Saturday, 10 July 2021

General Knowledge in Art & Culture Part- 2

1. പ്രാചീന സംഗീതതത്ത്വങ്ങൾ വിസ്തരിച്ച് പ്രതിപാദിച്ചുകൊണ്ട് ആറ്റൂർ കൃഷ്ണപ്പിഷാരടി രചിച്ച ഗ്രന്ഥം- സംഗീത ചന്ദ്രിക 


2. കേരളത്തിലെ ചുവർച്ചിത്ര രചനാ സമ്പ്രദായങ്ങളെപ്പറ്റി പ്രതിപാദിക്കുന്ന 'ശില്പ രത്നം' എന്ന കൃതി രചിച്ചത്- ശ്രീകുമാരൻ 


3. അങ്കമാലി കാഞ്ഞൂർ പള്ളിയിലെ പ്രസിദ്ധമായ വിളക്കിന്റെ പേര്- ആനവിളക്ക് 


4. വിരലുകളുപയോഗിച്ച് അഞ്ചു നിറമുള്ള അഞ്ചുതരം പൊടികൾ കൊണ്ട് ദേവീദേവന്മാരുടെ രൂപങ്ങൾ നിലത്ത് വരയ്ക്കുന്ന സമ്പ്രദായത്തിനു പറയുന്ന പേര്- കളമെഴുത്ത് 


5. വട്ടക്കളിപ്പാട്ട്, പന്തൽപ്പാട്ട്, എണ്ണപ്പാട്ട്, അടച്ചുതുറപ്പാട്ട് തുടങ്ങിയവ ഏതു മതവുമായി ബന്ധപ്പെട്ട പാട്ടുകളാണ്- ക്രിസ്തുമതം 


6. ‘അഞ്ചുപേരുടെ കളി' എന്നർഥമുള്ള അനുഷ്ഠാനകല ഏത്- ഐവർകളി 


7. വേലകളി രൂപം കൊണ്ടത് ഏതു രാജ്യത്തായിരുന്നു- ചെമ്പകശ്ശേരി (അമ്പലപ്പുഴ) 


8. ആദ്യത്തെ കേരള സ്കൂൾ കലോത്സവം 1956- ൽ നടന്നത് എവിടെ വെച്ചായിരുന്നു- എറണാകുളം എസ്.ആർ.വി. ഹൈസ്കൂളിൽ വെച്ച് 


9. ഏതു നൂറ്റാണ്ടിലാണ് കഥകളി ഉദ്ഭവിച്ചത്- 17-ാം നൂറ്റാണ്ട് 


10. തീകൊണ്ടുള്ള നൃത്തം എന്നർഥത്തിലുള്ള അനുഷ്ഠാനകല- തീയാട്ട് 


11. കേരള സ്കൂൾ കലോത്സവത്തിലെ കലാതിലകം, കലാപ്രതിഭ എന്നീ ബഹുമതികൾ നൽകിവരുന്നത് അവസാനിപ്പിച്ച വർഷം- 2006 


12. രണ്ടു കക്ഷികൾ തമ്മിൽ തർക്കം തീർക്കുന്നതിന് അങ്കം വെട്ടാനായി രാജാവിനു നൽകേണ്ടിയിരുന്ന നികുതി- അങ്കക്കിഴി 


13. മധ്യകാല മുസ്ലിം സഞ്ചാരികൾക്കിടയിൽ 'ജുർഫത്തൻ' എന്ന പേരിൽ പ്രസിദ്ധിനേടിയ പ്രദേശം- കണ്ണൂർ 


14. മുസ്ലിം വ്യാപാരികൾക്കിടയിൽ ‘ബദ്ഫത്തൻ' എന്ന പേരിൽ അറിയപ്പെട്ടത്- വളപട്ടണം 


15. ആരുവാമൊഴിക്കോട്ടയുടെ അവശിഷ്ടങ്ങൾ എവിടെയാണുള്ളത്- കന്യാകുമാരി (തമിഴ്നാട്) 


16. ഉദയഗിരിക്കോട്ടയിൽ അന്ത്യവിശ്രമംകൊള്ളുന്ന തിരുവിതാംകൂറിലെ സേനാധിപൻ- ഡിലനോയ് 


17. പഴയകാലത്ത് പാലക്കാട് ജില്ലയിലെ ചിറ്റൂർ നിവാസികൾ കൊങ്ങന്മാരോട് പോരാടി വിജയം നേടിയതിനെ അനുസ്മരിപ്പിക്കുന്ന ഉത്സവം- കൊങ്ങൻപട 


18. സംസ്കൃതത്തിൽ 'ശിരോവിഹാരം' എന്നറിയപ്പെട്ടിരുന്ന രാജ്യം- തലപ്പിള്ളി 


19. ദേവനാരായണന്മാർ എന്ന വിഖ്യാതരായ ബ്രാഹ്മണ രാജാക്കന്മാർ ഭരണം നടത്തിയിരുന്ന രാജ്യം- ചെമ്പകശ്ശേരി 


