Tuesday, 6 July 2021

General Knowledge in Kerala History Part- 3

1. ആധുനിക തിരുവിതാംകൂറിലെ ആദ്യ വനിതാ ഭരണാധികാരി- റാണി ഗൗരി ലക്ഷ്മിബായി 


2. റീജന്റ് എന്നതിനു പുറമേ പൂർണ അധികാരങ്ങളുള്ള മഹാറാണി എന്ന നിലയിൽ തിരുവിതാംകൂർ ഭരിച്ച വനിതാ ഭരണാധികാരി- റാണി ഗൗരി ലക്ഷ്മിബായി 


3. തിരുവിതാംകൂറിൽ ദിവാനായ ആദ്യ ബ്രിട്ടീഷുകാരൻ ആരായിരുന്നു- കേണൽ ജോൺ മൺറോ 


4.  തിരുവിതാംകൂറിൽ അടിമക്കച്ചവടം നിരോധിച്ച വർഷം- 1812 ഡിസംബർ 5 


5. തിരുവിതാംകൂറിൽ അടിമക്കച്ചവടം നിരോധിച്ച ഭരണാധികാരി- റാണി ഗൗരി ലക്ഷ്മിബായി 


6. ചട്ടവരിയോലകൾ എന്ന പേരിൽ ഒരു നിയമ സംഹിത എഴുതി തയ്യാറാക്കിയ തിരുവിതാംകൂർ ദിവാൻ- കേണൽ ജോൺ മൺറോ 


7. തിരുവിതാംകൂറിൽ വാക്സിനേഷൻ വകുപ്പ് ആരംഭിച്ച വർഷം- 1813 


8. ദേവസ്വം ഭരണം സർക്കാർ ഏറ്റെടുത്ത സമയത്ത് തിരുവിതാംകൂർ ഭരണാധികാരി- റാണി ഗൗരി ലക്ഷ്മിബായി 


9. ഏറ്റവും കുറച്ചുകാലം തിരുവിതാംകൂർ ഭരിച്ച ഭരണാധികാരി- റാണി ഗൗരി ലക്ഷ്മീബായി 


10.തിരുവിതാംകൂറിൽ പ്രാഥമിക വിദ്യാഭ്യാസം നിർബന്ധമാക്കിയ ഭരണാധികാരി- റാണി ഗൗരി പാർവതീബായി 


11. ആധുനിക തിരുവിതാംകൂറിന്റെ ചരിത്രത്തിൽ 'സുവർണകാലം' എന്നറിയപ്പെട്ടിരുന്നത് ഏതു ഭരണാധികാരിയുടെ ഭരണകാലഘട്ടമാണ്- സ്വാതിതിരുനാൾ 


12. സർക്കാരിന്റെ നിർമാണ പ്രവർത്തനങ്ങളിൽ വേതനം നൽകാതെ തൊഴിലാളികളെ ഏർപ്പെടുത്തിയിരുന്ന പതിവ് അവസാനിപ്പിച്ച ഭരണാധികാരി- റാണി ഗൗരി പാർവതിബായി 


13. ജാതിയുടെയോ പദവിയുടെയോ വ്യത്യാസം ബാധകമാകാതെ എല്ലാവർക്കും വീടുകൾ ഓടുമേയുന്നതിനുള്ള അവകാശമനുവദിച്ചുകൊണ്ട് രാജകീയ വിളംബരം നടത്തിയ തിരുവിതാംകൂർ ഭരണാധികാരി- റാണി ഗൗരി പാർവതീബായി 


14. തിളച്ച നെയ്യിൽ കൈമുക്കി കുറ്റം കണ്ടുപിടിക്കുന്ന പ്രാകൃതശിക്ഷാ സമ്പ്രദായമായിരുന്ന ശുചീന്ദ്രം

കൈമുക്ക് നിർത്തലാക്കിയ ഭരണാധികാരി- സ്വാതിതിരുനാൾ 


15. തിരുവിതാംകൂറിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം ആരംഭിച്ചത് ആരുടെ ഭരണകാലത്താണ്- സ്വാതിതിരുനാൾ  


16. തിരുവിതാംകൂറിൽ ഏറ്റവുമധികം കാലം ഭരണച്ചുമതല വഹിച്ച വനിതാ ഭരണാധികാരി- റാണി ഗൗരി പാർവതീബായി 


