Tuesday, 27 July 2021

General Knowledge in Indian Constitution Part- 8

1. കേന്ദ്ര മുഖ്യ വിവരാവകാശ കമ്മിഷണറായ ആദ്യത്തെ വനിതയാര്- ദീപക്ക് സന്ധു 


2. സംസ്ഥാന വനിതാകമ്മിഷന്റെ ആദ്യത്തെ അധ്യക്ഷ ആരായിരുന്നു- സുഗതകുമാരി 


3. വിവരാവകാശ നിയമം പ്രാബല്യത്തിലായ തീയ തി ഏത്- 2005 ഒക്ടോബർ 12 


4. അഴിമതി നിയന്ത്രിക്കുക, ഉദ്യോഗസ്ഥർക്കിടയിൽ ഉത്തരവാദിത്വ ബോധമുണ്ടാക്കുക, ഗവൺമെന്റ് പ്രവർത്തനങ്ങൾ സുതാര്യമാക്കുക എന്നിവ ലക്ഷ്യമിടുന്ന നിയമമേത്- വിവരാവകാശ നിയമം 


5. ഇന്ത്യയിൽ വിവരാവകാശ നിയമ നിർമാണത്തിലേക്ക് നയിച്ചത് ഏത് സംഘടന നടത്തിയ പ്രവർത്തനങ്ങളാണ്- മസ്ത്തൂർ കിസാൻ ശക്തി സംഘതൻ 


6. വിവരാവകാശ നിയമപ്രകാരമുള്ള അധികാരങ്ങൾ പയോഗിക്കാനും ചുമതലകൾ നിർവഹിക്കാനും കേന്ദ്ര-സംസ്ഥാന തലങ്ങളിലുള്ള സ്ഥാപനങ്ങളേവ- വിവരാവകാശ കമ്മിഷനുകൾ 


7. മുഖ്യ വിവരാവകാശ കമ്മിഷണർക്ക് പുറമേ എത്ര വരെ അംഗങ്ങൾ വിവരാവകാശ കമ്മിഷനിൽ ഉണ്ടാവും- പത്തിൽ കവിയാത്ത അംഗങ്ങൾ 


8. ഏതൊക്കെ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളാണ് പൊതുവിവരത്തിൽ ഉൾപ്പെടുന്നത്- സർക്കാർ സ്ഥാപനങ്ങൾ, സർക്കാർ ധനസഹായം നൽകുന്ന സ്ഥാപനങ്ങൾ എന്നിവ 


9. വിവരാവകാശ നിയമപ്രകാരം വെളിപ്പെടുത്തേണ്ടതില്ലാത്തവയുടെ ഗണത്തിൽ പെടുന്നവ എന്തെല്ലാം- രാജ്യസുരക്ഷ, അഖണ്ഡത എന്നിവയെ ബാധിക്കുന്ന വിവരങ്ങൾ, കോടതി പരിഗണനയിലുള്ളവ, വ്യക്തികളുടെ ജീവനും സുരക്ഷയ്ക്കും ഭീഷണിയാകുന്നവ 


10. പൊതുവിവരങ്ങളുടെ ഗണത്തിൽപ്പെടുന്ന വിവ രങ്ങൾക്ക് ഉദാഹരണങ്ങളേവ- സർക്കാർ ഓഫീസ് ഫയലുകൾ, രേഖകൾ. പ്രമാണങ്ങൾ, സർക്കുലർ, മെമ്മോകൾ, ഉപദേശങ്ങൾ, ഉത്തരവുകൾ, കരാറുകൾ, സ്ഥിതി വിവരക്കണക്കുകൾ, റിപ്പോർട്ടുകൾ, ലോഗ് ബുക്ക്, പത്രക്കുറിപ്പ്, സാമ്പിളുകൾ, മാതൃകകൾ, ഇ-വിവരങ്ങൾ, ഇ-മെയിൽ എന്നിവ 


