1. ദക്ഷിണ ഡൽഹിയിൽ പ്രവർത്തനമാരംഭിച്ച ലോകത്തിലെ ഏറ്റവും വലിയ കോവിഡ് ചികിത്സാകേന്ദ്രം- സർദാർ പട്ടേൽ കോവിഡ് കെയർ സെന്റർ ആൻഡ് ഹോസ്പിറ്റൽ (SPCCCH)
- കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സഹായത്തോടെ ഡൽഹി ഭരണകൂടം 10 ദിവസംകൊണ്ടാണ് 10,200 കിടക്കകളുള്ള ആശുപത്രിയുടെ നിർമാണം പൂർത്തിയാക്കിയത്.
- 1000 കോവിഡ് രോഗികളെ കിടത്തി ചികിത്സിപ്പിക്കാനാവുന്ന സർദാർ വല്ലഭ്ഭായി പട്ടേൽ കോവിഡ്- 19 ഹോസ്പിറ്റലും ഇതോടൊപ്പം ന്യൂഡൽഹിയിൽ പ്രവർത്തനം തുടങ്ങി.
- പതിനൊന്ന് ദിവസം കൊണ്ടാണ് DRDO (Defence Research and Development Organisation) ടാറ്റാ സൺസിന്റെ സഹായത്തോടെ ഈ ആശുപത്രി നിർമിച്ചത്.
2. സംസ്ഥാനത്തെ ആദായനികുതി വകുപ്പിന്റെ പ്രിൻസിപ്പൽ ചീഫ് കമ്മീഷണറായി നിയമിതയായത്- ശശികലാ നായർ
- കേരളത്തിൽ ഈ പദവി വഹിക്കുന്ന ആദ്യ വനിതയാണ്.
3. ഈയടുത്ത് അന്തരിച്ച പ്രശസ്ത ഇറ്റാലിയൻ സംഗീതസംവിധായകൻ- എന്നിയോ മോറികൊണെ (Ennio Morricone)
4. ലോക ബാഡ്മിന്റണിലെ ചൈനക്കാരനായ അതുല്യ പ്രതിഭ 36-ാം വയസ്സിൽ വിരമിച്ചു. ഇദ്ദേഹത്തിന്റെ പേര്- ലിൻ ഡാൻ
- ബെയ്ജിങ്,ലണ്ടൻ ഒളിംപിക്സകളിലെ സ്വർണ മെഡൽ ജേതാവാണ്.
- സൂപ്പർ ഗ്രാൻ ഡ് സ്ലാം നേടിയ ആദ്യ ബാഡ്മിന്റൺ താരം കൂടിയാണ്.
5. ഗംഗാ നദി പുനരുജീവന പദ്ധതിക്കുള്ള സഹായമായി ലോകബാങ്ക് 40 കോടി ഡോളർ അനുവദിച്ചു. പദ്ധതിയുടെ പേര്- നമാമി ഗംഗെ (Namami Gange)
- 2014- ലാണ് പദ്ധതി ആരംഭിച്ചത്.
- 20,000 കോടി രൂപ ചെലവിടുന്ന പദ്ധതിയുടെ രണ്ടാം ഘട്ടമാണ് ഇപ്പോൾ നടന്നുവരുന്നത്.
- പാലക്കാട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ ഡയറക്ടറാണ്.
- ഭരണ ഘടനാ പണ്ഡിതനും 'Father of Management Education in Kerala' എന്നുകൂടി വിശേഷിപ്പിക്കപ്പെടുന്ന ഡോ. എം.വി.പൈലിയുടെ ആത്മകഥയാണ് 'സേവനത്തിന്റെ രാജപാതയിൽ'
7. ഐക്യരാഷ്ട്ര സഭയുടെ എത് ഏജൻസിയിൽ നിന്ന് അമേരിക്ക ഔദ്യോഗികമായി പിൻമാറുന്നതായി പ്രഖ്യാപിച്ചത്- ലോകാരോഗ്യ സംഘടന (WHO)
- കോവിഡ് പ്രതിരോധത്തിൽ കൃത്യമായ പരിഷ്കാരങ്ങൾ നടപ്പാക്കുന്നതിൽ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി മേയ് മാസത്തിൽ സംഘടനയിൽ നിന്ന് പിൻവാങ്ങുന്നതായി അമേരിക്ക പ്രഖ്യാപിച്ചിരുന്നു.
