Wednesday, 14 July 2021

Current Affairs- 14-07-2021

1. 2021 ജൂലൈയിൽ മുൻ ഇന്ത്യൻ ഫുട്ബോൾ താരം വി.പി. സത്യന്റെ ഓർമ്മയ്ക്കായി കേരള സ്പോർട്സ് പേഴ്സൻസ് അസോസിയേഷൻ പുരസ്കാരത്തിന് അർഹനായ മലയാളി അത് ലെറ്റ്‌- മുഹമ്മദ് അനസ് യഹിയ


2. ICC- യുടെ ടെസ്റ്റ് ഏകദിനം ട്വന്റി 20 ഫോർമാറ്റുകളിലായി ഏറ്റവും കുടുതൽ റൺസ് നേടുന്ന താരമെന്ന റെക്കോർഡിന് അർഹയായ ഇന്ത്യൻ വനിതാ ക്രിക്കറ്റർ- മിതാലി രാജ്


3. 2021- ലെ ടോകിയോ ഒളിമ്പിക്സിന് യോഗ്യത നേടിയ ആദ്യ ഇന്ത്യൻ വനിത നീന്തൽ താരം- Maana Patel


4. 2021 ജൂലൈയിൽ അന്തരിച്ച മലയാള ചലച്ചിത്ര സംവിധായകൻ, നിർമ്മാതാവ്, തിരക്കഥാകൃത്ത് നിശ്ചല ഛായാഗ്രാഹകൻ എന്നീ നിലകളിൽ ശ്രദ്ധേയനായ വ്യക്തി- ആന്റണി ഈസ്റ്റ്മാൻ 


5. 2021 ജൂലൈയിൽ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി ചുമതലയേറ്റത്- Pushkar Singh Dhami


6. 2011- ൽ നടന്ന സോഷ്യാ- ഇക്കണോമിക്- കാസ്റ്റ് സെൻസസിൽ പിന്നാക്കാവസ്ഥയിലെന്ന് കണ്ടെത്തിയ കുടുംബങ്ങളുടെ ഇപ്പോഴത്തെ ജിവിതനിലവാരം പഠിക്കുന്നതിനായി കേന്ദ്ര ഗ്രാമവികസന വകുപ്പിനൊപ്പം എക്കണോമിക്സ് & സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ്, പഞ്ചായത്ത് വകുപ്പ്, കുടുംബശ്രീ മിഷൻ എന്നിവ സഹകരിച്ച് നടത്തുന്ന സർവേ- ഈസ് ഓഫ് ലിവിങ് സർവേ


7. 2021 ജൂലൈയിൽ വൈക്കം മുഹമ്മദ് ബഷീറിന്റെ ശിൽപ്പവും ആർട്ട് ഗാലറിയും നിലവിൽ വന്നത്- തലയോലപ്പറമ്പ് (കോട്ടയം)


8. പെൺകുട്ടികളെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന വനിത കമ്മീഷന്റെയും പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ മിഷൻ സംയുക്ത ആഭിമുഖ്യത്തിൽ മലപ്പുറം ജില്ലയിൽ ആരംഭിച്ച ക്യാമ്പയിൻ- അവൾ ഉയർന്ന് പറക്കട്ടെ


9. 2021 ജൂലൈയിൽ ലിംഗ സമത്വത്തിനും സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ പൊതുജനങ്ങൾക്ക് ബോധവത്കരണം നൽകുന്നതിന് കാസർകോട് ജില്ലയിൽ ലൈബ്രറി കൊൺസിലിന്റെ നേത്യത്വത്തിൽ ആരംഭിച്ച ക്യാമ്പയിൻ- സ്നേഹപഥം


10. 2021 അടുത്തിടെ മുൻ അമേരിക്കൻ പ്രസിഡന്റ് Donald Trump പുറത്തിറക്കിയ സമൂഹ മാധ്യമ ആപ്ലിക്കേഷൻ- Gettr


12. 2021 ജൂലൈയിൽ ഇന്ത്യൻ കരസേനാ മേധാവി ജനറൽ മനോജ് മുകുന്ദ് നരവനെ Indian Army Memorial ഉത്ഘാടനം ചെയ്യുന്നത്- Cassino (Italy)


13. 2021 ജൂലൈ 4- ന് 245- മത് സ്വാതന്ത്ര്യ ദിനം ആചരിച്ച രാജ്യം- USA 


14. 2021- ലെ അന്തർദേശീയ സഹകരണ ദിനം (ജൂലൈ 3)- ന്റെ പ്രമേയം- Rebuild Better Together


