Thursday, 8 July 2021

General Knowledge in Computer Science Part- 1

1. 'ആധുനിക കംപ്യൂട്ടർ സയൻസിന്റെ പിതാവ് എന്നറിയപ്പെടുന്നതാര്- അലൻ ടൂറിങ് 


2. കംപ്യൂട്ടറുകളുടെ ഒന്നാം തലമുറ എന്ന് വിശേഷിപ്പിക്കപ്പെടുന്ന കാലയളവേത്- 1940-56 



3. ഒന്നാംതലമുറ കംപ്യൂട്ടറുകളുടെ പ്രധാന സവിശേഷതയായിരുന്ന പ്രവർത്തനസംവിധാനമേത് (ടെക്നോളജി)- വാക്വം ട്യൂബുകൾ 


4. യൂണിവാക്- 1, ഐ ബി എം- 701 എന്നിവ ഏത് തലമുറയിലെ കംപ്യൂട്ടറുകൾക്ക് ഉദാഹരണങ്ങളാണ്- ഒന്നാം തലമുറ കംപ്യൂട്ടറുകളുടെ 


5. രണ്ടാം തലമുറയായി വിശേഷിപ്പിക്കപ്പെടുന്ന കാലയളവേത്- 1957-63 


6. രണ്ടാം തലമുറ കംപ്യൂട്ടറുകളുടെ പ്രധാന പ്രവർത്തന സവിശഷത എന്തായിരുന്നു- ട്രാൻസിസ്റ്ററുകൾ 


7. രണ്ടാം തലമുറ കംപ്യൂട്ടറുകൾക്ക് ഉദാഹരണങ്ങളേവ- യൂണിവാക്- 1004, ഐബിഎം- 1401 


8. മൂന്നാം തലമുറ കംപ്യൂട്ടറുകളുടെ കാലമായി വിശേഷിപ്പിക്കപ്പെടുന്നതേത്- 1964-71 


9. ഇന്റഗ്രേറ്റഡ് സർക്യൂട്ടുകൾ ഏത് തലമുറയിലെ കംപ്യൂട്ടറുകളുടെ പ്രധാന സവിശേഷതയായിരുന്നു- മൂന്നാം തലമുറ 


10. ഫോർട്രാൻ, കോബോൾ, ബേസിക് തുടങ്ങിയ ഹൈലെവൽ കംപ്യൂട്ടർ ഭാഷകൾ അവതരിപ്പിക്കപ്പെട്ടത് കംപ്യൂട്ടറിന്റെ ഏത് തലമുറയിലാണ്- മൂന്നാം തലമുറ 


11. മൂന്നാം തലമുറയിലെ കംപ്യൂട്ടറുകൾക്ക് ഉദാഹരണങ്ങളേവ- യുണിവാക്- 1100, ഐ ബി എം- 360 


12. കംപ്യൂട്ടറുകളുടെ നാലാം തലമുറയായി വിശേഷിപ്പിക്കപ്പെടുന്ന കാലയളവേത്- 1971-89 


13. നാലാം തലമുറ കംപ്യൂട്ടറുകളുടെ പ്രധാന സവിശേഷതയായിരുന്ന ടെക്നോളജിയേത്- മൈക്രോ പ്രോസസറുകൾ 


14. ഹൈ ലെവൽ കംപ്യൂട്ടർ ഭാഷകളായ ജാവ, സി പ്ലസ് പ്ലസ് എന്നിവ രംഗത്തെത്തിയത് ഏത് തലമുറയിലാണ്- നാലാം തലമുറ 


15. നാലാം തലമുറയിലെ കംപ്യൂട്ടറുകൾക്ക് ഉദാഹരണങ്ങളേവ- അൽടെയിൽ- 8800, ഐ ബി എം- 370 


16. കംപ്യൂട്ടറുകളുടെ അഞ്ചാം തലമുറ രംഗപ്രവേശം ചെയ്തതായി കരുതപ്പെടുന്ന വർഷമേത്- 1989 


17. അഞ്ചാംതലമുറ കംപ്യൂട്ടറുകളുടെ ഏറ്റവും പ്രധാന സവിശേഷത എന്ത്- കൃത്രിമബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) 


18.അതിസങ്കീർണമായ കണക്കുകൂട്ടലുകൾ, എൻജിനീയറിങ് ഡിസൈൻ, കാലാവസ്ഥാ പ്രവചനം തുടങ്ങിയ മേഖലകളിലുപയോഗിക്കുന്ന കംപ്യൂട്ടറുകളേവ- സൂപ്പർ കംപ്യൂട്ടറുകൾ 