20. ഭദ്രദീപം, മുറജപം എന്നിവ ഏതു ക്ഷേത്രത്തിലെ ചടങ്ങുകളാണ്- ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രം 


21. തിരുവനന്തപുരം ചിത്ര-ശില്പ കലാമേഖലകളിൽ വിലപ്പെട്ട സംഭാവനകൾ നൽകുന്നവർക്ക് കേരളസർക്കാർ നൽകിവരുന്ന പുരസ്കാരം- രാജാ രവിവർമ പുരസ്കാരം 


22. 2020- ൽ അന്തരിച്ച പുനലൂർ രാജൻ ഏതു മേഖലയിലാണ് പ്രസിദ്ധിയാർജിച്ചത്- ഫോട്ടോഗ്രാഫി 


23. കേരള സർക്കാർ സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ച വാഴുവേലിൽ തറവാട് ഏത് കവയിത്രിയുടെ ജന്മഗൃഹമാണ്- സുഗതകുമാരി 


24. ഒരു വർഷം ദീർഘിച്ച കന്യാകുമാരിയിലെ വിവേകാനന്ദ സ്മാരകത്തിന്റെ സുവർണ ജൂബിലി ആഘോഷങ്ങൾ ഏതുപേരിലാണ് അറിയപ്പെട്ടത്- ഏകഭാരതം, വിജയിഭാരതം 


25. യുനെസ്കോയുടെ 2020- ലെ സാംസ്കാരിക പൈതൃകം സംരക്ഷണത്തിനുള്ള ഏഷ്യ-പസഫിക് അവാർഡ് ലഭിച്ചത്- ഗുരുവായൂർ ക്ഷേത്രത്തിലെ കൂത്തമ്പലം 


26. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തി ലെ ഒറ്റക്കൽമണ്ഡപം പണികഴി പ്പിച്ചത്- മാർത്താണ്ഡവർമ 


27. മാർത്താണ്ഡവർമ മഹാരാജാവിന്റെ സ്മരണാർഥം രൂപംകൊണ്ട പട്ടണം- മാർത്താണ്ഡം (കന്യാകുമാരി ജില്ല) 


28. ഇരയിമ്മൻ തമ്പി രചിച്ച 'ഓമന ത്തിങ്കൾ കിടാവോ...' എന്നുതുടങ്ങുന്ന ഗാനം ഏതു വിഭാഗത്തിൽപ്പെടുന്നു- താരാട്ടുപാട്ട് 


29. കഥകളിയുടെ സുവർണകാലം എന്നറിയപ്പെടുന്നത് ഏതു തിരുവിതാംകൂർ മഹാരാജാവിന്റെ ഭരണകാലമാണ്- ഉത്രം തിരുനാൾ 


30. 1957- ൽ ന്യൂഡൽഹിയിൽ ചിൽഡ്രൻസ് ബുക്ക് ട്രസ്റ്റ് ആരംഭിച്ച മലയാളി- കാർട്ടൂണിസ്റ്റ് ശങ്കർ 


31. ‘പെരുമ്പടപ്പ് ഗംഗാധര വീരകേരള തൃക്കോവിൽ അധികാരി' എന്നത് ഏതു രാജാക്കന്മാരുടെ പൂർണമായ സ്ഥാനപ്പേരായിരുന്നു- കൊച്ചി 


32. വടകരയിലെ ലോകനാർകാവ് ക്ഷേത്രം ഏത് വീര യോദ്ധാവുമായി ബന്ധപ്പെട്ടതാണ്- തച്ചോളി ഒതേനൻ 


33. ഗൗണാർ, കവണാർ എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്ന നദി- മീനച്ചിലാർ  


34. മാപ്പിളപ്പാട്ടുകളിലൂടെ പ്രസിദ്ധി നേടിയ ടി.ഉബൈദിന്റെ യഥാർഥ പേര്- അബ്ദുൾ റഹ്മാൻ 


35. വിഷ വൈദ്യവുമായി ബന്ധപ്പെട്ട് കൊച്ചുണ്ണി തമ്പുരാൻ രചിച്ച കൃതി- പ്രയോഗസമുച്ചയം 


36. സ്വദേശാഭിമാനി  കേസരി അവാർഡ് നൽകുന്നത് ഏത് മേഖലയിലാണ്- പത്രപ്രവർത്തനം 


37. 'മൂന്നായ് മുറിഞ്ഞു കിടക്കുമീ കേരളം ഒന്നാകുമെന്നായ് പ്രതിജ്ഞ ചെയ്യുന്നുനാം’ എന്ന ഐക്യകേരള പ്രതിജ്ഞ രചിച്ചത്- എൻ.വി. കൃഷ്ണവാരിയർ 


