1. മാതൃ ശിലകൾ ഏതിനം പ്രവർത്തനങ്ങൾക്ക് വിധേയമായാണ് മണ്ണിന്റെ ഓരോ ചെറിയ പാളിയും രൂപംകൊള്ളുന്നത്- അപക്ഷയപ്രവർത്തനം
2. ഉത്പത്തി, നിറം, ഘടകപദാർഥങ്ങളുടെ സംയോഗം, സ്ഥിതി ചെയ്യുന്ന സ്ഥാനം എന്നിവയുടെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ മണ്ണിനങ്ങളെ എത്ര പ്രധാന വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു- എട്ടായി
3. ഇന്ത്യയിൽ ഏറ്റവുമധികം കാണപ്പെടുന്ന മണ്ണിനം ഏത്- എക്കൽ മണ്ണ് (അലുവിയൽ സോയിൽ)
4.ഇന്ത്യയിലെ ഏറ്റവും ഉത്പാദനക്ഷമത കൂടിയ മണ്ണിനമേത്- എക്കൽ മണ്ണ്
5. ഇന്ത്യയുടെ മൊത്തം വിസ്തൃതിയുടെ 40 ശതമാനത്തോളം പ്രദേശങ്ങളിൽ വ്യാപിച്ചിരിക്കുന്ന മണ്ണിനമേത്- എക്കൽ മണ്ണ്
6.എക്കൽ മണ്ണിന്റെ പ്രധാന ന്യൂനത ഏത് സസ്യപോഷകത്തിന്റെ അളവിലെ കുറവാണ്- നൈട്രജൻ
7. ഉത്തരേന്ത്യൻ സമതലപ്രദേശങ്ങൾ, നദീതടങ്ങൾ, തീരദേശ സമതലങ്ങൾ എന്നിവിടങ്ങളിൽ വ്യാപകമായി കാണപ്പെടുന്ന മണ്ണിനമേത്- എക്കൽ മണ്ണ്
8. പൊട്ടാഷ് ധാരാളമായി അടങ്ങിയിരിക്കുകയും ഫോസ്ഫറസിന്റെ അളവ് വളരെ കുറവുമായ മണ്ണിനമേത്- എക്കൽ മണ്ണ്
9. നദികളിലെയും മറ്റ് ജലപ്രവാഹങ്ങളിലെയും മണ്ണിന്റെ അടിഞ്ഞുകൂടലിൻറെ ഫലമായി രൂപമെടുക്കുന്ന മണ്ണിനമേത്- എക്കൽ മണ്ണ്
10. എക്കൽ മണ്ണിന്റെ രണ്ട് വകഭേദങ്ങൾ ഏതെല്ലാം- ഖാദർ, ഭംഗാർ
11. ഓരോ വർഷവും പ്രളയജലം നിക്ഷേപിക്കുന്ന പുതിയ എക്കൽ മണ്ണത്- ഖാദർ
12. പ്രളയപ്രദേശത്തുനിന്ന് അകലെ കാണപ്പെടുന്ന പഴയ എക്കൽ മണ്ണ് ഏതുപേരിൽ അറിയപ്പെടുന്നു- ഭംഗാർ
13. ഗോതമ്പ്, നെല്ല്, കരിമ്പ്, പയറു വർഗങ്ങൾ എന്നിവയുടെ കൃഷിക്ക് ഏറ്റവും അനുയോജ്യമായ മണ്ണിനം ഏത്- എക്കൽ മണ്ണ്
14. ഏത് ഭക്ഷ്യവിളയുടെ കൃഷിക്കാണ് നീർവാർച്ചയുള്ള എക്കൽമണ്ണ് ഉത്തമമായിട്ടുള്ളത്- ഗോതമ്പ്
15. എക്കൽ മണ്ണ് പൊതുവേ കാണപ്പെടുന്ന നിറമേത്- ചാരനിറം
16. ഡെക്കാൺ പീഠഭൂമിപ്രദേശത്ത് വ്യാപകമായി കാണപ്പെടുന്ന മണ്ണിനം ഏത്- കരിമണ്ണ് (ബ്ലാക്ക്സോയിൽ)
