1. ഇന്ത്യൻ റെയിൽവെയുടെ മുവബിൾ ഫ്രഷ് വാട്ടർ ടണൽ അക്വേറിയം നിലവിൽ വന്നത്- ബെംഗളുരു മജസ്റ്റിക് റെയിൽവെ സ്റ്റേഷൻ
2. മുൻ ഇന്ത്യൻ ഫുട്ബോൾ താരം വി.പി. സത്യന്റെ ഒാർമയ്ക്കായി കേരള സ്പോർട്സ് പേഴ്സൻസ് അസോസിയേഷൻ (കൈസ്പ) ഏർപ്പെടുത്തിയ പുരസ്കാരം ലഭിച്ചത്- ഒളിമ്പ്യൻ വൈ. മുഹമ്മദ് അനസ്
3. അടുത്തിടെ കരീബിയൻ തീരങ്ങളിൽ നാശം വിതച്ച് ചുഴലിക്കാറ്റ്- എൽസ
4. അടുത്തിടെ ചൈന വിജയകരമായി വിക്ഷേപിച്ച് കാലാവസ്ഥ പഠന ഉപഗ്രഹം- Fengyun 3E
5. The Fourth Lion Essays for Gopalkrishna Gandhi എന്ന കൃതിയുടെ രചയിതാക്കൾ- Venu Madhav Govindu, Srinath Raghavan
6. കേരളത്തിന്റെ പുതിയ ചീഫ് ഇലക്ടറൽ ഓഫീസറായി നിയമിതനായത്- സഞ്ജയ് എം. കൗൾ
7. ബഹിരാകാശ യാത്ര നടത്തുന്ന 4-ാമത്തെ ഇന്ത്യൻ വംശജ- സിരിഷ ബാംദല
8. 2021- ലെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യ (IFFI)- യുടെ വേദി- ഗോവ
9. കേന്ദ്ര മന്ത്രിസഭയിൽ പുതുതായി രൂപവത്കരിച്ച് വകുപ്പ്- സഹകരണ വകുപ്പ്
10. രാജ്യത്തിന് പുറത്തു നിന്ന് കൊണ്ടുവരുന്ന മൃഗങ്ങൾക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ രാജ്യം- ഇന്ത്യ
11. വനിതകളുടെ ഏകദിന ക്രിക്കറ്റ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തിയ ഇന്ത്യൻ ക്യാപ്റ്റൻ- മിതാലി രാജ്
- വനിതകളുടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് എന്ന നേട്ടവും മിതാലി രാജ് സ്വന്തമാക്കി
12. 3- നും 9- നും ഇടയിൽ പ്രായമുള്ള കുട്ടികളെ അവരുടെ അടിസ്ഥാന ഭാഷ, സാക്ഷരത, സംഖ്യാ കഴിവുകൾ എന്നിവ മെച്ചപ്പെടുത്തുന്നതിനായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ആരംഭിച്ച പരിപാടി- NIPUN Bharat (National Initiative for Proficiency in Reading with Understanding and Numeracy)
13. 18 വയസ്സിനു മുകളിലുള്ളവർക്ക് കോവിഡ് വാക്സിനേഷൻ നിർബന്ധമാക്കിയ ആദ്യ രാജ്യം- തജിക്കിസ്ഥാൻ
14. 2021- ലെ മൊബൈൽ വേൾഡ് കോൺഗ്രസിന്റെ വേദി- ബാഴ്സലോണ
15. 2021- ലെ ലോക ജന്തുജന്യ ദിനത്തിന്റെ (ജൂലൈ- 6) പ്രമേയം- മീബിൽഡ് ബെറ്റർ ടുഗെതർ
16. 2021 ജൂലൈയിൽ കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയായി നിയമിതനായത്- ഡോ. വി. വേണു
17. കേരളത്തിലാദ്യമായി സിക്ക വൈസ് റിപ്പോർട്ട് ചെയ്ത ജില്ല- തിരുവനന്തപുരം
- കിഴക്കൻ ആഫ്രിക്കൻ രാജ്യമായ ഉഗാണ്ടയിലെ ഒരു വനപ്രദേശമാണ് സിക്ക. 1947 ൽ ഈ വന മേഖലയിലുള്ള കുരങ്ങുകളിലാണ് സിക്ക വൈറസ് ആദ്യമായി സ്ഥിരീകരിക്കുന്നത്
18. 2022- ലെ വുമൺസ് ഏഷ്യൻ കപ്പ് ഫുട്ബോളിന്റെ വേദി- മുംബൈ
19. മേഘാലയയിൽ നിലവിൽ വരുന്ന പുതിയ ജില്ല- മായി രംഗ്
20. ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം നിലവിൽ വരുന്ന നഗരം- ജയ്പുർ
- ഇന്ത്യയിലെ (ലോകത്തിലെ) ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമാണ് അഹമ്മദാബാദിലെ നരേന്ദ്രമോദി ക്രിക്കറ്റ് സ്റ്റേഡിയം
21. ഒളിമ്പിക്സിലേക്ക് നീന്തൽ വിഭാഗത്തിൽ യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ വനിത- മാന പട്ടേൽ
22. 2011- ലെ പാരീസ് ഫിലിം ഫെസ്റ്റിവലിൽ ഏറ്റവും നല്ല ഹ്രസ്വ ഡോക്യുമെന്ററിക്കുള്ള അവാർഡ് നേടിയത്- മേക്കിങ് ഓഫ് മൊസാർട്ട് (സംവിധാനം- ഡോ. ഉണ്ണികൃഷ്ണൻ)
