Friday, 23 July 2021

General Knowledge in Indian History Part- 19

1. ഏത് സിഖ് ഗുരുവിനെതിരേയാണ് ഷാജഹാൻ കർത്താർപുർ യുദ്ധം നടത്തിയത്- ഹർഗോവിന്ദ്


2. ആഗ്രയിൽ മോട്ടി മസ്ജിദ് നിർ മിച്ച മുഗൾ ചക്രവർത്തി- ഷാജഹാൻ 


3. ഷാജഹാൻ ഭരണത്തിന്റെ ആദ്യ ഇരുപത് വർഷങ്ങളെക്കുറിച്ച് വിവരിക്കുന്ന പാദ്ഷാനാമ എന്ന പുസ്തകം രചിച്ചത് ആരാണ്- അബ്ദുൾ ഹമീദ് ലാഹോറി 


4. നിർമിതികളുടെ രാജകുമാരൻ എന്നറിയപ്പെട്ടിരുന്ന മുഗൾ ചക്രവർത്തി- ഷാജഹാൻ


5. രാജസ്ഥാനിലെ ഏത് സ്ഥലത്തു നിന്നാണ് താജ്മഹൽ നിർമിക്കുന്നതിനാവശ്യമായ മാർബിൾ കൊണ്ടുപോയത്- മക്രാന


6. ഏത് നദിയുടെ തീരത്താണ് താജ് മഹൽ നിർമിച്ചിരിക്കുന്നത്- യമുന  


7. താജ്മഹലിന്റെ ശില്പി ആരായി രുന്നു- ഉസ്താദ് അഹമ്മദ് ലാഹോറി


8. എത്ര വർഷമെടുത്താണ് താജ് മഹൽ നിർമിച്ചത്- 22


9. ഏത് മുഗൾ ചക്രവർത്തിയുടെ ശവകുടീരമാണ് താജ്മഹലിന്റെ മുൻഗാമി എന്നറിയപ്പെടുന്നത്- ഹുമയൂൺ 


10. താജ് മഹൽ യുനെസ്കോയുടെ ലോകപൈതൃക പട്ടികയിൽ ഉൾപ്പെട്ട വർഷം 1983


11. മയൂരസിംഹാസനം പണികഴി പ്പിച്ച മുഗൾ ചക്രവർത്തി- ഷാജഹാൻ


12. ‘ഭൂമിയിൽ ഒരു സ്വർഗമുണ്ടങ്കിൽ അതിവിടെയാണ്’ എന്ന് ആലേഖനം ചെയ്തിരിക്കുന്നത് ഏത് നിർമിതിയിലാണ്- ദിവാൻ ഇ ഖാസ്  


13. മയൂരസിംഹാസനവും കോഹി നൂർ രത്നവും പേർഷ്യയിലേക്കു കടത്തിയത് ആരായിരുന്നു- നാദിർഷാ


14. പിതാവിന്റെ മരണത്തെത്തുടർന്നല്ലാതെ സിംഹാസനസ്ഥനായ ഏക മുഗൾ ചക്രവർത്തി- ഔറംഗസീബ് 


15. പിതാവിനെ തടവിലാക്കി അധികാരം പിടിച്ചെടുത്ത മുഗൾ ചക്രവർത്തി- ഔറംഗസീബ് 


16. ഔറംഗസീബിന്റെ പൂർണനാമം- മുഹിയുദ്ദീൻ മുഹമ്മദ് ഔറംഗസീബ് 


17. ജീവിക്കുന്ന സന്യാസി (സിന്ദാപീർ) എന്നറിയപ്പെട്ടിരുന്ന മുഗൾ ചക്രവർത്തി- ഔറംഗസീബ് 


18. ആലംഗീർ എന്നറിയപ്പെട്ടിരുന്ന മുഗൾ ചക്രവർത്തി- ഔറംഗസീബ് 


19. ആലംഗീർ എന്ന വാക്കിനർഥം- ലോകം കീഴടക്കിയവൻ


20. ഡൽഹിയിലെ മോട്ടി മസ്ജിദ് നിർമിച്ചത് ആരാണ്- ഔറംഗസീബ് 


21. ഒൻപതാമത്തെ സിഖ് ഗുരുവായ തേജ് ബഹാദൂറിനെ വധിച്ച മുഗൾ ചക്രവർത്തി- ഔറംഗസീബ് 


22. ഔറംഗസീബിന്റെ ഭാര്യ റാബിയ ദുരാനിയുടെ ശവകുടീരം- ബിബി ക മഖ്ബര 


23. ബീബീ ക മഖ്ബര സ്ഥിതിചെയ്യുന്നത് എവിടെയാണ്- ഔറംഗാബാദ് (മഹാരാഷ്ട്ര) 


24. ഡക്കാൻ താജ് എന്നറിയപ്പെടുന്ന നിർമിതി- ബിബി ക മഖ്ബര 


25. ബേബി താജ് അഥവാ താജ്മഹലിന്റെ ഡ്രാഫ്റ്റ് എന്നറിയപ്പെടുന്നത്- ഇത്തിമാദ് ഉദ് ദൗളയുടെ ശവ കുടിരം 


26. ഇത്തിമാദ് ഉദ് ദൗളയുടെ ശവകു ടീരം സ്ഥിതിചെയ്യുന്നത്- ആഗ്ര (ഉത്തർപ്രദേശ്) 


