1. ജമ്മു കാശ്മീരിൽ നിന്നുളള ഇന്ത്യൻ എയർ ഫോഴ്സിന്റെ ആദ്യ വനിതാ ഫൈറ്റർ പൈലറ്റ്- മവ്യ സുദൻ
2. ഇന്ത്യ തദ്ദേശീയമായി നിർമ്മിക്കുന്ന ആദ്യ, ഏറ്റവും വലിയ വിമാനവാഹിനി പടക്കപ്പൽ- ഐ.എൻ.എസ് വിക്രാന്ത്
3. കഴിഞ്ഞ നൂറ്റാണ്ടിലെ ലോകത്തിലെ ഏറ്റവും വലിയ ഫിലാന്തോപിസ്റ്റ് എന്ന ബഹുമതി നേടിയ ഇന്ത്യയിലെ പ്രമുഖ വ്യവസായി- ജംഷഡ്ജി ടാറ്റ
4. ടോക്കിയോ ഒളിമ്പിക്സ് 2021 ഇന്ത്യൻ തീം സോംഗ്- 'Lakshya Tera Samne Hai' (മോഹിത് ചൗഹാൻ)
5. അടുത്തിടെ അന്തരിച്ച മലയാളത്തിലെ ആദ്യത്തെ പ്രസ് ഫോട്ടോഗ്രാഫർ- ശിവൻ
6. സ്ത്രീകൾക്ക് സ്വന്തം വീട്ടിലിരുന്നു തന്നെ ആവശ്യമായ കൗൺസലിങ്, നിയമ സഹായം, പൊലീസ് സഹായം എന്നിവ ഓൺലൈനായി ലഭ്യമാക്കാൻ വനിതാ ശിശു ക്ഷേമ വകുപ്പ് മുഖേന നടപ്പാക്കുന്ന പദ്ധതി- കാതോർത്ത്
7. ഗാർഹിക പീഡനം നേരിടുന്ന സ്ത്രീകൾക്ക് തപാൽ ഓഫീസ് മുഖേന സൗജന്യ സേവനം നൽകുന്ന പദ്ധതി- രക്ഷാദുത്
8. എല്ലാ ജില്ലകളിലും റസിഡൻഷ്യൽ സ്പോർട്സ് സ്കൂളുകൾ ആരംഭിക്കാൻ തീരുമാനിച്ച സംസ്ഥാനം- കേരളം
9. കേരള വാട്ടർ അതോറിറ്റി ആരംഭിച്ച പരാതി പരിഹാര സോഫ്റ്റ്വെയർ- അക്വാ ലും
10. WWF India- യുടെ Ambassador of Forest Frontline Heroes ആയി തെരഞ്ഞെടുത്തത്- Upasana Kamineni
11. അമേരിക്കൻ വാക്സിൻ നിർമ്മാതാക്കളായ നോവവാക്സ് ഇങ്ക് വികസിപ്പിച്ചെടുത്ത കോവൊവാക്സിൻ ഇന്ത്യയിൽ നിർമ്മിക്കുന്നത്- Serum Institute of India (SII), Pune
12. It's a wonderful Life എന്ന കൃതിയുടെ രചയിതാവ്- റസ്കിൻ ബോണ്ട്
13. 2021 ജൂണിൽ തമിഴ്നാടിന്റെ പുതിയ പോലീസ് മേധാവിയായി ചുമതലയേറ്റത്- ഡോ. സി. ശൈലേന്ദ്ര ബാബു
14. 2021 ജൂണിൽ NITI Aayog- ന്റെ Chief Executive Officer ആയി വീണ്ടും നിയമിതനായത്- Amitabh Kant
15. 2021 ജൂണിൽ Indian Federation of United Nations Associations (IFUNA) ചെയർമാനായി നിയമിതനായത്- Shambhu Nath Srivastava
16. 2021 ജൂണിൽ തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ട ദക്ഷിണാഫ്രിക്കയുടെ മുൻ പ്രസിഡന്റ്- Jacob Zuma