19. 'സൂപ്പർ കംപ്യൂട്ടറിന്റെ പിതാവ്' എന്നറിയപ്പെടുന്നതാര്- സെയ്മൂർ ക്രേ 


20. ലോകത്തിലെ ആദ്യത്തെ സൂപ്പർ കംപ്യൂട്ടറായി അറിയപ്പെടുന്നതേത്- സി ഡി സി 6600 


21.'ഇന്ത്യൻ സൂപ്പർ കംപ്യൂട്ടറിന്റെ പിതാവ്’ എന്നറിയപ്പെടുന്നതാര്- വിജയ് പി. ഭട്കർ 


22. ഇന്ത്യയിൽ ആദ്യത്തെ സൂപ്പർ കംപ്യൂട്ടറുകൾ വികസിപ്പിച്ചെടുത്ത സ്ഥാപനമേത്- സി-ഡാക് (സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് അഡ്വാൻസ്ഡ് കംപ്യൂട്ടിങ്) 


23. ഇന്ത്യയിലെ ആദ്യത്തെ ജിഗാ സ്കെയിൽ സൂപ്പർ കംപ്യൂട്ടർ ഏത്- പരം- 8000 


24. അനലോഗ് സിഗ്നലുകൾ സ്വീകരിച്ച് അവയെ ഡിജിറ്റൽ സിഗ്നലുകളാക്കി മാറ്റുന്ന കംപ്യൂട്ടറുകളേവ- ഹൈബ്രിഡ് കംപ്യൂട്ടറുകൾ


25. എം ഐ സി ആർ എന്നതിന്റെ മുഴുവൻ രൂപമെന്ത്- മാഗ്നറ്റിക് ഇങ്ക് കാരക്ടർ റെക്കഗ്നീഷൻ 


26. ബാർകോഡ് റീഡർ, ടച്ച് സ്ക്രീൻ, ട്രാക്ക് ബോൾ, ജോയ്സ്റ്റിക്ക് എന്നിവ ഏതിനം ഉപകരണങ്ങളാണ്- ഇൻപുട്ട് ഉപകരണങ്ങൾ 


27. പ്ലോട്ടറുകൾ ഏതിനം ഉപകരണങ്ങൾക്ക് ഉദാഹരണമാണ്- ഔട്ട്പുട്ട് ഉപകരണങ്ങൾ 


28. കംപ്യൂട്ടറിന്റെ പവർ ഓഫ് ചെയ്യുമ്പോൾ നഷ്ടമാവുന്ന മെമ്മറി ഏത്- റാൻഡം ആക്സസ് മെമ്മറി (റാം) 


29. പ്രോം, ഇപ്രോം, ഈപ്രോം എന്നിവ ഏതിനം മെമ്മറിക്ക് ഉദാഹരണങ്ങളാണ്- റീഡ് ഓൺലി മെമ്മറി (റോം) 


30. പ്രോം എന്നതിന്റെ മുഴുവൻ രൂപമെന്ത്- പ്രോഗ്രാമ്മബിൾ റാം 


31. ഇപ്രോം എന്നതിന്റെ മുഴുവൻ രൂപമെന്ത്- ഇറേസിബിൾ പ്രോഗ്രാമ്മബിൾ റാം 


32. റാമിന്റെ രണ്ട് വകഭേദങ്ങൾ ഏതെല്ലാം- എസ് ആർ എ എം, ഡി ആർ എ എം എന്നിവ 


33. കംപ്യൂട്ടറിലെ പ്രൈമറി മെമ്മറികൾക്ക് ഉദാഹരണങ്ങളേവ- റാം, റോം 


34. സെക്കൻഡറി മെമ്മറികൾക്ക് ഉദാഹരണങ്ങളേവ- മാഗ്നറ്റിക് സ്റ്റോറേജ്, ഹാർഡ് ഡിസ്ക് ഡ്രൈവ്, ഫ്ലോപ്പി ഡിസ്ക്, ഒപ്റ്റിക്കൽ സ്റ്റോറേജ് 


35. ഡി വി ഡി എന്നതിന്റെ മുഴുവൻ രൂപമെന്ത്- ഡിജിറ്റൽ വെഴ്സറ്റയിൽ ഡിസ്ക് 


36. നെറ്റ് വർക്കുകൾ സാധാരണയായി ഒരു കിലോമീറ്റർ ദൂരത്തിലോ അതിനുള്ളിലോ പ്രവർത്തിക്കുന്ന നെറ്റ് വർക്ക് സംവിധാനമേത്- ലോക്കൽ ഏരിയ നെറ്റ് വർക്ക് (ലാൻ) 


