1. പ്രാചീന സന്ദേശകാവ്യമായ ഉണ്ണു നീലിസന്ദേശം ആദ്യമായി പ്രസിദ്ധീകരിച്ച മാസിക- രസികരഞ്ജിനി
2. 'പ്രൈവറ്റ് വ്യൂ' എന്ന പോക്കറ്റ് കാർട്ടൂൺ വരച്ചിരുന്ന കാർട്ടൂണിസ്റ്റ്- അബു എബ്രഹാം
3. കുലശേഖര കാലത്തെ കേരളത്തിലെ രാഷ്ട്രീയ-സാമൂഹികാവസ്ഥകൾ ചിത്രീകരിക്കുന്ന 'കേരള പുത്രൻ' (1924) എന്ന ചരിത്രനോ വലിന്റെ രചയിതാവ്- അമ്പാടി നാരായണ പൊതു വാൾ
4. 'കൈരളീവിധേയൻ' എന്നറിയപ്പെട്ടിരുന്നത്- അപ്പൻ തമ്പുരാൻ
5. മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത മഹാകാവ്യമായ ‘രാമ ചന്ദ്രവിലാസം' രചിച്ചത്- അഴകത്ത് പത്മനാഭക്കുറുപ്പ്
6. അർണോസ് പാതിരി രചിച്ച 'മിശിഹാചരിത്രം' ഏത് പേരിലാണ് പ്രസിദ്ധി നേടിയിട്ടുള്ളത്- പുത്തൻപാന
7. ‘എന്റെ നാടകസ്മരണകൾ' ആരുടെ ആത്മകഥയാണ്- പി.ജെ. ആന്റണി
8. തിരുവിതാംകൂർ മഹാരാജാവ് ശ്രീചിത്തിര തിരുനാളിന്റെ സംസ്കൃതാധ്യാപകനായി പ്രവർത്തിച്ച പണ്ഡിതൻ- ആറ്റൂർ കൃഷ്ണപിഷാരടി
9. വക്കീൽ ഗുമസ്തനായി പ്രവർത്തിച്ച പ്രശസ്ത കവി- ഇടശ്ശേരി ഗോവിന്ദൻനായർ
10. എ.ആർ. രാജരാജവർമയുടെ ‘കാന്താരതാരകം' ഏത് കൃതിയുടെ വ്യാഖ്യാനമാണ്- നളചരിതം ആട്ടക്കഥ (ഉണ്ണായിവാര്യർ)
11. ദ്വിതീയാക്ഷരപ്രാസത്തിന്റെ മഹത്ത്വം വ്യക്തമാക്കാനായി മഹാകവി ഉള്ളൂർ രചിച്ച മഹാകാവ്യം- ഉമാകേരളം
12. നോവലിനുള്ള ആദ്യത്തെ കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയത് ആരാണ്- ഉറൂബ് (ഉമ്മാച്ചു, 1958)
13. കാറൽമാൻ ചരിത്രത്തെ ഇതി വൃത്തമാക്കിക്കൊണ്ട് ഒലിവേർ വിജയം എന്ന ആട്ടക്കഥ രചിച്ചത്- കട്ടക്കയം ചെറിയാൻ മാപ്പിള
14. സാഹിത്യ പ്രവർത്തക സഹകരണ സംഘം പ്രസിദ്ധീകരിച്ച ആദ്യ പുസ്തകം ഏത്- തകഴിയുടെ കഥകൾ (1945)
15. ‘കണ്ടപ്പൻ' എന്ന തൂലികാനാമത്തിൽ എഴുതിയിരുന്ന കഥാകൃത്ത്- കാരൂർ നീലകണ്ഠപ്പിള്ള
16. 'ചെറിയ കാര്യങ്ങൾ മാത്രം' എന്ന പംക്തി എഴുതിയിരുന്നത്- ഡി.സി. കിഴക്കേമുറി
17. 1770- ൽ കുഞ്ചൻ നമ്പ്യാർ അന്തരിച്ചത് എവിടെവെച്ചാണ്- അമ്പലപ്പുഴ
18. സരസദ്രുതകവികിരീടമണി എന്ന ബഹുമതി നേടിയത്- കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ
19. കവി പി. കുഞ്ഞിരാമൻ നായരുടെ ജീവിതം ആധാരമാക്കി 'ഇവൻ മേഘരൂപൻ' എന്ന സിനിമ സംവിധാനം ചെയ്തത്- പി. ബാലചന്ദ്രൻ
20. ‘ഈഴവരുടെ മതപരിവർത്തന സംരംഭം' എന്ന കൃതി രചിച്ചത്- സി.വി. കുഞ്ഞുരാമൻ
21. 2020- ലെ ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്- മൂത്തോൻ
22. 1978 മേയ് 27- ന് തിരുവനന്തപുരം സി.പി. സത്രത്തിൽ അന്തരിച്ച കവി- പി. കുഞ്ഞിരാമൻനായർ
23. മലയാളത്തിലെ ആദ്യ യാത്രാ വൃത്താന്തകാവ്യം രചിച്ചത് കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാനാണ്. കാവ്യത്തിന്റെ പേര്- മദിരാശിയാത്ര
24. എം. ലീലാവതിയുടെ ‘അപ്പുവിന്റെ അന്വേഷണം' എന്ന കൃതി ഏത് സാഹിത്യവിഭാഗത്തിൽ ഉൾപ്പെടുന്നു- പഠനം/ നിരൂപണം
