Thursday, 22 July 2021

Current Affairs- 22-07-2021

1. 2021 ജൂലൈയിൽ രാജ്യസഭ നേതാവായി നിയമിതനായ കേന്ദ്രമന്ത്രി- Piyush Goyal


2. 2021 ജൂലൈയിൽ അമേരിക്കയുടെ Office of National Drug Control Policy മേധാവിയായി നിയമിതനായ ഇന്ത്യൻ വംശജൻ- Rahul Gupta 


3. രാജ്യത്തെ പട്ടികവർഗ വിഭാഗങ്ങളിലുള്ള ജനങ്ങളിൽ കോവിഡ് വാക്സിനേഷൻ ഊർജിതമാക്കുന്നതിന് കേന്ദ്ര ട്രൈബൽ മന്ത്രാലയം ആരംഭിച്ച ക്യാമ്പയിൻ- COVID Teeka Sang Surakshit Van, Dhan aur Uddyam


4. നിർമ്മാണ രംഗത്ത് ഹരിതോർജ്ജം ഉപയോഗിക്കുന്നതിന് കേരളത്തിലെ ആദ്യ എൽ. പി. ജി ഹോട്ട് മിക്സ് ടാർ പ്ലാന്റ് നിലവിൽ വന്നത്- പയ്യന്നുർ (കണ്ണൂർ)


5. സംസ്ഥാന സഹകരണ വകുപ്പിന് കീഴിലെ ആദ്യ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി നിലവിൽ വരുന്നത്- പുന്നപ്ര (ആലപ്പുഴ)


6. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ റിപ്പോർട്ടനുസരിച്ച് പക്ഷാഘാതമുണ്ടാകുന്നവരുടെ എണ്ണത്തിൽ ഏറ്റവും കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനം- കേരളം


7. ബോക്സിംഗിൽ പ്രതിഭയുള്ള പെൺകുട്ടികളെ കണ്ടെത്തി അവർക്ക് ചെറുപ്പം മുതൽ പരിശീലനം നൽകുന്നത് ലക്ഷ്യമിട്ട് കേരള സംസ്ഥാന കായിക വകുപ്പ് ആരംഭിക്കുന്ന പദ്ധതി- പഞ്ച് 


8. ജൂഡോ കായിക ഇനത്തിൽ അഭിരുചിയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ചെറുപ്പം മുതൽ പരിശീലനം നൽകുന്നതിന് സംസ്ഥാന കായിക വകുപ്പ് ആരംഭിക്കുന്ന പദ്ധതി- ജുഡോക്ക


9. 2021- ലെ ടോക്കിയോ പാരലിംപിക് ഗെയിംസിന് യോഗ്യത നേടിയ മലയാളി കൂട്ടിംഗ് താരം- സിദ്ധാർത്ഥ ബാബു (തിരുവനന്തപുരം സ്വദേശി)


10. 2021 ടോക്കിയോ ഒളിമ്പിക്സിലെ ബാഡ്മിന്റൻ മത്സരം നിയന്ത്രിക്കുന്നതിന് നിയമിതനായ മലയാളി- ഡോ. ഫൈൻ സി. ദത്തൻ


11. 2021- ൽ ഇന്ത്യ യുമായി 2 + 2 Ministerial Meet നടത്തുന്ന രാജ്യം- റഷ്യ 


12. Saving the World from Hitler - India's Battles in the Second World War എന്ന പുസ്തകത്തിന്റെ രചയിതാവ്- R. Prasannan


13. 2021 ടോക്കിയോ ഒളിമ്പിക്സിന്റെ ജൂറി മെമ്പറായി നിയമിതനായ ഇന്ത്യാക്കാരൻ- പവൻ സിംഗ്


