Friday 31 July 2020

General Knowledge Part- 31

1. ഗാന്ധിജി ജയിലിലായിരുന്നപ്പോൾ 'യങ് ഇന്ത്യ'- യുടെ പത്രാധിപരായി പ്രവർത്തിച്ച മലയാളി- ജോർജ് ജോസഫ്


2. മാഗ്സസെ അവാർഡ് നേടിയ ആദ്യ മലയാളി- വർഗീസ് കുര്യൻ  


3. ഫാൽക്കെ പുരസ്കാരം ലഭിച്ച ആദ്യ കേരളീയൻ- അടൂർ ഗോപാലകൃഷ്ണൻ 


4. ലക്ഷം വീട് പദ്ധതിക്ക് തുടക്കമിട്ട മന്ത്രി- എം.എൻ. ഗോവിന്ദൻ നായർ 


5. ഗ്രൂപ്പ് ഫാമിങ്ങിന് തുടക്കമിട്ട മന്ത്രി- വി.വി. രാഘവൻ


6. മാവേലി സ്റ്റോറുകൾ ആരംഭിച്ചത് ഏത് മന്ത്രിയുടെ നേതൃത്വത്തിൽ- ഇ. ചന്ദ്രശേഖരൻ നായർ 


7. ഇന്ത്യയിലാദ്യമായി ഇലക്ട്രോണിക് വോട്ടിങ് മെഷീൻ ഉപയോഗിച്ച് നടന്ന തിരഞ്ഞെടുപ്പിലെ വിജയി- എൻ. ശിവൻപിള്ള (വടക്കൻ പറവൂർ) 


8. കൊച്ചി, തിരു-കൊച്ചി, കേരളം തുടങ്ങിയ നിയമസഭകളിലും ലോക്സഭ, രാജ്യസഭ എന്നിവയിലും അംഗമായ കേരള മുഖ്യമന്ത്രി- കെ. കരുണാകരൻ 
  • ഏറ്റവും കൂടുതൽ തവണ (4) മുഖ്യമന്ത്രിയായത് കെ. കരുണാകരനാണ്. 
  • 'പതറാതെ മുന്നോട്ട്' ഇദ്ദേഹത്തിന്റെ ആത്മകഥയാണ്.
9. ഏറ്റവും കൂടുതൽ കാലം എം.എൽ.എ. ആയിരുന്ന നേതാവ്- കെ.എം. മാണി 
  • ഏറ്റവും കൂടുതൽ തവണ കേരള ബജറ്റ് അവതരിപ്പിച്ചത്- കെ.എം. മാണിയാണ്.
10. കേരള ഗവർണറായ ഏക മലയാളി- വി. വിശ്വനാഥൻ


11. കഥകളി സംഗീതത്തിന്റെ രാജകുമാരൻ എന്നറിയപ്പെടുന്നത്- കലാമണ്ഡലം ഹൈദരലി  


12. കായികകേരളത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്- കേണൽ ഗോദവർമ രാജ 


13. കേരള സർക്കസിന്റെ പിതാവ്- കീലേരി കുഞ്ഞിക്കണ്ണൻ 


14. ഐക്യ കേരളത്തിലെ ആദ്യ വിദ്യാഭ്യാസ മന്ത്രി- ജോസഫ് മുണ്ടശ്ശേരി 
  • 'കൊഴിഞ്ഞ ഇലകൾ' ഇദ്ദേഹത്തിന്റെ ആത്മകഥയാണ്.  
  • കൊച്ചി സർവകലാശാല (CUSAT)- യുടെ ആദ്യ വി.സി. ജോസഫ് മുണ്ടശ്ശേരിയാണ്
  • കുമാരനാശാനെ വിപ്ലവത്തിന്റെ  ശുക്രനക്ഷത്രം എന്ന് വിശേഷിപ്പിച്ചത് മുണ്ടശ്ശേരിയാണ്. 
15. 'മിസൈൽ വുമൺ ഓഫ് ഇന്ത്യ' എന്നറിയപ്പെടുന്നത്- ടെസ്സി തോമസ്