11. വിവരാവകാശ നിയമപ്രകാരം വിവരങ്ങൾ ലഭി ക്കുന്നത് ബാധകമല്ലാത്ത സ്ഥാപനങ്ങൾക്ക് ഉദാഹരണങ്ങളേവ- ഇന്റലിജൻസ് ബ്യൂറോ, റിസർച്ച് ആൻഡ് അനാലിസിസ് വിങ് ആൻഡ് ക്യാബിനറ്റ് സെക്രട്ടേറി യറ്റ്, ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ്, ഡയറക്ടറേറ്റ് ഓഫ് എൻഫോഴ്സ്മെന്റ്, നാർകോട്ടിക്സ് കൺട്രോൾ ബ്യുറോ, ഏവിയേഷൻ റിസർച്ച് സെന്റർ, സായുധസേനകൾ  


12. സാധാരണ നിലയിൽ വിവരാവകാശ നിയമപ്രകാ രം ലഭിച്ച അപേക്ഷയിൽ എത്ര ദിവസത്തിനകം ഇൻഫർമേഷൻ ഓഫീസർ അപേക്ഷകന് വിവരം നൽകണം- അപേക്ഷ ലഭിച്ച് 30 ദിവസത്തിനകം


13. ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ ചെയർമാൻ പദവി വഹിക്കാനുള്ള പ്രധാന യോഗ്യത- സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അഥവാ സുപ്രീംകോടതി ജഡ്ജി പദവി വഹിച്ചിരികണം


14. വ്യക്തിയുടെ ജീവനെയോ, സ്വാതന്ത്യത്തെയോ ബാധിക്കുന്ന വിഷയങ്ങളിൽ എത്ര സമയത്തിന കം മറുപടി നൽകണം- 48 മണിക്കൂറിനുള്ളിൽ 


15. കേന്ദ്ര വിവരാവകാശ കമ്മിഷൻ അംഗങ്ങളുടെ ഔദ്യോഗിക കാലാവധിയെത്ര- 5 വർഷം അഥവാ 65 വയസ്സ് വരെ 


16. സംസ്ഥാനങ്ങളിലെ മുഖ്യവിവരാവകാശ കമ്മിഷ ണർ, വിവരാവകാശ കമ്മിഷണർമാർ എന്നിവരെ നിയമിക്കുന്നതാര്- ഗവർണർ 


17. കേരള സംസ്ഥാന വിവരാവകാശ കമ്മിഷൻ രൂപം കൊണ്ട തീയതിയേത്- 2005 ഡിസംബർ 19 


18. സർക്കാർ സേവനങ്ങൾ കൃത്യമായും ഉറപ്പായും ജനങ്ങൾക്ക് ലഭ്യമാക്കാൻ അവസരമൊരുക്കുന്ന നിയമമേത്- സേവന അവകാശ നിയമം 


19. ഓരോ സർക്കാർ ഓഫീസും നൽകുന്ന സേവനങ്ങൾ എത്ര കാലപരിധിക്കുള്ളിൽ നൽകണമെന്ന് അനുശാസിക്കുന്ന നിയമമേത്- സേവനാവകാശ നിയമം 


20. ദേശീയ മനുഷ്യാവകാശ സംരക്ഷണനിയമം നിലവിൽ വന്നതെന്ന്- 1993 സെപ്റ്റംബർ 28 


21. ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ ചെയർമാനെയും അംഗങ്ങളെയും നിയമിക്കുന്നതാര്- രാഷ്ടപതി 


22. ദേശീയ മനുഷ്യാവകാശ കമ്മിഷൻ ചെയർമാൻ, അംഗങ്ങൾ എന്നിവരുടെ കാലാവധി എത്ര- മൂന്ന് വർഷം അഥവാ 70 വയസ്സ് വരെ 


23. ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ ആദ്യത്തെ അധ്യക്ഷൻ ആരായിരുന്നു- ജസ്റ്റിസ് രംഗനാഥ് മിശ 