15. 2021- ലെ ലോക ജന്തുജന്യരോഗ ദിനത്തിന്റെ (ജൂലൈ 6) പ്രമേയം- Lets break the chain of Zoonotic Transmission


16. ‘Lady doctors - The Untold Stories of India's First Women in Medicine' എന്ന പുസ്തകത്തിന്റെ രചയിതാവ്- Kavitha Rao


17. 'India to the Rescue' എന്ന പുസ്തകത്തിന്റെ രചയിതാക്കൾ- Sushant Singh, Shruti Rao


18. 'നിളയും നൈലും' എന്ന പുസ്തകത്തിന്റെ രചയിതാവ്- പള്ളിയറ ശ്രീധർ


19. അങ്കണവാടി കുട്ടികൾക്ക് പ്രീ സ്കൂൾ കിറ്റ് വിതരണം ചെയ്യുന്ന പദ്ധതി- കിളിക്കൊഞ്ചൽ  


20. ടോക്കിയോ ഒളിമ്പിക്സ് ഉദ്ഘാടനത്തിൽ ഇന്ത്യയുടെ പതാക വഹിക്കുന്നത്- മേരികോം, മൻപ്രീത് സിംഗ് 


21. ടോക്കിയോ ഒളിമ്പിക്സിലെ ഇന്ത്യയുടെ ഔദ്യോഗിക ഗാനം- 'ലക്ഷ്യ തേരാ സാമ്നെ ഹെ' 


22. പ്രഭാത കാലാവസ്ഥ പഠിക്കുന്നതിനുള്ള ലോകത്തെ ആദ്യ ഉപഗ്രഹം- ഫെൻജായിൻ 3 ഇ (ചൈന)


23. കേരള സ്പോർട്സ് പേഴ്സൺസ് അസോസിയേഷന്റെ സത്യൻ പുരസ്കാരം ലഭിച്ച വ്യക്തി- വൈ. മുഹമ്മദ് അനസ് 


24. രാജ്യത്തെ എല്ലാവർക്കും അടിസ്ഥാന വിദ്യാഭ്യാസം നല്കുന്നതിനുള്ള കേന്ദ്ര സർക്കാർ പദ്ധതി- നിപുൺ ഭാരത്  


25. ന്യൂയോർക്ക് ആസ്ഥാനമായ ഗോട് ലീബ് ഫൗണ്ടേഷന്റെ പുരസ്കാരം ലഭിച്ച മലയാളി ചിത്രകാരൻ- പ്രദീപ് പുത്തുർ 


26. കരീബിയൻ ദ്വീപുകളിൽ നാശം വിതച്ച ചുഴലിക്കാറ്റ്- എൽസ


27. അടുത്തിടെ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി അധികാരമേറ്റ വ്യക്തി- പുഷ്കർ സിംഗ് ധാമി  


28. അടുത്തിടെ അന്തരിച്ച പ്രമുഖ ചലച്ചിത്രകാരൻ- ആന്റണി ഈസ്റ്റ്മാൻ 


29. പ്രളയം നേരിടാൻ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ആരംഭിച്ച പദ്ധതി- ഓപ്പറേഷൻ പ്രവാഹ് 


30. ബഹിരാകാശയാത്ര നടത്തുന്ന നാലാമത്തെ ഇന്ത്യൻ വംശജ- സിരിഷ ബാംദല


31. കൃഷി, മത്സ്യബന്ധനം, മൃഗസംരക്ഷണം എന്നീ മേഖലകളെ പുനരുജ്ജീവിപ്പിക്കാനുളള സംസ്ഥാന സർക്കാർ പദ്ധതി- സുഭിക്ഷകേരളം 


32. മെകെഡാറ്റു ഡാം പദ്ധതി നിലവിൽ വരുന്ന നദി- കാവേരി


33. വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ് നൽകുന്ന കെ.എസ്.എഫ്.ഇ- യുടെ പദ്ധതി- വിദ്യാശ്രീ 


34. ഇന്ത്യയിലെ യു.എസ്. അംബാസിഡറായി നിയമിതനായ വ്യക്തി- അതുൽ കേശപ്


35. പാരീസിൽ നടന്ന ആർച്ചറി ലോകകപ്പിൽ ട്രിപ്പിൾ സ്വർണ്ണം നേടി ലോക റാങ്കിങ്ങിൽ ഒന്നാമതെത്തിയ ഇന്ത്യൻ വനിതാ താരം- ദീപികാ കുമാരി