16. 'മൈ സ്ട്രഗിൽ' എന്ന ആത്മകഥ  ഏത് നേതാവിന്റെതാണ്- ഇ.കെ. നായനാർ


17. കേരള ഭാഗ്യക്കുറി ആരംഭിച്ചപ്പോൾ (1968) ആരായിരുന്നു ധനമന്ത്രി- പി.കെ. കുഞ്ഞ് 


18. കേരള നിയമസഭയ്ക്ക് പുറത്ത് സത്യപ്രതിജ്ഞ ചെയ്ത ആദ്യ എം.എൽ.എ- മത്തായി ചാക്കോ (തിരുവമ്പാടി) 


19. കേരളത്തിലെ ആദ്യത്തെ ഉപമുഖ്യമന്ത്രി- ആർ. ശങ്കർ


20. സിംഗപ്പൂരിന്റെ പ്രസിഡന്റായിരുന്ന മലയാളി- ദേവൻ നായർ 


21. ചിത്രകാരന്മാരുടെ ഗ്രാമമെന്നറിയപ്പെടുന്ന ചോളമണ്ഡലം (ചെന്നെ) സ്ഥാപിച്ച മലയാളി- കെ.സി.എസ്. പണിക്കർ


22. 'മാദേയി' എന്ന പായ്ബോട്ടിൽ ഒറ്റയ്ക്ക് ലോകം ചുറ്റിയ മലയാളി സൈനികൻ- ലഫ് കമാൻഡർ അഭിലാഷ് ടോമി


23. ഇന്റർനാഷണൽ അസ്ട്രോണമിക്കൽ യൂണിയൻ പ്രസിഡന്റായ ആദ്യ ഏഷ്യക്കാരൻ- ഡോ. എം.കെ. വൈനുബാപ്പു (തലശ്ശേരി) 


24. ഏറ്റവും കുറച്ചുകാലം എം.എൽ. എ. ആയ നേതാവ്- സി. ഹരിദാസ്


25. ഏറ്റവും കൂടുതൽ മണ്ഡലങ്ങളെ പ്രതിനിധാനം ചെയ്ത് എം.എൽ. എ. ആയ നേതാവ്- എം.വി. രാഘവൻ


26. കേരളത്തിൽ തൊഴിലില്ലായ്മാ വേതനം നടപ്പാക്കിയ മുഖ്യമന്ത്രി- എ.കെ. ആന്റണി


27. തിരുവിതാംകൂറിലെ അവസാനത്തെ ദിവാൻ- പി.ജി.എൻ. ഉണ്ണിത്താൻ


28. തിരുവിതാംകൂറിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം ആരംഭിച്ചത് ഏത് രാജാവിന്റെ കാലത്ത്- സ്വാതി തിരുനാൾ 


29. കേരളത്തിൽ കൂടുതൽ കാലം ഉപമുഖ്യമന്ത്രിയായി പ്രവർത്തിച്ച നേതാവ്- അവുക്കാദർകുട്ടി നഹ 


30. ഓസ്കർ അവാർഡ് നേടിയ ഏക മലയാളി- റസൂൽ പൂക്കുട്ടി (ശബ്ദലേഖനത്തിന്) 


31. ബുക്കർ പ്രൈസ് നേടിയ ഏക മലയാളി- അരുന്ധതി റോയ് (The God of Small Things എന്ന നോവലിന്) 


32. മലയാളം സർവകലാശാലയുടെ ആദ്യ വൈസ് ചാൻസലർ- കെ. ജയകുമാർ


33. മലയാള പത്രപ്രവർത്തനത്തിന്റെ പിതാവ്- ചെങ്കുളത്ത് കുഞ്ഞിരാമ മേനോൻ
  • കേരളപത്രികയുടെ സ്ഥാപകനാണ് ഇദ്ദേഹം. 
34. എസ്.എൻ.ഡി.പി.യുടെ ആദ്യ സെക്രട്ടറി- കുമാരനാശാൻ.


