Thursday, 29 July 2021

Current Affairs- 29-07-2021

1. ലോക മലാല ദിനമായി ആചരിക്കുന്നത്- ജൂലൈ 12 


2. ഗർഭിണികൾക്ക് വാക്സിൻ നല്കാൻ കേരള ആരോഗ്യ വകുപ്പ് ആരംഭിച്ച പദ്ധതി- മാതൃകവചം  


3. എല്ലാ സ്റ്റേഷനുകളിൽ നിന്നും കുടുതൽ ഇ-ഓട്ടോ ഫീഡർ സർവീസുകൾ തുടങ്ങാൻ ഒരുങ്ങുന്ന മെട്രോ സർവീസ്- കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് 


4. ജനസംഖ്യ നിയന്ത്രണ നിയമം എന്ന വിവാദ നിയമ നിർമ്മാണത്തിനൊരുങ്ങുന്ന ഇന്ത്യൻ സംസ്ഥാനം- ഉത്തർപ്രദേശ് 

  • രണ്ടു കുട്ടികളിൽ കൂടുതലുളളവർക്ക് സർക്കാർ ജോലിയും സ്ഥാനക്കയറ്റവും ആനുകൂല്യങ്ങളും നിഷേധിക്കുന്നതും തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തുന്നതുമാണ് ബില്ല് 

5. ലോക്സഡൗൺ മുലം ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി മലേഷ്യയിൽ ആരംഭിച്ച ക്യാമ്പയിൻ- വൈറ്റ് ഫ്ളാഗ് ക്യാമ്പയിൻ 


6. ജമ്മുകാശ്മീർ അതിർത്തി നിർണ്ണയ കമ്മീഷൻ അധ്യക്ഷ- രഞ്ജന പ്രകാശ് ദേശായി 


7. 2021- ൽ ഐ.എസ്.ആർ.ഒ. വിക്ഷേപിക്കുന്ന അത്യാധുനിക ഭൗമ നിരീക്ഷണ ഉപഗ്രഹം- ജി ഐ സാറ്റ് വൺ (വാഹനം- GSLV F10) 


8. 2021 ജൂലൈയിൽ ഓൾ ഇന്ത്യ റേഡിയോ ഡയറക്ടർ ജനറലായി നിയമിതനായത്- എൻ. വേണുധർ റെഡ്ഢി 


9. ഇന്ത്യയിലേക്കുള്ള അമേരിക്കൻ സ്ഥാനപതിയായി തെരഞ്ഞെടുക്കപ്പെട്ടത്- എറിക് ഗാർസൈറ്റി 


10. 400 മീറ്റർ ഹർഡിൽസിൽ ഒളിമ്പിക് യോഗ്യത നേടിയ ആദ്യ ഇന്ത്യൻ പുരുഷ താരം- എം. പി. ജാബിർ (മലപ്പുറം സ്വദേശി )


11. മുതിർന്ന പൗരന്മാർക്ക് മരുന്നുകൾ വീട്ടിൽ എത്തിക്കുന്നതിനായി കേരള സർക്കാർ ആരംഭിക്കുന്ന പദ്ധതി- കാരുണ്യ@ഹോം 


12. മൽസ്യ വിൽപ്പന നടത്തുന്ന വനിതകൾക്ക് കെ. എസ്. ആർ. ടി. സി ബസ്സുകളിൽ സൗജന്യ യാത്ര നൽകുന്നതിനായി കേരള സർക്കാർ ആരംഭിച്ച പദ്ധതി- സമുദ്ര 


13. മൽസ്യ വിൽപ്പനയ്ക്കായി ഫിഷറീസ് വകുപ്പ് ആരംഭിക്കുന്ന മൊബൈൽ ആപ്ലിക്കേഷൻ- മിമി ഫിഷ് 


14. 2021 ജൂലൈയിൽ ഇന്ത്യയിലെ ആദ്യ സ്വകാര്യ LNG Facility Plant നിലവിൽ വന്നത്- നാഗ്പുർ (മഹാരാഷ്ട്ര) 


15. മധ്യപ്രദേശിലെ പുതിയ പ്രഖ്യാപിത സംരക്ഷിത വജ്ര ഖനി- ബക്സ്വാഹ (Buxwaha) 


16. 2021 ടോക്കിയോ ഒളിംപിക്സിന്റെ ജൂറി മെമ്പമായി നിയമിതനായ ആദ്യ ഇന്ത്യാക്കാരൻ- പവൻ സിംഗ് 


17. 2021- ലെ വിംബിൾഡൺ ജൂനിയർ പുരുഷ സിംഗിൾസ് വിഭാഗത്തിൽ ജേതാവായ ഇന്ത്യൻ വംശജൻ- സമീർ ബാനർജീ 


18. 2021- ൽ നടന്ന UEFA യൂറോ കപ്പ് 2020 കിരീടം നേടിയത്- ഇറ്റലി 

  • ഫൈനലിൽ ഇംഗ്ലണ്ടിനെ തോൽപ്പിച്ചാണ് ഇറ്റലി കിരീടം സ്വന്തമാക്കിയത് 
  • യൂറോ കപ്പ് 2020- ലെ ഗോൾഡൻ ഗ്ലോവ് പുരസ്കാരം നേടിയത് ഇംഗ്ലണ്ടിന്റെ ജോർദാൻ പിക്സ്ഫോർഡാണ് 

