Monday, 5 July 2021

General Knowledge in Indian History Part- 16

1. ബ്രിട്ടീഷ് ഇന്ത്യൻ അസോസിയേഷൻ സ്ഥാപിതമായ വർഷം- 1851


2. ബ്രിട്ടീഷ് ഇന്ത്യൻ അസോസിയേഷന്റെ സ്ഥാപക പ്രസിഡന്റ്- രാധാകാന്ത് ദേവ്



3. ശബ്ദ കല്പദ്രുമ എന്ന സംസ്കൃത നിഘണ്ടു തയ്യാറാക്കുന്നതിൽ രാധാകാന്ത് ദേവിനെ സഹായിച്ച ടാഗോർ കുടുംബാംഗം ആരായിരുന്നു- ഹര കുമാർ ടാഗോർ 


4. മഹർഷി എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന ബംഗാളിലെ സാമൂഹിക പരിഷ്കർത്താവ്- ദേവേന്ദ്രനാഥ് ടാഗോർ 


5. തത്ത്വബോധിനിസഭയുടെ സ്ഥാപകൻ ആരായിരുന്നു- ദേവേന്ദ്രനാഥ് ടാഗോർ


6. തത്ത്വബോധിനി സഭ സ്ഥാപിതമായ വർഷം- 1839


7. തത്ത്വബോധിനിസഭയുടെ ജിഹ്വ എന്നറിയപ്പെടുന്നത്- തത്ത്വ ബോധിനി പത്രിക 


8. ബ്രഹ്മ സമാജത്തിന്റെ അടിസ്ഥാന തത്ത്വങ്ങൾ പ്രതിപാദിച്ചു കൊണ്ട് 1850- ൽ ദേവേന്ദ്രനാഥ് ടാഗോർ രചിച്ച പുസ്തകം- ബ്രഹ്മധർമ


9. സർ സയ്യദ് അഹമ്മദ് ഖാൻ അലിഗഢ് പ്രസ്ഥാനം ആരംഭിച്ച വർഷം- 1875


10. 1875- ൽ മുഹമ്മദൻ ആംഗ്ലോ ഒറിയന്റൽ കോളേജ് സ്ഥാപിച്ച വ്യക്തി- സർ സയ്യദ് അഹമ്മദ് ഖാൻ 


11. മുഹമ്മദ്ൻ ആംഗ്ലോ ഓറിയന്റൽ കോളേജ് അലിഗഢ് മുസ്ലിം സർവകലാശാലയായി മാറിയത്- 1920


12. ഹിന്ദു-മുസ്ലിം സാഹോദര്യം ലക്ഷ്യമാക്കി 'ഇന്ത്യയാകുന്ന വധുവിന്റെ ഒരു കണ്ണ് ഹിന്ദുവും മറ്റേത് മുസ്ലിമും ആണ്' എന്ന് വിഭാവനം ചെയ്ത സാമൂഹിക പരിഷ്കർത്താവ്- സർ സയ്യദ് അഹമ്മദ് ഖാൻ 


13. ഹിന്ദു മതത്തിലെ കാൽവിൻ എന്നറിയപ്പെടുന്ന വ്യക്തി- ദയാനന്ദ സരസ്വതി


14. ആര്യസമാജത്തിന്റെ ബൈബിൾ എന്നറിയപ്പെടുന്ന പുസ്തകം- സത്യാർഥ പ്രകാശം 


15. പത്ത് കല്പനകൾ ഏത് സംഘടനയുമായി ബന്ധപ്പെട്ടിരിക്കുന്നു- ആര്യസമാജം 


16. സത്യശോധക് സമാജ് സ്ഥാപിച്ച വ്യക്തി- ജ്യോതിറാവു ഫുലെ 


17. സത്യശോധക് സമാജ് സ്ഥാപിതമായ വർഷം- 1873


18. ഗുലാംഗിരി എന്ന പുസ്തകം രചിച്ചത് ആരാണ്- ജ്യോതി റാവു ഫുലെ 


19. ജ്യോതിറാവു ഫുലെയ്ക്ക് മഹാത്മാ എന്ന വിശേഷണം നല്ലിയത് ആരായിരുന്നു- വിതൽ റാവു കൃഷ്ണജി വണ്ടകർ 


20. സത്യശോധക് സമാജത്തിന്റെ മുഖപത്രം- ദീനബന്ധു 


21. ഇന്ത്യൻ റിഫോം അസോസിയേഷൻ സ്ഥാപിതമായ വർഷം- 1870


22. ഇന്ത്യൻ റിഫോം അസോസിയേഷൻ സ്ഥാപിച്ച വ്യക്തി- കേശവചന്ദ്രസെൻ


23. സ്വാമി വിവേകാനന്ദൻ ജനിച്ച വർഷം- 1863


24. വിവേകാനന്ദൻ ആരംഭിച്ച ഇംഗ്ലീഷ് മാസിക- പ്രബുദ്ധ ഭാരതം 


25. വിവേകാനന്ദൻ ആരംഭിച്ച ബംഗാളി മാസിക- ഉദ്ബോധൻ 


26. ചിക്കാഗോയിൽ വെച്ച് നടന്ന ലോകമത സമ്മേളനത്തിൽ വിവേകാനന്ദൻ പങ്കെടുത്ത വർഷം- 1893 