35. കേരളം ആദ്യമായി സന്തോഷ് ട്രോഫി നേടുമ്പോൾ ആരായിരുന്നു ക്യാപ്റ്റൻ- മണി 


36. ഇന്ത്യൻ ഹോക്കി ടീമിന്റെ ക്യാപ്റ്റനായ മലയാളി- പി.ആർ. ശ്രീജേഷ് 


37. മികച്ച നടനുള്ള കേരള സംസ്ഥാന അവാർഡ് കൂടുതൽ തവണ നേടിയതാര്- മോഹൻലാൽ 


38. മികച്ച നടനുള്ള ദേശീയ പുരസകാരം മൂന്നു തവണ നേടിയ മലയാളി- മമ്മൂട്ടി


39. അർജുന അവാർഡ് നേടിയ ആദ്യ മലയാളി- സി. ബാലകൃഷ്ണൻ (പർവതാരോഹണം)


40. ഏറ്റവും കുറച്ചുകാലം കേരളത്തിൽ മുഖ്യമന്ത്രി പദവിയിലിരുന്ന നേതാവ്- സി.എച്ച്. മുഹമ്മദ്കോയ
  • ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രി പദവിയിലിരുന്നത് ഇ.കെ. നായനാർ 
41. ഒരേ നിയമസഭാ കാലയളവിൽ മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് എന്നീ സ്ഥാനങ്ങൾ വഹിച്ച നേതാവ്- പി.കെ. വാസുദേവൻനായർ 


42. ഒരേ നിയമസഭാകാലയളവിൽ പ്രോടേം സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ, സ്പീക്കർ പദവി വഹിച്ച എം.എൽ.എ- എൻ. ശക്തൻ നാടാർ 


43. രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട ആദ്യ മലയാളി- സർദാർ കെ.എം. പണിക്കർ 
  • ഒളിംപിക്സിൽ പങ്കെടുത്ത ആദ്യ മലയാളി- സി. കെ. ലക്ഷ്മണൻ
  • ഒളിംപിക് മെഡൽ നേടിയ ആദ്യ മലയാളി- മാനുവൽ ഫ്രെഡറിക്സ് 
44. തിരുവിതാംകൂർ സ്റ്റേറ്റ് ട്രാൻസ് പോർട്ട് സർവീസ് ആരംഭിച്ച ദിവാൻ- സി.പി. രാമസ്വാമി അയ്യർ 


45. കേരളത്തിന്റെ വന്ദ്യ വയോധികൻ എന്ന് വിളിക്കുന്നത് ഏത് സ്വാതന്ത്ര്യസമര സേനാനിയെയാണ്- കെ.പി. കേശവമേനോൻ


46. ഇന്ത്യൻ കാലാവസ്ഥാ ശാസ്ത്ര ശാഖയുടെ പിതാവ്- ഡോ. പി.ആർ. പിഷാരടി


47. ഏത് രാജാവിന്റെ ഭരണകാലത്താണ് സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയത്- ശ്രീമൂലം തിരുനാൾ


48. കേരളത്തിലെ ആദ്യത്തെ തൊഴിലാളി സംഘടനയായ തിരുവിതാംകൂർ ലേബർ അസോസിയേഷൻ സ്ഥാപകൻ- വടപ്പുറം പി.കെ. ബാവ 


49. 1936- ൽ കണ്ണൂർ മുതൽ മദ്രാസ് വരെ പട്ടിണിജാഥ നയിച്ചതാര്- എ.കെ. ഗോപാലൻ


50. സ്കൂൾ തലത്തിലെ പരിശീലനത്തിന് ഇന്ത്യയിലാദ്യമായി ദ്രോണാചാര്യ ലഭിച്ച മലയാളി കായികാധ്യാപകൻ- കെ.പി. തോമസ്


51. തുടർച്ചയായി ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായ കേരളീയൻ- സി. അച്യുതമേനോൻ 


52. മികച്ച നടനുള്ള ദേശീയപുരസ്കാരം ലഭിച്ച ആദ്യ മലയാളി- പി.ജെ. ആന്റണി (1973) 
  • നിർമാല്യം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അവാർഡ്.  
  • പള്ളിവാളും കാൽച്ചിലമ്പും എന്ന എം.ടി.യുടെ ചെറുകഥയാണ് നിർമാല്യം എന്ന പേരിൽ സിനിമയായത്.
53. ഏറ്റവും കുറഞ്ഞ പ്രായത്തിൽ കേരളത്തിൽ എം.എൽ.എ.യായ നേതാവ്- ആർ ബാലകൃഷ്ണപിള്ള


