Saturday, 3 July 2021

General Knowledge in Geography Part- 8

1. ഭൂവൽക്കത്തിലെ മൂലകങ്ങൾ പൊതുവേ മറ്റ് മൂലകങ്ങളുമായി ചേർന്ന് മിശ്രിതങ്ങളായി കാണപ്പെടുന്നത് എങ്ങനെ അറിയപ്പെടുന്നു- ധാതുക്കൾ (മിനറൽസ് ) 


2. ഖരാവസ്ഥയിലും പൊടിച്ച അവസ്ഥയിലും മാലക്കെറ്റ് ധാതു ഏത് നിറത്തിൽ കാണപ്പെടുന്നു- പച്ചനിറം 


3. പർപ്പിൾ നിറമുള്ള ഫ്ലൂറൈറ്റ് ധാതുവിനെ പൊടിക്കുമ്പോൾ ഏത് നിറമാകുന്നു- വെള്ള 


4. പോറലുകളെ പ്രതിരോധിക്കാനുള്ള ധാതുവിന്റെ കഴിവ് ഏതു പേരിൽ അറിയപ്പെടുന്നു- കടുപ്പം (ഹാർഡ്നെസ്) 


5. ധാതുക്കളുടെ കടുപ്പം രേഖപ്പെടുത്താനുള്ള സ്കെയിലേത്- മോഹ്സ് സ്കെയിൽ 


6. മോഹ്സ് സ്കെയിൽ പ്രകാരം വിരലിലെ നഖത്തിന്റെ കടുപ്പമെത്ര- 2.5 


7. സ്റ്റീൽ കത്തിയുടെ മോഹ്സ് സ്കെയിലിലെ കടുപ്പമെത്ര- 5.5 


8. മോഹ്സ് സ്കെയിൽ പ്രകാരം ഏറ്റവും കടുപ്പമുള്ള പ്രകൃതിയിലെ ധാതുവേത്- വജ്രം (10) 


9. വജ്രം കഴിഞ്ഞാൽ കടുപ്പത്തിൽ രണ്ടാമതുള്ള പ്രകൃതിയിലെ ധാതുവേത്- കൊറണ്ടം 


10. ഭൂവൽക്കത്തിലെ ധാതുക്കളിൽ പകുതിയോളവും വരുന്ന ഇനമേത്- ഫെൽഡ്സ്പാർ 


11. എല്ലാ ഇനം ഫെൽഡ്സ്പാറുകളിലും കാണപ്പെടുന്ന രണ്ട് പ്രധാന മൂലകങ്ങളേവ- സിലിക്കൺ, ഓക്സിജൻ 


12. ഫെൽഡ്സ്പാറുകളുടെ പൊതുവേയുള്ള നിറമെന്ത്- ക്രീം നിറം 


13. മണലിലും കരിങ്കല്ലിലും കൂടുതലായി കാണപ്പെടുന്ന ധാതുവേത്- ക്വാർട്സ് 


14. ഉൽക്കകളിൽ പൊതുവേ കണ്ടുവരുന്ന ധാതുവേത്- പൈറോക്സിൻ 


15. ആസ്ബസ്റ്റോസ് നിർമാണത്തിനുപയോഗിക്കുന്ന ധാതുവേത്- ആംഭിബാൾ 


16. ബയോറ്റെറ്റ്, മസ്കോവൈറ്റ് എന്നീ രൂപങ്ങളിൽ കാണപ്പെടുന്ന ധാതുവേത്- മൈക്ക (അദ്രം) 


17. ഉറച്ച് ഖരാവസ്ഥയിലായി ഭൂമിയുടെ ഭാഗമായിത്തീർന്നിട്ടുള്ളതും, ഭൂമിയുടെ ഉപരിതലപാളി രൂപപ്പെട്ടിരിക്കുന്നതുമായ വസ്തുവേത്- ശില 


18. കടുപ്പം കൂടിയ ശിലയ്ക്ക് ഉദാഹരണമേത്- കരിങ്കല്ല് 


19. കടുപ്പം കുറഞ്ഞ ശിലയ്ക്ക് ഉദാഹരണമേത്- സോപ്പുകല്ല് 


20. ശിലകൾ എങ്ങനെ ഉണ്ടായി എന്നും എന്തൊക്കെയാണ് അവയുടെ ഘടകങ്ങൾ എന്നും പഠിക്കുന്ന ശാസ്ത്രശാഖയേത്- പെട്രോളജി 