14. ഇന്ത്യയിലെ ആദ്യ സ്വകാര്യ LNG Facility Plant നിലവിൽ വന്നതെവിടെ- നാഗ്പൂർ


15. 2021 ജൂലൈയിൽ ബഹ്റൈൻ കേരളീയ സമാജത്തിന്റെ സാഹിത്യ പുരസ്കാരത്തിന് അർഹനായ മലയാളി സാഹിത്യകാരൻ- ഓംചേരി എൻ.എൻ.പിള്ള


16. കേരളത്തിലെ റബ്ബർ തൈകൾ വടക്ക് - കിഴക്കൻ സംസ്ഥാനങ്ങളിൽ എത്തിക്കുന്നതിനായി ആരംഭിച്ച സ്പെഷ്യൽ ട്രെയിൻ- ഭാരതപുഴ - ബ്രഹ്മപുത്ര റബ്ബർ എക്സ്പ്രസ്


17. കേന്ദ്രസാഹിത്യ അക്കാദമിയുടെ 2020- ലെ ബാലസാഹിത്യ പുരസ്കാരം നേടിയത്- ഗ്രേസി (ക്യതി- വാഴ്ത്തപ്പെട്ട പൂച്ച) 


18. കുടുംബശ്രീയുടെ ഓൺലൈൻ ഭക്ഷ്യ വിതരണത്തിനായുള്ള മൊബൈൽ ആപ്ലിക്കേഷൻ- അന്നശ്രീ 


19. അടുത്തിടെ അന്തരിച്ച ദേശീയ അവാർഡ് ജേതാവായ അഭിനേത്രി- സുരേഖ സിക്രി 


20. ഇസ്രായേലിൽ എംബസി ആരംഭിച്ച ആദ്യ ഗൾഫ് രാജ്യം- യു.എ.ഇ 


21. മംഡുവാഡിഹ് റെയിൽവേ സ്റ്റേഷന് നൽകിയ പുതിയ പേര്- ബനാറസ്  


22. അടുത്തിടെ അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ട ഇന്ത്യൻ ഫോട്ടോ ജേണലിസ്റ്റ്- ഡാനിഷ് സിദ്ദീഖി (2018- ലെ പുലിറ്റ്സർ പുരസ്കാര ജേതാവ്) 


23. സമ്പൂർണ വിദ്യാഭ്യാസ ഡിജിറ്റൽ പഞ്ചായത്തായി അടുത്തിടെ പ്രഖ്യാപിച്ചത്- പോത്തൻകോട്  


24. കേരളത്തിൽ ആദ്യമായി വനിത ഫുട്ബോൾ അക്കാദമി നിലവിൽ വരുന്നത്- എറണാകുളം

 

25. കേരളത്തിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറായി നിയിതനായത്- സഞ്ജയ്കൗൾ 


26. 2021 വിംബിൾഡൺ ജൂനിയർ മെൻസ് വിഭാഗത്തിൽ കിരീടം നേടിയ ഇന്ത്യൻ വംശജൻ- സമീർ ബാനർജി 


27. 2022- ലെ ഖേലോ ഇന്ത്യ യുത്ത് ഗെയിംസിന്റെ വേദി- ഹരിയാന  


28. നവജാത ശിശുക്കളുടെ ആരോഗ്യമുറപ്പാക്കുന്ന പദ്ധതി- നിയോ ക്രാഡിൽ 


29. അടുത്തിടെ അന്തരിച്ച ഇന്ത്യ ആദ്യമായി ക്രിക്കറ്റ് ലോകകപ്പ് നേടിയ 1983- ലെ ടീം അംഗം- യശ്പാൽ ശർമ്മ 


30. 2026- ലെ ബാഡ്മിന്റൺ ലോകകപ്പിന്റെ വേദി- ഇന്ത്യ 


31. ഇന്ത്യയുടെ ഇപ്പോഴത്തെ അറ്റോർണി ജനറൽ പദവി വഹിക്കുന്ന മലയാളി- കെ.കെ. വേണുഗോപാൽ 

  • കാസർകോട് കാഞ്ഞങ്ങാട് സ്വദേശിയായ ഇദ്ദേഹം 2017- ലാണ് അറ്റോർണി ജനറലായി നിയ മിതനായത്. അടുത്തിടെ ഈ പദവിയിൽ ഇദ്ദേഹത്തിന് ഒരു വർഷത്തേക്കുകൂടി കാലാവധി നീട്ടിനൽകിയിട്ടുണ്ട് 
  • 89- കാരനായ വേണുഗോപാൽ 2022 ജൂൺ 30 വരെ പദവിയിൽ തുടരും


