Thursday, 8 July 2021

Current Affairs- 08-07-2021

1. 2021 ജൂണിൽ അന്തരിച്ച ഫിലിപ്പെൻസിന്റെ മുൻ പ്രസിഡന്റ്- Benigno Simeon Aquino III


2. യു.എസിലെ പോലീസ് മേധാവിയാകുന്ന ആദ്യ മലയാളി- മൈക്കിൾ കുരുവിള 


3. ഹോമോ ലോംഗി അഥവാ 'ഡ്രാഗൺമാൻ' എന്ന മനുഷ്യവർഗത്തിന്റെ ഫോസിൽ കണ്ടെത്തിയ രാജ്യം- ചൈന 


4. 2021 ലെ ട്വന്റി- 20 ക്രിക്കറ്റ് ലോകകപ്പ് വേദി- യു.എ.ഇ 


5. സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ തട്ടേക്കാട് പക്ഷി സങ്കേതത്തിൽ നിന്ന് കണ്ടെത്തിയ പുതിയ ഇനം തവള- യുഫ്ളിക്റ്റിസ് കേരള 


6. മാലിന്യത്തിൽ നിന്ന് വൈദ്യുതി ഉല്പാദിപ്പിക്കുന്ന 'വേസ്റ്റ് ടു എനർജി പ്ലാന്റ്’ ആരംഭിക്കുന്ന കോർപ്പറേഷൻ- കോഴിക്കോട്  


7. ശൈശവ വിവാഹം തടയുന്നതിന് വനിത ശിശുവികസനവകുപ്പ് നടപ്പാക്കുന്ന പദ്ധതി- പൊൻവാക്ക് 


8. സ്കൂൾ, കോളേജ് കാമ്പസുകൾ ലഹരിമുക്തമാക്കാൻ എക്സൈസ് വകുപ്പ് ആരംഭിക്കുന്ന കർമപദ്ധതി- ഉണർവ്


9. അടുത്തിടെ ഡി.ആർ.ഡി.ഒ വിക്ഷേപിച്ച ആണവായുധം വഹിക്കാൻ ശേഷിയുള്ള പുതുതലമുറ ബാലിസ്റ്റിക് മിസൈൽ- അഗ്നി പ്രൈം 


10. ക്രിക്കറ്റിലെ മൂന്ന് ഫോർമാറ്റിലും അരങ്ങേറിയ പ്രായം കുറഞ്ഞ ഇന്ത്യാക്കാരി- ഷഫാലി വർമ്മ 


11. 2021- ലെ ഫുകുവോക ഗ്രാൻഡ് പ്രസ് പുരസ്കാരം നേടിയ വ്യക്തി- പി. സായ്നാഥ് 


12. സ്ത്രീ പ്രശ്നങ്ങൾ കേൾക്കാനും പരിഹരിക്കാനുമായി വനിതാ ശിശുവികസനവകുപ്പ് ആരംഭിച്ച പദ്ധതി- കാതോർത്ത് 


13. അമ്പെയ്ത്ത്തിൽ ലോക ഒന്നാം നമ്പർ സ്ഥാനത്ത് എത്തിയ ഇന്ത്യൻ വനിത- ദീപിക കുമാരി  


14. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ വൈദ്യുതനിലയം പ്രവർത്തനമാരംഭിച്ചത്- ബഹൈതാൻ (ചൈന)


15. ലോകത്തിലെ ആദ്യ ഓപ്പൺ മൊബിലിറ്റി നെറ്റ് വർക്ക് നിലവിൽ വരുന്ന കേരളത്തിലെ നഗരം- കൊച്ചി 


16. ദില്ലി സ്പോർട്സ് യൂണിവേഴ്സിറ്റിയുടെ ആദ്യ വൈസ്ചാൻസിലറായി നിയമിതയായത്- കർണം മല്ലേശ്വരി


17. വനിതകൾക്കുള്ള കേരളത്തിലെ ആദ്യ ഡീ-അഡിക്ഷൻ സെന്റർ നിലവിൽ വരുന്നത്- കുറുക്കുറ്റി, എറണാകുളം


18. 'ഇറ്റ് ഈസ് എ വണ്ടർഫുൾ ലൈഫ്: റോഡു ടു ഹാപ്പിനെസ്സ്' എന്ന പുസ്തകം രചിച്ചത്- റസ്കിൻ ബോണ്ട്


