2. ഗ്ലാസിന്റെ ക്രിട്ടിക്കൽ കോണളവ് എത്ര- 42°
- പ്രകാശരശ്മി പ്രകാശ സാന്ദ്രത കുടിയ മാധ്യമത്തിൽ നിന്ന് പ്രകാശ സാന്ദ്രത കുറഞ്ഞ മാധ്യമത്തിലേക്ക് കടക്കുമ്പോൾ അപവർത്തന കോൺ- 90° ആവുന്ന സന്ദർഭത്തിലെ പതന കോണാണ് ക്രിട്ടിക്കൽ കോൺ.
3. 45°, 38°, 41°, 50° ഇതിൽ ഏത് കോണളവിൽ ജലത്തിൽ നിന്ന് വായിവിലേക്ക് പതിക്കുന്ന പ്രകാശത്തിനാണ് പൂർണാന്തര പ്രതിപതനം സംഭവിക്കുക- 50°
- ക്രിട്ടിക്കൽ കോണളവിനെക്കാൾ കൂടിയ പതനകോണിൽ പ്രകാശ രശ്മി പതിച്ചാലാണ് പൂർണാന്തര പ്രതിപതനം നടക്കുക. ജലത്തിന്റെ ക്രിട്ടിക്കൽ കോൺ 48.6° ആണ്
4. അക്വറിയത്തിന്റെ അടിത്തട്ട് ജലോപരിതലത്തിൽ പ്രതിപതിക്കുന്നതിന് കാരണമെന്ത്- പൂർണാന്തര പ്രതിപതനം
5. പൂർണാന്തര പ്രതിപതനം അടിസ്ഥാനമാക്കി പ്രവർത്തിക്കുന്നതും ചികിത്സാരംഗത്ത് ഉപയോഗിക്കുന്നതുമായ ഉപകരണമാണ്- എൻഡോസ്കോപ്
6. ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ ഏത് പ്രകാശ പ്രതിഭാസത്തെ അടിസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത്- പൂർണാന്തര പ്രതിപതനം
7. ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ ഉപയോഗിച്ചിരിക്കുന്ന ചികിത്സാ ഉപകരണം ഏത്- എൻഡോസ്കോപ്പ്
8. വസ്തുവിന്റെ ഉയരത്തെ അപേക്ഷിച്ച് പ്രതിബിംബത്തിന്റെ ഉയരം എത്ര മടങ്ങ് എന്നു സൂചിപ്പിക്കുന്നതാണ്- ആവർധനം (Magnification)
9. ഒരു ലെൻസിൽനിന്ന് 20cm അകലെയായി 2cm ഉയരമുള്ള വസ്തു വെച്ചപ്പോൾ 40cm അകലെയായി രൂപപ്പെടുന്ന യഥാർത്ഥ പ്രതിബിംബത്തിന്റെ ഉയരമെത്ര- 4 cm
10. ലെൻസിന്റെ പവർ കാണിക്കുന്ന യൂണിറ്റ് ഏത്- ഡയാപ്റ്റർ (D)
11. ആരോഗ്യമുള്ള കണ്ണുകൾക്ക് വ്യക്തമായ കാഴ്ചയ്ക്കുള്ള കുറഞ്ഞ ദൂരം എത്ര- 25 cm
12. ഒരു വസ്തുവിനെ വ്യക്തമായി കാണാൻ കഴിയുന്ന ഏറ്റവും അകലെയുള്ള ബിന്ദുവാണ്- ഫാർ പോയിന്റ്
13. നാം വസ്തുക്കളെ നോക്കുമ്പോൾ കണ്ണിൽ പ്രതിബിംബം രൂപപ്പെടുന്നതെവിടെ- റെറ്റിന
