Monday, 26 July 2021

Current Affairs- 26-07-2021

1. 2021 ജൂലൈയിൽ   KSEBL (Kerala State Electricity Board Ltd)- ന്റെ ചെയർമാൻ ആന്റ് മാനേജിംഗ് ഡയറക്ടർ ആയി നിയമിതനായത്- ബി. അശോക്


2. 2021 ജൂലൈയിൽ തമിഴ്നാട് പബ്ലിക് സർവീസ് കമ്മീഷൻ അംഗമായി നിയമിതനായ ആദ്യ ക്രിസ്റ്റ്യൻ പുരോഹിതൻ- A Raj Mariamsusal


3. 2021 ജൂലൈയിൽ കേരള സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ ചെയർമാനായി നിയമിതനായത്- ജസ്റ്റിസ് കെ. എബ്രഹാം മാത്യു (റിട്ട)


4. സ്ത്രീധനവുമായി ബന്ധപ്പെട്ട അവഹേളനങ്ങൾ, സൈബർ ലോകത്തിലെ അതിക്രമങ്ങൾ, പൊതുയിടങ്ങളിലെ അവഹേളനങ്ങൾ തുടങ്ങി സ്ത്രീകൾക്കെതിരായ പ്രശ്നങ്ങൾ നേരിടുന്നതിനായി കേരള പോലീസ് ആരംഭിക്കുന്ന പദ്ധതി- പിങ്ക് പ്രൊട്ടക്ഷൻ പ്രോജക്ട്


5. ഓൺലൈൻ ചതിക്കുഴികളിലും അമിത ഗെയിം ആസക്തിയിലും പെട്ടുപോകാതെ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നതിന് സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ് ആരംഭിക്കുന്ന ക്യാംപയിൻ- സജ്ജം


6. 2021 ജൂലൈയിൽ ഡോ. സുകുമാർ അഴീക്കോട് പുരസ്കാരത്തിന് അർഹനായത്- എസ്. സോമനാഥ് (VSSC Director)


7. 2021- ലെ Norman Borlaug National Award- ന് അർഹനായ കൊച്ചിയിലെ Central Marine Fisheries Research Institute nel Principal Scientist- Dr. Kajal Chakraborty


8. നിർധനരായ വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ വിദ്യാഭ്യാസത്തിന് സ്മാർട്ട് ഫോൺ ലഭ്യമാക്കുന്നതിനായി സിനിമാതാരം മമ്മൂട്ടിയുടെ നേത്യത്വത്തിൽ കെയർ ആന്റ് ഷെയർ ഇൻർനാഷണൽ ഫൗണ്ടേഷൻ ആരംഭിച്ച പദ്ധതി- വിദ്യാമ്യതം 


9. 'എന്റെ ഒ. എൻ. വി. - അറിവുകൾ, അനുഭവങ്ങൾ, ഓർമപ്പെടുത്തലുകൾ' എന്ന - പുസ്തകത്തിന്റെ രചയിതാവ്- പിരപ്പൻകോട് മുരളി


10. 2021 ജൂലൈയിൽ അന്തരിച്ച പ്രമുഖ രാഷ്ട്രീയ നേതാവും മുൻ സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രിയുമായ വ്യക്തി- കെ. ശങ്കരനാരായണപിള്ള


11. 2021 ജൂലൈയിൽ അന്തരിച്ച പ്രസിദ്ധ ഡാനിഷ് കാർട്ടൂണിസ്റ്റ്- കുർട് വെസ്റ്റർഗാഡ്


12. അടുത്തിടെ 'ബാലികാ പഞ്ചായത്ത്’ നടത്തിയ കുനാരിയ വില്ലേജ് സ്ഥിതി ചെയ്യുന്നത്- ഗുജറാത്ത് 


13. സ്പാർക്കസൈൻ ട്രോഫി ജേതാവ് വിശ്വനാഥൻ ആനന്ദ് ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിലേക്ക് എത്തിയ പുതിയ അംഗങ്ങൾ- തജിക്കിസ്ഥാൻ, സ്വിറ്റ്സർലാന്റ്, മംഗോളിയ 


14. ഫെഡറൽ ബാങ്ക് ഉപഭോക്താക്കൾക്കായി നൽകുന്ന വെർച്വൽ അസിസ്റ്റന്റ്- FEDDY


15. ‘വൺ ബ്ലോക്ക്, വൺ പ്രോഡക്ട് ' എന്ന സ്കീം ആരംഭിച്ച സംസ്ഥാനം- ഹരിയാന 


16. ‘The India Story' എന്ന പുസ്തകം രചിച്ചത്- ബിമൽ ജലൻ (മുൻ RBI ഗവർണർ)  