54. എം.എൽ.എ., എം.പി, മന്ത്രി, ഉപമുഖ്യമന്ത്രി, മുഖ്യമന്ത്രി, നിയമസഭാ സ്പീക്കർ എന്നീ നിലകളിൽ പ്രവർത്തിച്ച ഏക നേതാവ്- സി.എച്ച്. മുഹമ്മദ്കോയ 


55. ഡൽഹിയിൽ അന്താരാഷ്ട്ര പാവ മ്യൂസിയം സ്ഥാപിച്ചത്- കാർട്ടൂണിസ്റ്റ് ശങ്കർ 


56. ഭരണഘടനയുടെ 356-ാം വകുപ്പനുസരിച്ച് രാഷ്ട്രപതി പിരിച്ചുവിട്ട ആദ്യ മന്ത്രിസഭ ആരുടേതാണ്- ഇ.എം.എസ്. (കേരള മന്ത്രിസഭ- 1959)


57. കേരളത്തിന്റെ മദൻ മോഹൻ മാളവ്യ എന്ന് സർദാർ കെ.എം. പണിക്കർ വിശേഷിപ്പിച്ചതാരെയാണ്- മന്നത്ത് പത്മനാഭനെ 


58. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ  അധ്യക്ഷനായ ഏക മലയാളി- സി. ശങ്കരൻനായർ (അമരാവതി- 1897) 


59. സുപ്രീംകോടതി ചീഫ് ജസ്റ്റിസായ ആദ്യത്തെ കേരളീയൻ- ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണൻ 


60. ദേശീയ മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷനായ ആദ്യത്ത മലയാളി- ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണൻ 


61. ശ്രീനാരായണഗുരുവിനെ രണ്ടാം ബുദ്ധൻ എന്ന് വിശേഷിപ്പിച്ചത് ആര്- ജി. ശങ്കരക്കുറുപ്പ് 


62. യേശുദാസിനെ ഗാനഗന്ധർവൻ എന്ന് ആദ്യം വിശേഷിപ്പിച്ചതാര്- ജി. ശങ്കരക്കുറുപ്പ് 


63. തിരു-കൊച്ചിയിലെ അവസാന മുഖ്യമന്ത്രി- പനമ്പിള്ളി ഗോവിന്ദ മേനോൻ 


64. കേരള മാർക്സ് എന്നറിയപ്പെടുന്ന നേതാവ്- കെ. ദാമോദരൻ  


65. പാട്ടബാക്കി എന്ന രാഷ്ട്രീയനാടകം രചിച്ചത്- കെ. ദാമോദരൻ


66. ഐക്യകേരളത്തിലെ ആദ്യത്തെ പ്രതിപക്ഷ നേതാവ്- പി.ടി. ചാക്കോ


67. കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ കാലം പ്രതിപക്ഷ നേതാവായിരുന്നത് ആര്- ഇ.എം.എസ്. 


68. തിരുവിതാം കൂറിലെ രാഷ്ട്രീയ പ്രക്ഷോഭങ്ങളുടെ പിതാവ്- ജി.പി. പിള്ള 


69. മഹാത്മജിയുടെ ആത്മകഥയിൽ പരാമർശിക്കുന്ന ഏക മലയാളി- ജി.പി. പിള്ള 


70. കേരളത്തിലെ സുഭാഷ്ചന്ദ്രബോസ് എന്നറിയപ്പെടുന്നത്- മുഹമ്മദ് അബ്ദുറഹ്മാൻ 
  • അൽഅമീൻ എന്ന പത്രം സ്ഥാപിച്ചത് മുഹമ്മദ് അബ്ദുറഹ്മാനാണ്
71. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായ ആദ്യ മലയാളി- ടി.എൻ. ശക്തൻ


72. ഈഴവ സമുദായത്തിൽനിന്നുള്ള  ആദ്യ മെഡിക്കൽ ബിരുദധാരി- ഡോ. പൽപ്പു


73. കേരളത്തിൽ സാക്ഷരതയുടെ പിതാവ് എന്നറിയപ്പെടുന്നത്- ചാവറ കുര്യാക്കോസ് ഏലിയാസ്  


74. രാഷ്ട്രപതിസ്ഥാനത്തേക്ക് മത്സരിച്ച ആദ്യ മലയാളി- ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ


