2. ഇന്ത്യയിൽ ഏറ്റവും ഒടുവിലായി രൂപം കൊണ്ട സംസ്ഥാനമായ തെലങ്കാന നിലവിൽവന്നതെന്ന്- 2014 ജൂൺ- 2
3. ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഏറ്റവുമധികം തദ്ദേശീയഭാഷകളുള്ള സംസ്ഥാനമേത്- അരുണാചൽപ്രദേശ്
4. 1987-ൽ ഇന്ത്യയിലെ 25-ാമത്തെ സംസ്ഥാനമായി നിലവിൽവന്നതേത്- ഗോവ
5. ഏറ്റവും കൂടുതൽ കാലം കൊളോണിയൽ ഭരണത്തിൻ കീഴിലിരുന്ന ഇന്ത്യൻ പ്രദേശം ഏത് സംസ്ഥാനമാണ്- ഗോവ
6. ജമ്മു-കശ്മീർ സംസ്ഥാനം കേന്ദ്ര ഭരണ പ്രദേശങ്ങളായ ജമ്മുകശ്മീർ, ലഡാക് എന്നിവയായി മാറിയതെന്ന്- 2019 ഒക്ടോബർ 31
7. 'ഇന്ത്യയുടെ പഴക്കൂട, എല്ലാ ഋതുക്കളുടെയും സംസ്ഥാനം' എന്നീ അപരനാമങ്ങളിൽ അറിയപ്പെടുന്നതേത്- ഹിമാചൽപ്രദേശ്
8. ‘ഇതിഹാസങ്ങളുടെ നാട്' എന്ന് വിളിക്കുന്നത് ഏത് സംസ്ഥാനത്തയാണ്- ഗുജറാത്ത്
9. ദക്ഷിണേന്ത്യയിൽ ഏറ്റവുമധികം കടൽത്തീരമുള്ള സംസ്ഥാനമേത്- തമിഴ്നാട്
10. ഇന്ത്യയിൽ ഏറ്റവുമധികം കടൽത്തീരമുള്ള സംസ്ഥാനമേത്- ഗുജറാത്ത്
11. ഏറ്റവും കൂടുതൽ മരുപ്രദേശമുള്ള ഇന്ത്യൻ സംസ്ഥാനമേത്- രാജസ്ഥാൻ
12. ഏറ്റവും കൂടുതൽ അരി ഉത്പാദനമുള്ള സംസ്ഥാനമേത്- പശ്ചിമബംഗാൾ
13. ഏറ്റവും കൂടുതൽ സംസ്ഥാനങ്ങളുമായി അതിർത്തിയുള്ള സംസ്ഥാനമേത്- ഉത്തർപ്രദേശ്
14. ജനസാന്ദ്രത ഏറ്റവും കുറഞ്ഞ സംസ്ഥാനമേത്- അരുണാചൽപ്രദേശ്
15. ഏറ്റവുമധികം വനഭൂമിയുള്ള സംസ്ഥാനം ഏതാണ്- മധ്യപ്രദേശ്
16. കേരളത്തിനുപുറമേ, വേഴാമ്പൽ ഔദ്യോഗികപക്ഷിയായ സംസ്ഥാനമേത്- അരുണാചൽപ്രദേശ്
17. പ്രാചീനകാലത്ത് 'കാമരൂപ' എന്നറിയപ്പെട്ട പ്രദേശമേത്- അസം
18. പ്രാചീനകാലത്തെ കലിംഗം ഇപ്പോൾ ഏത് സംസ്ഥാനമാണ്- ഒഡിഷ
19. സംസ്ഥാന രൂപവത്കരണം മുതൽ സമ്പൂർണ മദ്യനിരോധനം നിലവിലുള്ള സംസ്ഥാനമേത്- ഗുജറാത്ത്
20. ഇന്ത്യയിലെ എത്ര സംസ്ഥാന ങ്ങൾക്കാണ് കടൽത്തീരമുള്ളത്- 9
21. കടൽത്തീരമുള്ള ഇന്ത്യൻ സംസ്ഥാനങ്ങളേവ- ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കർണാടകം, കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, ഒഡിഷ, പശ്ചിമ ബംഗാൾ
22. ഇന്ത്യയിലൂടെ കടന്നുപോകുന്ന പ്രധാന ഭൂമിശാസ്ത്രരേഖയേത്- ഉത്തരായനരേഖ
23. ഇന്ത്യയിലെ എത്ര സംസ്ഥാനങ്ങളിലൂടെ ഉത്തരായനരേഖ കടന്നു പോകുന്നു- 8
24. ഉത്തരായന രേഖ കടന്നു പോകുന്ന ഇന്ത്യൻ സംസ്ഥാനങ്ങളേവ- ഗുജറാത്ത്, രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ജാർഖണ്ഡ്, പശ്ചിമബംഗാൾ, ത്രിപുര, മിസാറം