19. വിമ്പിൾഡൺ യോഗ്യത നേടുന്ന ആദ്യ ചൈനീസ് വംശജൻ- ഷാങ് ഷിഷെൻ 


20. നിയോജക മണ്ഡലത്തിലെ ആളുകളുടെ പ്രശ്നങ്ങൾക്കും പരാതികൾക്കും പരിഹാരം കാണുന്നതിന് ‘എം.എൽ.എ നിങ്ങളോടൊപ്പം' പരിപാടി സംഘടിപ്പിക്കുന്ന നിയമസഭാ മണ്ഡലം- ബാലുശ്ശേരി


21. കേന്ദ്ര സർക്കാരിന്റെ 2020- വർഷത്തെ സ്മാർട്ട് സിറ്റി അവാർഡ് നേടിയ ഇന്ത്യയിലെ നഗരങ്ങൾ- ഇൻഡോർ (മധ്യപ്രദേശ്), സൂററ്റ് (ഗുജറാത്ത്)


22. മാലിന്യത്തിൽ നിന്നും വൈദ്യുതി ഉൽപാദിപ്പിക്കുന്ന പദ്ധതിയായ 'Waste to Energy Plant' ആരംഭിക്കുന്ന കേരളത്തിലെ കോർപ്പറേഷൻ- കോഴിക്കോട്


23. ഹോളിവുഡ് സിനിമാ നടൻ വിൽസ്മിത്തിന്റെ ഓർമ്മക്കുറിപ്പ്- Will


24. 2021 ജൂണിൽ Fukuoka Grand prize- ന് അർഹനായ ഇന്ത്യൻ ജേണലിസ്റ്റും എഴുത്തുകാരനുമായ വ്യക്തി- Palagummi Sainath


25. 2021 ജൂണിൽ Attorney General of India ആയി വീണ്ടും നിയമിതനായത്- K.K. Venugopal


26. 2021 ജൂണിൽ Deputy Election Commissioner ആയി വീണ്ടും നിയമിതനായത്- Umesh Sinha


27. സംസ്ഥാനത്തെ മുതിർന്ന പൗരന്മാർക്ക് മരുന്നുകളും മറ്റ് അനുബന്ധ സാമഗ്രികളും വാതിൽപ്പടിയിലെത്തിക്കുന്നതിന് കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ആരംഭിച്ച പദ്ധതി- കാരുണ്യ@ഹോം


28. കേന്ദ്രസർക്കാർ കർഷകർക്കായി കാലാവസ്ഥാ കൃഷിരീതികൾ, എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാക്കുന്നതിനായി ആരംഭിച്ച പുതിയ മൊബൈൽ ആപ്ലിക്കേഷൻ- Atmanirbhar Krishi App


29. International Telecommunication Union (ITU) പ്രസിദ്ധീകരിച്ച Global Cyber Security Index 2020- ൽ ഇന്ത്യയുടെ സ്ഥാനം- 10


30. 2021 ജൂണിൽ തിരുവനന്തപുരത്തെ Jawaharlal Nehru Tropical Botanical Garden and Research Institute (JNTBGRI)- ലെ ഗവേഷകർ കണ്ടെത്തിയ പുതിയ ഇനം സസ്യം- Sida Keralensis


31. ICC Men's T 20 World Cup 2021- ന് വേദിയാകുന്ന രാജ്യങ്ങൾ- UAE, Oman


32. 2021 ജൂണിൽ ഫ്രാൻസിലെ പാരീസിൽ നടന്ന Archery World cup- ൽ സ്വർണ്ണമെഡൽ നേടിയ ഇന്ത്യൻ താരം- Abhishek Verma


33. Anomalies in Law and Justice എന്ന പുസ്തകത്തിന്റെ രചയിതാവ്- R.V. Raveendran


34. Growing Up Biden എന്ന ഓർമ്മക്കുറിപ്പിന്റെ രചയിതാവ്- Valerie Biden Owen


35. 2021- ലെ National statistics Day (ജുൺ 29)- ന്റെ പ്രമേയം- Sustainable Development Goals (SDGs)- 2: End Hunger, Achieve Food Security and Improved Nutrition and Promote Sustainable Agriculture