14. കണ്ണിലെ ലെൻസ് ഏത് തരം- കോൺവെക്സ് ലെൻസ്
15. കണ്ണിലെ ലെൻസിന്റെ വക്രത വ്യത്യാസപ്പെടുത്താൻ സഹായിക്കുന്ന പേശികൾ ഏവ- സീലിയറി പേശികൾ
16. പ്രതിബിംബം റെറ്റിനയിൽ പതിക്കത്തക്ക വിധം ലെൻസിന്റെ വക്രത വ്യത്യാസപ്പെടുത്തി ഫോക്കസ് ദൂരം ക്രമീകരിക്കാനുള്ള കണ്ണിന്റെ കഴിവാണ്- സമഞ്ജനക്ഷമത (Power of accomodation)
17. അകലെയുള്ള വസ്തുക്കളെ വ്യക്തമായി കാണാൻ കഴിയുകയും അടുത്തുള്ള വസ്തുക്കളെ വ്യക്തമായി കാണാൻ കഴിയാത്തതുമായ ദൃഷ്ടിവൈകല്യം- ദീർഘദൃഷ്ടി
18. ദീർഘദൃഷ്ടി പരിഹരിക്കാൻ ഉപയോഗിക്കുന്ന ലെൻസ്- കോൺവെക്സ് ലെൻസ്
19. അടുത്തുള്ള വസ്തുക്കളെ വ്യക്തമായി കാണാൻ കഴിയുകയും അകലെയുള്ള വസ്തുക്കളെ വ്യക്തമായി കാണാൻ കഴിയാത്തതുമായ നേത്ര പരിമിതി- ഹ്രസ്വദൃഷ്ടി
20. ഹ്രസ്വദൃഷ്ടി പരിഹരിക്കാൻ ഉപയോഗിക്കുന്ന ലെൻസ്- കോൺകേവ് ലെൻസ്
21. പ്രായം കൂടിയവരിൽ സീലിയറി പേശികളുടെ ക്ഷമത കുറയുന്നതുമൂലം സമഞ്ജനക്ഷമത കുറയുന്ന അവസ്ഥ- വെള്ളഴുത്ത്
22. വെള്ളഴുത്ത് പരിഹരിക്കാൻ ഉപയോഗിക്കുന്ന ലെൻസ്- കോൺവെക്സ് ലെൻസ്
23. ഒന്നിൽ കൂടുതൽ വർണങ്ങൾ സംയോജിച്ചുണ്ടാകുന്ന പ്രകാശം- സമന്വിത പ്രകാശം
24. സമന്വിത പ്രകാശം ഘടകവർണങ്ങളായി വേർതിരിയുന്ന പ്രതിഭാസം- പ്രകീർണനം
25. പ്രിസത്തിലൂടെ സൂര്യപ്രകാശം കടത്തിവിടുമ്പോൾ ഏറ്റവും കൂടുതൽ വ്യതിയാനം സംഭവിക്കുന്ന വർണം- വയലറ്റ്
26. പ്രിസത്തിലൂടെ സൂര്യപ്രകാശം കടത്തിവിടുമ്പോൾ ഏറ്റവും കുറവ് വ്യതിയാനം സംഭവിക്കുന്ന വർണം- ചുവപ്പ്
27. പ്രിസത്തിലൂടെ പ്രകാശം കടന്നു പോവുമ്പോൾ വർണങ്ങൾക്ക് വ്യതിയാനം സംഭവിക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ്- തരംഗദൈർഘ്യം
28. മഴവില്ലിന് കാരണമായ പ്രതിഭാസം- പ്രകീർണനം
29. മഴവില്ല് കിഴക്കുഭാഗത്തുണ്ടാവുമ്പോൾ സൂര്യൻ ഏത് ഭാഗത്തായിരിക്കും- പടിഞ്ഞാറ്
30. മഴവില്ലിന്റെ പുറംവക്കിലെ നിറം- ചുവപ്പ്
31. മഴവില്ലിൻറ അകത്തെ അരുകിലെ നിറം- വയലറ്റ്
