Thursday 16 July 2020

General Knowledge in Biology Part- 8

1. ശരീര പ്രവർത്തനങ്ങൾക്കാവശ്യമായ ഊർജം നൽകുന്ന പോഷക ഘടകം ഏത്- കാർബോഹൈഡ്രേറ്റ് (ധാന്യകം)


2. ധാന്യങ്ങളിലും കിഴങ്ങുവർഗങ്ങളിലും അടങ്ങിയ പ്രധാന ധാന്യകം ഏത്- അന്നജം (starch)


3. മനുഷ്യന് ദഹിപ്പിക്കാൻ കഴിയാത്ത ധാന്യകം ഏത്- സെല്ലുലോസ് 


4. ധാന്യകത്തിലെ ഘടക മൂലകങ്ങൾ ഏവ- കാർബൺ, ഹൈഡ്രജൻ, ഓക്സിജൻ 


5. പഴങ്ങളിൽ അടങ്ങിയ പഞ്ചസാര- ഫ്രക്ടോസ് & ഗ്ലൂക്കോസ് 


6. പാലിലെ പഞ്ചസാര ഏത്- ലാക്ടോസ് 


7. ഒരു ഗ്രാം അന്നജത്തിൽ നിന്ന് എത്ര ഊർജം ലഭിക്കും- 4 കലോറി 


8. അന്നജത്തിന്റെ സാന്നിധ്യമറിയാൻ ഉപയോഗിക്കുന്ന ടെസ്റ്റ്- അയഡിൻ ടെസ്റ്റ് 


9. അന്നജം അയഡിനുമായി ചേരുമ്പോഴുള്ള നിറം- കടുംനീല


10. മത്സ്യം, പാൽ, മുട്ട, കിഴങ്ങ് ഇതിൽ ഏതിലാണ് അയഡിൻ നീലനിറം കാണിക്കുക- കിഴങ്ങ്


11. ശരീരനിർമിതിക്കും വളർച്ചയ്ക്കും സഹായകമായ പ്രധാന പോഷകഘടകം ഏത്- പ്രോട്ടീൻ (മാംസ്യം)  


12. മുടിയുടെയും ദഹനരസത്തിന്റെയും കോശങ്ങളുടെയും നിർമാണത്തിന് ആവശ്യമായ പ്രധാന പോഷക ഘടകം- പ്രോട്ടീൻ


13. പ്രോട്ടീനിൽ അടങ്ങിയ മൂലകങ്ങൾ- ഹൈഡ്രജൻ, ഓക്സിജൻ, നൈട്രജൻ, സൾഫർ, കാർബൺ 


14. ഓരോ ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട പ്രോട്ടീൻ അളവെത്ര- ശരീരഭാരത്തിനനുസരിച്ച് കിലോഗ്രാമിന് ഒരു ഗ്രാം എന്ന തോതിൽ 


15. പ്രോട്ടീന്റെ അഭാവം മൂലമുണ്ടാകുന്ന രോഗം- ക്വാഷിയോർക്കർ 


16. പ്രോട്ടീൻ ഏറ്റവും കൂടുതൽ അടങ്ങിയ സസ്യവിഭവം- പയറുവർഗങ്ങൾ 


17. 100 ഗ്രാം ചെറുപയറിൽ നിന്ന് ലഭിക്കുന്ന പ്രോട്ടീൻ അളവെത്ര- 24 ഗ്രാം 


18. ഏറ്റവും കൂടുതൽ ഊർജം നൽകുന്ന പോഷക ഘടകം ഏത്- കൊഴുപ്പ് 

19. ഒരു ഗ്രാം കൊഴുപ്പിൽ നിന്ന് ലഭിക്കുന്ന ഊർജം എത്ര- 9 കലോറി 


20. വിറ്റാമിനുകൾ എത്ര എണ്ണമുണ്ട്- 13


21. വിറ്റാമിനുകൾ എന്ന പദം ആദ്യം മുന്നോട്ടുവെച്ചതാര്- കാസിമർ ഫങ്ക് 


22. കണ്ണിന്റെ ആരോഗ്യത്തിന് അത്യാവശ്യമായ വിറ്റാമിൻ ഏത്- വിറ്റാമിൻ എ 


23. കാരറ്റിൽ കൂടുതലായി അടങ്ങിയവിറ്റാമിൻ- വിറ്റാമിൻ A 


24. വിറ്റാമിൻ എയുടെ അഭാവം മൂലമുണ്ടാകുന്ന അസുഖം- നിശാന്ധത 


25. എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് ആവശ്യമായ വിറ്റാമിൻ ഏത്- വിറ്റാമിൻ D  


26. സൂര്യപ്രകാശമേറ്റാൽ ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന വിറ്റാമിൻ ഏത്- വിറ്റാമിൻ D 


27. വിറ്റാമിൻ D- യുടെ അഭാവത്തിൽ  എല്ലുകൾ വളയുന്ന അസുഖത്തിന് പറയുന്ന പേര്- റിക്കറ്റ്സ് 