17. ഏത് തിരുവിതാംകൂർ ഭരണാധികാരിയുടെ ജീവ ചരിത്രഗ്രന്ഥമാണ് 'അറ്റ് ദ ടേൺ ഓഫ് ദ ടൈഡ്’- റാണി സേതുലക്ഷ്മിബായി 


18. മഹാരാജാവ് സ്വാതിതിരുനാളിന്റെ ഗുരുവായിരുന്ന തിരുവിതാംകൂർ ദിവാൻ ആരായിരുന്നു- തഞ്ചാവൂർ സുബ്ബറാവു



19. തിരുവിതാംകൂർ, ഇന്ദോർ, ബറോഡ എന്നീ നാട്ടുരാജ്യങ്ങളുടെ ദിവാൻ പദവി വഹിച്ചിട്ടുള്ളത് ആരാണ്- ടി. മാധവറാവു 


20. 1925- ൽ ഗാന്ധിജി സന്ദർശിച്ച തിരുവിതാംകൂർ ഭരണാധികാരി ആരായിരുന്നു- റാണി സേതു ലക്ഷ്മീബായി 


21. 1836- ൽ തിരുവിതാംകൂറിലെ  ആദ്യ കാനേഷുമാരി കണക്ക് (സെൻസസ്) ഏത് തിരുവിതാംകൂർ ഭരണാധികാരിയുടെ നേട്ടങ്ങളിലുൾപ്പെടുന്നതാണ്- സ്വാതിതിരുനാൾ 


22. പതിവുള്ള അടിയപണം അടയ്ക്കാതെ തന്നെ നായന്മാർക്കും ഈഴവർക്കും മറ്റും സ്വർണ്ണത്തിലും വെള്ളിയിലും ആഭരണങ്ങളണിയാനുള്ള അവകാശം നൽകിയ ഭരണാധികാരി- ഗൗരി പാർവതിബായി 


23. ഹജൂർ കച്ചേരി കൊല്ലത്തു നിന്ന് തിരുവനന്തപുരത്തേക്ക് മാറ്റി സ്ഥാപിച്ച തിരുവിതാംകൂർ ഭരണാധികാരി- സ്വാതിതിരുനാൾ 


24. 1859-ൽ തിരുവനന്തപുരത്ത് പെൺകുട്ടികൾക്കുവേണ്ടി സ്കൂൾ സ്ഥാപിച്ച ഭരണാധികാരി- ഉത്രം തിരുനാൾ മാർത്താണ്ഡ വർമ 


25. തിരുവിതാംകൂറിൽ ആദ്യത്ത പോസ്റ്റ് ഓഫീസ് സ്ഥാപിതമായ വർഷം-1857 


26. സ്വാതിതിരുനാൾ എന്ന ചലച്ചിത്രം സംവിധാനം ചെയ്തത് ആരാണ്- ലെനിൻ രാജേന്ദ്രൻ 


27. തിരുവിതാംകൂറിലെ ഏക  മുസ്ലിം ദിവാൻ- മുഹമ്മദ് ഹബീബുള്ള 


28. മലയാളി മെമ്മോറിയൽ സമർപ്പിക്കുമ്പോൾ തിരുവിതാംകൂർ ദിവാൻ ആരായിരുന്നു- ടി. രാമറാവു 


29. ഈഴവ മെമ്മോറിയൽ സമർപ്പിക്കുമ്പോൾ തിരുവിതാംകൂർ ദിവാൻ ആരായിരുന്നു- ശങ്കര സുബ്ബയ്യർ 


30. തിരുവിതാംകൂറിലെ കർഷകരുടെ മാഗ്നാകാർട്ട എന്നറിയപ്പെടുന്നത്- പണ്ടാരപ്പാട്ടം വിളംബരം 


31. 1865- ൽ പണ്ടാരപ്പാട്ടം വിളംബരം  പുറപ്പെടുവിച്ച ഭരണാധികാരി- ആയില്യം തിരുനാൾ രാമവർമ 


32. തിരുവിതാംകൂറിലെ ആദ്യ ക്രമീകൃത സെൻസസ് നടന്നതെന്ന്- 1875 മേയ് 18


33. 1861- ലെ സർക്കാർ അഞ്ചൽ (തപാൽവകുപ്പ്) പൊതുജനങ്ങൾക്ക് തുറന്നുകൊടുത്ത ഭരണാധികാരി- ആയില്യം തിരുനാൾ രാമവർമ 