- കോവിഡ് വിഷയത്തിൽ WHO ചൈനയുടെ പക്ഷം പിടിക്കുന്നുവെന്നും പ്രസിഡന്റ് ട്രംപ് ആരോപിച്ചിരുന്നു.
- ജനീവ (സ്വിറ്റ്സർലൻഡ്) ആണ് WHO- യുടെ ആസ്ഥാനം.
8. കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റൽ സയൻസസ്, ഇന്നവേഷൻ ആൻഡ് ടെക്നോളജിയുടെ പ്രഥമ വൈസ് ചാൻസലറായി നിയമിതനായത്- ഡോ. സജി ഗോപിനാഥ്
9. കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷന്റെ പുതിയ മേയർ- സി. സീനത്ത്
10. ലോക ജന സംഖ്യാദിനം (World Population Day) എന്നായിരുന്നു- ജൂലായ് 11
- 1987 ജൂലായ് 11- നാണ് ലോക ജനസംഖ്യ 500 കോടി തികഞ്ഞത്. ഇതിന്റെ ഓർമയ്ക്കായാണ് United Nations Development Programme (UNDP)- ന്റെ ആഭിമുഖ്യത്തിൽ 1989 മുതൽ ജനസംഖ്യാദിനം ആചരിച്ചുവരുന്നത്.
- 'How to safeguard the health and rights of woman and girls now' എന്നതാണ് 2020- ലെ ജനസംഖ്യാ ദിന വിഷയം.
12. ഡിപ്ലോമാറ്റിക് ബാഗ് (Diplomatic Bag) എന്നാലെന്താണ്- ഒരു രാജ്യം മറ്റൊരു രാജ്യത്ത എംബസിയിലേക്കോ കോൺസുലേറ്റിലേക്കോ അയയ്ക്കുന്ന ലഗേജ്
- ബാഗ് എന്നാണ് പേരെങ്കിലും ഇവ പെട്ടികളോ കാർട്ടണുകളോ ബ്രീഫ് കെയ്സുകളോ കണ്ടയ്നറുകളോ ആകാം.
- ഇവ സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിശോധിക്കാനോ പിടിച്ചെടുക്കാനോ കഴിയില്ല. എന്നാൽ സംശയം തോന്നുന്ന പക്ഷം അതത് വിദേശ മന്ത്രാലയങ്ങളുടെ അനുമതിയോടെ പരിശോധിക്കാം.
- നയതന്ത്രബന്ധങ്ങൾ സംബന്ധിച്ച 1961- ലെ വിയന്ന കൺവെൻഷൻ പ്രകാരമാണ് ഈ പരിരക്ഷ നൽകിയിട്ടുള്ളത്.
14. 2020 ജൂണിൽ പ്രഥമ Prof. P. C. Mahalanobis Award in official Statistics നേടിയ വ്യക്തി- Dr. C. Rangarajan
15. ഇന്ത്യയുടെ അറ്റോർണി ജനറലായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട വ്യക്തി- K.K. Venugopal
16. 2020 ജൂണിൽ ഗുരുതരാവസ്ഥയിലുള്ള കോവിഡ് രോഗികൾക്കായി മഹാരാഷ്ട്ര സർക്കാർ ആരംഭിച്ച ലോകത്തിലെ ഏറ്റവും വലിയ Convalescent Plasma Therapy Trial- Project Platina
17. യു.എസിലെ ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥി ജോ ബൈഡന്റെ ഡിജിറ്റൽ ഉപദേശകയായി തെരഞ്ഞെടുത്ത ഇന്ത്യൻ വംശജ- മേധ രാജ്
18. അടുത്തിടെ മധ്യപ്രദേശ് ഗവർണറുടെ അധിക ചുമതല ലഭിച്ച വ്യക്തി- ആനന്ദിബെൻ പട്ടേൽ
19. ഇന്ത്യയുടെ സോളിസിറ്റർ ജനറലായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട വ്യക്തി- Tushar Mehta
20. വിദ്യാലയങ്ങളിൽ വളരെ ചുരുങ്ങിയ സ്ഥലത്ത് സ്വാഭാവിക വനങ്ങളുടെ സാദ്യശ്യമുള്ള ചെറുവനങ്ങൾ വളർത്തിയെടുക്കുന്ന വനം വകുപ്പിന്റെ പദ്ധതി- വിദ്യാവനം
21. Iceland- ന്റെ പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്- Gudni Johannesson
No comments:
Post a Comment