2. താരതമ്യേന വിസ്തൃതി കുറഞ്ഞ പ്രദേശങ്ങളുടെ വിവരശേഖരണത്തിന് ഉപയോഗിക്കുന്ന വിദൂര സംവേദന സംവിധാനം ഏത്- ആകാശീയ വിദൂര സംവേദനം
3. ഭൂസ്ഥിര ഉപഗ്രഹങ്ങൾക്ക് ഉദാഹരണമായ ഇന്ത്യൻ ഉപഗ്രഹങ്ങളേവ- ഇൻസാറ്റ് ഉപഗ്രഹങ്ങൾ
4. ധ്രുവങ്ങൾക്ക് മുകളിലൂടെ ഭൂമിയെ വലം വെയ്ക്കുന്ന കൃത്രിമ ഉപഗ്രഹങ്ങൾ ഏത് പേരിലറിയപ്പെടുന്നു- സൗരസ്ഥിര ഉപഗ്രഹങ്ങൾ
5. ഐ.ആർ.എസ്., ലാന്റ്സാറ്റ് എന്നിവ ഏതിനം ഉപഗ്രഹങ്ങൾക്ക് ഉദാഹരണങ്ങളാണ്- സൗരസ്ഥിര ഉപഗ്രഹങ്ങൾ
6. പ്രകൃതിവിഭവങ്ങൾ, ഭൂവിനിയോഗം, ഭൂഗർഭജലം എന്നിവയുടെ വിവരശേഖരണത്തിന് ഉപയോഗിക്കുന്ന കൃത്രിമോപഗ്രഹങ്ങളേവ- സൗരസ്ഥിര ഉപഗ്രഹങ്ങൾ
7. സൗരസ്ഥിര ഉപഗ്രഹങ്ങളുടെ സഞ്ചാരപഥം ഭൗമോപരിതലത്തിൽ നിന്നും ഏകദേശം എത്ര കിലോമീറ്റർ ഉയരത്തിലാണ്- 900 കിലോമീറ്റർ
8. ഭൂസ്ഥിര ഉപഗ്രഹങ്ങളുടെ സഞ്ചാരപഥം ഭൂമിയിൽ നിന്ന് ഏകദേശം എത്ര കിലോമീറ്റർ ഉയരത്തിലാണ്- 36,000 കിലോമീറ്റർ
9. വാർത്താവിനിമയം, ദിനാന്തരീക്ഷ സ്ഥിതി എന്നിവയ്ക്കായി ഉപയോഗിക്കുന്ന കൃത്രിമോപഗ്രഹങ്ങളേവ- ഭൂസ്ഥിര ഉപഗ്രഹങ്ങൾ
10. ഇന്ത്യയുടെ റിമോട്ട് സെൻസിങ് ഉപഗ്രഹങ്ങൾ നൽകുന്ന വിവരങ്ങളുടെ ശേഖരണം, സംഭരണം, സംസ്കരണം, വിതരണം എന്നിവയുടെ ചുമതല വഹിക്കുന്ന സ്ഥാപനമേത്- നാഷണൽ റിമോട്ട് സെൻസിങ് സെന്റർ
11. നാഷണൽ റിമോട്ട് സെൻസിങ് സെന്ററിന്റെ ആസ്ഥാനം സ്ഥിതിചെയ്യുന്നതെവിടെ- ഹൈദരാബാദ്
12. ഗ്ലോബൽ പൊസിഷനിങ് സിസ്റ്റത്തിൽ എത്ര ഉപഗ്രഹങ്ങളുടെ സഹായത്താലാണ് വസ്തുക്കളുടെ സ്ഥാനനിർണയം നടത്തുന്നത്- 24 ഉപഗ്രഹങ്ങൾ
13. ഗ്ലോബൽ പൊസിഷനിങ് സിസ്റ്റം അഥവാ ജി.പി.എസ്.നിലവിൽ വന്നത് ഏത് രാജ്യത്താണ്- അമേരിക്ക
14. ജി.പി.എസിന് സമാനമായി ഇന്ത്യ വികസിപ്പിച്ചെടുത്ത ഉപഗ്രഹാധിഷ്ഠിത ഗതിനിർണസംവിധാനം ഏത്- ഇന്ത്യൻ റീജണൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം അഥവാ ഐ.ആർ.എൻ.എസ്.എസ്.
15. ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐ.എ സ്.ആർ.ഒ.വികസിപ്പിച്ചെടുത്ത ഉപഗ്രഹാധിഷ്ഠിത ഭൂപടനിർമാണ സംവിധാനം ഏത്- ഭുവൻ
16. കാരക്കോറം, ലഡാക്ക്, സസ്‌ക്കർ മലനിരകൾ ഉത്തരപർവതമേഖലയിലെ ഏത് വിഭാഗത്തിൽപ്പെടുന്നവയാണ്- ട്രാൻസ് ഹിമാലയം
17. ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ മൗണ്ട് കെ- 2 അഥവാ ഗോഡ് വിൻ ഓസ്റ്റിൻ സ്ഥിതിചെയ്യുന്ന പർവതനിര ഏത്- കാരക്കോറം
18. ഹിമാലയൻ പർവതനിരയുടെ ഏകദേശ നീളമെത്ര- 2400 കിലോമീറ്റർ
19. ഏറ്റവും ഉയരമുള്ള കൊടുമുടികൾ നിറഞ്ഞ ഹിമാലയൻ നിര ഏത്- ഹിമാദ്രി
20. ഹിമാദ്രിയുടെ തെക്കുഭാഗത്തായി
സ്ഥിതിചെയ്യുന്ന മലനിര ഏത്- ഹിമാചൽ
21. സുഖവാസകേന്ദ്രങ്ങളായ ഷിംല, ഡാർജിലിങ് എന്നിവ ഹിമാലയത്തിന്റെ ഏത് നിരയിലാണ് സ്ഥിതി ചെയ്യുന്നത്- ഹിമാചൽ
22. നീളമേറിയതും, വിസ്തൃതവുമായ 'ഡൂണുകൾ'എന്നറിയപ്പെടുന്ന താഴ്വരകൾ കാണപ്പെടുന്ന ഹിമാലയൻ നിര ഏത്- സിവാലിക്ക്
23. സിക്കിം-ടിബറ്റ് എന്നീ പ്രദേശങ്ങ -ളെ ബന്ധിപ്പിക്കുന്ന ചുരമേത്- നാഥുലാ ചുരം
24. ഹിമാചൽപ്രദേശ്-ടിബറ്റ് എന്നിവയെ ബന്ധിപ്പിക്കുന്ന ചുരമേത്- ഷിപ്കിലാ ചുരം
25. ഭൂഫലകങ്ങളുടെ കൂട്ടിമുട്ടലിന്റെ സമ്മർദത്താൽ ഏത് പ്രാചീന സമുദ്രത്തിന്റെ അടിത്തട്ട് മടങ്ങി ഉയർന്നാണ് ഹിമാലയ പർവത നിര രൂപം കൊണ്ടത് എന്നാണ് കരുതപ്പെടുന്നത്- തെഥീസ് സമുദ്രം
26. ഹിമാലയപർവതമേഖലയിൽ സമുദ്ര നിരപ്പിൽ നിന്ന് 1000 മുതൽ 2000 മീറ്റർ വരെ ഉയരങ്ങളിൽ കാണപ്പെടുന്ന വൃക്ഷങ്ങളേവ- ഓക്, മേപ്പിൾ, ചെസ്നട്ട്
27. ഹിമാലയൻ മേഖലയിൽ 2000 മീറ്ററിനും ഉയരെ കാണപ്പെടുന്ന സ്തൂപികാഗ്ര വൃക്ഷങ്ങളേവ- ദേവദാരു, സ്പ്രൂസ്
28. ടിബറ്റിലെ മാനസരോവർ തടാകത്തിൽനിന്ന് ഉദ്ഭവിക്കുന്ന പ്രധാന നദിയേത്- സിന്ധു
