Monday, 26 July 2021

General Knowledge in Art & Culture Part- 5

1. കേരളം ഭരിച്ചിരുന്ന പത്ത് ചേര രാജാക്കന്മാരെ പ്രകീർത്തിച്ച് രചിച്ച സംഘകാല കൃതി- പതിറ്റുപ്പത്ത്


2. മലയാളവും സംസ്കൃതവും കലർന്ന മിശ്രസാഹിത്യം അറിയപ്പെട്ടിരുന്ന പേര്- മണിപ്രവാളം 


3. മഴ കനക്കുന്നു (Rain Rising) എന്ന കാവ്യസമാഹാരം രചിച്ചത്- നിരുപമാ റാവു മേനോൻ 


4. മലയാളത്തിലെ ആ ദ്യത്തെ ചരിത്രനോവലായ 'മാർത്താണ്ഡവർമ' പ്രസിദ്ധീകരിക്കപ്പെട്ട വർഷം- 1891


5. ചീരാമകവി രചിച്ച, പാട്ടു പ്രസ്ഥാ നത്തിലെ പ്രാചീന കൃതിയായ രാമ ചരിതം രാമായണത്തിലെ എത്ര കാണ്ഡങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്- ഒന്ന് (യുദ്ധകാണ്ഡം)


6. 1912 ഒക്ടോബർ 20- ന് 23-ാം വയസ്സിൽ അന്തരിച്ച പ്രശസ്ത കവി- വി.സി. ബാലകൃഷ്ണപ്പണിക്കർ


7. മലയാളത്തിലെ ആദ്യത്തെ ഭഗവ ദ്ഗീതാ വിവർത്തനമായ ‘ഭാഷാ ഭഗവദ്ഗീത' രചിച്ചത്- മലയിൻകീഴ് മാധവപ്പണിക്കർ


8. ‘അമ്മയെ കുളിപ്പിക്കുമ്പോൾ' ആര് രചിച്ച കവിതയാണ്- സാവിത്രി രാജീവൻ


9. ‘മലയാളത്തിലെ  എമിലി ബ്രോണ്ടി' എന്നറിയപ്പെടുന്നത്- രാജലക്ഷ്മി


10. ജയദേവ കവിയുടെ ഗീതഗോവിന്ദത്തിന് ചങ്ങമ്പുഴ കൃഷ്ണ പിള്ള രചിച്ച പരിഭാഷ- ദേവഗീത


11. കെ. നാരായണക്കുരുക്കൾ രചിച്ച 'പാറപ്പുറം' എന്ന നോവ ലിൻറെ പ്രാധാന്യം- മലയാളത്തിലെ ആദ്യത്തെ രാഷ്ട്രിയ നോവൽ


12. കാളിദാസൻ 'അഭിജ്ഞാന ശാകുന്തളം' നാടകം ആദ്യമായി മലയാളത്തിലേക്ക് പരിഭാഷപ്പെ ടുത്തിയത്- കേരളവർമ വലിയ കോയിത്തമ്പുരാൻ


13. വൈലാലിൽ വീട് ഏത് സാഹിത്യകാരനുമായി ബന്ധപ്പെട്ടതാണ്- വൈക്കം മുഹമ്മദ് ബഷീർ


14. ആദ്യത്തെ ലക്ഷണമൊത്ത നോവലായ, ഒ. ചന്തുമേനോന്റെ 'ഇന്ദുലേഖ'- യുടെ പ്രസിദ്ധീകരണത്തിന്റെ 125-ാം വർഷം ആഘോഷിച്ചതെന്നാണ്- 2014


15. സരസ്വതി സമ്മാനം ആദ്യമായി മലയാളത്തിൽ എത്തിച്ചത്- ബാലാമണിയമ്മ



16. കുമാരനാശാൻ ഏത് കാവ്യത്തിലെ നായകനാണ് മദനൻ- ലില


17. മരുഭൂമിക്കു നടുവിലെ രംഭാഗഢ് എന്ന കോട്ട പശ്ചാത്തലമായിട്ടുള്ള മലയാള നോവൽ- മരുഭൂമികൾ ഉണ്ടാകുന്നത് (ആനന്ദ്) 


18. ഒ.വി. വിജയൻ 'ഖസാക്കിന്റെ ഇതിഹാസ'ത്തിലെ ഖസാക്ക് എന്ന ഗ്രാമവുമായി ബന്ധപ്പെട്ട മല- ചെതലിമല


19. ഏത് നോവലിൽ പരാമർശിക്ക പ്പെടുന്ന സ്ഥലമാണ് ‘തമാശ ക്കോട്ട’- പ്രതിമയും രാജകുമാരിയും (പി. പദ്മരാജൻ)


20. കാളിദാസൻ 'മേഘസന്ദേശം' ജി.ശങ്കരക്കുറുപ്പ് പരിഭാഷപ്പെടുത്തിയത് ഏതു പേരിലാണ്- മേഘച്ഛായ


21. ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ രമണന് രമണി' എന്ന പേരിൽ പ്രതി കഥ രചിച്ച എഴുത്തുകാരി- കെ. സരസ്വതിയമ്മ