17. ഇന്ത്യയുടെ ആദ്യ ‘Monk fruit' വിളവെടുപ്പ് ഉദ്യമം ആരംഭിച്ചത്- ഹിമാചൽപ്രദേശ്  


18. രാജ്യത്തെ ഏറ്റവും വലിയ കുടുംബാരോഗ്യ കേന്ദ്രം- വാഴക്കാട് (കൊണ്ടോട്ടി) 


19. അടുത്തിടെ അന്തരിച്ച ഡാനിഷ് കാർട്ടൂണിസ്റ്റ്- കർട്ട് വെസ്റ്റർ ഗാർഡ് 


20. സമ്പൂർണ ഭിന്നശേഷി സൗഹൃദ മണ്ഡലമാവാൻ ഒരുങ്ങുന്ന നിയമസഭാമണ്ഡലം- ബേപ്പൂർ 


21. 2021- ലെ യു.എൻ കാലാവസ്ഥാ ഉച്ചകോടി വേദി- ഗ്ലാസ്ക്കൊ, സ്കോട്ട്ലൻന്റ്  


22. ഇന്ത്യയിൽ അടുത്തിടെ ചാരവലയം സൃഷ്ടിച്ച ഇസ്രായേൽ സോഫ്റ്റ് വെയർ- പെഗാസസ് 


23. സ്ത്രീസുരക്ഷയ്ക്കായി സംസ്ഥാന സർക്കാർ ആരംഭിച്ച പദ്ധതി- പിങ്ക് സുരക്ഷ


24. 2021 ജൂലൈയിൽ സിറിയയുടെ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്- Bashar Al-Assad


25. 2021 ജൂലൈയിൽ അമേരിക്കയുടെ തൊഴിൽ വകുപ്പ് സോളിസിറ്റർ ആയി നിയമിതയായ ഇന്ത്യൻ വംശജ- സീമ നന്ദ


26. 2021 ജൂലൈയിൽ ബാംഗ്ലൂർ മെട്രോ ട്രാൻസ്പോർട്ട് കോർപ്പറേഷൻ എം.ഡി. യായി നിയമിതനായ മലയാളി- ഡോ. എം. ടി. റെജു


27. കേരള സർക്കാരിന്റെ ഇന്റർനെറ്റ് റേഡിയോ ആയ 'റേഡിയോ കേരള'  5 മുതൽ 10 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി ആരംഭിച്ച പ്രത്യേക പരിപാടി- പാഠം


28. സ്വതന്ത്ര സമര സേനാനിയും പത്ര പ്രവർത്തകനുമായിരുന്ന ശ്രി . വി. എ. കേശവൻ നായരുടെ സ്മരണയ്ക്കായി വിതരണം ചെയ്യുന്ന 20th ടോംയാസ് പുരസ്കാരത്തിന് അർഹനായത്- എം. ടി. വാസുദേവൻ നായർ


29. കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിന്റെ നേത്യത്വത്തിൽ ആദ്യ വനിതാ ഫുട്ബോൾ അക്കാദമി നിലവിൽ വരുന്നത്- എറണാകുളം 


30. 2021- ലെ ടോകിയോ ഒളിമ്പിക്സിൽ പങ്കെടുക്കുന്ന താരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേന്ദ്ര കായിക മന്ത്രാലയം ആരംഭിക്കുന്ന ക്യാമ്പയിൽ- ചിയർ ഫോർ ഇന്ത്യ


31. വിംബിൾഡൺ ടെന്നീസ് വനിതാ സിംഗിൾസ് ഫൈനലിൽ കിരീടം നേടിയത്- ആഷ്ടി ബാർട്ടി (ഓസ്ട്രേലിയ) 

  • ചെക്ക് റിപ്പബ്ലിക്കിന്റെ കരോളിന പ്ലിസ് കാവയെയാണ് തോൽപ്പിച്ചത്.
  • പുരുഷവിഭാഗം ഫൈനലിൽ ഇറ്റലിയുടെ മാത്തിയോ ബെരേറ്റിനിയെ തോൽപ്പിച്ച നൊവാക് ജോക്കോവിച്ച് (സെർബിയ) ജേതാവായി. 

