1. ക്ഷയരോഗം ബാധിക്കുന്ന ശരീരഭാഗം ഏത്- ശ്വാസകോശം
2. ലോക ക്ഷയരോഗദിനമായി ആചരിക്കുന്ന ദിവസമേത്- മാർച്ച് 24
3. ഏതു രോഗത്തിനെതിരേയുള്ള പ്രതിരോധ കുത്തിവെപ്പാണ് ബി.സി.ജി- ക്ഷയരോഗം
4. മാൻടോക്സസ് ടെസ്റ്റ്, ടെൻ ടെസ്റ്റ്, ഡോട്സ് ടെസ്റ്റ് എന്നിവ ഏതു രോഗം സ്ഥിരീകരിക്കാനായി നടത്തുന്നവയാണ്- ക്ഷയരോഗം
5. ഡോട്സ് ചികിത്സ ഏതു രോഗം ഭേദമാക്കാൻ നടത്തുന്നതാണ്- ക്ഷയരോഗം .
6. ‘ഹാൻസൺസ് ഡിസീസ്' എന്നും അറിയപ്പെടുന്ന പ്രാചീന രോഗം ഏത്- കുഷ്ഠരോഗം
7. ഏറ്റവും കുറഞ്ഞ പകർച്ചാസാധ്യതയുള്ള പകർച്ച വ്യാധിയായി അറിയപ്പെടുന്നതേത്- കുഷ്ഠരോഗം
8. ലെപ്രൊമിൻ, ഹിസ്റ്റാമിൻ ടെസ്റ്റുകൾ ഏതു രോഗത്തിന്റെ നിർണയവുമായി ബന്ധപ്പെട്ടവയാണ്- കുഷ്ഠരോഗം
9. നാഡീവ്യവസ്ഥയെ, പ്രധാനമായും ത്വക്കിനെയും ഉപരിഭാഗത്തുള്ള നാഡികളെയും ബാധിക്കുന്ന രോഗമേത്- കുഷ്ഠരോഗം
10. ‘രോഗങ്ങളുടെ രാജാവ്' എന്നറിയപ്പെടുന്ന രോഗമേത്- ക്ഷയം
11. കോക്ക് ഡിസീസ്, വൈറ്റ് പ്ലേഗ് എന്നിങ്ങനെയും അറിയപ്പെട്ടിരുന്ന രോഗമേത്- ക്ഷയം
12. വൈറസ് രോഗമായ ഡെങ്കിപ്പനി പരത്തുന്ന പ്ര ധാന കൊതുകിനം ഏത്- ഈഡിസ് ഈജിപ്തി
13. പ്ലേറ്റ്ലെറ്റുകളുടെ എണ്ണത്തിലെ കുറവ്, താഴ്ന്ന രക്തസമ്മർദം എന്നിവ ഏതു രോഗത്തിന്റെ പ്രധാന ലക്ഷണങ്ങളാണ്- ഡെങ്കിപ്പനി
14. ഡെങ്കിപ്പനിയുടെ സ്ഥിരീകരണത്തിനായി നടത്തുന്ന പ്രധാന ടെസ്റ്റേത്- ടൂർണിക്കറ്റ് ടെസ്റ്റ്
15. കേരളത്തിൽ നിപാ വൈറസ് ബാധ ആദ്യമായി റിപ്പോർട്ടുചെയ്ത വർഷമേത്- 2018
16. എയ്ഡ്സിനു കാരണമാവുന്ന രോഗാണു ഏത്- ഹ്യൂമൺ ഇമ്യൂണോ വൈറസ് (എച്ച്.ഐ.വി.)
17. എയ്ഡ്സ് രോഗം താറുമാറാക്കുന്നത് ശരീരത്തിലെ ഏതു സംവിധാനത്തെയാണ്- പ്രതിരോധസംവിധാനം
18. ഏതു രോഗത്തിന്റെ വൈദ്യശാസ്ത്രനാമമാണ് നാസോഫാരിഞ്ചറ്റിസ്- ജലദോഷം
19. ജലദോഷം ബാധിക്കുന്നത് ശരീരത്തിന്റെ ഏതു സംവിധാനത്തെയാണ്- ശ്വസന വ്യവസ്ഥയെ
20. ദക്ഷിണേന്ത്യയിൽ പ്രത്യക്ഷപ്പെട്ട മാരക വൈറസ് രോഗമായ ക്യാസനൂർ ഫോറസ്റ്റ് ഡിസീസ് (കെ.എഫ്.ഡി.) ഏതു പേരിലാണ് വ്യാപകമായി അറിയപ്പെടുന്നത്- കുരങ്ങുപനി
21. ഇന്ത്യയിൽ ആദ്യമായി കുരങ്ങുപനി റിപ്പോർട്ടു ചെയ്യപ്പെട്ടുതെവിടെ- കർണാടകത്തിലെ ക്യാസനുർ വനത്തിൽ
22. കേരളത്തിലെ ആദ്യത്തെ നിപാ കേസ് റിപ്പോർട്ടുചെയ്യപ്പെട്ട സ്ഥലമേത്- കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര
23. ഡിഫ്തീരിയക്ക് കാരണമായ ബാക്ടീരിയ ഏത്- കൊറൈൻ ബാക്ടീരിയം ഡിഫ്തീരിയേ
24. ഡിഫ്തീരിയ രോഗത്തിന്റെ നിർണയത്തിനായി നടത്തുന്ന ടെസ്റ്റേത് - ഷിക്ക് ടെസ്റ്റ്
25. ഡിഫ്തീരിയ ബാധിക്കുന്ന ശരീരഭാഗം ഏത്- തൊണ്ട