38. തുഞ്ചത്ത് എഴുത്തച്ഛൻ മലയാളം സർവകലാശാല നിലവിൽ വന്ന്ത് എന്നാണ്- 2012 നവംബർ ഒന്ന് 


39. ‘മ്യൂറൽ പഗോഡ' എന്നറിയപ്പെടുന്ന ക്ഷേത്രം- ശ്രീ പത്മനാഭസ്വാമിക്ഷേത്രം 


40. ചരിത്രപ്രസിദ്ധമായ ചേരമാൻ പറമ്പ് സ്ഥിതിചെയ്യുന്നത് എവിടെയാണ്- കൊടുങ്ങല്ലൂർ (മേത്തല) 


41. മഹാത്മാഗാന്ധി തിരുവനന്തപുരം നഗരത്തെ വിശേഷിപ്പിച്ച പേര്- ഇന്ത്യയുടെ നിത്യ ഹരിതനഗരം 


42. മഹാബലിയുടെ ഐതീഹ്യവുമായി ബന്ധപ്പെട്ട ക്ഷേത്രം- തൃക്കാക്കര (എറണാകുളം) 


43. 'കേരളസൈഗാൾ' എന്നറിയപ്പെടുന്നത്- പാപ്പുക്കുട്ടി ഭാഗവതർ 


44. പി.കെ. കാളൻ ഏത് കലാരൂപവുമായി ബന്ധപ്പെട്ട കലാകാരനാണ്- ഗദ്ദിക 


45. മലയാളത്തിലെ ആദ്യ വേദ പഠനമായി കണക്കാക്കപ്പെടുന്ന കൃതി- വേദാധികാര നിരൂപണം

(ചട്ടമ്പിസ്വാമികൾ ) 


46. തിരുവില്വാമല വെങ്കിച്ചൻ സ്വാമി ഏത് കലാരൂപവുമായി ബന്ധപ്പെട്ട വാദ്യകലാകാരനാണ്- പഞ്ചവാദ്യം 


47. ചീനക്കൊട്ടാരം സ്ഥിതിചെയ്യുന്നത് എവിടെയാണ്- ചിന്നക്കട (കൊല്ലം) 


48. കേരളത്തിൽ പെരിയോർ ഇ.വി. രാമസ്വാമി നായ്ക്കരുടെ പ്രതിമസ്ഥിതിചെയ്യുന്ന സ്ഥലം- വൈക്കം 


49. പറയിപെറ്റ പന്തിരുകുലത്തിലെ ഏക വനിത- കാരയക്കമ്മ 


50. ടോട്ടൽ തിയേറ്റർ (Total Theatre) എന്നറിയപ്പെടുന്ന കലാരൂപം- കഥകളി 


51. കുട്ടംകുളം സത്യാഗ്രഹം നടന്നത് ഏത് ക്ഷേത്രവുമായി ബന്ധപ്പെട്ടായിരുന്നു- കൂടൽ മാണിക്യക്ഷേത്രം, (ഇരിഞ്ഞാലക്കുട) 


52. ആദിശങ്കര സ്തൂപം സ്ഥിതിചെയ്യുന്നത് എവിടെയാണ്- കാലടി 


53. ചെലവുകുറഞ്ഞ വീട് എന്ന ആശയം പ്രാവർത്തികമാക്കിയ വാസ്തു ശില്പിയായ ലാറിബേക്കർ ഏത് രാജ്യക്കാരനായിരുന്നു- ഇംഗ്ലണ്ട് 


54. 1958- ൽ സ്ഥാപിതമായ കുമാരനാശാൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൾച്ചർ സ്ഥിതി ചെയ്യുന്നത്- തോന്നയ്ക്കൽ (തിരുവനന്തപുരം) 


55. പൈങ്കുളം രാമചാക്യാർ ഏത് മേഖലയിൽ പ്രസിദ്ധി നേടിയ കലാകാരനാണ്- കൂത്ത്, കൂടിയാട്ടം 


56. പദ്മശ്രീ ലഭിച്ച ആദ്യ കഥകളി നടനായ കലാമണ്ഡലം കൃഷ്ണൻ നായർക്ക് ഏത് വർഷമാണ് ആ ബഹുമതി ലഭിച്ചത്- 1970 


57. ഫോർട്ട് കൊച്ചിയിലെ ജൂതപ്പള്ളി (പരദേശി സിനഗോഗ്) നിർമിക്കപ്പെട്ട വർഷം- 1568 


58. കോഴിക്കോട്ട് സാമൂതിരിയുടെ കാലത്ത് നിലനിന്നിരുന്ന പണ്ഡിതസദസ്സ്- രേവതി പട്ടത്താനം 


59. ശാസ്ത്രം സാമൂഹിക വിപ്ലവത്തിന് എന്ന മുദ്രാവാക്യം ഏത് സംഘടനയുടെതാണ്- കേരള ശാസ്ത്ര സാഹിത്യപരിഷത്ത്

No comments:

Post a Comment