17. 2021 ജൂണിൽ വിശ്വാസ വോട്ടെടുപ്പിൽ പരാജയപ്പെട്ടതിനെതുടർന്ന് രാജി വെച്ച സ്വീഡിഷ് പ്രധാനമന്ത്രി- Stefan Lofven
18. 2021 ജൂണിൽ National Institute of Technical Teachers Training and Research (NITTTR) ഡയറക്ടർ ആയി നിയമിതയായത്- Usha Natesan
19. Japan Society & Civil Engineers ago Outstanding Civil Engineering Achievement Award 2020- ന് അർഹമായ ഇന്ത്യയിലെ മെട്രോ സർവീസ്- Delhi Metro
20. സംസ്ഥാന ഫിഷറീസ് വകുപ്പും ഗതാഗത വകുപ്പും ചേർന്ന് മത്സ്യ തൊഴിലാളികളായ വനിതകൾക്ക് തിരുവനന്തപുരത്ത് ആരംഭിച്ച സൗജന്യ ബസ് യാത്രാ പദ്ധതി- സമുദ്ര
21. Ukraine, USA എന്നിവരുടെ നേത്യത്വത്തിൽ വിവിധ രാജ്യങ്ങൾ പങ്കെടുക്കുന്ന സംയുക്ത നാവികാഭ്യാസം- Sea Breeze 2021
22. 2021 ജൂണിൽ ഇന്ത്യയിൽ ഉപയോഗിക്കുന്നതിന് Drugs Controller General of India- യുടെ അനുമതി ലഭിച്ച കോവിഡ് വാക്സിൻ- Moderna
23. ഏഷ്യയിലെ ഏറ്റവും നീളം കൂടിയ High Speed Test Track നിലവിൽ വന്നത്- NATRAX, Pithampur (മധ്യപ്രദേശ്)
24. 2021 ജൂണിൽ ഫ്രാൻസിലെ പാരിസിൽ നടന്ന Archery World Cup- ൽ ട്രിപ്പിൾ സ്വർണ്ണം നേടി ലോക റാങ്കിങ്ങിൽ ഒന്നാമതെത്തിയ ഇന്ത്യൻ വനിത താരം- ദീപിക കുമാരി
25. 2020- ലെ സംസ്ഥാനത്തെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷനുള്ള മുഖ്യമന്ത്രിയുടെ പുരസ്കാരം നേടിയത്- തമ്പാനൂർ പോലീസ് സ്റ്റേഷൻ
26. സിൽവർ ലേക്ക് ഓപ്പൺ ചെസ് ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയ വ്യക്തി- നിഹാൽ സരീൻ
27. മുതിർന്ന പൗരന്മാർക്ക് മരുന്നും മറ്റ് വസ്തുക്കളും വീട്ടിലെത്തിക്കുന്ന പദ്ധതി- കാരുണ്യ@ഹോം
28. ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാന്റ് മാസ്റ്റർ- അഭിമന്യമിശ്ര
29. അടുത്തിടെ അന്തരിച്ച ബോളിവുഡ് സംവിധായകൻ- രാജ് കൗശൽ
30. ലോകാരോഗ്യ സംഘടന മലേറിയ മുക്തമായി പ്രഖ്യാപിക്കുന്ന ലോകത്തെ നാല്പതാമത്തെ രാജ്യം- ചൈന
31. ഒളിമ്പിക്സിനു യോഗ്യത നേടിയ ആദ്യ ഇന്ത്യൻ വനിത ഗോൾഫ് താരം- അതിഥി അശോക്
32. അടുത്തിടെ അന്തരിച്ച മുൻ ഇന്ത്യൻ ഫുട്ബോൾ താരം- എം. പ്രസന്നൻ