21. രൂപപ്പെടുന്ന രീതിയനുസരിച്ച് ശിലകളെ മൂന്ന് വിഭാഗങ്ങളായി തിരിക്കുന്നതെങ്ങനെ- ആഗ്നേയ ശിലകൾ, അവസാദ ശിലകൾ, കായാന്തരിത ശിലകൾ 


22. ഭൂമിക്കുള്ളിലെ ഉരുകിയ ദ്രാവകാവസ്ഥയിലുള്ള വസ്തു തണുത്തുറഞ്ഞ് ഖരാവസ്ഥയിലായി രൂപംകൊള്ളുന്ന ശിലകളേവ- ആഗ് നേയ ശിലകൾ (ഇഗ് നിയസ് റോക്സ്) 


23. ‘പ്രാഥമിക ശിലകൾ' എന്നും അറിയപ്പെടുന്നതെന്ത്- ആഗ് നേയ ശിലകൾ 


24. ആഗ് നേയ ശിലകൾക്ക് ഉദാഹരണങ്ങളേവ- ഗ്രാനൈറ്റ്, ബസാൾട്ട്, ഗാബ്രാ 


25. മാഗ്‌മ ഭൂവൽക്കത്തിനുള്ളിൽ തന്നെ സാവധാനം തണുത്തുറയുമ്പോൾ രൂപം കൊള്ളുന്ന ആഗ് നേയ ശിലകളേവ- പ്ലൂട്ടോണിക് ശില 


26. പ്ലൂട്ടോണിക് ശിലയ്ക്ക് ഉദാഹരണമേത്- ഗ്രാനൈറ്റ് 


27. അഗ്നി പർവത സ്ഫോടനങ്ങളുടെ ഫലമായി പുറത്തേക്കു വരുന്ന ഉരുകിയ മാഗ് മ (ലാവ) ഉറയുമ്പോൾ രൂപം കൊള്ളുന്ന ആഗ് നേയ  ശിലകളേവ- വോൾക്കാനിക് ശിലകൾ 


28. വോൾക്കാനിക് ശിലയ്ക്ക് ഉദാഹരണമേത്- ബസാൾട്ട് 


29. അവസാദങ്ങളുടെ ഘട്ടം ഘട്ടമായുള്ള നിക്ഷേപിക്കപ്പെടൽ, അവയുടെ അട്ടിയായുള്ള രൂപപ്പെടൽ, ഖരാവസ്ഥ പ്രാപിക്കൽ എന്നിവയിലൂടെ രൂപംകൊള്ളുന്ന ശിലകളേവ- അവസാദശിലകൾ (സെഡിമെന്റെറി റോക്ക്) 


30. മുൻപുണ്ടായിരുന്ന ശിലകൾ പൊട്ടിയും പൊടിഞ്ഞും രൂപം കൊള്ളുന്ന ശിലകളേവ- അവസാദശിലകൾ 


31. വലിയ ശിലാപിണ്ഡങ്ങൾ യാന്ത്രികമായി പൊട്ടിപ്പൊടിഞ്ഞ് ചെറിയ കഷണങ്ങളായി മാറി കാറ്റിലും മഴയിലും ജലപ്രവാഹത്തിലും പെട്ട് ഒരിടത്തടിഞ്ഞുകൂടി കാലാന്തരത്തിൽ ശിലയായി പരിണമിക്കുന്നത് എങ്ങനെ അറിയപ്പെടുന്നു- യാന്ത്രികമായി രൂപമെടുത്ത അവസാദശിലകൾ 


32. യാന്ത്രികമായി രൂപംകൊള്ളുന്ന അവസാദശിലകൾക്ക് ഉദാഹരണങ്ങളേവ- ചുണ്ണാമ്പുകല്ല്, മണൽക്കല്ല്, ചക്കരപ്പാറ (ഷെയിൽ) 


33. ചതുപ്പുനിലങ്ങളിലും വനങ്ങളിലും അടിഞ്ഞുകൂടുന്ന സസ്യങ്ങളുടെയും മൃഗങ്ങളുടെയും അവശിഷ്ടങ്ങളിൽ നിന്ന് രൂപം കൊള്ളുന്ന ശിലകളേവ- ജൈവികമായി പിറവിയെടുക്കുന്ന അവസാദ ശിലകൾ 


