Thursday, 1 July 2021

General Knowledge in Malayalam Literature Part- 8

1. 'അതിചിന്ത വഹിച്ചു സീത പോയ് സ്ഥിതിചെയ്താളുടജാന്ത വാടിയിൽ' എന്ന വരികൾ ഏത് കൃതിയിലെതാണ്- ചിന്താവിഷ്ടയായ സീത 

2. 1911- ൽ സി.വി. കു ഞ്ഞുരാമൻ ‘കേരള കൗമുദി' പ്രസിദ്ധീകരിച്ച സ്ഥലം- മയ്യനാട് 


3. ‘നക്ഷത്രങ്ങളുടെ സ്നേഹഭാജനം' എന്ന് വിശേഷിപ്പിക്കപ്പെട്ട കവി- ചങ്ങമ്പുഴ 


4. കൃഷ്ണപിള്ള ജൊഹാൻ ഏണസ്റ്റ് ഹാൻക് സെൽഡൻ ഏത് പേരിലാണ് പ്രസിദ്ധിനേടിയിട്ടുള്ളത്- അർണോസ് പാതിരി 


5. ഗുരുസാഗരം, ഗുരു എന്നീ നോവലുകൾ രചിച്ചത് യഥാക്രമം ഒ.വി. വിജയനും, കെ.സുരേന്ദ്രനുമാണ്. 'ഗുരുവിന്റെ ദുഃഖം' എന്ന കൃതി രചിച്ചത്- സുകുമാർ അഴീക്കോട് 


6. ‘ഗോശ്രീ വർണനം' എന്ന സംസ്കൃതകാവ്യത്തിന്റെ രചയിതാവ്- മേല്പത്തൂർ നാരായണ ഭട്ടതിരി 


7. കാളിദാസകഥയെ ഉപജീവിച്ച് ‘ഉജ്ജയിനി' എന്ന കാവ്യം രചിച്ചത്- ഒ.എൻ.വി. കുറുപ്പ് 


8. ‘ഇരുട്ടിന്റെ ആത്മാവ്' എന്ന സിനിമയിൽ പ്രേംനസീർ അവതരിപ്പിച്ച കഥാപാത്രം- ഭ്രാന്തൻ വേലായുധൻ 


9. ഹിന്ദുസ്ഥാനി സംഗീതത്തിലെ ബാംസുരിവാദകനായ ഹരിപ്രിസാദ് ചൗരസ്യ സംഗീതസംവിധാനം നിർവഹിച്ച ചലച്ചിത്രം- പോക്കുവെയിൽ 


10. 'സിനിക്ക്' എന്നത് ഏത് ചലച്ചിത്രനിരൂപകന്റെ തൂലികാനാമമാണ്- എം. വാസുദേവൻ നായർ 


11. എച്ച്.ജി. വെൽസിന്റെ 'ബ്രീഫ് ഹിസ്റ്ററി ഓഫ് ദി വേൾഡ്' എന്ന കൃതി 'ലോകചരിത്ര സംഗ്രഹം' എന്ന പേരിൽ പരിഭാഷപ്പെടുത്തിയ കേരളത്തിന്റെ മുൻ മുഖ്യമന്ത്രി- സി. അച്യുതമേനോൻ 


12. വാനമ്പാടി എന്ന തൂലികാ നാമത്തിൽ എഴുതിയിരുന്ന കവയിത്രി- മേരി ജോൺ കൂത്താട്ടുകുളം 


13. ‘ചരകപൈതൃകം' എന്ന കൃതി രചിച്ച പ്രസിദ്ധ ഭിഷഗ്വരൻ- ഡോ. എം.എസ്. വല്യത്താൻ 


14. പ്രംജിക്ക് മികച്ച നടനുള്ള ദേശീയ അവാർഡ് നേടിക്കൊടുത്ത സിനിമ- പിറവി 


15. ‘അകവും പുറവും' എന്ന ചിത്ര പംക്തി കൈകാര്യം ചെയ്തിരുന്ന ചിത്രകാരൻ- എ.എസ്. നായർ  


16. രാജ്യസഭാംഗമായി നാമനിർദേശം ചെയ്യപ്പെട്ട ഏക മലയാള കവി- ജി. ശങ്കരക്കുറുപ്പ് 


17. പാണ്ഡവപുരം എന്ന വിചിത്ര ദേശം ചിത്രീകരിച്ചിട്ടുള്ള അതേ പേരിലുള്ള നോവൽ രചിച്ചത്- സേതു 