33. അടുത്തിടെ അന്തരിച്ച എയർ ഇന്ത്യ റിട്ട. സീനിയർ കമാൻഡന്റ്- ബാലകൃഷ്ണമേനോൻ
34. ടി.എ. മജീദ് പുരസ്കാരം നേടിയ വ്യക്തി- ശ്രീകുമാരൻ തമ്പി
35. മത്സ്യവിൽപ്പനക്കാരായ വനിതകൾക്ക് കെ.എസ്.ആർ.ടി.സി ബസുകളിൽ സൗജന്യയാത്ര നല്കുന്ന പദ്ധതി- സമുദ്ര
36. The Light of Asia: The Poem that Defined The Buddha എന്ന പുസ്തകം രചിച്ചത്- ജയറാം രമേഷ്
- ദലൈലാമയാണ് അവതാരികയെഴുതിയത്
- ഇംഗ്ലീഷ് കവിയായ എഡ്വിൻ ആർനോൾഡ് 1879- ൽ രചിച്ച ഇതിഹാസകാവ്യമാണ് The Light of Asia
- പൗരസ്ത്യദീപം (1914)എന്ന പേരിൽ നാലപ്പാട്ട് നാരായണ മേനോനും ശ്രീ ബുദ്ധചരിതം (1915) എന്ന പേരിൽ കുമാരനാശാനും ലൈറ്റ് ഓഫ് ഏഷ്യ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്
37. ജൂൺ 15- ന് അന്തരിച്ച ദേശീയ അവാർഡ് ജേതാവുകൂടിയായ കന്നഡ നടൻ- സഞ്ചാരി വിജയ് (88)
- 'നാനു അവനല്ല, അവളു', എ ന്ന ചിത്രത്തിലെ ട്രാൻസ് ജൻഡർ കഥാപാത്രത്തിന്റെ അവതരണത്തിലൂടെ 2015- ൽ മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിയിരുന്നു.
38. ഏത് സംസ്ഥാനത്താണ് വൃക്ഷങ്ങൾക്ക് ജീവനാംശം അനുവദിച്ചത്- ഹരിയാന
- 75 വയസ്സിൽ കൂടുതൽ പ്രായമുള്ള വൃക്ഷങ്ങൾക്കാണ് പ്രതിവർഷം 2500 രൂപ ലഭിക്കുന്ന 'പ്രാണ വായു ദേവത പെൻഷൻ പദ്ധതി' പ്രഖ്യാപിക്കപ്പെട്ടത്
- മരങ്ങളുടെ പ്രായം കൂടുന്നതനുസരിച്ച് പെൻഷനും വർധിപ്പിക്കും
39. ലോകത്തിലെ ഏറ്റവും വലിയ സോഫ്റ്റ്‌വെയർ നിർമാണ കമ്പനിയായ മൈക്രോസോഫ്റ്റിന്റെ ചെയർമാനായി ചുമതലയേറ്റ ഇന്ത്യൻ വംശജൻ- സത്യനാദെല്ല (53)
- ഹൈദരാബാദിലാണ് ജനനം
- ഏഴുവർഷമായി കമ്പനിയുടെ സി.ഇ.ഒ.ആയിരുന്നു
40. യു.എൻ. സെക്രട്ടറി ജനറലായി എത്രാം വട്ടമാണ് അന്റോണിയോ ഗുട്ടെറസ് (72) തിരഞ്ഞെടുക്കപ്പെട്ടത്- രണ്ടാംതവണ
- 2017 ജനുവരി ഒന്നിനാണ് 5 വർഷത്തെ കാലാവധിയോടെ പോർച്ചുഗൽ മുൻ പ്രധാനമന്ത്രിയായ ഗുട്ടെറസ് യുഎന്നിന്റെ ഒൻപതാമത് സെക്രട്ടറി ജനറലായി ചുമതലയേറ്റത്. 2022 ജനുവരി ഒന്ന് മുതൽ 2026 ഡിസംബർ 31 വരെയാണ് രണ്ടാംവട്ട കാലാവധി.
No comments:
Post a Comment