34. രണ്ടുതരം ജൈവികശിലകൾ ഏതെല്ലാം- കാർബണേഷ്യസ്, കാൽക്കേറിയസ് ശിലകൾ 


 35. ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന മൂലകമേത്- ഓക്സിജൻ 


36. ഭൗമോപരിതലത്തിൽ കൂടുതലായി കാണപ്പെടുന്ന രണ്ടാമത്തെ മൂലകമേത്- സിലിക്കൺ 


37. ഭൗമോപരിതലത്തിൽ ഏറ്റവുമധികമായുള്ള ലോഹമൂലകമേത്- അലുമിനിയം 


38. ഭൂമിയുടെ ഉള്ളറകളിൽ കാണപ്പെടുന്ന ഖര രൂപത്തിലുള്ള ഒരു ഓർഗാനിക് പദാർത്ഥമേത്- കൽക്കരി 


39. ഭൂമിയുടെ ഉള്ളറയിൽ ദ്രവാവസ്ഥയിലുള്ള ഓർഗാനിക് പദാർഥമേത്- പെട്രോളിയം 


40. ഭൂമിയുടെ ഉള്ളിൽ കാണപ്പെടുന്ന വാതകാവസ്ഥയിലെ ഓർഗാനിക് പദാർഥമേത്- പ്രകൃതിവാതകം 


 41. വനങ്ങളിലും ചതുപ്പു നിലങ്ങളിലും അടിഞ്ഞുകൂടുന്ന സസ്യാവശിഷ്ടങ്ങളിൽ നിന്ന് രൂപം കൊള്ളുന്ന അവസാദ ശിലകളേവ- കാർബണേഷ്യസ് 


42. കാർബണേഷ്യസ് ശിലയ്ക്ക് ഏറ്റവും പ്രധാനപ്പെട്ട ഉദാഹരണമേത്- കൽക്കരി 


43. കാർബണിന്റെ ഉള്ളടക്കം അനുസരിച്ച് കൽക്കരിയെ വിവിധ ഇനങ്ങളായി തിരിക്കുന്നതെങ്ങനെ- ആന്ത്രസൈറ്റ്, ബിറ്റുമിനസ്, ലിഗ് നൈറ്റ്‌, പീറ്റ് 


44. കാർബണിന്റെ അംശം ഏറ്റവും കുടുതലുള്ള കൽക്കരിയിനമേത്- ആന്ത്രസൈറ്റ് 


45. സമുദ്രത്തിന്റെ അടിത്തട്ടിലെ

സൂക്ഷ്മ ജീവികളുടെ അവശിഷ്ടങ്ങൾ അടിഞ്ഞുകൂടി രൂപം കൊണ്ട് അവസാദ ശിലകളേവ- കാൽക്കേറിയസ് ശിലകൾ 


46. കാൽക്കേറിയസ് ശിലകൾക്ക് ഉദാഹരണങ്ങളേവ- ചോക്ക്, ഡോളോമൈറ്റ്, ഗെയ്സിറൈറ്റ് 


47. ഉപ്പുതടാകങ്ങളിലെയും  ചൂടുറവുകളിലെയും വെള്ളം നീരാവിയായി മാറുമ്പോൾ അതിലടങ്ങിയിരിക്കുന്ന രാസവസ്തുക്കൾ അടിഞ്ഞ് രൂപം കൊള്ളുന്ന ശിലകളേവ- രാസപരമായി രൂപംകൊള്ളുന്ന അവസാദ ശിലകൾ 


48. രാസപരമായി രൂപം കൊള്ളുന്ന അവസാദ ശിലകൾക്ക് ഉദാഹരണങ്ങളേവ- ഹാലൈറ്റ്, പൊട്ടാഷ്, ചെർട്ട് 


49. ഫോസിലുകൾ, പെട്രോളിയം നിക്ഷേപം എന്നിവ കാണപ്പെടുന്ന ശിലകളേവ- അവസാദശിലകൾ 


50. നിറത്തിലും കടുപ്പത്തിലും ഘടനയിലും ധാതുസംയോഗത്തിലും രൂപമാറ്റം വന്ന ശിലകളേവ- കായാന്തരിത ശിലകൾ (മെറ്റാമോർഫിക് റോക്സ്) 