27. രാജകൊട്ടാരത്തിൽ സംഗീതവും നൃത്തവും നിരോധിച്ച മുഗൾ ചക്രവർത്തി- ഔറംഗസീബ്


28. മുഗൾ സാമ്രാജ്യം ഏറ്റവും വിസ്തൃതി പ്രാപിച്ചത് ഏത് മുഗൾ ചക്രവർത്തിയുടെ കാലത്താണ്- ഔറംഗസീബ് 


29. ഔറംഗസീബ് അന്തരിച്ച വർഷം- 1707 


30. ഔറംഗസീബിനുശേഷം അധികാരത്തിൽവന്ന മുഗൾ ഭരണാധികാരി- ബഹദൂർഷാ ഒന്നാമൻ 


31. നാദിർഷാ ഇന്ത്യ ആക്രമിച്ച സമയത്തെ മുഗൾ ഭരണാധികാരി- മുഹമ്മദ് ഷാ 


32. രാജാറാം മോഹൻറായിക്ക് രാജാ എന്ന പദവി നൽകിയ മുഗൾ ഭരണാധികാരി- അക്ബർ ഷാ രണ്ടാമൻ


33. 1857- ലെ വിപ്ലവസമയത്ത മുഗൾ ഭരണാധികാരി- ബഹദൂർഷാ രണ്ടാമൻ (ബഹദൂർ ഷാ സഫർ) 


34. 1857- ലെ വിപ്ലവത്തിൽ പങ്കെടുത്ത് ബ്രിട്ടീഷുകാർക്കെതിരായി പോരാടാൻ ജനങ്ങളോട് ആഹ്വാനംചെയ്തുകൊണ്ട് ബഹദൂർഷാ II- ന്റെ പേരിൽ പുറപ്പെടുവിക്കപ്പെട്ട വിളംബരം- അസംഗഢ് വിളംബരം 


35. അസംഗഢ് വിളംബരം പുറപ്പെടുവിച്ചത് എന്നായിരുന്നു- 1857 ഓഗസ്റ്റ് 25 


36. അവസാനത്തെ മുഗൾ ഭരണാധികാരി ആരായിരുന്നു- ബഹദൂർ ഷാ സഫർ 


37. 1857- ലെ വിപ്ലവത്തിന്റെ ഫലമായി ബ്രിട്ടീഷുകാർ ബഹദൂർഷാ രണ്ടാമനെ  നാടുകടത്തിയ സ്ഥലം- റംഗൂൺ


38. ബഹദൂർ ഷാ രണ്ടാമൻ അന്തരിച്ച വർഷം- 1862


39. മുഗൾ കാലഘട്ടത്തിൽ സ്വന്തമായി കൃഷിയിടങ്ങളുള്ള കർഷകർ ഏതുപേരിൽ അറിയപ്പെട്ടിരുന്നു- ഖുദ്-കഷ്ത 


40. മുഗൾ കാലഘട്ടത്തിൽ മറ്റുള്ള വരുടെ കൃഷിഭൂമിയിൽ കൃഷി ചെയ്തിരുന്ന കർഷകർ ഏതുപേരിൽ അറിയപ്പെട്ടിരുന്നു- പാഹി-കഷ്ത 


41. മൂന്നാം പാനിപ്പത്ത് യുദ്ധം നടന്ന വർഷം- 1761


42. മൂന്നാം പാനിപ്പത്ത് യുദ്ധത്തിൽ ഏറ്റുമുട്ടിയത് ആരെല്ലാം- അഫ്ഗാൻകാരും മറാത്തികളും 


43. മൂന്നാം പാനിപ്പത്ത് യുദ്ധത്തിൽ അഫ്ഗാൻ സൈന്യത്തെ നയിച്ചത് ആരാണ്- അഹമ്മദ് ഷാ അബ്ദാലി 


44. മറാത്താ സാമ്രാജ്യത്തിന്റെ തകർച്ചയ്ക്ക് കാരണമായ യുദ്ധം- മൂന്നാം പാനിപ്പത്ത് യുദ്ധം 


45. പാനിപ്പത്ത് യുദ്ധങ്ങൾ അരങ്ങേറിയ പ്രദേശങ്ങൾ നിലവിൽ ഏത് സംസ്ഥാനത്താണ്- ഹരിയാണ 


46. ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണത്തിന് വഴിയൊരുക്കിയ യുദ്ധം- പ്ലാസി യുദ്ധം (1757) 


47. പ്ലാസി യുദ്ധത്തിൽ ബ്രിട്ടീഷ് സൈന്യത്തെ നയിച്ചതാര്- റോബർട്ട് ക്ലൈവ് 


48. പ്ലാസി യുദ്ധത്തിൽ ബ്രിട്ടീഷ് സൈന്യം പരാജയപ്പെടുത്തിയ ബംഗാളിലെ നവാബ് ആര്- സിറാജ് ഉദ് ദൗള 


49. ബ്രിട്ടീഷുകാർ ഇന്ത്യയിലെ ഭരണം ഉറപ്പിച്ച ബക്സാർ യുദ്ധം നടന്ന വർഷം- 1764


50. ഷാ ആലം രണ്ടാമൻ, ഷൂജാ ഉദ് ദൗള, മീർ കാസിം എന്നിവരുടെ സംയുക്ത സൈന്യത്തെ ബ്രിട്ടീഷുകാർ പരാജയപ്പെടുത്തിയത് ഏത് യുദ്ധത്തിലാണ്- ബക്സാർ യുദ്ധം


No comments:

Post a Comment