18. ‘തിരുവരങ്ങ്' ആരുമായി ബന്ധപ്പെട്ട നാടകസംഘമായിരുന്നു- കാവാലം നാരായണപ്പണിക്കർ 


19. ചലച്ചിത്ര സംവിധായകനായിരുന്ന ജി. അരവിന്ദൻ വരച്ചിരുന്ന പ്രസിദ്ധമായ കാർട്ടൂൺ പരമ്പര- ചെറിയ മനുഷ്യരും വലിയ ലോകവും 


20. മലയാളത്തിൽ ആദ്യമായി ചലച്ചിത്രമാക്കപ്പെട്ട നാടകം- സ്ത്രീ (തിക്കുറിശ്ശി സുകുമാരൻ നായർ) 


21. മാപ്പിളപ്പാട്ട് എന്ന ഗാനശാഖയിലെ അറിയപ്പെടുന്ന ആദ്യകൃതി- മുഹ്യദ്ദീൻ മാല 


22.'ആൽബത്തിലെ ഓർമകൾ' ആരുടെ ആത്മകഥയാണ്- വൈദ്യമഠം ചെറിയ നാരായണൻ നമ്പൂതിരി 


23. ഏത് തിരുവിതാംകൂർ മഹാരാജാവിന്റെ ഭരണകാലത്താണ് കേരളവർമ വലിയ കോയിത്തമ്പുരാൻ തടവിലാക്കപ്പെട്ടത്- ആയില്യം തിരുനാൾ 


24. 'സാഹിത്യ ചക്രവാളം' മാസിക ഏത് സ്ഥാപനത്തിന്റെ പ്രസിദ്ധീകരണമാണ്- കേരള സാഹിത്യ അക്കാദമി 


25. ‘എന്റെ ഭാഷ എൻറ വീടാണ് എന്ന് തുടങ്ങുന്ന കേരളത്തിന്റെ ഔദ്യോഗികഭാഷാപ്രതിജ്ഞ രചിച്ചത്- എം.ടി. വാസുദേവൻ നായർ 


26. മാക്സിൻ, പുഷ്പരാജ് എന്നീ കുറ്റാന്വേഷണ കഥാപാത്രങ്ങളുടെ സൃഷ്ടാവ്- കോട്ടയം പുഷ്പനാഥ് 


27. ‘കളിയാട്ടം' വില്യം ഷേക്സ്പിയറുടെ ഏത് നാടകത്തെ ആധാരമാക്കിയുള്ള ചലച്ചിത്രമാണ്- ഒഥല്ലോ 


28. മലയാളത്തിലെ ആദ്യത്തെ സംഗീത നാടകമായ 'സംഗീത നൈഷധം' രചിച്ചത്- ടി.സി. അച്യുതമേനോൻ 


29. കേരള സംഗീത നാടക അക്കാദമിയുടെ പ്രഥമ അധ്യക്ഷ- മങ്കു തമ്പുരാൻ 


30. മഹാകവി വള്ളത്തോൾ രചിച്ച ആട്ടക്കഥ- ഔഷധാഹരണം 


31. എഴുത്തച്ഛൻ പുരസ്കാരത്തിന്റെ സമ്മാനത്തുക എത്രയാണ്- അഞ്ചുലക്ഷം രൂപ 


32. ഏത് എഴുത്തുകാരിയുടെ ആത്മകഥയാണ് 'ഇടങ്ങഴിയിലെ കുരിശ്’- ആനി തയ്യിൽ 


33. കേന്ദ്രസർക്കാരിന്റെ ദേശീയ അമൂല്യ സാംസ്കാരിക പൈതൃകപ്പട്ടികയിൽ 2020- ൽ സ്ഥാനം നേടിയ കേരളത്തിലെ ക്ഷേത്രോത്സവം- ചെട്ടികുളങ്ങര കുംഭഭരണി കെട്ടുകാഴ്ച (ആലപ്പുഴ) 


34. എത്രാമത് ജെ.സി. ഡാനിയേൽ പുരസ്കാരമാണ് സംവിധായകൻ ഹരിഹരന് ലഭിച്ചത്- 27-ാമത് 


35. അയ്യങ്കാളിയെ കേന്ദ്രകഥാപാത്രമാക്കി ‘സംവത്സരങ്ങൾ' എന്ന നോവൽ രവിച്ചത്- എസ്.ഇ. ജയിംസ് 


36. ടി. പത്മനാഭന് വയലാർ അവാർഡ് നേടിക്കൊടുത്ത ചെറുകഥാ സമാഹാരം-

പുഴ കടന്ന് മരങ്ങളുടെ ഇടയിലേക്ക് 


37. ‘ഇഷ്ടം പറയുന്ന ബന്ധുക്കളാരുമേ കഷ്ടകാലത്തിങ്കലില്ലെന്നു നിർണയം’ എന്ന വരികൾ രചിച്ചത്- എഴുത്തച്ഛൻ 