17. പരുത്തിക് കൃഷിക്ക് ഏറ്റവും അനുയോജ്യമായ മണ്ണിനമേത്- കരിമണ്ണ്
18. കുതിരുമ്പോൾ വികസിച്ച് പശ പശപ്പുള്ളതായി മാറുകയും ഉണങ്ങുമ്പോൾ സങ്കോചിക്കുകയും ചെയ്യുന്ന മണ്ണിനം ഏത്- കരിമണ്ണ്
19. 'വെർട്ടിസോൾ' എന്നും അറിയപ്പെടുന്നത് ഏതിനം മണ്ണാണ്-കരിമണ്ണ്
20. ‘റിഗർ മണ്ണ്’ എന്നറിയപ്പെടുന്നത് ഏത്- കരിമണ്ണ്
21. ഉണങ്ങുമ്പോൾ വിണ്ടുകീറുന്നതിനാൽ സ്വയം ഉഴുതുന്ന സ്വഭാവമുള്ള മണ്ണായി അറിയപ്പെടുന്നതേത്- കരിമണ്ണ്
22. ദീർഘകാലം ഈർപ്പം നിലനിർത്താനുള്ള ശേഷിയുള്ള മണ്ണിനം ഏത്- കരിമണ്ണ്
23. വേനൽക്കാലത്തെ മഴയെ മാത്രം ആശ്രയിച്ച് നടത്തുന്ന വിളകൾക്ക് ഉത്തമമായ മണ്ണിനമേത്- കരിമണ്ണ്
24. പൊട്ടാഷ്, ഇരുമ്പ്, മഗ്നീഷ്യം എന്നിവയാൽ സമ്പുഷ്ടവും നൈട്രജനും ഫോസ്ഫറസും കുറവായതുമായ മണ്ണിനം ഏത്- കരിമണ്ണ്
25.കേരളത്തിൽ കരിമണ്ണ് കാണപ്പെടുന്ന പ്രദേശം ഏത്- പാലക്കാട് ജില്ലയിലെ ചിറ്റൂർ
26. ഡെക്കാൺ പീഠഭൂമിയുടെ ദക്ഷിണ പൂർവഭാഗങ്ങളിലും പശ്ചിമ ഘട്ടത്തിലും കാണപ്പെടുന്ന മണ്ണിനമേത്- ചുവന്ന മണ്ണ്
27. ചെമ്മണ്ണിന് ചുവപ്പുനിറം നൽകുന്ന ധാതു ഏത്- ഇരുമ്പ് ഓക്സൈഡ്
28.ചുവന്ന മണ്ണിൽ ജലാംശം കൂടുമ്പോൾ ഏത് നിറം പ്രാപിക്കുന്നു -മഞ്ഞ നിറം
29. പുകയില, ഉരുളക്കിഴങ്ങ് എന്നിവയുടെ കൃഷിക്ക് അനുയോജ്യമായ മണ്ണേത്- ചുവന്ന മണ്ണ്
30. തേയിലകൃഷിക്ക് ഏറ്റവും യോജിച്ച മണ്ണിനം ഏത്- ജൈവാംശമുള്ള ജലം വാർന്നു പോകുന്ന മണ്ണ്
31. നീർവാർച്ചയുള്ള വനമണ്ണ്, മണൽമണ്ണ് എന്നിവയും ധാരാളം മഴ ലഭിക്കുന്ന ഉഷ്ണമേഖലാ കാലാവസ്ഥയും ഏതിനം വിളകൾക്കാണ് അനുയോജ്യം- സുഗന്ധവിളകൾ
32. മറ്റ് കൃഷികൾക്ക് പൊതുവേ അനുകൂലമല്ലാത്ത ലാറ്ററൈറ്റ് മണ്ണ് ഏറെ അനുയോജ്യമായ നാണ്യവിള ഏത്- റബ്ബർ
33.മണ്ണിന് എത്ര തരത്തിലുള്ള പ്രധാന അടുക്കുകളുണ്ട്- മൂന്ന് തരം
34. മണ്ണിന്റെ അടുക്കുകളെ ഏതു പേരിൽ വിളിക്കുന്നു- ഹൊറൈസൺ
35. മണ്ണിന്റെ ഏറ്റവും മുകളിലത്തെ പാളി ഏതുപേരിലാണ് അറിയപ്പെടുന്നത്- ഹൊറൈസൺ-എ