75. പ്രകാശത്തെക്കാൾ വേഗമുള്ള ടാക്കിയോണുകൾ എന്ന കണങ്ങൾ കണ്ടെത്തിയ മലയാളി- ഇ.സി.ജി. സുദർശൻ


76. കേരള വിവേകാനന്ദൻ എന്നറിയപ്പെടുന്ന സാമൂഹിക പരിഷ്കർത്താവ്- സ്വാമി ആഗമാനന്ദ


77. കേരള സാഹിത്യ അക്കാദമിയുടെ പ്രഥമ അധ്യക്ഷൻ- സർദാർ കെ.എം. പണിക്കർ 


78. ഡൽഹിഗാന്ധി എന്നറിയപ്പെട്ട മലയാളി- സി. കൃഷ്ണൻനായർ 


79. ട്വൻറി-20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമംഗമായ മലയാളി- എസ്. ശ്രീശാന്ത്


80. കേരള ഗ്രന്ഥശാലാ സംഘത്തിന്റെ  സ്ഥാപകൻ- പി.എൻ. പണിക്കർ


81. 'ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന്'. ഈ മുദ്രാവാക്യം മുഴക്കിയ സാമൂഹിക പരിഷ്കർത്താവ്- സഹോദരൻ അയ്യപ്പൻ


82. കേരള നിയമസഭാംഗമായ ആദ്യ ഐ.എ.എസുകാരൻ- അൽഫോൺസ് കണ്ണന്താനം 


83. മലയാള സിനിമയുടെ പിതാവ്- ജെ.സി. ഡാനിയൽ 


84. സംസ്ഥാന നിയമസഭാ ചരിത്രത്തിൽ എതിരില്ലാതെ തിരഞ്ഞടുക്കപ്പെട്ട പ്രതിനിധി- എം. ഉമേശ് റാവു (മഞ്ചേശ്വരം) 


85. തിരുവിതാംകൂറിന്റെ പ്രധാനമന്ത്രി, തിരുകൊച്ചി മുഖ്യമന്ത്രി, കേരള മുഖ്യമന്ത്രി എന്നീ പദവികൾ വഹിച്ച ഏക നേതാവ്- പട്ടം താണുപ്പിള്ള 


86. പത്മശ്രീ നേടിയ ആദ്യ മലയാളി- ഡോ. പ്രകാശ് വർഗീസ് ബെഞ്ചമിൻ


87. പത്മവിഭൂഷൺ നേടിയ ആദ്യ മലയാളി- വി.കെ. കൃഷ്ണമേനോൻ 


88. പത്മഭൂഷൺ നേടിയ ആദ്യ മലയാളി- വള്ളത്തോൾ 


89. നിരീശ്വരവാദികളുടെ ഗുരു എന്നറിയപ്പെടുന്നതാര്- ബ്രഹ്മാനന്ദ ശിവയോഗി 


90. 'പുതുമലയാണ്മതൻ മഹേശ്വരൻ' എന്ന് എഴുത്തച്ഛനെ വിശേഷിപ്പിച്ചതാര്- വള്ളത്തോൾ


91. ആദ്യത്തെ ദ്രോണാചാര്യ പുരസ്കാരം നേടിയ മലയാളി- ഒ.എം. നമ്പ്യാർ 
  • പി.ടി. ഉഷയുടെ കോച്ചായിരുന്നു ഒ.എം. നമ്പ്യാർ
92. കേരളത്തിൽ നിന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീമിനുവേണ്ടി കളിച്ച ആദ്യ താരം- ടിനു യോഹന്നാൻ 


93. ഏഷ്യൻ ഗെയിംസിൽ വ്യക്തിഗത സ്വർണം നേടിയ ആദ്യ മലയാളി- ടി.സി. യോഹന്നാൻ


94. യു.പി.എസ്.സി. അംഗമായ ആദ്യ മലയാളി- കെ.ജി. അടിയോടി 


95. യു.ജി.സി. ചെയർമാനായ ആദ്യ മലയാളി- ഡോ. വി.എൻ. രാജശേഖരൻ പിള്ള

No comments:

Post a Comment