38. 'ശാന്തം' എന്ന സിനിമയിൽ അഭിനയിച്ച ഫുട്ബോൾ താരം- ഐ.എം. വിജയൻ 


39. 'തിരുവിതാംകൂർ സഹോദരിമാർ' എന്നറിയപ്പെട്ടത്- ലളിത, പത്മിനി, രാഗിണി 


40. ‘കേസരി  ഒരു കാലഘട്ടത്തിന്റെ സ്രഷ്ടാവ്' എന്ന പേരിൽ കേസരി എ. ബാലകൃഷ്ണപ്പിള്ളയുടെ ജീവചരിത്രം രചിച്ചത്- എം.കെ. സാനു 


41. എം.കെ. സാനുവിന്റെ ആത്മകഥയുടെ പേര്- കർമഗതി 


42. 'അഭയ കേസ് ഡയറി' എന്ന പുസ്തകം രചിച്ചത്- ജോമോൻ പുത്തൻപുരയ്ക്കൽ 


43. ശ്രീകുമാർ എന്ന തൂലികാ നാമത്തിൽ ആദ്യകാല രചന നടത്തിയ കവയിത്രി- സുഗതകുമാരി 


44. ‘ഓർമകളുടെ പഗോഡ' ആരുടെ യാത്രാവിവരണ കൃതിയാണ്- യു.എ. ഖാദർ 


45. പൂനെ ആസ്ഥാനമായ നാഷണൽ ഫിലിംആ ർക്കൈവ്സിന്റെ സ്ഥാപകനായ മലയാളി- പി.കെ. നായർ 


46. കേരള എലിയറ്റ് എന്നറിയപ്പെടുന്ന കവി- എൻ.എൻ. കക്കാട് 


47. ശങ്കരാചാര്യരുടെ ജീവിതം ആധാരമാക്കി പി. ഭാസ്കരൻ സംവിധാനംചെയ്ത ചലച്ചിത്രം- ജഗദ്ഗുരു ആദിശങ്കരൻ 


48. കേരളത്തിന്റെ കലാവൈവിധ്യം വിഷയമാക്കി ‘ദി ആർട്സ് ഓഫ് കേരള ക്ഷേത്രം' എന്ന കൃതി രചിച്ചത്- ഡോ. കപിലാ വാത്സ്യായൻ 


49. സംഘകാലത്തെ ജീവിതം പശ്ചാത്തലമാക്കി ‘നിലം പൂത്തു മലർന്ന നാൾ' എന്ന നോവൽ രചിച്ചത്- മനോജ് കുറൂർ 


50. പാകിസ്താനിലെ പ്രസിദ്ധദിനപത്രമായ ‘ഡോണി'- ന്റെ പത്രാധിപത്യം വഹിച്ച മലയാളി- പോത്തൻ ജോസഫ് 


51. നാടകകൃത്തും ചിത്രകാരനുമായിരുന്ന തുപ്പേട്ടന്റെ യഥാർഥ പേര്- എം. സുബ്രഹ്മണ്യൻ നമ്പൂതിരി 


52. 2020- ലെ ചെറുകാട് അവാർഡ് ഡോ. എം.പി. പരമേശ്വരന് നേടി ക്കൊടുത്ത ആത്മകഥാപരമായ കൃതി- കാലഹരണമില്ലാത്ത സ്വപ്നങ്ങൾ 


53. ‘സിനിമാസന്ദർഭങ്ങൾ: സിനിമാശാലയും കേരളീയ പൊതുമണ്ഡലവും' എന്ന ചലച്ചിത്രഗ്രന്ഥത്തിന്റെ രചയിതാവ്- പി.കെ. രാജശേഖരൻ 


54. മലയാളത്തിലെ ആദ്യത്തെ പുരാണചലച്ചിത്രം- പ്രഹ്ലാദ 


55. അലക്സാണ്ടർ ഡൂമാസിന്റെ ‘ദി കൗണ്ട് ഓഫ് മോണ്ടി ക്രിസ്റ്റോ' എന്ന ഫ്രഞ്ച് നോവലിനെ ആധാരമാക്കി നിർമിച്ച സിനിമ- പടയോട്ടം 


56. ശിഖരങ്ങൾ, യക്ഷഗാനം എന്നീ സിനിമകൾ സംവിധാനംചെയ്ത നടി-  ഷീല 


57. പി. പത്മരാജൻ സംവിധാനം  ചെയ്ത അവസാന ചലച്ചിത്രം- ഞാൻ ഗന്ധർവൻ 


58. ‘ഉത്സവപ്പിറ്റേന്ന് എന്ന ചിത്രത്തിന്റെ സംവിധായകൻ- ഭരത് ഗോപി

No comments:

Post a Comment