37. ഒരു പട്ടണം മുഴുവൻ വ്യാപിച്ചുകിടക്കുന്നതും സാധാരണയായി 5 മുതൽ 15 കിലോമീറ്റർ വരെ വിസ്തൃതിയുള്ളതുമായ കംപ്യൂട്ടർ നെറ്റ് വർക്കേത്- മെട്രോപൊളിറ്റൻ ഏരിയ നെറ്റ് വർക്ക് 


38. ഏറ്റവും ചെറിയ കംപ്യൂട്ടർ നെറ്റ് വർക്കായി വിശേഷിപ്പിക്കപ്പെടുന്നതേത്- പേഴ്സണൽ ഏരിയ നെറ്റ് വർക്ക് (പാൻ) 


39. സാധാരണയായി 10 മീറ്റർ ദൂരത്തിനുള്ളിലായി സ്ഥിതിചെയ്യുന്ന നെറ്റ് വർക്കേത്- പേഴ്സണൽ ഏരിയ നെറ്റ് വർക്ക് 


40. വയർലെസ് പേഴ്സണൽ ഏരിയ നെറ്റ് വർക്കുകൾക്ക് ഉദാഹരണങ്ങളേവ- ബ്ലൂടൂത്ത്, വയർലെസ് യു. എസ്. ബി. 


41. എന്തുമായി ബന്ധപ്പെട്ടതാണ് യു എസ് ബി ഫ്ലാഷ് ഡ്രൈവ്- ഡാറ്റാ സ്റ്റോറേജ് സിസ്റ്റം 


42. സോഫ്റ്റ് വേറിന്റെ രണ്ട് ഭാഗങ്ങളേവ- ഓപ്പറേറ്റിങ് സിസ്റ്റം, ലാംഗ്വജ് ട്രാൻസ് ലേറ്റർ 


43. ഡി.ഒ.എസ്. എന്നതിന്റെ മുഴുവൻ രൂപമെന്ത്- ഡിസ്ക് ഓപ്പറേറ്റിങ് സിസ്റ്റം  


44. യൂട്ടിലിറ്റി സോഫ്റ്റ് വേറുകൾക്ക്ഉ ദാഹരണങ്ങളേവ- ആന്റിവൈറസ് സോഫ്റ്റ് വേർ, ഡിസ്ക് ടൂൾസ്, ബാക്ക് അപ് സോഫ്റ്റ് വേർ 


45. സ്കാൻ ചെയ്ത പേജിലെ ഇമേജിലുള്ള അക്ഷരങ്ങൾ തിരിച്ചറിഞ്ഞ് സാധാരണ കീബോർഡിൽ ടൈപ്പു ചെയ്തപോലുള്ള ടെക്സ്‌റ്റാക്കി മാറ്റുന്ന സോഫ്റ്റ് വേർ ഏത്- ഒ.സി.ആർ. സോഫ്റ്റ് വേർ 


46. ഒ.സി.ആർ. എന്നതിന്റെ മുഴുവൻ രൂപമെന്ത്- ഒപ്റ്റിക്കൽ കാരക്ടർ റെക്കഗ്നീഷൻ 


47. ഒ.സി.ആർ. സോഫ്റ്റ് വേറിന് ഉദാഹരണമേത്- എൽ ഐ ഒ എസ് 


48. ഇംഗ്ലീഷിലെ ശബ്ദ ഡേറ്റയെ ടെക്സ്റ്റാക്കി മാറ്റിയെടുക്കാനുള്ള സോഫ്റ്റ് വേറുകൾക്ക് ഉദാഹരണങ്ങളേവ- സ്റ്റിങ്സ്, ജൂലിയസ്, സൈമൺ 


49. സോഫ്റ്റ് വേർ ജാലകത്തിൽ ടൈപ്പ് ചെയ്യുന്നതിനനുസരിച്ച് ചലിക്കുന്ന കറുത്ത വര എങ്ങനെ അറിയപ്പെടുന്നു- കഴ്സർ 


50. കംപ്യൂട്ടറിൽ സൃഷ്ടിക്കപ്പെടുന്ന ഒട്ടേറെ ഫയലുകളെ ഒരുമിച്ച് ക്രമീകരിച്ച് സൂക്ഷിക്കാനുള്ള സംവിധാനമേത്- ഫോൾഡർ 


51. കംപ്യൂട്ടറിൽ ശബ്ദലേഖനം നടത്താൻ സഹായിക്കുന്ന സോഫ്റ്റ് വേറുകൾക്ക് ഉദാഹരണങ്ങളേവ- ഒഡാസിറ്റി, അഡോബി ഓഡിഷൻ, ഗോൾഡ് വേവ്, ആസിഡ് പ്രോ 