23. 2011- ലെ സിൽവർ ലേക്ക് ഒാപ്പൺ ചെസ്സ് ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയത്- നിഹാൽ സരിൻ
24. 2021 ജൂലൈയിൽ കേരള സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടറായി നിയമിതനായത്- എസ്. ഹരികിഷോർ
25. 2021 ജൂലൈയിൽ കന്നുകാലി സംരക്ഷണ ബിൽ പാസാക്കിയ സംസ്ഥാനം- അസം
26. 2021- ലെ ടോക്കിയോ പാരലിംപിക് ഗെയിംസിന് യോഗ്യത നേടിയ മലയാളി ഷൂട്ടിംഗ് താരം- സിദ്ധാർത്ഥ ബാബു
27. നവജാത ശിശുക്കളിലെ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് പരിരക്ഷ ഉറപ്പുവരുന്നതിന് കോഴിക്കോട് ജില്ലയിൽ ആരംഭിച്ച പദ്ധതി- നിയോ ക്രാഡിൽ
28. ടോക്കിയോ ഒളിമ്പിക്സിൽ ബാഡ്മിന്റൺ മത്സരം നിയന്ത്രിക്കാൻ ഒളിമ്പിക്സ് അംപയർ പാനലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാളി- ഡോ.ഫൈൻ.സി. ദത്തൻ
29. കൊറോണ മൂന്നാം തരംഗത്തെ പ്രതിരോധിക്കുന്നതിന് കാർട്ടൂണുകൾ രചിക്കുന്ന ദ്വിദിന ശിൽപ്പശാല ‘വരപ്പുട്ട്' അരങ്ങേറിയത്- ആലുവ
30. സമ്പൂർണ്ണ വാക്സിനേഷൻ പ്രവർത്തനമാരംഭിച്ച സംസ്ഥാനത്തെ ആദ്യത്തെ ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ- വൈത്തിരി
31. ഐ.ടി. പാർലമന്ററി സമിതിയുടെ (Committee on Information Technology) ഇപ്പോഴത്തെ അധ്യക്ഷൻ- ശശി തരൂർ
32. 2012- ൽ ആതൻസ് നാഷണൽ ഗാലറിയിൽ നിന്നു കാണാതായ പാബ്ലോ പിക്കാസോയുടെ വിഖ്യാതചിത്രം അടുത്തിടെ കണ്ടു കിട്ടി. ചിത്രത്തിന്റെ പേര്- ഹെഡ് ഓഫ് എ വുമൺ
- ആതൻസ് നഗരത്തിലെ ഒരു കേന്ദ്രത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു ചിത്രം കണ്ടുകിട്ടിയത്. പിക്കാസോ ചിത്രത്തോടൊപ്പം കാണാതായ ഡച്ച് ചിത്രകാരനായ പിയെറ്റ് മോൻഡ്രിയാന്റെ Stammer Windmill (1905) എന്ന് ചിത്രവും ഇതോടൊപ്പം കണ്ടുകിട്ടിയിരുന്നു.
33. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അധ്യക്ഷപദം അലങ്കരിച്ച ഏകമലയാളിയായ സി. ശങ്കരൻ നായരുടെ ജീവിതം ആധാരമാകുന്ന സിനിമ- ദി അൺടോൾഡ് സ്റ്റോറി ഓഫ് സി. ശങ്കരൻ നായർ
- കരൺ ജോഹർ നിർമിക്കുന്ന ചിത്രത്തിന്റെ സംവിധായകൻ കരൺസിങ് ത്യാഗി
- രഘു പാലാട്ടും പുഷ്പയും ചേർന്നു രചിച്ച The Case That Shook The Empire എന്ന പുസ്തകവും ശങ്കരൻ നായരുടെ ജീവിതത്തിലെ മറ്റു സംഭവങ്ങളും ആധാരമാക്കിയുള്ളതാണ് സിനിമ
- 1897- ൽ അമരാവതി (മഹാരാഷ്ട്ര) സമ്മേളനത്തിലൂടെ കോൺഗ്രസ് അധ്യക്ഷനായ ശങ്കരൻ നായർ മഹാത്മാഗാന്ധിയെ വിമർശിച്ചുകൊണ്ട് രചിച്ച പുസ്തകമാണ് Gandhi and Anarchy (1922)
34. സംസ്ഥാനത്തെ എത്രാമത്ത പോലീസ് മേധാവിയാണ് വൈ. അനിൽ കാന്ത്- 34
- ലോക്നാഥ് ബെഹ്റ വിരമിച്ച ഒഴിവിലാണ് നിയമനം
- ഡൽഹി സ്വദേശിയാണ് അനിൽകാന്ത്
- സംസ്ഥാനത്തെ ആദ്യ പോലീസ് മേധാവി (ഇൻസ്പെക്ടർ ജനറൽ) എൻ. ചന്ദ്രശേഖരൻ നായരാണ്
- ടി. അനന്തശങ്കർ അയ്യരാണ് കേരളത്തിലെ ആദ്യത്തെ ഡി. ജി.പി.
35. ജൂൺ 29- ന് അന്തരിച്ച ഡൊണാൾഡ് റംസ്ഫൽഡ് വഹിച്ചിരുന്ന പദവി- യു.എസ്. പ്രതിരോധ സെക്രട്ടറി
- ഇറാഖിലും അഫ്ഗാനിസ്താനിലും യു.എസ്. നടത്തിയ യുദ്ധങ്ങളുടെ മുഖ്യ ആസൂത്രകനായിരുന്നു
- ജെറാൾഡ് ഫോർഡ്, ജോർജ് ഡബ്ലു. ബുഷ് എന്നീ പ്രസിഡന്റുമാരുടെ കാലത്താണ് പ്രതിരോധ സെക്രട്ടറി പദം വഹിച്ചത്
No comments:
Post a Comment