51. ആഗ് നേയശിലകളിൽ നിന്നോ അവസാദശിലകളിൽ നിന്നോ തീവ്രമായ മർദം, ചൂട് എന്നിവമൂലം രൂപമാറ്റം സംഭവിച്ചുണ്ടാകുന്ന ശിലകളേവ- കായാന്തരിത ശിലകൾ 


52. രണ്ടുതരത്തിലുള്ള കായാന്തരീകരണ പ്രെക്രിയകൾ ഏതെല്ലാം- സമ്പർക്ക കായാന്തരികരണം, പ്രാദേശിക കായാന്തരികരണം എന്നിവ 


53. വളരെ ഉയർന്ന ഊഷ്മാവിൽ ശിലകൾക്ക് അടിസ്ഥാന രൂപമാറ്റം സംഭവിക്കുന്നത് എങ്ങനെ അറിയപ്പെടുന്നു- താപ കായാന്തരീകരണം 


54. ശിലകൾക്ക് പുനർ ക്രിസ്റ്റലീകരണം സംഭവിക്കുന്നത് ചെറിയ ഒരു പ്രദേശത്തു മാത്രമായാൽ അത് എങ്ങനെ അറിയപ്പെടുന്നു- സ്ഥാലിക കായന്തരികരണം (ലോക്കൽ മെറ്റാമോർഫിസം) 


55. ചുണ്ണാമ്പുകല്ല് മാർബിളായി രൂപാന്തരം പ്രാപിക്കുന്നത് ഏതിനം കായാന്തരീകരണത്തിന് ഉദാഹരണമാണ്- സ്ഥാലിക കായാന്തരീകരണം 


56. ഉന്നത മർദത്തിൽ ശിലകൾക്ക് രൂപമാറ്റം സംഭവിച്ച് ഉണ്ടാകുന്ന കായാന്തരീകരണമേത്- പ്രാദേശിക കായാന്തരീകരണം (റീജണൽ മെറ്റാമോർഫിസം) 


57. വളരെ നീണ്ട കാലംകൊണ്ട് സംഭവിക്കുന്നതും വളരെ വിസ്തൃതമായ പ്രദേശത്തെ ബാധിക്കുന്നതുമായ ശിലകളുടെ രൂപമാറ്റം ഏത്- പ്രാദേശിക കായാന്തരികരണം 


58. പ്രാദേശിക കായാന്തരീകരണം നടക്കുമ്പോൾ ചില ശിലകളിലെ തരികളും ധാതുപദാർഥങ്ങളും അടുക്കുകളായോ നീണ്ട ലൈനുകളായോ പുനഃക്രമീകരിക്കപ്പെടുന്ന പ്രെക്രിയ ഏത്- ഫോളിയേഷൻ (ലിനിയേഷൻ) 


59. കായാന്തരിത ശിലകളിലെ രണ്ട് പ്രധാന വിഭാഗങ്ങളേവ- പാളികളായി ക്രമീകരിക്കപ്പെട്ട ശിലകൾ, പാളികളായി ക്രമീകരിക്കപ്പെടാത്ത ശിലകൾ 


60. ഗ്രാനൈറ്റിന് കായാന്തരീകരണം സംഭവിച്ച് എന്തായി മാറുന്നു- നയിസ് 


61.ബസാൾട്ടിന് കായാന്തരീകരണം സംഭവിച്ച് എന്തായി മാറുന്നു- ഷിസ്റ്റ് 


62. ചുണ്ണാമ്പുകല്ലിന് കായാന്തരീകരണം സംഭവിച്ച് എന്തായി മാറുന്നു- മാർബിൾ  


63. കൽക്കരിക്ക് കായന്തരീകരണം സംഭവിച്ച് എന്തായി മാറുന്നു- ഗ്രാഫൈറ്റ് 


64. ഒരു രൂപത്തിൽ നിന്ന് മറ്റൊരു  രൂപത്തിലേക്കുള്ള ശിലകളുടെ  രൂപാന്തരീകരണം ഏതുപേരിൽ അറിയപ്പെടുന്നു- ശിലാപരിവൃത്തി (റോക്ക് സൈക്കിൾ)

No comments:

Post a Comment