36. പ്രഥമ ലോക ടെസ്റ്റ് ക്രിക്കറ്റ് കിരീടം നേടിയത്- ന്യൂസീലൻഡ് 

  • ഇംഗ്ലണ്ടിലെ സതാംപ്ടണിൽ നടന്ന മത്സരത്തിൽ എട്ടുവിക്കറ്റിനാണ് ഇന്ത്യയെ തോല്പിച്ചത്
  • ക്യാപ്റ്റന്മാർ- കെയ്ൻ വില്യംസൺ (ന്യൂസീലൻഡ്), വിരാട് കോലി (ഇന്ത്യ) 
  • കളിയിലെ കേമൻ കൈൽ ജാമിസൺ (ന്യൂസീലൻഡ്) ആണ്  
  • ജേതാക്കൾക്ക് 11.85 കോടി രൂപയും റണ്ണറപ്പിന് 5.92 കോടി രൂപയും ലഭിക്കും 


37. ഹോങ്കോങ്ങിലെ ഏറ്റവും ജനപ്രീതി നേടിയ ദിനപത്രം പ്രസിദ്ധീകരണം നിർത്തി. പത്രത്തിന്റെ പേര്- ആപ്പിൾ ഡെയ്ലി 

  • 1995 മുതൽ ചൈനീസ് ഭാഷയിൽ പ്രസിദ്ധീകരിച്ചുവരുന്നു. പത്ര സ്ഥാപനത്തിന്റെ സ്വത്തുക്കൾ ദേശീയസുരക്ഷാ നിയമപ്രകാരം അധികൃതർ മരവിപ്പിച്ചതാണ് കാരണം 
  • ചൈനയെതിരെയുള്ള അന്താരാഷ്ട്ര ഉപരോധങ്ങളെ പത്രം പിന്തുണയ്ക്കുന്നതിനാലാണ് നടപടി. 


38. കേരള വനിതാ കമ്മിഷന്റെ അധ്യക്ഷ സ്ഥാനം രാജിവെച്ച എം.സി. ജോസഫൈൻ കമ്മിഷന്റെ എത്രാമത്തെ അധ്യക്ഷയായിരുന്നു- അഞ്ചാമത്തെ 

  • 1996 മാർച്ച് 14- നാണ് കമ്മിഷൻ നിലവിൽ വന്നത്
  • സുഗതകുമാരി (1996-2001), ജസ്റ്റിസ് ഡി. ശ്രീദേവി (2001-2002 & 2007-2012), എം. കമലം (2002 -2007), കെ.സി. റോസക്കുട്ടി (2012-2017) എന്നിവരാണ് മുൻ അധ്യക്ഷമാർ.


39. ജൂൺ 24- ന് അന്തരിച്ച ശിവൻ (89) ഏത് നിലകളിൽ പ്രസിദ്ധി നേടിയ വ്യക്തിയാണ്- നിശ്ചല ഛായാഗ്രാഹകൻ, ചലച്ചിത്ര നിർമാതാവ്, സംവിധായകൻ, ഛായാഗ്രാഹകൻ, കലാ സംവിധായകൻ 

  • ആദ്യ കേരള മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ഉൾപ്പെടെയുള്ള ചരിത്ര സംഭവങ്ങൾ ക്യാമറയിലാക്കിയ ഫോട്ടോഗ്രാഫറാണ് 
  • ചെമ്മീൻ സിനിമയുടെ സ്റ്റിൽ ഫോട്ടോഗ്രാഫറായിരുന്നു. 'സ്വപ്നം' എന്ന ചിത്രം നിർമിച്ചു 
  • യാഗം, കൊച്ചു കൊച്ചു മോഹങ്ങൾ, കുട്ടികളുടെ ചലച്ചിത്രമായ അഭയം, ഒരു യാത്ര, കേശു, കിളിവാതിൽ എന്നിവ സംവിധാനം ചെയ്തു 
  • പുത്രനും ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവൻ, പിതാവായ ശിവനെപ്പറ്റി എടുത്ത ഡോക്യുമെന്ററിയാണ് ‘ശിവനയനം'


40. എലോൺ മസ്കിന്റെ സ്പേസ് എക്സിന്റെ ഉപഗ്രഹ ഇന്റർനെറ്റ് യൂണിറ്റിന്റെ സേവനം സെപ്റ്റംബറോടെ ലോകത്ത് എല്ലായിടത്തും ലഭ്യമാകും. ഇതിന്റെ പേര്- സ്റ്റാർ ലിങ്ക് (Star Link) 

No comments:

Post a Comment