32. പ്രകാശരശ്മി - ജലകണികകൾക്കുള്ളിലൂടെ കടന്നുപോവുമ്പോൾ എന്തൊക്കെ പ്രതിഭാസങ്ങൾക്ക് വിധേയമാകുമ്പോഴാണ് മഴവില്ല് രൂപപ്പെടുന്നത്- അപവർത്തനവും ആന്തര പ്രതിപതനവും
33. പ്രകാശത്തിന്റെ പ്രാഥമിക വർണങ്ങൾ ഏതെല്ലാം- പച്ച, നീല, ചുവപ്പ്
34. ഒരേ തീവ്രതയുള്ള രണ്ട് പ്രാഥമിക വർണങ്ങൾ ചേർന്നാൽ ലഭിക്കുന്ന വർണം- ദ്വിതീയ വർണം
35. മൂന്ന് പ്രാഥമിക വർണങ്ങളും ചേർന്നാൽ ലഭിക്കുന്ന വർണം- വെള്ള (ധവള പ്രകാശം)
36. ന്യൂട്ടന്റെ വർണ പമ്പരം വെള്ളയായി കാണാൻ കാരണമാവുന്ന കണ്ണിന്റെ പ്രത്യേകത- കണ്ണിന്റെ വീക്ഷണസ്ഥിരത
37. ഒരു ദൃശ്യാനുഭവം നമ്മുടെ കണ്ണിൽ എത്ര സെക്കൻഡ് തങ്ങി നിൽക്കും- 0.0625 S( 1/16 സെക്കൻഡ്)
38. വേഗത്തിൽ ചുഴറ്റുന്ന തീപ്പന്തത്തിന്റെ പാത വൃത്താകൃതിയിൽ കാണപ്പെടുന്നതിന് കാരണമെന്ത്- കണ്ണിന്റെ വിക്ഷണ സ്ഥിരത
39. പ്രകാശം മാധ്യമത്തിലെ കണികകളിൽ തട്ടി ചിതറിത്തെറിക്കുന്ന പ്രതിഭാസം- വിസരണം
40. ധവളപ്രകാശത്തിലെ ഏത് വർണത്തിനാണ് കൂടുതൽ വിസരണം സംഭവിക്കുന്നത്- വയലറ്റ്
41. പുകയിലും നേർത്ത മഞ്ഞിലും പ്രകാശപാത ദൃശ്യമാകുന്നതിന് കാരണമായ പ്രതിഭാസം- ടിന്റൽ പ്രഭാവം
42. പ്രകാശപ്രകീർണനത്തിന് കാരണമായ പ്രതിഭാസം- അപവർത്തനം
43. സോപ്പുകുമിളയിൽ വർണങ്ങൾ കാണുന്നതിന് കാരണമായ പ്രകാശ പ്രതിഭാസം- ഇൻറർഫെറൻസ്
44. സിഡിയിൽ വർണങ്ങൾ കാണുന്നതിന് കാരണമായ പ്രകാശ പ്രതിഭാസം- ഡിഫ്രാക്ഷൻ
45. പ്രകാശം ഒരു അതാര്യ വസ്തുവിന്റെ അരികിൽ വെച്ച് ചെറുതായി വളയുന്ന പ്രതിഭാസം- ഡിഫ്രാക്ഷൻ
46. ഉദയാസ്തമയവേളകളിൽ സൂര്യനെ ചുവന്ന നിറത്തിൽ കാണുന്നതെന്തുകൊണ്ട്- ഉദായാസ്തമയ വേളകളിൽ സൂര്യനിൽ നിന്നുള്ള പ്രകാശം അന്തരീക്ഷത്തിലൂടെ കൂടുതൽ ദൂരം സഞ്ചരിക്കുമ്പോൾ തരംഗ ദൈർഘ്യം കുറഞ്ഞ വർണങ്ങൾ വിതരണം ചെയ്ത് നഷ്ടപ്പെടും. അപ്പോൾ അവശേഷിക്കുന്ന തരംഗദൈർഘ്യം കൂടിയ ചുവപ്പുവർണത്തിൽ സൂര്യനെ കാണാം.
No comments:
Post a Comment