26. വായ തുറക്കാൻ പറ്റാത്ത അവസ്ഥ അഥവാ ലോക്ക് ജാ എന്ന ലക്ഷണം കാട്ടുന്നതിനാൽ ‘ലോക്ക് ജാ ഡിസീസ്' എന്നും അറിയപ്പെടുന്ന രോഗമേത്- ടെറ്റനസ്
27. ശരീരത്തിന്റെ ഏതു ഭാഗങ്ങളെയാണ് ടെറ്റനസ് എന്ന ബാക്ടീരിയരോഗം ബാധിക്കുന്നത്- സന്ധികളും പേശികളും
28. ‘കുതിരസന്നി' എന്ന് അറിയപ്പെടുന്ന രോഗമേത്- ടെറ്റനസ്
29. ശരീരത്തിലെ മുറിവുകളിലൂടെ രോഗാണു അകത്ത് പ്രവേശിച്ചുണ്ടാവുന്ന രോഗമേത്- ടെറ്റനസ്
30. ബാക്ടീരിയരോഗമായ ടൈഫോയ്ഡ് ശരീരത്തിന്റെ ഏത് അവയവത്തെയാണ് ബാധിക്കുന്നത്- കുടൽ
31. ഡയബറ്റിസ് മെലിറ്റസ് (പ്രമേഹം) എന്ന രോഗാവസ്ഥയ്ക്കു കാരണം ഏതു ഹോർമോണിന്റെ ഉത്പാദനക്കുറവാണ്- ഇൻസുലിൻ (പാൻക്രിയാസ് ഗ്രന്ഥി)
32. ടൈഫോയ്ഡ് രോഗത്തിന്റെ നിർണയത്തിനായി നടത്തുന്ന ടെസ്റ്റേത്- വിഡാൽ
33. മലേറിയ, ചതുപ്പുപനി എന്നീ പേരുകളിൽ അറിയപ്പെടുന്ന രോഗമേത്- മലമ്പനി
34. മലമ്പനിക്കു കാരണമായ സൂക്ഷ്മജീവികളേവ-പ്രോട്ടോസോവ വിഭാഗത്തിലെ പ്ലാസ്മോഡിയം ജനുസ്സിലെ പരാദങ്ങൾ
35. ഏതിനം കൊതുകുകളാണ് മലമ്പനി പരത്തുന്നത്- അനോഫിലിസ് ഇനത്തിലുള്ള പെൺ കൊതുകുകൾ
36. ചാക്രികമായി പനി വരികയും പോവുകയും ചെയ്യുന്നതാണ് ഏതു രോഗത്തിന്റെ പ്രധാന ലക്ഷണങ്ങളിലൊന്നാണ്- മലമ്പനിയുടെ
37. ‘നിശ്ശബ്ദനായ കൊലയാളി' എന്നറിയപ്പെടുന്ന രോഗാവസ്ഥ ഏത്- അമിതരക്തസമ്മർദം
38. കേരളത്തിലെ ആരോഗ്യരംഗത്തെ രോഗീസൗഹൃദവും ജനസൗഹൃദവുമാക്കി ആധുനികീകരിക്കാനുള്ള പദ്ധതിയേത്- ആർദ്രം മിഷൻ
39. 18 വയസ്സുവരെയുള്ള കുട്ടികളിലെ ഹൃദ്രോഗത്തിന് സൗജന്യചികിത്സ ലഭ്യമാക്കുന്ന പദ്ധതിയേത്- ഹൃദ്യം
40. ജനനം മുതൽ 18 വയസ്സുവരെ കുട്ടികൾക്ക് ജീവൻ സുരക്ഷാ പ്രാധാന്യമുള്ള എല്ലാ രോഗങ്ങൾക്കും സർക്കാർ ആശുപത്രികൾ മുഖേന സൗജന്യചികിത്സ ലഭ്യമാക്കാനുള്ള പദ്ധതി ഏത്- ആരോഗ്യകിരണം
41. സംസ്ഥാന ആരോഗ്യവകുപ്പ് നടപ്പാക്കിവരുന്ന ജീവിതശൈലീരോഗനിർണയപദ്ധതി ഏത്- അമൃതം ആരോഗ്യം
42. പൊതുജനങ്ങളിലെ ശ്വാസകോശ സംബന്ധരോഗമായ സി.ഒ.പി.ഡി. നിർണയത്തിനുള്ള പദ്ധതി ഏത്- ശ്വാസ് പദ്ധതി
43. ഹൃദ്രോഗസംബന്ധമായ രോഗങ്ങൾക്ക് കാരണമാകുന്ന കൊഴുപ്പ്- കൊളസ്ട്രോൾ
44. ഒരു മനുഷ്യന് ഒരു തവണ ദാനം ചെയ്യാൻ കഴിയുന്ന രക്തത്തിന്റെ സാധാരണ അളവ്- 300 മി.ലി
45. ജൈവഘടികാരം എന്നറിയപ്പെടുന്ന ഗ്രന്ഥിയേത്- പീനിയൽ ഗ്രന്ഥി
46. വൃക്കയിൽ കല്ല് രോഗമുള്ളവർ വർജിക്കേണ്ടത്- പാലും പാലുത്പന്നങ്ങളും
47. മുടിയിലും ത്വക്കിലും നിറമില്ലാത്ത അവസ്ഥ- ആൽബനിസം
48. പന്നിപ്പനിക്ക് കാരണമായ രോഗാണു- എച്ച്1എൻ1 വൈറസ്
49. ജലദോഷത്തിനു കാരണമായ വൈറസിനം ഏത്- റൈനോ വൈറസ്
No comments:
Post a Comment