25. ഏറ്റവുമധികം ഉപ്പ് ഉത്പാദിപ്പിക്കുന്ന സംസ്ഥാനം ഏതാണ്- ഗുജറാത്ത്
26. മഹാഭാരതയുദ്ധം നടന്ന കുരുക്ഷേത്രം ഏത് സംസ്ഥാനത്താണ്- ഹരിയാണ
27. ഏറ്റവുമധികം ആപ്പിൾ ഉത്പാദിപ്പിക്കുന്ന സംസ്ഥാനമേത്- ഹിമാചൽപ്രദേശ്
28. ഇന്ത്യയിലെ ഏത് സംസ്ഥാനത്തിന്റെ ഔദ്യോഗിക ഭാഷയാണ് ഇംഗ്ലീഷ്- നാഗാലാൻഡ്
29. കാഞ്ചൻജംഗ കൊടുമുടി ഏത് സംസ്ഥാനത്താണ്- സിക്കിം
30. കാർഷികോത്പാദനത്തിൽ ഒന്നാമതുള്ള ഇന്ത്യൻ സംസ്ഥാന മേത്- ഉത്തർപ്രദേശ്
31. ഇന്ത്യയിൽ ആദ്യമായി പഞ്ചായത്ത് രാജ് സംവിധാനം നിലവിൽവന്ന സംസ്ഥാനമേത്- രാജസ്ഥാൻ
32. ഏഷ്യയിലെ ഏറ്റവും പഴയ എണ്ണ ശുദ്ധീകരണശാലയായ ദിഗ്ബോയ് ഏത് സംസ്ഥാനത്താണ്- അസം
33. ഇന്ത്യയുടെ കടുവ സംസ്ഥാനം എന്നറിയപ്പെടുന്നതേത്- മധ്യപ്രദേശ്
34. ഇന്ത്യയുടെ തേയിലത്തോട്ടം എന്നറിയപ്പെടുന്ന സംസ്ഥാനമേത്- അസം
35. ഇന്ത്യയുടെ കാപ്പിത്തോട്ടം എന്ന് വിളിക്കപ്പെടുന്ന സംസ്ഥാനമേത്- കർണാടകം
36. ഇന്ത്യയുടെ പാൽ തൊട്ടി എന്നറിയപ്പെടുന്ന സംസ്ഥാനമേത്- ഹരിയാണ
37. ഇന്ത്യയുടെ ധാതുസംസ്ഥാനം എന്ന് വിളിക്കപ്പെടുന്നതേത്- ജാർഖണ്ഡ്
38. ഇന്ത്യയുടെ ഹൃദയം എന്നും അറിയപ്പെടുന്നത് ഏത് സംസ്ഥാനമാണ്- മധ്യപ്രദേശ്
39. ഇന്ത്യയുടെ രത്നം എന്ന് പ്രഥമ പ്രധാന മന്ത്രി ജവാഹർ ലാൽ നെഹ്റു വിശേഷിപ്പിച്ച സംസ്ഥാനമേത്- മണിപ്പുർ
40. ഉദയസൂര്യന്റെ നാട് എന്നറിയപ്പെടുന്നത് ഏത് സംസ്ഥാനമാണ്- അരുണാചൽ പ്രദേശ്
41. ദേവഭൂമി എന്നും അറിയപ്പെടുന്നത് ഏത് സംസ്ഥാനം- ഉത്തരാഖണ്ഡ്
42. സപ്തസോദരിമാർ എന്നറിയപ്പെടുന്ന ഇന്ത്യയിലെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളേവ- അസം, അരുണാചൽപ്രദേശ്, മേഘാലയ, ത്രിപുര, മിസോറം, മണിപ്പൂർ, നാഗാലാൻഡ്
43. ഏത് സംസ്ഥാനത്തെ പ്രധാന ഉത്സവമാണ് ബിഹു- അസം
44. പ്രാചീന സർവകലാശാല നാളന്ദയുടെ അവശിഷ്ടങ്ങൾ ഏത് സംസ്ഥാനത്താണുള്ളത്- ബിഹാർ
45. ‘ദക്ഷിണകോസലം' എന്ന് പ്രാചീനകാലത്ത് അറിയപ്പെട്ടിരുന്ന പ്രദേശമേത്- ഛത്തീസ്ഗഢ്
46. പ്ലാസ്റ്റിക് നിരോധനം നിലവിൽ വന്ന ആദ്യ സംസ്ഥാനമേത്- ഹിമാചൽ പ്രദേശ്
47. ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി ആദ്യമായി നടപ്പാക്കിയ സംസ്ഥാനമേത്- ഹരിയാണ
48. ഇന്ത്യയിൽ ആദ്യമായി ലോട്ടറി
ആരംഭിച്ച സംസ്ഥാനമേത്- കേരളം
49. ടൂറിസത്തെ വ്യവസായമായി പ്രഖ്യാപിച്ച ആദ്യത്തെ സംസ്ഥാനമേത്- കേരളം