28. കാൽസിഫെറോൾ എന്നറിയപ്പെടുന്ന വിറ്റാമിൻ- വിറ്റാമിൻ D 


29. കാത്സ്യത്തിന്റെ ആഗിരണത്തെ ഉത്തേജിപ്പിക്കുന്ന വിറ്റാമിൻ- വിറ്റാമിൻ D 


30. ഏത് വിറ്റാമിന്റെ അഭാവമാണ് വന്ധ്യതയ്ക്ക് കാരണമാവുക- വിറ്റാമിൻ E 


31. ഒരു ഹോർമോൺ ആയി പരിഗണിക്കാവുന്ന വിറ്റാമിൻ- വിറ്റാമിൻ E


32. ജലത്തിൽ ലയിക്കുന്ന വിറ്റാമിനുകൾ ഏവ- വിറ്റാമിൻB,C 


33. ജലത്തിൽ ലയിക്കാത്ത വിറ്റാമിനുകൾ ഏവ- വിറ്റാമിൻ A,D,E,K


34. കൊഴുപ്പിൽ ലയിക്കുന്ന വിറ്റാമിനുകൾ- വിറ്റാമിൻ A,D,E, K 


35. രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന വിറ്റാമിൻ- വിറ്റാമിൻ K 


36. തയാമിൻ എന്നറിയപ്പെടുന്ന വിറ്റാമിൻ ഏത്- വിറ്റാമിൻ B1 


37. വിറ്റാമിൻ B1- ൻറ അഭാവം മൂലമുണ്ടാകുന്ന രോഗം- ബെറിബെറി 


38. നാക്കിലും വായ്ക്കകത്തും വ്രണങ്ങൾ ഉണ്ടാവുന്നത് ഏത് വിറ്റാമിന്റെ അഭാവത്തിലാണ്- വിറ്റാമിൻ B2 


39. വിറ്റാമിൻ B2- വിൻറെ രാസനാമം- റൈബോഫ്ലാവിൻ  


40. നിക്കോട്ടിനിക് ആസിഡ് എന്നറിയപ്പെടുന്ന വിറ്റാമിൻ- വിറ്റാമിൻ B3 


41. വിറ്റാമിൻ B3- യുടെ അഭാവം മൂലമുണ്ടാകുന്ന രോഗം- പെല്ലാഗ്ര 


42. ധാന്യങ്ങളുടെ തവിടിൽ ധാരാളമായി അടങ്ങിയിരിക്കുന്ന വിറ്റാമിൻ- വിറ്റാമിൻ B1 


43. പിരിഡോക്സിൻ എന്നറിയപ്പെടുന്ന വിറ്റാമിൻ- വിറ്റാമിൻ B6


44. അരുണ രക്താണുക്കളുടെ രൂപവത്കരണത്തിന് സഹായിക്കുന്ന വിറ്റാമിൻ- ഫോളിക് ആസിഡ് (വിറ്റാമിൻ B9) 


45. കൊബാൾട്ട് അടങ്ങിയ വിറ്റാമിൻ- വിറ്റാമിൻ B12 


46. സയാനോ കോബാലമീൻ എന്നറിയപ്പെടുന്ന വിറ്റാമിൻ- വിറ്റാമിൻ B12 


47. ജീവകം H എന്ന് അറിയപ്പെടുന്ന  വിറ്റാമിൻ- ബയോട്ടിൻ 


48. അസ്കോർബിക് ആസിഡ് എന്നറിയപ്പെടുന്ന വിറ്റാമിൻ- വിറ്റാമിൻ C 


49. വിറ്റാമിൻ C- യുടെ അഭാവം മൂലമുണ്ടാകുന്ന രോഗം- സ്കർവി 


50. നാരങ്ങയിലും നെല്ലിക്കയിലും  ധാരാളം അടങ്ങിയിരിക്കുന്ന വിറ്റാമിൻ- വിറ്റാമിൻ C 


51. ആഹാരപദാർഥങ്ങൾ ചൂടാക്കുമ്പോൾ നഷ്ടപ്പെട്ടുപോവുന്ന വിറ്റാമിൻ- വിറ്റാമിൻ C


52. കൃത്രിമമായി നിർമിച്ച ആദ്യ വിറ്റാമിൻ- വിറ്റാമിൻ C 


53. ഹീമോഗ്ലോബിനിൽ അടങ്ങിയ ലോഹം- ഇരുമ്പ്


54. പ്രോട്ടീൻ നിർമാണത്തിൽ പങ്കുവഹിക്കുന്ന ലോഹം- മഗ്നീഷ്യം 


55. എല്ലിലും പല്ലിലുമുള്ള പ്രധാന ലോഹം- കാത്സ്യം 


56. ഇരുമ്പിന്റെ അപര്യാപ്തത മൂലമുണ്ടാകുന്ന രോഗം- അനീമിയ (വിളർച്ച) 


57. കാത്സ്യത്തിന്റെ അപര്യാപ്തത മൂലമുണ്ടാകുന്ന രോഗം- ടെറ്റനി


58. തൈറോയ്ഡ് ഗ്രന്ഥിയുടെ ശരിയായ പ്രവർത്തനത്തിന് സഹായിക്കുന്ന മൂലകം- അയഡിൻ 


59. അയഡിന്റെ അപര്യാപ്തതമൂലം ഉണ്ടാവുന്ന അസുഖം- ഗോയിറ്റർ 


60. ശരീരത്തിൽ ആവശ്യമായ ജലം നിലനിർത്താൻ സഹായിക്കുന്ന മൂലകം- സോഡിയം

No comments:

Post a Comment