52. സ്വതന്ത്ര സോഫ്റ്റ് വേറായി ഉപയോഗിക്കപ്പെടുന്ന ശബ്ദലേഖന സോഫ്റ്റ് വേറേത്- ഒഡാസിറ്റി 


53. ഓപ്പൺ സോഴ്സ് ഓഡിയോ എഡിറ്ററിന് ഉദാഹരണമേത്- ഒഡാസിറ്റി


54.എന്തിന്റെ ചുരുക്കരൂപമായിരുന്നു വിസികാൽക്ക്- വിസിബിൾ കാൽക്കുലേറ്റർ 


55. വിസികാൽക്കിന്റെ ഉപജ്ഞാതാക്കൾ ആരെല്ലാമായിരുന്നു- ഡാൻ ബ്രിക്സിൻ, ബോബ് ഫ്രാങ്ക്‌സ്റ്റൺ 


56. സ്റ്റെല്ലേറിയം, കെസ്റ്റാർസ് എന്നിവ ഏതിനം സോഫ്റ്റ് വേറുകൾക്ക് ഉദാഹരണമാണ്- സ്റ്റിമുലേഷൻ സോഫ്റ്റ് വേർ 


57. ഏത് മേഖലയുമായി ബന്ധപ്പെട്ട സോഫ്റ്റ് വേറാണ് 'ജിയോ ജിബ്ര'- ഗണിത പഠനം 


58. വേഡ്പ്രോസസർ, സ്പ്രെഡ്ഷീറ്റ്, പ്രസന്റെഷൻ, ബേസ്, ഡ്രാ തുടങ്ങിയ സോഫ്റ്റ് വേറുകളെല്ലാം ഉൾപ്പെട്ട പാക്കേജേത്- ലിബർ ഓഫീസ് 


59. കത്തുകൾ, നോട്ടീസുകൾ മുതലായവ തയ്യാറാക്കാനുപയോഗിക്കുന്ന സോഫ്റ്റ് വേറേത്- വേഡ്പ്രോസസർ 


60. വിവര വിശകലനത്തിനുള്ള സോഫ്റ്റ് വേറിന് ഉദാഹരണമേത്- സ്പ്രെഡ്ഷീറ്റ് 


61. ലിബർഓഫീസ് വികസിപ്പിച്ച സ്ഥാപനമേത്- ദി ഡോക്യുമെൻറ് ഫൗണ്ടേഷൻ 


62. കംപ്യൂട്ടർ മൗസിൻ ആദ്യരൂപം അവതരിപ്പിച്ചതാര്- ഡഗ്ലസ് ഏംഗൽബർട്ട് 


63. കോൺടെക്സ്റ്റ് മെനു അഥവാ ഷോർട്ട്കട്ട് മെനു എന്നറിയപ്പെടുന്ന മൗസിൻറ ഭാഗമേത്- വലതുബട്ടൺ 


64. സെലക്ട്, ഡ്രാഗ്, ഡബിൾ ക്ലിക്ക് എന്നീ ഫങ്ഷനുകളുള്ള മൗസിന്റെ ഭാഗമേത്- ഇടതുബട്ടൺ 


65. പേജ് ചലിപ്പിക്കുക, ചിത്രങ്ങളും മറ്റും സൂം ചെയ്യുക എന്നിവയ്ക്ക് സഹായിക്കുന്ന മൗസിൻറ ഭാഗമേത്- സ്ക്രോൾ വീൽ 


66. മൗസിന്റെ ആദ്യ രൂപം അവതരിപ്പിക്കപ്പെട്ട വർഷമേത്- 1960 


67. പ്രകാശ രശ്മികളുടെ സഹായത്താടെ പ്രവർത്തിക്കുന്ന മൗസുകളേവ- ഒപ്റ്റിക്കൽ മൗസ് 


68. ഒരേ സമയം തന്നെ ഇൻപുട്ട് ഉപകരണമായും ഔട്ട്പുട്ട് ഉപകരണമായും ഉപയോഗിക്കാവുന്ന ഉപകരണഭാഗമേത്-ടച്ച് സ്ക്രീനുകൾ


69. പേഴ്സണൽ കംപ്യൂട്ടറുകൾക്കായി തയ്യാറാക്കിയ ആദ്യത്തെ സ്പ്രെഡ് ഷീറ്റ് പ്രോഗ്രാം ഏത്- വിസികാൽക്ക് 

No comments:

Post a Comment