19. 2021 ജൂലൈയിൽ അന്തരിച്ച ഓർത്തഡോക്സ് സഭാദ്ധ്യക്ഷൻ- ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ


20. അടുത്തിടെ അന്തരിച്ച പ്രസിദ്ധ മലയാള ചലച്ചിത്രനടൻ- കെ.സി.എസ് പടന്നയിൽ 


21. അമേരിക്കൻ കിഡ്സ് ഡിജിറ്റൽ റീഡിങ് പ്ലാറ്റ്ഫോം 'എപിക്’ ഏറ്റെടുത്ത ഇന്ത്യൻ കമ്പനി- ബൈജുസ് 


22. 2021- ൽ യുനെസ്കോയുടെ പൈത്യക പദവി നഷ്ടമായ നഗരം ലിവർപൂൾ മജീഷ്യൻ ഗോപിനാഥ് മുതുകാട് രചിച്ച പുസ്തകം- 'ഇന്ത്യ എന്റെ പ്രണയം വിസ്മയം' 


23. തൊഴിലുറപ്പ് പദ്ധതിയുടെ ഉപഭോക്താക്കൾക്ക് തൊഴിൽ നൈപുണ്യം നേടുന്നതിന് ആരംഭിച്ച പദ്ധതി- ഉന്നതി


24. ഇന്ത്യയിൽ ആദ്യമായി പക്ഷിപ്പനി മരണം റിപ്പോർട്ട് ചെയ്തത്- ഡൽഹി  


25. ഹെയ്തിയുടെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി- ഏരിയൽ ഹെൻട്രി 


26. സംസ്ഥാന ആസൂത്രണ ബോർഡിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ- സന്തോഷ് ജോർജ് കുളങ്ങര, ഡോ.പി.കെ ജമീല


27. പെറുവിലെ പുതിയ പ്രസിഡന്റായി ഔദ്യോഗികമായി പ്രഖ്യാപിച്ച വ്യക്തി- പെദ്രോ കാസ്തയ്യോ


28. ബ്ലൂ ഒറിജിൻ കമ്പനിയുടെ ക്രൂ ക്യാപ്സൂളുമായി വെസ്റ്റ് ടെക്സസ് (യു.എസ്) സ്പേസ് പോർട്ടിലെ ലോഞ്ചിംഗ് പാഡിൽ നിന്നും ബൂസ്റ്റർ റോക്കറ്റിൽ ബഹിരാകാശത്തേക്ക് യാത്ര തിരിച്ച് മടങ്ങിയെത്തിയ കോടീശ്വരൻ- ജെഫ് ബെസോസ് 


29. 2021 കാൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച ഡോക്യൂമന്ററിക്കുള്ള ഗോൾഡൻ ഐ പുരസ്കാരം ലഭിച്ച ചിത്രം- എ നൈറ് ഓഫ് നോയിങ് നത്തിങ് (സംവിധായക- പായൽ കപാഡി, ഇന്ത്യ)


30. കാൻ ചലച്ചിത്രമേളയിലെ ഏറ്റവും ഉയർന്ന പുരസ്കാരമായ പാം ഡി ഓർ (2021) ലഭിച്ചത്- ജൂലിയ ജൂകോനു (ഫ്രഞ്ച് സംവിധായക)


31. 2021 ജൂലൈയിൽ കേരളത്തിലെ റബ്ബർ തൈകൾ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ എത്തിക്കുന്നതിനായി ആരംഭിച്ച് സ്പെഷ്യൽ ട്രെയിൻ- ഭാരതപ്പുഴ- ബ്രഹ്മപുത്ര റബ്ബർ എക്സ്പ്രസ്സ്


32. 2021 ജൂലൈയിൽ കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പുതിയ പ്രസിഡന്റായി നിയമിതനായത്- ഒ.എം. ശങ്കരൻ 


33. പൊതുവിദ്യാലയങ്ങളിലെ ഓൺലൈൻ പഠനത്തിനായി ആരംഭിച്ച പദ്ധതി- ജി സ്വത്ത് 


34. ഇന്ത്യയിലെ രണ്ടാമത്തതും കർണ്ണാടകത്തിലെ ആദ്യത്തതുമായ സ്കൂൾ ഓഫ് മൈനിങ് നിലവിൽ വരുന്നത്- ബെല്ലാരി 


35. നേപ്പാളിന്റെ പുതിയ പ്രധാനമന്ത്രിയായി നിയമിതനായത്- ഷേർ ബഹാദുർ ദുബൈ  

  • മുൻ പ്രധാനമന്ത്രി കെ. പി. ശർമ്മ ഒലിയുടെ രാജിയെ തുടർന്നാണ് ഷേർ ബഹാദൂർ ദുബൈ അധികാരത്തിലെത്തിയത് 

No comments:

Post a Comment