32. ന്യൂയോർക്ക് ആസ്ഥാനമായുള്ള അഡോൾഫ് ആൻഡ് എസ്തർ ഗോറ്റ്ലീബ് ഫൗണ്ടേഷൻ അന്തർദേശീയ പുരസ്കാരം നേടിയ ചിത്രകാരൻ- പ്രദീപ് പുത്തൂർ 

  • അമേരിക്കൻ ചിത്രകാരനായ അഡോൾഫ് ഗോറ്റ്ലീബിന്റെ പേരിലുള്ള 18.5 ലക്ഷം രൂപയുടെ പുരസ്കാരം നേടുന്ന ആദ്യത്ത ദക്ഷിണേന്ത്യൻ ചിത്രകാരനാണ്

33. ജൂലായ് ഏഴിന് അന്തരിച്ച ഹിന്ദി ചലച്ചിത്ര താരം ദിലീപ് കുമാറിന്റെ (98) യഥാർഥ പേര്- മുഹമ്മദ് യൂസഫ് ഖാൻ 

  • 1922 ഡിസംബർ 11- ന് ഇന്നത്തെ പാകിസ്താനിലെ പെഷവാറിൽ ജനിച്ചു 
  • ആറ് പതിറ്റാണ്ടിനിടെ 62 സിനിമകളിൽ അഭിനയിച്ചു.
  • Tragedy King, The First Khan of Bollywood എന്നിങ്ങനെ വിശേഷിപ്പിക്കപ്പെട്ടു.
  • ഭാഗ്, ദേവദാസ്, മധുമതി, മുഗൾ എ അസം തുടങ്ങിയവ പ്രസിദ്ധ ചിത്രങ്ങൾ
  • പദ്മഭൂഷൺ, പദ്മവിഭൂഷൺ, ഫാൽക്കെ അവാർഡ് തുടങ്ങിയവ നേടി. 
  • 1998- ൽ പരമോന്നത സിവിലിയൻ ബഹുമതിയായ നിഷാൻ-ഇ-ഇംതിയാസ് നൽകി പാകിസ്താനും ആദരിച്ചു 
  • 2000- ത്തിൽ രാജ്യസഭാംഗമായി
  • 2014- ൽ പാകിസ്ഥാൻ സർക്കാർ പെഷവാറിലെ അദ്ദേഹത്തിന്റെ ജന്മഗൃഹം ദേശീയ പൈതൃക മന്ദിരമായി പ്രഖ്യാപിച്ചു. മുൻകാല നടി സൈരാബാനുവാണ് ഭാര്യ

34. ജൂലായ് ഏഴിന് നടന്ന പുനഃസംഘടനയോടെ നരേന്ദ്രമോദി മന്ത്രി സഭയിലെ മന്ത്രിമാരുടെ എണ്ണം എത്രയായി- 77 

  • പുതിയ കാബിനറ്റ് മന്ത്രിമാരും പ്രധാന വകുപ്പുകളും: അശ്വിനി - വൈഷ്ണവ് (റെയിൽവേ), ജ്യോതിരാദിത്യ സിന്ധ്യ (വ്യോമയാനം), ധർമേന്ദ്ര പ്രധാൻ (വിദ്യാഭ്യാസം), മൻസുഖ്മാണ്ഡവ്യ (ആരോഗ്യം), ഭൂപേന്ദർ യാദവ് (വനം-പരിസ്ഥിതി), പുതുതായി രൂപവത്കരിച്ച് സഹകരണവകുപ്പിന്റെ ചുമതല ആഭ്യന്തരമന്ത്രി അമിത്ഷായ്ക്കാണ്
  • 36 പുതിയ മന്ത്രിമാരടക്കം 43 പേരാണ് സത്യപ്രതിജ്ഞ ചെയ്തത്. രണ്ട് കാബിനറ്റ് മന്ത്രിമാരടക്കം മന്ത്രിസഭയിൽ 13 വനിതകളുമുണ്ട്.
  • കർണാടകത്തിൽ നിന്നുള്ള രാജ്യസഭാംഗവും മലയാളിയുമായ രാജീവ് ചന്ദ്രശേഖർ വൈദഗ്ധ്യ വികസനം, ഇലക്ട്രോണിക്സ്, ഐ.ടി. എന്നീ വകുപ്പുകളുടെ സഹമന്ത്രിയായും ചുമതലയേറ്റു.

35. ലണ്ടനിലെ വെംബ്ലിയിൽ ഏത് രാജ്യത്തെ തോൽപ്പിച്ചുകൊണ്ടാണ് ഇറ്റലി യൂറോകപ്പ് സ്വന്തമാക്കിയത്- ഇംഗ്ലണ്ട് 

  • ഇറ്റലിയുടെ രണ്ടാം യൂറോ കിരീടമാണിത്

No comments:

Post a Comment