34. മുഴുവൻ സമയവും ദിവാൻ പദവി വഹിച്ച ഹൈന്ദവേതരനായ ആദ്യ തിരുവിതാംകൂർ ദിവാൻ- എം.ഇ. വാട്സ് 


35. തിരുവിതാംകൂർ, കൊച്ചി എന്നിവിടങ്ങളിൽ ദിവാനായി സേവനമനുഷ്ഠിച്ച വ്യക്തി ആരാണ്- പി. രാജഗോപാലാചാരി 


36. തിരുവിതാംകൂറിലെ ഏതു ദിവാനെതിരേ കെ.രാമകൃഷ്ണപിള്ള സ്വദേശാഭിമാനി പത്രത്തിലൂടെ നടത്തിയ വിമർശനങ്ങളാണ് അദ്ദേഹത്തിന്റെ നാടുകടത്തലിൽ കലാശിച്ചത്- പി.രാജഗോപാലാചാരി 


37. 1924- ൽ വൈക്കം സത്യാഗ്രഹം

ആരംഭിക്കുമ്പോൾ തിരുവിതാംകൂർ ഭരണാധികാരി- ശ്രീമൂലം തിരുനാൾ രാമവർമ 


38. വൈക്കം സത്യാഗ്രഹം അവസാനിച്ചത് എന്നായിരുന്നു- 1925 നവംബർ 23 


39. വൈക്കം സത്യാഗ്രഹം അവസാനിക്കുമ്പോൾ തിരുവിതാംകൂർ ഭരണാധികാരി- റാണി സേതുലക്ഷ്മീബായി 


40. തിരുവിതാംകൂറിൽ 1925-ൽ ഗ്രാമപ്പഞ്ചായത്തുകൾ രൂപവത്കരിച്ച ഭരണാധികാരി- റാണി സേതുലക്ഷ്മിബായി 


41. തിരുവിതാംകൂറിലെ ഏത് ദിവാൻ കാലത്താണ് നായർ സമുദായക്കാരല്ലാത്തവർക്കും പട്ടാളത്തിൽ ചേരാനാവും എന്ന നിയമനിർമാണമുണ്ടായത്- മുഹമ്മദ് ഹബീബുള്ള 


42. തിരുവിതാംകൂറിൽ ആദ്യത്തെ നായർ റെഗുലേഷൻ ആക്ട് പാസാക്കിയ വർഷം- 1912 


43. തിരുവിതാംകൂറിൽ ആദ്യത്തെ നായർ റെഗുലേഷൻ ആക്ട് പാസാക്കിയത് ഏത് ഭരണാധികാരിയുടെ കാലത്താണ്- ശ്രീമൂലം തിരുനാൾ 


44. തിരുവിതാംകൂറിൽ മരുമക്കത്തൊയത്തിനു പകരം മക്കത്തായം നിലവിൽവന്നത് ഏത് നിയമപ്രകാരമാണ്- 1925- ലെ നായർ റെഗുലേഷൻ ആക്ട് 


45. 1925- ലെ നായർ റെഗുലേഷൻ ആക്ട് പാസാക്കിയത് ഏത് ഭരണാധികാരിയുടെ കാലത്താണ്- റാണി സേതുലക്ഷ്മീബായി 


46. തിരുവിതാംകൂറിന് ‘അമേരിക്കൻ മോഡൽ' ഭരണഘടന വിഭാവനം ചെയ്ത ദിവാൻ ആരായിരുന്നു- സി.പി. രാമസ്വാമി അയ്യർ 


47. തെക്കൻ തിരുവിതാംകൂറിൽ നിലനിന്ന ദേവദാസി (കുടിക്കാരി) സമ്പ്രദായം നിർത്തലാക്കിയ ഭരണാധികാരി- റാണി സേതുലക്ഷ്മീബായി 


48. ദേവസ്വം വകുപ്പിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന ക്ഷേത്രങ്ങളിൽ മൃഗബലി നിരോധിച്ച ഭരണാധികാരി- റാണി സേതുലക്ഷ്മിബായി 


49. ലണ്ടനിൽ നടന്ന മൂന്നാം വട്ടമേശസമ്മേളനത്തിൽ പങ്കെടുത്ത ആരാണ് പിന്നീട് തിരുവിതാംകൂർ ദിവാനായത്- സി.പി. രാമസ്വാമി അയ്യർ

No comments:

Post a Comment