32. 2021- ലെ ഫുക്കുവോക്ക ഗ്രാൻഡ്

പ്രൈസ് നേടിയ ഇന്ത്യൻ മാധ്യമ പ്രവർത്തകൻ- പി. സായിനാഥ്  

  • ഗ്രാംമീണ വികസനത്തിനു പ്രാധാന്യം നൽകിക്കൊണ്ടുള്ള പത്ര പ്രവർത്തന മികവിനാണ് അംഗീകാരം 
  • ഇന്ത്യയുടെ ഗ്രാമീണ മേഖലയിലെ ദാരിദ്ര്യത്തെപ്പറ്റിയുള്ള അദ്ദേഹത്തിന്റെ പ്രസിദ്ധ കൃതിയാണ് 2007- ൽ രമൺ മാഗ്സസെ അവാർഡ് നേടിക്കൊടുത്ത Everybody Loves a Good Drought 
  • അക്കാദമിക് വിഭാഗത്തിൽ പുരസ്കാരം നേടിയത് ജപ്പാനിലെ ചൈനീസ് ചരിത്രപണ്ഡിതയായ കിഷിമോട്ടോ മിയോ. കലാ സാംസ്കാരിക വിഭാഗത്തിലെ ജേതാവ് തായ്ലൻഡിലെ ചലച്ചിത്രകാരനും എഴുത്തുകാരനുമായ പ്രബ്ദയൂൻ 


33. ഇന്ത്യയിൽ ഇറക്കുമതി ചെയ്ത് ഉപയോഗിക്കുന്നതിനായി ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അനുമതി നൽകിയ യു.എസ്. കോവിഡ് വാക്സിൻ- മൊഡേണ (Moderna mRNA- 1273)  

  • മുംബൈയിലെ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ സിപ്ല (Cipla)- യാണ് വാക്സിൻ ഇറക്കു മതിചെയ്ത് രാജ്യത്ത് വിതരണം ചെയ്യുക


34. ഗൾഫ് രാജ്യങ്ങളിലെ ആദ്യത്തെ ഇസ്രയേൽ നയതന്ത്ര കാര്യാലയം തുറന്നത് എവിടെയാണ്- അബുദാബി (യു.എ.ഇ.) 

  • പതിറ്റാണ്ടുകളായി നീണ്ടു നിന്ന അഭിപ്രായ ഭിന്നതകൾക്കൊടുവിൽ 2020- ലാണ് ഇസ്രയേലും യു.എ.ഇ.യും നയതന്ത്രബന്ധം പുനഃസ്ഥാപിച്ചത്. 
  • എബ്രഹാം എക്കോഡ്സ് (Abraham Accords) എന്ന സമാധാന ഉടമ്പടിക്കുശേഷം ഇരു രാജ്യങ്ങൾക്കുമിടയിലുണ്ടായ സുപ്രധാന നീക്കമാണ് അബുദാബിയിലെ എംബസി തുറക്കൽ.


35. ദക്ഷിണാഫ്രിക്കയിലെ ഏതു മുൻ പ്രസിഡന്റിനാണ് കോടതിയലക്ഷ്യക്കേസിൽ 15 മാസം തടവു ശിക്ഷ വിധിക്കപ്പെട്ടത്- ജേക്കബ് സുമ 

  • 2009-2018 കാലത്ത് രാജ്യത്തിന്റെ നാലാമത് പ്രസിഡന്റായി പ്രവർത്തിച്ചിരുന്നു 

No comments:

Post a Comment