Wednesday, 14 July 2021

General Knowledge Part- 42

1. 2024- ലെ ഒളിമ്പിക്സിനായി തിരഞ്ഞെടുത്ത നഗരം- പാരീസ് 

2. ഒളിമ്പിക്സ് മ്യൂസിയം സ്ഥിതിചെയ്യുന്ന നഗരമേത്- ലുസാന (സ്വിറ്റ്സർലൻഡ്) 


3. ബി.സി. 776- ൽ ഗ്രീസിലെ ഏത് നഗരത്തിലാണ് ഒളിമ്പിക്സ് നടന്നത്- ഒളിമ്പിയ 


4. ആധുനിക ഒളിമ്പിക്സ് ആരംഭിച്ച വർഷം- 1896 


5. ആധുനിക ഒളിമ്പിക്സ് തുടങ്ങിയ വേദി- ആതൻസ് (ഗ്രീസ്) 


6. ആധുനിക ഒളിമ്പിക്സിന്റെ പിതാവ് എന്നറിയപ്പെടുന്നതാര്- പിയറി കുബർട്ടിൻ 


7. പിയറി കുബർട്ടിൻ ഏത് രാജ്യക്കാരനാണ്- ഫ്രാൻസ് 


8. ഒളിമ്പിക്സ് പതാകയുടെ നിറം എന്താണ്- വെള്ള 


9. പരസ്പരം കൊരുത്ത് എത്ര വളയങ്ങളാണ് ഒളിമ്പിക്സ് ചിഹ്നത്തിലുള്ളത്- അഞ്ച് 


10. ഒളിമ്പിക്സ് ചിഹ്നത്തിലെ വളയങ്ങൾ പ്രതിനിധീകരിക്കുന്നത്- ഭൂഖണ്ഡങ്ങളെ 


11. ഒളിമ്പിക്സ് മുദ്രാവാക്യമായ ‘കൂടുതൽ വേഗത്തിൽ, കൂടുതൽ ഉയരത്തിൽ, കൂടുതൽ ശക്തിയിൽ' തയ്യാറാക്കിയത്- റവ. ഫാദർ ഡിയോൺ 


12. വനിതകൾ ആദ്യമായി പങ്കെടുത്ത ഒളിമ്പിക്സ്- 1900- ലെ പാരീസ് ഒളിമ്പിക്സസ് 


13. ഒളിമ്പിക്സ് മുദ്രാവാക്യം ആദ്യമായി ഏർപ്പെടുത്തിയത്- 1924- ലെ പാരീസ് ഒളിമ്പിക്സിൽ 


14. ഒളിമ്പിക്സിന് വേദിയായ ആദ്യ ഏഷ്യൻ രാജ്യം ഏത്- ജപ്പാൻ 


15. ഒളിമ്പിക്സിലെ ഏറ്റവും ദൈർഘ്യമേറിയ ഇനമേത്- 50 കി.മീ. നടത്തം (മാരത്തൺ 42.195 കിലോമീറ്ററാണ്) 


16. 2016- ലെ ഒളിമ്പിക്സിന് വേദിയായ നഗരം- റിയോ ഡി ജനീറോ (ബ്രസീൽ) 


17. 2016- ലെ റിയോ ഒളിമ്പിക്സിന്റെ മെഡൽപ്പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം- 67 


18. 2016- ലെ റിയോ ഒളിമ്പിക്സിൽ ഇന്ത്യക്കുവേണ്ടി വെള്ളിമെഡൽ നേടിയ താരം- പി.വി. സിന്ധു 


19. പി.വി. സിന്ധു ഏതിനത്തിലാണ് ഒളിമ്പിക്സിൽ വെള്ളിമെഡൽ നേടിയത്- ബാഡ്മിന്റൺ വനിതാ സിംഗിൾസ് 


20. 2016- ലെ റിയോ ഒളിമ്പിക്സിൽ ഇന്ത്യക്കുവേണ്ടി വെങ്കലമെഡൽ നേടിയ താരം- സാക്ഷി മാലിക് 


21. സാക്ഷി മാലിക് ഏതിനത്തിലാണ് ഒളിമ്പിക്സിൽ വെള്ളിമെഡൽ നേടിയത്- വനിതാ ഗുസ്തി ഫ്രീ സ്റ്റൈൽ 58 കിലോ വിഭാഗം 


22. ഇന്ത്യക്കുവേണ്ടി ഒളിമ്പിക്സിൽ ആദ്യമായി മെഡൽ നേടിയതാര്- നോർമൻ പ്രിച്ചാർഡ് (1900 പാരീസ് ഒളിമ്പിക്സ്) 


 23. നോർമൻ പ്രിച്ചാർഡ് ഏതിനത്തിലാണ് ആദ്യമായി ഇന്ത്യക്കുവേണ്ടി ഒളിമ്പിക് മെഡൽ നേടിയത്- പുരുഷൻമാരുടെ 200 മീറ്റർ ഹർഡിൽസ് 


24. ഇന്ത്യൻ ഹോക്കി ടീം ഒളിമ്പിക്സിൽ എത്ര സ്വർണമെഡൽ നേടിയിട്ടുണ്ട്- എട്ട് 


25. ഇന്ത്യൻ ഹോക്കി ടീം ആദ്യമായി സ്വർണമെഡൽ നേടിയത് ഏത് ഒളിമ്പിക്സിലാണ്- ആംസ്റ്റർഡാം (1928) 