25. ക്രൈസ്തവ കഥ ആധാരമാക്കി മഹാകവി വള്ളത്തോൾ രചിച്ച ഖണ്ഡകാവ്യം- മഗ്ദലനമറിയം
26. കുട്ടികൾക്കായി പഞ്ചതന്ത്ര കഥകൾ പുനരാഖ്യാനം ചെയ്ത എഴുത്തുകാരി- സുമംഗല (ലീലാ നമ്പൂതിരിപ്പാട്)
27. കാടുകളുടെ താളം തേടി എന്ന യാത്രാവിവരണകൃതി രചിച്ചത്- സുജാതാദേവി
28. നായികയുടെ പേരിൽ പ്രശസ്തി നേടിയ ഏക സന്ദേശകാവ്യം- ഉണ്ണുനീലി സന്ദേശം
29. 'മനുഷ്യകംപ്യൂട്ടർ' എന്ന് വിശേഷിപ്പിക്കപ്പെട്ട ഗണിത ശാസ്ത്ര ജ്ഞയായ ശകുന്തളാദേവിയുടെ ജീവിതം ഇതിവൃത്തമാക്കിയ സിനിമയിൽ ശകുന്തളാദേവിയെ അവതരിപ്പിച്ച നടി- വിദ്യാ ബാലൻ
30. തെന്നിന്ത്യൻ ചലച്ചിത്ര ലോകത്ത് തിളങ്ങി നിന്ന നടി സാവിത്രിയുടെ ജീവിതം ആധാരമാക്കിയെടുത്ത തെലുഗു ചലച്ചിത്രമായ. ‘മഹാനടി'യിൽ സാവിത്രിയെ അവതരിപ്പിച്ചത്- കീർത്തി സുരേഷ്
31. ദക്ഷിണേന്ത്യൻ നടിയായിരുന്ന സിൽക്ക് സ്മിതയുടെ ജീവിതകഥ പറയുന്ന 'ഡേർട്ടി പിക്സർ' എന്ന സിനിമയിൽ സിൽക്ക് സ്മിതയായി അഭിനയിച്ചത്- വിദ്യാ ബാലൻ
32. 'സമരപതാകേ, വിമലപതാകേ...' എന്ന് തുടങ്ങുന്ന ദേശഭക്തിഗാനം രചിച്ചത്- കുട്ടമത്ത് കുന്നിയൂര് കുഞ്ഞുകൃഷ്ണ കുറുപ്പ്
33. ഭാഷയിലെ ഏറ്റവും ആധികാരിക ശൈലീപുസ്തകമായ 'മലയാള ശൈലി'- യുടെ രചയിതാവ്- കുട്ടികൃഷ്ണ മാരാർ
34. ത്രിലോക സഞ്ചാരി, നേത്രരോഗി എന്നീ തൂലികാനാമങ്ങളിൽ എഴുതിയിരുന്നത്- ഇ.വി. കൃഷ്ണപിള്ള
35. എം.ടി. വാസുദേവൻനായരുടെ ‘ചെറിയ ചെറിയ ഭൂകമ്പങ്ങൾ' എന്ന കഥയെ ആധാരമാക്കിയുള്ള ചലച്ചിത്രം- എന്ന് സ്വന്തം ജാനകിക്കുട്ടിക്ക്
36. 'നീലക്കുയിൽ' എന്ന സിനിമയുടെ കഥ ആരുടെതായിരുന്നു- ഉറൂബ്
37. 'ശകുന്തള' എന്ന ചിത്രത്തിന് തിരക്കഥ രചിച്ച പ്രസിദ്ധ എഴുത്തുകാരി- ലളിതാംബികാ അന്തർജനം
38. ഏത് സിനിമയിൽ പ്രേംനസീർ അവതരിപ്പിച്ച കഥാപാത്രമാണ് ‘പൊട്ടൻ രാഘവൻ’- അടിമകൾ
39. ഏത് സിനിമകളിലെ അഭിനയത്തിനാണ് സത്യന് 1969, 1971 വർഷങ്ങളിൽ മികച്ച നടനുള്ള സംസ്ഥാന അവാർഡുകൾ ലഭിച്ചത്- കടൽപ്പാലം, കരകാണാക്കടൽ
40. മുഹമ്മദ് റഫി ഗാനമാലപിച്ച മലയാള ചലച്ചിത്രം- തളിരിട്ട കിനാക്കൾ (1980)
41. ശിവാജി ഗണേശൻ പ്രേം നസീറിനോടൊപ്പം അഭിനയിച്ച ചല ചിത്രം- തച്ചോളി അമ്പു (1978)
42. എ.ആർ. റഹ് മാന്റെ പിതാവ് മലയാള ചലച്ചിത്ര സംഗീത സംവിധായകനായിരുന്നു. പേര്- ആർ.കെ. ശേഖർ
43. 'ധ്വനി' എന്ന സിനിമയുടെ സംഗീത സംവിധാനം നിർവഹിച്ച ഹിന്ദി സംഗീത സംവിധായകൻ- നൗഷാദ് അലി
44. സ്വയം ജീവനൊടുക്കിയ നടി ശോഭയുടെ ജീവിതം ആധാരമാക്കി കെ.ജി. ജോർജ് സംവിധാനം ചെയ്ത സിനിമ- ലേഖയുടെ മരണം ഒരു ഫ്ലാഷ് ബ്ലാക്ക്
45. ‘കേരളം ദൈവത്തിന്റെ സ്വന്തം നാട്' എന്ന പുസ്തകം രചിച്ചത്- ശശി തരൂർ
46. 2021 ജൂൺ 15- ന് 50-ാം ചരമ വാർഷികദിനം ആചരിക്കപ്പെട്ട നടൻ സത്യന്റെ ആദ്യചിത്രം- ത്യാഗസീമ (1951- ൽ ചിത്രം പുറത്തിറങ്ങിയില്ല)
- ആദ്യം പുറത്തിറങ്ങിയ ചിത്രം- ആത്മസഖി (1952)
No comments:
Post a Comment