22. വിഷാദത്തിന്റെ കവയിത്രി എന്നറിയപ്പെടുന്നത്- സുഗതകുമാരി 


23. ചിത്രകാരനായ രാജാ രവിവർമയെപ്പറ്റി രഞ്ജിത് ദേശായി ഏത് ഭാഷയിലാണ് നോവൽ രചിച്ചത്- മറാത്തി


24. ഏറ്റവും കുറഞ്ഞ പ്രായത്തിൽ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിയ മലയാള അഭിനേത്രി- മോനിഷ


25. 'സെല്ലുലോയിഡ്' എന്ന സിനിമയിൽ ജെ.സി. ഡാനിയേലിന്റെ കഥാപാത്രത്തെ അവതരിപ്പിച്ചത്- പൃഥ്വിരാജ്


26. ‘മഴ' എന്ന ചിത്രത്തിലെ ഗാന രചനയ്ക്ക് മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ കവയിത്രി- ഒ.വി. ഉഷ


27. ‘മഴ' എന്ന ചിത്രത്തിലെ ആരാദ്യം പറയും എന്ന ഗാനാലാപനത്തി ന് 15 -ാം വയസ്സിൽ മികച്ച ഗായികയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയത്- ആശ ജി. മേനോൻ


28. ‘പുരാവൃത്തം' എന്ന സിനിമയിൽ അഭിനയിച്ച ഹിന്ദി ചലച്ചിത്ര നടൻ- ഓംപുരി


29. ആദ്യ ശബ്ദചിത്രമായ ബാലനിൽ (1938) എത്ര ഗാനങ്ങളാണുണ്ടായിരുന്നത്- 23 


30. ആദ്യത്തെ സൂപ്പർ ഹിറ്റ് സിനിമയായ 'ജീവിത നൗക' (1951)- യുടെ തിരക്കഥ- സംഭാഷണം രചിച്ചത്- മുതുകുളം രാഘവൻപിള്ള


31. 'എ' സർട്ടിഫിക്കറ്റ് ലഭിച്ച ആദ്യ മലയാള സിനിമ- കല്യാണ രാത്രിയിൽ (1966)


32. ഹിന്ദി നടനായ നസ്റുദ്ദീൻ ഷാ അഭിനയിച്ച മലയാള ചിത്രം- പൊന്തൻമാട (ടി.വി. ചന്ദ്രൻ) 


33. ജി. അരവിന്ദൻ സംവിധാനം ചെയ്ത വാസ്തുഹാര എന്ന സിനിമയുടെ കഥാകൃത്ത്- സി.വി. ശ്രീരാമൻ


34. ആരുടെ കാവ്യത്തെ ആധാരമാക്കി മങ്കട രവിവർമ സംവിധാനം ചെയ്ത ചലച്ചിത്രമാണ് 'നോക്കു കുത്തി’- എം. ഗോവിന്ദൻ


35. അസമിൽ നിന്നുള്ള നടി സീമാ ബിശ്വാസ് ആദ്യമായി മലയാള ത്തിൽ അഭിനയിച്ച സിനിമ- ശാന്തം


36. പൂർണമായും സ്റ്റുഡിയോക്ക് പുറത്തുവെച്ച് ചിത്രീകരിച്ച ആദ്യ മലയാള ചലച്ചിത്രം- റോസി (പി.എൻ. മേനോൻ)


37. മറിയാമ്മ ജോണും (മറിയാമ്മച്ചേട്ടത്തി) സി.ജെ. കുട്ടപ്പനും ഗാന രചന നിർവഹിച്ച സിനിമ- കരുണം (2000) 


38. ‘ഡാനി' എന്ന ചിത്രത്തിൽ അഭിനയിച്ച പ്രശസ്ത നർത്തകി- മല്ലികാ സാരാഭായ്


39. സക്കറിയയുടെ 'ഭാസ്കരപട്ടേലരും എന്റെ ജീവിതവും' എന്ന കഥ ഏതു പേരിലാണ് അടൂർ ഗോപാലകൃഷ്ണൻ ചലച്ചിത്രമാക്കിയത്- വിധേയൻ


40. കേരളത്തിലെ രണ്ടാമത്ത ഫിലിം സ്റ്റുഡിയോ ഏതാണ്- മെറിലാൻഡ്


41. 1989- ൽ കാൻ ചലച്ചിത്രോത്സവത്തിൽ ഗോൾഡൻ ക്യാമറ പുരസ്കാരം നേടിയ മലയാള സിനിമ- പിറവി


42. 1969- ൽ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഏർപ്പെടുത്തിയപ്പോൾ മികച്ച നടൻ, നടി എന്നിവയ്ക്കുള്ള പുരസ്കാരങ്ങൾ നേടിയത്- സത്യൻ, ഷീല


43. ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ അവാർഡ് നേടിയ മലയാള സിനിമ- എലിപ്പത്തായം (അടൂർ ഗോപാലകൃഷ്ണൻ)


44. കേരള സർക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്കാരമായ ജെ.സി. ഡാനിയേൽ അവാർഡിൻറ സമ്മാനത്തുക എത്ര യാണ്- അഞ്ചുലക്ഷം രൂപ

No comments:

Post a Comment