36. 2021- ലെ പുലിറ്റ്സർ പുരസ്കാര

ജേതാക്കളിൽ ഉൾപ്പെട്ട രണ്ട് ഇന്ത്യൻ വംശജർ- മേഘാ രാജഗോപാൽ, നിൽ ബേദി 

  • ഷിൻജിയാങ് പ്രവിശ്യയിലെ ഉയ്ഗൂർ മുസ്ലിങ്ങളെ തടവിലാക്കുന്നതിനായി ചൈന രഹസ്യമായി നിർമിച്ച തടങ്കൽപാളയങ്ങളെപ്പറ്റിയുള്ള വിവരങ്ങൾ ലോകശ്രദ്ധയിൽ എത്തിച്ചതിന്റെ പേരിലാണ് തമിഴ് വംശജയും യു.എസ്സിലെ പത്രപ്രവർത്തകയുമായ മേഘ രാജ്യാന്തര റിപ്പോർട്ടിങ്ങിനുള്ള പുലിറ്റ്സർ സമ്മാനം നേടിയത്.
  • പ്രാദേശിക റിപ്പോർട്ടിങ്ങിനുള്ള പുരസ്കാരം അന്വേഷണാത്മക മാധ്യമപ്രവർത്തകനായ നീൽ ബേദിക്ക് ലഭിച്ചു. 


37. ഇസ്രയേലിന്റെ പുതിയ പ്രധാന മന്ത്രിയുടെ പേര്- നാഫ്ത്താലി ബന്നറ്റ് 

  • ഇസ്രയേലിൽ ബെഞ്ചമിൻ നെതന്യാഹുവിന്റെ (ലിക്കുഡ് പാർട്ടി) 12 വർഷം നീണ്ട ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ടാണ് എട്ട് പ്രതിപക്ഷ കക്ഷികൾ രൂപവത്കരിച്ച ഐക്യസർക്കാർ അധികാരമേറ്റത്.
  • യമിന പാർട്ടിയുടെ ബെന്നറ്റ് 2023 സെപ്റ്റംബർ വരെ പ്രധാനമന്ത്രി സ്ഥാനം വഹിക്കും. അതിനുശേഷം ഇപ്പോഴത്ത വിദേശകാര്യ മന്ത്രികൂടിയായ യായിർ ലാപിഡ് (യെഷ് ആറ്റിഡ് പാർട്ടി) പ്രധാനമന്ത്രിയാകും
  • 120 അംഗ പാർലമെന്റിൽ (നെസറ്റ്) ഒറ്റ സീറ്റിന്റെ മുൻതൂക്കത്തിലാണ് ഐക്യസർക്കാർ അധികാരത്തിലെത്തിയത്  
  • 1948- ൽ രൂപംകൊണ്ട ഇസ്രയേലിന്റെ ചരിത്രത്തിലാദ്യമായി ഒരു അറബി പാർട്ടിയും (അറബ് ഇസ്ലാമിസ്റ്റ് - റാം പാർട്ടി) ഐക്യ സർക്കാരിന്റെ ഭാഗമായിട്ടുണ്ട്. റാം പാർട്ടിയുടെ മൻസൂർ അബ്ബാസാണ് ഉപപ്രധാനമന്ത്രി 


38. ജൂൺ 11- ന് അന്തരിച്ച സ്വാമി ശിവമായാനന്ദ (86) ഏത് ആത്മീയ സംഘടനയുടെ ഉപാധ്യക്ഷനായിരുന്നു- രാമകൃഷ്ണ മിഷൻ, രാമകൃഷ്ണമഠം 


39. ഏത് സാമൂഹിക മാധ്യമ സ്ഥാപനത്തിനാണ് രാജ്യത്തെ നിയമപരിരക്ഷ കേന്ദ്രസർക്കാർ പിൻവലിച്ചത്- ട്വിറ്റർ

  • ട്വിറ്ററിന്റെ സേഫ് ഹാർബർ പരിരക്ഷയാണ് നഷ്ടമായത്. നിയമവിരുദ്ധമായ ഉള്ളടക്കം ആരെങ്കിലും പോസ്റ്റ് ചെയ്താൽ ട്വിറ്ററിനെതിരേ ഇനി ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം നടപടിയെടുക്കാം  


40. കൊട്ടിയൂർ മഹാശിവക്ഷേത്രത്തിലെ (കണ്ണൂർ) വഴിപാടുമായി ബന്ധപ്പെട്ട് അടുത്തിടെ പേറ്റന്റ് ലഭിച്ചത് ഏതിനൊക്കെ- ഓടപ്പൂ, അപ്പട, ആലിംഗന പുഷ്പാഞ്ജലി


കെ. എം. ബഷീർ സ്മാരക മാധ്യമ പുരസ്കാരം- 2020 

  • വിതരണം ചെയ്യുന്നത്- മലപ്പുറം പ്രസ്സ് ക്ലബ് 
  • അച്ചടിമാധ്യമ വിഭാഗം- ജിമ്മി ഫിലിപ്പ് (ദീപിക) 
  • ദ്യശ്യമാധ്യമ വിഭാഗം- സുനിൽ ബേബി (മീഡിയ വൺ)

No comments:

Post a Comment