27. സിസ്റ്റർ നിവേദിതയുടെ യഥാർഥ പേര്- മാർഗരറ്റ് എലിസബത്ത് നോബിൾ


28. ഇന്ത്യയുടെ വന്ദ്യവയോധികൻ എന്നറിയപ്പെടുന്ന വ്യക്തി- ദാദാഭായ് നവറോജി


29. ബ്രിട്ടീഷ് പാർലമെന്റിൽ അംഗമായ ആദ്യ ഏഷ്യക്കാരൻ- ദാദാഭായി നവറോജി 


30. വോയ്സ് ഓഫ് ഇന്ത്യ എന്ന പത്രം ആരംഭിച്ച വ്യക്തി ആരാണ്- ദാദാഭായി നവാജി 


31. പശ്ചിമ ഇന്ത്യയുടെ നവോത്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന വ്യക്തി- മഹാദേവ് ഗോവിന്ദ് റാനഡെ


32. ഗോപാലകൃഷ്ണ ഗോഖലെയുടെ രാഷ്ട്രീയ ഗുരു- മഹാദേവ് ഗോവിന്ദ് റാനഡെ


33. പൂനാ സാർവജനിക് സഭ സ്ഥാപിച്ച വ്യക്തി- ഗോവിന്ദ് റാനഡെ 


34. ഫിറോഷാമേത്ത സ്ഥാപിച്ച ഇംഗ്ളീഷ് പത്രം- ബോംബെ ക്രോണിക്കിൾ  


35. ബോംബെ ക്രോണിക്കിൾ സ്ഥാപിച്ച വർഷം- 1910


36. ഇന്ത്യൻ നാഷണൽ അസോസിയേഷൻ സ്ഥാപിച്ച വ്യക്തികൾ ആരെല്ലാം- സുരേന്ദ്രനാഥ ബാനർജി, ആനന്ദ മോഹൻ ബോസ് 


37. ഇന്ത്യൻ നാഷണൽ അസോസിയേഷൻ സ്ഥാപിതമായ വർഷം- 1876


38. 'മഹാദേവ് ഗോവിന്ദ് റാനഡെയുടെ പ്രതിമ സ്ഥിതി ചെയുന്നത്-  മുംബൈ


39. 'ഇന്ത്യൻ അശാന്തിയുടെ പിതാവ്' എന്ന് വിളിക്കപ്പെട്ടിരുന്ന വ്യക്തി- ബാലഗംഗാധര തിലക് 


40. ഇന്ത്യൻ അശാന്തിയുടെ പിതാവ് എന്ന് ബാലഗംഗാധര തിലകനെ വിശഷിപ്പിച്ച വ്യക്തി- വാലൻറ്റെൻ ഷിറോൾ 


41. ലോകമാന്യ എന്നറിയപ്പെട്ടിരുന്ന വ്യക്തി- ബാലഗംഗാധര തിലക്


42. ബാലഗംഗാധര തിലകനെ ബർമയിലേക്ക് നാടുകടത്തിയ വർഷം- 1908


43. ബർമയിലെ മാൻഡേലൈ (Mandalay) ജയിലിൽ വെച്ച് ബാലഗംഗാധര തിലകൻ രചിച്ച പുസ്തകം- ഗീതാ രഹസ്യം 


44. ബാലഗംഗാധര തിലക് അന്തരിച്ച വർഷം- 1920


45. സുരേന്ദ്രനാഥ ബാനർജിയുടെ ആത്മകഥ- എ നാഷൻ ഇൻ മേക്കിങ് 


46. മകരന്ദ് എന്ന തൂലികാനാമത്തിൽ രചനകൾ നടത്തിയിരുന്ന വ്യക്തി- മദൻ മോഹൻ മാളവ്യ


47. മദൻമോഹൻ മാളവ്യയ്ക്ക് മഹാമാന എന്ന പേര് നല്ലിയ വ്യക്തി- രബിന്ദ്രനാഥ ടാഗോർ


48. സർവന്റ്സ് ഓഫ് ഇന്ത്യ സൊസൈറ്റി സ്ഥാപിതമായ വർഷം- 1905 


49. സർവന്റ്സ് ഓഫ് ഇന്ത്യ സൊസൈറ്റിയുടെ സ്ഥാപകൻ- ഗോപാലകൃഷ്ണ ഗോഖലെ


50. ഗോപാലകൃഷ്ണ ഗോഖലെ ആരംഭിച്ച പത്രം- ഹിതവാദ്

No comments:

Post a Comment