29. ഇന്ത്യയിലെ ഏത് പ്രമുഖ നദിയുടെ ഉദ്ഭവസ്ഥാനമാണ് ടിബറ്റിലെ ചെമ-യുങ്-തുങ് ഹിമാനി- ബ്രഹ്മപുത്ര
30. ഏത് നദിയും പോഷകനദികളും ചേർന്നാണ് പഞ്ചാബ്-ഹരിയാണ സമതലത്തിന് രൂപം നൽകിയിട്ടുള്ളത്- സിന്ധു
31. ഇന്ത്യയിലെ ഏറ്റവും വിസ്തൃതവും, പഴക്കം ചെന്നതുമായ ഭൂവിഭാഗം ഏത്- ഉപദ്വീപീയ പീഠഭൂമി
32. 'ധാതുക്കളുടെ കലവറ'എന്നുവിളിക്കപ്പെടുന്ന ഇന്ത്യയിലെ ഭൂവിഭാഗം ഏത്- ഉപദ്വീപീയ പീഠഭൂമി
33. ഉപദ്വീപീയ പീഠഭൂമിയിലെ പ്രധാന വനങ്ങൾ ഏത് വിഭാഗത്തിൽപ്പെടുന്നവയാണ്- ഉഷ്ണമേഖലാ ഇലപൊഴിയും കാടുകൾ
34. മധ്യപ്രദേശിലെ മുൻതായ് പീം ഭൂമിയിൽനിന്ന് ഉദ്ഭവിക്കുന്ന നദിയേത്- താപ്തി
35. ഛത്തീസ്ഗഢിലെ മൈക്കാലാ നിരകൾ ഏത് നദിയുടെ ഉദ്ഭവസ്ഥാനമാണ്- നർമദ
36. ഭീമ, തുംഗഭദ്ര എന്നിവ ഏത് നദിയുടെ പ്രധാന പോഷകനദികളാണ്- കൃഷ്ണാ നദി
37. ഇന്ദ്രാവതി, ശബരി എന്നിവ ഏത് നദിയുടെ പോഷകനദികളാണ്- ഗോദാവരി
38. വടക്കൻ സിർക്കാസ് തീരസമതലം ഇന്ത്യയുടെ ഏത് തീരപ്രദേശത്താണ് സ്ഥിതിചെയ്യുന്നത്- കിഴക്കൻ തീരസമതലം
39. ഡെൽറ്റാ രൂപവത്കരണം കൂടുതലായി നടക്കുന്ന ഇന്ത്യയിലെ തീരസമതലം ഏത്- കിഴക്കൻ തീരസമതലം
40. കായലുകളും അഴിമുഖങ്ങളും കൂടുതലായി കാണപ്പെടുന്ന ഇന്ത്യയിലെ തീരസമതലം ഏത്- പടിഞ്ഞാറൻ തീരസമതലം
41. ആകെ എത്ര ദ്വീപുകളാണ് ലക്ഷദ്വീപ് സമൂഹത്തിലുള്ളത്- 36 ദ്വീപുകൾ
42. ചെത് ലാത്ത്, ബിത്ര, കിൽത്താൻ എന്നീ ദ്വീപുകൾ ഏത് ദ്വീപസമൂഹത്തിൽപ്പെടുന്നതാണ്- ലക്ഷദ്വീപുകൾ
43. ശൈത്യകാലത്ത് ഉത്തര സമതലങ്ങളിൽ, പ്രത്യേകിച്ചും പഞ്ചാബിൽ മഴ ലഭിക്കാൻ കാരണമായ കാലാവസ്ഥാ പ്രതിഭാസം ഏത്- പശ്ചിമ അസ്വസ്ഥത
44. പശ്ചിമ അസ്വസ്ഥതയ്ക്ക് കാരണമായ ന്യൂനമർദം രൂപം കൊള്ളുന്ന കടലേത്- മെഡിറ്ററേനിയൻ കടൽ
45. ഇന്ത്യയിലെ ശൈത്യകാലവിളകൾക്ക് പ്രയോജനം ചെയ്യുന്ന മഴയ്ക്ക് കാരണമായ കാലാവസ്ഥാ പ്രതിഭാസം ഏത്- പശ്ചിമ അസ്വസ്ഥത