36. ജീർണിച്ച ജൈവവസ്തുക്കളും ധാതു പദാർഥങ്ങളും പോഷകങ്ങളും മറ്റും ജലവുമായി കുടിക്കലർന്നുള്ള മണ്ണ് കാണപ്പെടുന്ന പാളിയേത്- ഹൊറൈസൺ-എ
37. അല്പം ജൈവാംശം അടങ്ങിയിട്ടുള്ള മണ്ണിലെ രണ്ടാമത്തെ പാളിയേത്- ഹൊറൈസൺ- ബി
38. മണ്ണിന്റെ ഏറ്റവും അടിയിലത്തെ പാളിയേത്- ഹൊറൈസൺ- സി
39. അപക്ഷയത്തിലൂടെ പൊടിഞ്ഞ ശിലാവശിഷ്ടങ്ങൾ കാണപ്പെടുന്ന മണ്ണിലെ പാളിയേത്- ഹൊറൈസൺ- സി
40. മണ്ണിന്റെ രൂപവത്കരണപ്രക്രിയയിലെ ആദ്യത്തെ ഘട്ടമായി അറിയപ്പെടുന്ന പാളിയേത് - ഹൊറൈസൺ-സി
41.ചൂടുള്ള കാലാവസ്ഥയും സീസൺ അനുസരിച്ചുള്ള മഴയും മൂലം മേൽമണ്ണിലെ ജൈവാംശം നീക്കം ചെയ്യപ്പെട്ട് രൂപം കൊള്ളുന്ന മണ്ണിനമേത്- ചെങ്കൽമണ്ണ് (വെട്ടുകൽ മണ്ണ് ലാറ്ററൈറ്റ് സോയിൽ)
42. ഉഷ്ണമേഖലാപ്രദേശത്തെ വർഷ പാതത്തിൽ വെള്ളം മണ്ണിലേക്ക് നന്നായി അരിച്ചിറങ്ങുന്നതിൻറ ഫലമായി രൂപം കൊള്ളുന്ന മണ്ണിനമേത്- ലാറ്ററൈറ്റ് മണ്ണ്
43. 'ലാറ്റർ' എന്ന ലത്തീൻപദത്തിന്റെ അർഥമെന്ത്- ഇഷ്ടിക
44. കേരളത്തിൽ ഏറ്റവും കൂടുതലായി കണ്ടുവരുന്ന മണ്ണിനം ഏത്- ലാറ്ററൈറ്റ് മണ്ണ്
45. ജൈവാംശങ്ങളും നെട്രജൻ, ഫോസ്ഫറസ്, കാത്സ്യം മുതലായ ധാതുക്കളും പൊതുവേ കുറവായി കണ്ടുവരുന്ന മണ്ണിനം ഏത്- ലാറ്ററൈറ്റ് മണ്ണ്
46. ലാറ്ററൈറ്റ് മണ്ണിൽ കൂടുതലായി കണ്ടുവരുന്ന സസ്യപോഷകങ്ങൾ ഏതെല്ലാം- പൊട്ടാഷ്, അയൺ ഓക്സൈഡ്
47. സസ്യപോഷകങ്ങൾ തുലോം കുറവായതിനാൽ ജൈവവളങ്ങളും രാസവളങ്ങളും ചേർത്ത് മാത്രം കൃഷിക്ക് ഉപയുക്തമാക്കാനാവുന്ന മണ്ണിനമേത്- ലാറ്ററൈറ്റ് മണ്ണ്
48. കശുമാവുകൃഷിക്ക് അനുയോജ്യമായ മണ്ണിനം ഏത്- ലാറ്ററൈറ്റ് മണ്ണ്
49. രാജസ്ഥാനിലെ പ്രദേശങ്ങളിൽ കൂടുതലായി കണ്ടുവരുന്ന ധാരാളം ലവണാംശമുള്ള മണ്ണിനമേത്- വരണ്ട മണ്ണ് (ആരിഡ് സോയിൽ)
50. മണ്ണിന്റെ താഴത്തെ അടുക്കുകളിൽ കാത്സ്യത്തിന്റെ അളവ് കൂടുതലുള്ള കാങ്കർപാളികളുള്ളതിനാൽ വെള്ളം താഴേക്ക് അധികം ഒലിച്ചിറങ്ങാത്ത മണ്ണിനം ഏത്- വരണ്ട മണ്ണ്