24. ഏത് പദവി വഹിച്ചിട്ടുള്ള വ്യക്തിക്കാണ് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷനായി നിയമിക്കപ്പെടാൻ യോഗ്യതയുള്ളത്- ഹൈക്കോടതി ചീഫ് ജസ്റ്റിസ് അഥവാ ഹൈക്കോടതി ജഡ്ജി 


25. സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ചെയർമാൻ, അംഗങ്ങൾ എന്നിവരെ നിയമിക്കുന്നതാര്- സംസ്ഥാന ഗവർണർ 


26. സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ചെയർമാൻ, അംഗങ്ങൾ എന്നിവരെ പദവിയിൽ നിന്ന് നീക്കം ചെയ്യാൻ അധികാരമുള്ളതാർക്ക്- രാഷ്ട്രപതിക്ക്  


27. സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷൻ, അംഗങ്ങൾ എന്നിവരുടെ ഔദ്യോഗിക കാലാവ ധിയെത്ര- 3 വർഷം അഥവാ 70 വയസ്സ് പൂർത്തിയാവും വരെ 


28. കേരള സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ നിലവിൽ വന്നതെന്ന്- 1998 ഡിസംബർ 11 


29. ദേശീയ വനിതാകമ്മിഷൻ നിലവിൽ വന്ന വർഷമേത്- 1992 ജനുവരി 31 


30. ദേശീയ വനിതാകമ്മിഷന്റെ ആദ്യത്തെ അധ്യക്ഷയാര്- ജയന്തി പട്നായിക് 


31. കേരള സംസ്ഥാനത്തെ ആദ്യ വനിതാകമ്മിഷൻ നിലവിൽ വന്നതെന്ന്- 1996 മാർച്ച് 14 


32. ഇന്ത്യയിലെ ഉപഭോക്തസംരക്ഷണ നിയമം അഥവാ കൺസ്യൂമർ പ്രൊട്ടക്ഷൻ ആക്ട് നിലവിൽ വന്ന വർഷമേത്- 1986 


33. 2019- ലെ ഉപഭോക്തൃസംരക്ഷണ നിയമം പ്രാബ ല്യത്തിൽ വന്നതെന്ന്- 2020 ജൂലായ് 20 


34. ഭരണതലത്തിലും ഉദ്യോഗസ്ഥതലത്തിലും രാഷ്ട്രീയതലത്തിലുമുള്ള അഴിമതി തടയാൻ രൂപം നൽകിയിട്ടുള്ള സ്ഥാപനങ്ങളേവ- ലോക്പാലും ലോകായുക്തയും  


35. ദേശീയതലത്തിൽ അഴിമതി തടയാനായി രൂപം നൽകിയ സ്ഥാപനമേത്- ലോക്പാൽ 


36. പൊതുപ്രവർത്തകർക്കെതിരേയും ഉദ്യോഗസ്ഥർക്കെതിരേയും ഉന്നയിക്കപ്പെടുന്ന അഴിമതികളിൽ കേസെടുത്ത് അന്വേഷിക്കാനും നടപടികൾ നിർദേശിക്കാനും അധികാരമുള്ള സ്ഥാപനമേത്- ലോക്പാൽ 


37. സംസ്ഥാനതലത്തിൽ അഴിമതിക്കേസുകൾ പരിശോധിക്കാൻ രൂപം നൽകിയ സ്ഥാപനമേത്- ലോകായുക്ത


38. ലോക്പാലിന്റെ ആദ്യത്തെ ചെയർപേഴ്സൺ ആര്- ജസ്റ്റിസ് പിനാകി ചന്ദ്ര ഘോഷ് 


39. നിലവിൽ പദവിയിലുള്ള മുൻപ് പദവിയിലിരുന്ന പ്രധാനമന്ത്രിമാർ, കേന്ദ്രമന്ത്രിമാർ, പാർലമെന്റംഗങ്ങൾ എന്നിവർക്കെതിരേയുള്ള അഴിമതി ആരോപണങ്ങൾ അന്വേഷിക്കാൻ അധികാരപ്പെട്ട സ്ഥാപനമേത്- ലോക്പാൽ


No comments:

Post a Comment