46. ഉഷ്ണകാലത്ത് ഇന്ത്യയിൽ ഏറ്റവും ഉയർന്ന ചൂടനുഭവപ്പെടുന്ന രാജസ്ഥാനിലെ പ്രദേശമേത്- ബാമർ
47. ഉഷ്ണകാലത്ത് പശ്ചിമബംഗാളിൽ അനുഭവപ്പെടാറുള്ള ഇടിയോടു കുടിയ ശക്തമായ മഴയേത്- കാൽബൈശാഖി
48. അലറുന്ന കാറ്റ്, ആലിപ്പഴ വീഴ്ച എന്നിവ ഏത് ഉഷ്ണ കാലവർഷത്തിന്റെ പ്രധാന പ്രത്യേകതകളാണ്- കാൽബൈശാഖി
49. ഗോതമ്പുകൃഷിക്ക് അനുയോജ്യമായ കാലാവസ്ഥാഘടകങ്ങൾ ഏതെല്ലാം- 10 ഡിഗ്രി സെൽഷ്യസ് മുതൽ 26 ഡിഗ്രി വരെ താപനില, 75 സെ.മീ. മഴ
50. 'യുണിവേഴ്സൽ ഫൈബർ'എന്ന് വിളിക്കപ്പെടുന്ന നാരുവിള ഏത്- പരുത്തി
51. മഞ്ഞുവീഴ്ച ഗുരുതരമായി ബാധിക്കുന്ന നാരുവിള ഏത്- പരുത്തി
52. ഇന്ത്യയിലെ ഏറ്റവും വലിയ കൃഷിയധിഷ്ഠിത വ്യവസായം ഏത്- പരുത്തിത്തുണി വ്യവസായം
53. ഇന്ത്യയിലെ ആദ്യത്തെ പരുത്തിത്തുണി മിൽ 1818- ൽ സ്ഥാപിക്കപ്പെട്ടതെവിടെ- ഫോർട്ട് ഗ്ലാസ്റ്റർ, കൊൽക്കത്തെ
54. 'കോട്ടോണോപോളിസ്' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യയിലെ നഗരമേത്- മുംബൈ
55. ഗംഗ-ബ്രഹ്മപുത്ര ഡെൽറ്റാപ്രദേശം ഏത് നാരുവിളയുടെ കൃഷിക്കാണ് പ്രസിദ്ധമായിട്ടുള്ളത്- ചണം
56. മറ്റ് വിളകൾക്ക് പൊതുവേ അനുയോജ്യമല്ലാത്ത ലാറ്ററൈറ്റ് മണ്ണ് ഏത് നാണ്യവിളയുടെ കൃഷിക്കാണ് ഏറെ അനുയോജ്യമായുള്ളത്- റബ്ബറിന്റെ
57. ഇന്ത്യയിലേക്ക് ആദ്യമായി റബ്ബർ വിത്ത് കൊണ്ടുവന്ന ബ്രിട്ടീഷുകാരനാര്- സർ വില്യം ഹെൻറി
58. കാർഷികകാലമായ സൈദിലെ പ്രധാന വിളകൾ ഏതെല്ലാം- പഴവർഗങ്ങൾ, പച്ചക്കറികൾ
59. തിനവിളകൾ എന്നറിയപ്പെടുന്ന ചെറുധാന്യങ്ങളുടെ ഗണത്തിൽപ്പെടുന്നവ ഏതെല്ലാം- ജോവർ, ബജ്റ, റാഗി
60. നെൽകൃഷിക്ക് ഏറ്റവും യോജിച്ച മണ്ണിനം ഏത്- എക്കൽമണ്ണ്
61. ഏത് ധാന്യവിളയുടെ കൃഷിക്കാണ് നീർവാർച്ചയുള്ള എക്കൽമണ്ണ് ഉത്തമമായിട്ടുള്ളത്- ഗോതമ്പ്
No comments:
Post a Comment