51. പശ്ചിമ ഗുജറാത്ത്, പൂർവ തീരഡെൽറ്റാ പ്രദേശങ്ങൾ, സുന്ദർബൻ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ കണ്ടുവരുന്ന ലവണാംശം കൂടിയ മണ്ണിനമേത്- ലവണമണ്ണ് (സലൈൻ സോയിൽ)
52. സോഡിയം, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ ഉയർന്ന അളവിൽ അടങ്ങിയിരിക്കുകയും നൈട്രജൻ, കാത്സ്യം എന്നിവ തീരേ ഇല്ലാതിരിക്കുകയും ചെയ്യുന്നതിനാൽ കൃഷിയോഗ്യമല്ലാത്ത മണ്ണിനമേത്- ലവണ മണ്ണ്
53. നന്നായി മഴ ലഭിക്കുന്നതും സസ്യജാലങ്ങൾ ഇടതൂർന്ന് വളരുന്നതുമായ പ്രദേശങ്ങളിൽ കാണപ്പെടുന്ന മണ്ണേത്- പീറ്റി സോയിൽ
54. സസ്യജാലങ്ങൾ ചീഞ്ഞഴുകിച്ചേർന്ന് ഉയർന്നതോതിൽ ജൈവാംശം കാണിക്കുന്ന മണ്ണിനമേത്- പീറ്റി സോയിൽ
55. മണ്ണിനെക്കുറിച്ചുള്ള പഠനങ്ങൾ നടത്തുന്ന ശാസ്ത്രശാഖയേത്- പെഡോളജി
56. ധാരാളം മഴ ലഭിക്കുന്ന വനപ്രദേശങ്ങളിൽ രൂപംകൊള്ളുന്ന ജൈവാംശം കൂടിയ മണ്ണിനമേത്- വനമണ്ണ് (ഫോറസ്റ്റ് സോയിൽ)
57. മണ്ണൊലിപ്പും മണ്ണിന്റെ ദുരുപയോഗവും മൂലം വളക്കൂറ് ഇല്ലാതായി മണ്ണിന്റെ ഫലഭൂയിഷ്ഠത നശിക്കുന്നത് ഏതുപേരിൽ അറിയപ്പെടുന്നു- മണ്ണിന്റെ മൂല്യശോഷണം
58. മൺതരികളുടെ രൂപവത്കരണത്തേക്കാൾ വേഗത്തിൽ മൺതരികളുടെ നഷ്ടം ഭൂപാളികളിൽ ഉണ്ടാകുന്നത് എങ്ങനെ അറിയപ്പെടുന്നു- മണ്ണൊലിപ്പ്
59. സമതലപ്രദേശങ്ങളിൽ ശക്തമായ മഴയെത്തുടർന്ന് മണ്ണിന്റെ ഉപരിതല പാളികളിൽ നിന്ന് പോഷകാംശങ്ങൾ നഷ്ടപ്പെടുന്ന തരത്തിലെ മണ്ണൊലിപ്പ് എങ്ങനെ അറിയപ്പെടുന്നു- ഷീറ്റ് ഇറോഷൻ
60. ചെങ്കുത്തായ മലഞ്ചരിവുകളിൽ സംഭവിക്കുന്നത് ഏതിനം മണ്ണൊലിപ്പാണ്- ഗലീ ഇറോഷൻ
61.1958- ൽ രൂപംകൊണ്ട ഓൾ ഇന്ത്യ സോയിൽ ആൻഡ് ലാൻഡ് യൂസ് സർവേയുടെ ഇപ്പോഴത്തെ പേരെന്ത്- സോയിൽ ആൻഡ് ലാൻഡ് യൂസ് സർവേ ഓഫ് ഇന്ത്യ
62. ഇന്ത്യയിലെ ഏറ്റവും വലിയ മണ്ണു മ്യൂസിയങ്ങളിലൊന്നായ സംസ്ഥാന മണ്ണ് മ്യൂസിയം സ്ഥിതിചെയ്യുന്നതെവിടെ- പാറാട്ടുകോണം (തിരുവനന്തപുരം)
No comments:
Post a Comment