50. വൈദ്യുതി ഉത്പാദനത്തിൽ ഒന്നാമതുള്ള സംസ്ഥാനമേത്- മഹാരാഷ്ട്ര
51. ചുവന്ന പാണ്ട ഔദ്യോഗിക മൃഗമായ സംസ്ഥാനമേത്- സിക്കിം
52. ഇന്ത്യയിൽ സംസ്ഥാനങ്ങൾ രൂപവത്കരിക്കാൻ അധികാരമുള്ളത് ആർക്കാണ്- പാർലമെന്റിന്
53. ഭാഷയുടെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾക്ക് രൂപം നൽകാൻ 1953 ഡിസംബറിൽ നിയമിക്കപ്പെട്ട കമ്മിഷനേത്- ഫസൽ അലി കമ്മിഷൻ
54. 'ഭാഷയുടെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ സംസ്ഥാനങ്ങളെ ഔദ്യോഗികമായി പുനഃസംഘടിപ്പിച്ചത് എന്നാണ്- 1956 നവംബർ 1
55. 1956 നവംബർ 1- ന് എത്ര സംസ്ഥാനങ്ങളാണ് നിലവിൽവന്നത്- 14
56. 1961 വരെ വിദേശികളുടെ ഭരണത്തിലായിരുന്ന സംസ്ഥാനമേത്- ഗോവ
57. 1961- ൽ 'ഓപ്പറേഷൻ വിജയ്' എന്നറിയപ്പെട്ട സൈനിക നടപടിയിലൂടെ മോചിപ്പിക്കപ്പെട്ട പ്രദേശമേത്- ഗോവ
58. ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം ഏതാണ്- രാജസ്ഥാൻ
59. ഇന്ത്യയിലെ രണ്ടാമത്തെ വലിയ സംസ്ഥാനം ഏതാണ്- മധ്യപ്രദേശ്
60. ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനം ഏതാണ്- ഗോവ
61. ഇന്ത്യയിലെ ഏറ്റവും ജനസംഖ്യ കൂടിയ സംസ്ഥാനമേത്- ഉത്തർപ്രദേശ്
62. ജനസംഖ്യയിൽ രണ്ടാം സ്ഥാനത്തുള്ള സംസ്ഥാനമേത്- മഹാരാഷ്ട്ര
63. ഏറ്റവും ജനസംഖ്യ കുറഞ്ഞ സംസ്ഥാനം ഏതാണ്- സിക്കിം
64. ഇന്ത്യയുടെ വടക്കേയറ്റത്ത സംസ്ഥാനം ഏത്- ഹിമാചൽപ്രദേശ്
65. ഇന്ത്യയുടെ ഏറ്റവും തെക്കായുള്ള സംസ്ഥാനം ഏതാണ്- തമിഴ്നാട്
66. ഇന്ത്യയുടെ കിഴക്കേയറ്റത്തുള്ള
സംസ്ഥാനമേത്- അരുണാചൽ പ്രദേശ്
67. ഇന്ത്യയുടെ ഏറ്റവും പടിഞ്ഞാറുള്ള സംസ്ഥാനം ഏതാണ്- ഗുജറാത്ത്
68. ഏറ്റവും കൂടുതൽ ജില്ലകളുള്ള സംസ്ഥാനം ഏതാണ്- ഉത്തർപ്രദേശ്
69. ഏറ്റവുമധികംനി യമസഭാംഗങ്ങൾ, പാർലമെൻറംഗങ്ങൾ എന്നിവ ഏത് സംസ്ഥാനത്തുനിന്നുമാണ്- ഉത്തർപ്രദേശ്
70. നേപ്പാൾ, ഭൂട്ടാൻ എന്നീ രാജ്യങ്ങൾക്കിടയിൽ സ്ഥിതിചെയ്യുന്ന സംസ്ഥാനമേത്- സിക്കിം
71. ഹിമാലയപർവതം, സമുദ്രം എന്നിവയുമായി അതിരുകളുള്ള ഏക ഇന്ത്യൻ സംസ്ഥാനമേത്- പശ്ചിമബംഗാൾ
72. മൂന്ന് വശങ്ങളും ബംഗ്ലാദേശിനാൽ ചുറ്റപ്പെട്ട ഇന്ത്യൻ സംസ്ഥാനമേത്- ത്രിപുര
73. ആന ഔദ്യോഗികമൃഗമായ സംസ്ഥാനങ്ങൾ ഏതെല്ലാം- കേരളം, ജാർഖണ്ഡ്, കർണാടകം
74. പശ്ചിമഘട്ടത്തിന്റെ ഏറ്റവും കൂടുതൽ ഭാഗങ്ങൾ കടന്നുപോകുന്ന സംസ്ഥാനമേത്- കർണാടകം
No comments:
Post a Comment