലേഖനം ചെയ്തിരുന്നതെന്ത്- വന്ദേ മാതരം 


19. സ്വദേശി നാവിഗേഷൻ കമ്പനിയുടെ പ്രവർത്തനം അവസാനിച്ച വർഷമേത്- 1911


20. ചിദംബരം പിള്ളയുടെ സ്മരണാർഥം ഇന്ത്യയിലെ ഏത് തുറമുഖത്തിനാണ്. വി.ഒ.ചിദംബരനാർ തുറമുഖം എന്ന് ഭാരതസർക്കാർ നാമകരണം ചെയ്തത്- തൂത്തുക്കുടി തുറമുഖം 


21. 1908 ഫെബ്രുവരിയിൽ വേതന വർധന ആവശ്യപ്പെട്ട് തൂത്തുക്കുടിയിൽ തൊഴിലാളികൾ നടത്തിയ 'കോറൽ മിൽ സമരം' നയിച്ചതാര്- വി.ഒ.ചിദംബരം പിള്ള 


22. 1908 മാർച്ചിൽ ബ്രിട്ടീഷുകാർ ഏത് നേതാവിനെ അറസ്റ്റ് ചെയ്തതാണ് തിരുനെൽവേലി ലഹള'യ്ക്ക് കാരണമായത്- വി.ഒ.ചിദംബരംപിള്ളയെ  


23. മെയ്യാരം, മെയ്യറിവ് എന്നിവ ആരുടെ രചനകളാണ്- ചിദംബരം പിള്ള  


24. വി.ഒ.ചിദംബരം പിള്ള അന്തരിച്ച വർഷമേത്- 1936


25. ഇന്ത്യൻ ദേശീയപ്രസ്ഥാനത്തിലെ ഏറ്റവും പേരുകേട്ട വിപ്ലവ പത്രപ്രവർത്തകൻ ആര്- ബരീന്ദ്രകുമാർ ഘോഷ് 


26. പ്രസിദ്ധനായ ഏത് വിപ്ലവകാരിയുടെ (പിന്നീട് ആത്മീയാചാര്യൻ) സഹോദരനായിരുന്നു ബരീന്ദ്രകുമാർ ഘോഷ്- അരബിന്ദോ ഘോഷ്


27. 1880 ജനുവരി 5- ന് ലണ്ടൻ നഗരത്തിനടുത്തുള്ള ക്രോയ്ഡണിൽ ജനിച്ച ഇന്ത്യൻ വിപ്ലവകാരി ആര്- ബരീന്ദ്ര ഘോഷ്


28. ബംഗാളി വിപ്ലവമാസികയായിരുന്ന 'യുഗാന്തർ' 1906- ൽ ആരംഭിച്ചതാര്- ബരീന്ദ്ര ഘോഷ്


29. ബരീന്ദ്ര ഘോഷ്, അരബിന്ദോ ഘോഷ് എന്നിവർ നേതൃത്വം നൽകിയ രഹസ്യസ്വഭാവമുള്ള തീവ്ര വിപ്ലവസംഘടന ഏതായിരുന്നു- അനുശീലൻ സമിതി 


30. ഏത് ഗൂഢാലോചന കേസിലെ പ്രതികൾ എന്ന നിലയ്ക്കാണ്  1909- ൽ ബരീന്ദ്രഘോഷിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ച് ആൻഡമാനിലെ സെല്ലുലാർ ജയിലിലേക്ക് അയച്ചത്- ആലിപ്പുർ ബോംബ് കേസ് 


31. ആൻഡമാൻ ജയിൽവാസക്കാലത്തെ അനുഭവങ്ങൾ വിവരിക്കുന്ന 'ദി ടെയിൽ ഓഫ് മൈ എക്സൈൽ-ട്വൽവ് ഇയേഴ്സ് ഇൻ ആൻഡമാൻ' എന്ന കൃതി രചിച്ചതാര്- ബരീന്ദ്രകുമാർ ഘോഷ് 


32. 1933- ൽ 'ദി ഡോൺ ഓഫ് ഇന്ത്യ' എന്ന ഇംഗ്ലീഷ് മാസിക ആരംഭിച്ചതാര്- ബരീന്ദ്രകുമാർ ഘോഷ് 


33. 'പഥേർ ഇംഗിത്, അഗ്നിയുഗ്, അമർ ആത്മകഥ' എന്നിവ ആരുടെ രചനകളാണ്- ബരീന്ദ്രകുമാർ ഘോഷ്


34. ആൻഡമാനിലെ സെല്ലുലാർ ജയിലിൽ രണ്ടുതവണ തടവു ശിക്ഷയ്ക്ക് അയയ്ക്കപ്പെട്ട വിപ്ലവകാരി ആരായിരുന്നു- സചീന്ദ്രനാഥ് സന്യാൽ


35. ബംഗാളിലെ സ്വദേശി പ്രസ്ഥാനത്തിന്റെ അമരക്കാരിൽ ഒരാളായിരുന്ന അശ്വിനികുമാർ ദത്ത ജനിച്ച വർഷമേത്- 1858 ജനുവരി 25 


36. അശ്വനികുമാർ ദത്തയെ ദേശീയപ്രസ്ഥാനത്തിലേക്ക് നയിച്ച സംഭവമേത്- ബംഗാൾ വിഭജനം


37. സ്വദേശി പ്രസ്ഥാനത്തിന് ഊർജം പകരാനായി 'സ്വദേശ് ബാന്ധവ് സമിതി' സ്ഥാപിച്ചതാര്- അശ്വിനികുമാർ ദത്ത 


38. സ്വദേശി വസ്തുക്കളുടെ ഉപയോഗം വർധിപ്പിക്കുക, വിദേശ വസ്തുക്കൾ ബഹിഷ്കരിക്കുക എന്നിവ ഏത് സംഘടനയുടെ പ്രധാന പ്രവർത്തനങ്ങളായിരുന്നു- സ്വദേശ് ബാന്ധവ് സമിതി 


39. 1884 ജൂണിൽ ബംഗാളിൽ ബ്രാജോമോഹൻ സ്കൂൾ സ്ഥാപിച്ചതാര്- അശ്വനികുമാർ ദത്ത 


40. സ്വദേശ് ബാന്ധവ് സമിതിയെ ബ്രിട്ടീഷ് സർക്കാർ നിരോധിച്ച വർഷമേത്- 1908


41. ബംഗാളിഭാഷയിലെ അറിയപ്പെടുന്ന കൃതികളായ ഭക്തിയോഗ, കർമയോഗ, പ്രേം, ആത്മപ്രതിഷ്ഠ, ഭാരത്ഗീതി' എന്നിവ ആരുടെ കൃതികളാണ്- അശ്വനികുമാർ ദത്ത

No comments:

Post a Comment