26. ഇന്ത്യ ആദ്യമായി പങ്കെടുത്ത ഒളിമ്പിക്സ്- 1900- ലെ പാരീസ് ഒളിമ്പിക്സ് 


 27. മിൽഖാസിങ് 1960- ലെ റോം ഒളിമ്പിക്സിൽ ഏതിനത്തിലാണ് നാലാമതെത്തിയത്- 400 മീറ്റർ ഓട്ടം 


28. ആദ്യമായി ഒളിമ്പിക്സ് ഫൈനലിലെത്തിയ ഇന്ത്യൻ വനിതാ അത് ലറ്റ്- പി.ടി. ഉഷ 


29. ഇന്ത്യൻ ഒളിമ്പിക്സ് ടീമിനെ നയിച്ച ആദ്യവനിത- ഷൈനി വിൽസൺ (1992- ലെ ബാഴ്സലോണ ഒളിമ്പിക്സിൽ) 


30. 2004- ലെ ആതൻസ് ഒളിമ്പിക്സിൽ ഇന്ത്യൻ ടീമിനെ നയിച്ചതാര്- അഞ്ജു ബോബി ജോർജ് 


31. ആദ്യമായി ഒളിമ്പിക്സിൽ പങ്കെടുത്ത മലയാളി വനിത- പി.ടി. ഉഷ 


32. ഒളിമ്പിക്സ് അത് ലറ്റിക്സിൽ ആദ്യമായി സെമി ഫൈനലിലെത്തിയ ഇന്ത്യൻ വനിത- ഷൈനി വിൽസൺ 


33. ഏത് ഒളിമ്പിക് ടൂർണമെന്റിലാണ് പി.ടി. ഉഷ നാലാം സ്ഥാനം നേടിയത്-  ലോസ് ആഞ്ജലോസ് (1984) 


34. ഏതിനത്തിലാണ് പി.ടി. ഉഷ ഒളിമ്പിക്സിൽ നാലാംസ്ഥാനം നേടിയത്- 400 മീറ്റർ ഹർഡിൽസ് 


35. ഭാരോദ്വഹനത്തിൽ ഒളിമ്പിക് മെഡൽ നേടിയ ഇന്ത്യൻ വനിത- കർണം മല്ലേശ്വരി 


36. ടെന്നീസിൽ ഒളിമ്പിക് മെഡൽ നേടിയ ഇന്ത്യൻ താരം- ലിയാൻഡർ പേസ് 


37. ഇന്ത്യ സ്വതന്ത്രമായതിനുശേഷം വ്യക്തിഗത ഒളിമ്പിക് മെഡൽ നേടിയ ആദ്യ ഇന്ത്യൻ താരം- കെ.ഡി. ജാദവ് 


38. ഒളിമ്പിക് മെഡൽ നേടിയ ഏക മലയാളി- മാനുവൽ ഫ്രെഡറിക് 


39. 1972- ലെ മ്യൂണിക് ഒളിമ്പിക്സിൽ വെങ്കലമെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീമിൽ അംഗമായ മലയാളി- മാനുവൽ ഫ്രെഡറിക് 


40. ഒളിമ്പിക്സിൽ ഇന്ത്യക്കുവേണ്ടി വ്യക്തിഗത ഇനത്തിൽ സ്വർണം നേടിയ ഏക താരം- അഭിനവ് ബിന്ദ്ര 


41. വ്യക്തിഗത ഇനത്തിൽ രണ്ട് ഒളിമ്പിക്സിൽ മെഡൽ നേടിയ ഏക ഇന്ത്യൻ താരം- സുശീൽ കുമാർ 


42. ബോക്സിങ്ങിൽ മെഡൽ നേടിയ ഏക ഇന്ത്യൻ വനിതാതാരം- മേരി കോം 


43. ഒളിമ്പിക്സിൽ ഏറ്റവുമധികം മെഡൽ നേടിയ കായികതാരം- മൈക്കിൾ ഫെൽപ്സ് 


44. ആതൻസ് ഒളിമ്പിക്സിൽ പങ്കെടുത്ത ഏക വനിതാ റഫറി- ബന്റിലാ ഡിക്കോത്തെ (ഫുട്ബോൾ) 


45. ഇന്ത്യൻ ഒളിമ്പിക്സസ് അസോസിയേഷൻ രൂപവത്കരിച്ച വർഷമേത്-1927 


46. ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ പ്രസിഡന്റ്- ഡോ. നരീന്ദർ ധ്രുവ് ബ്രത 


47. ആദ്യത്തെ വിന്റർ ഒളിമ്പിക്സ് നടന്നത് ഏത് രാജ്യത്താണ്- ഫ്രാൻസ് (1924) 


48. 2018- ലെ വിന്റർ ഒളിമ്പിക്സസ് ഏത് രാജ്യത്താണ് നടന്നത്- ദക്ഷിണകൊറിയ 


49. ഏറ്റവും കൂടുതൽ വിന്റർ ഒളിമ്പിക്സിൽ പങ്കെടുത്ത ഇന്ത്യൻ താരം- ശിവ കേശവൻ 


50. 2022- ലെ വിന്റർ ഒളിമ്പിക്സ് ഏത് നഗരത്തിലാണ് നടക്കുക- ബെയ്ജിങ്  


51. ഭിന്നശേഷിക്കാർക്കുവേണ്ടി നടത്തുന്ന ഒളിമ്പിക്സ്- പാരാലിമ്പിക്സ് 


52. ആദ്യത്തെ പാരാലിമ്പിക്സ് നടന്നത്- 1960- ൽ റോമിൽ

No comments:

Post a Comment