1. മനുഷ്യരെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഇന്ത്യയുടെ പദ്ധതിയേത്- ഗഗൻയാൻ
2. ഗഗൻയാൻ പ്രവർത്തനങ്ങളിൽ സഹായിക്കാൻ ഐ.എസ്. ആർ. ഒ. വികസിപ്പിച്ചെടുത്ത മനുഷ്യ സാദൃശ്യമുള്ള റോബോട്ടേത്- വ്യോംമിത്ര
3. 1992 സെപ്റ്റംബറിൽ നിലവിൽ വന്ന ഐ.എസ്.ആർ.ഒ- യുടെ വാണിജ്യസ്ഥാപനമേത്- ആൻട്രിക്സ് കോർപ്പറേഷൻ
4. ആൻട്രിക്ക്സ് കോർപ്പറേഷന്റെ ആസ്ഥാനം എവിടെയാണ്- ബെംഗളുരു
5. ഐ.എസ്.ആർ.ഒ- യുടെ കീഴിൽ 2019 മാർച്ച് 6- ന് നിലവിൽ വന്ന പുതിയ വാണിജ്യ സംവിധാനമേത്- ന്യൂസ്പേസ് ഇന്ത്യ ലിമിറ്റഡ് (എൻ.എസ്.ഐ.എൽ.)
6. ന്യൂസ്പേസ് ഇന്ത്യാ ലിമിറ്റഡിന്റെ ആസ്ഥാനമെവിടെ- ബംഗളുരു
7. ഇന്ത്യ-റഷ്യ എന്നിവ സംയുക്തമായി വികസിപ്പിച്ചെടുത്ത ശാസ്ത്രീയ വിദ്യാഭ്യാസ ഉപഗ്രഹം ഏതായിരുന്നു- യൂത്ത് സാറ്റ്
8. യൂത്ത് സാറ്റ് ഉപഗ്രഹം വിക്ഷേപിച്ചതെന്ന്- 2011 ഏപ്രിൽ 20
9. ഇന്ത്യയുടെ ആദ്യത്തെ നാനോ ഉപഗ്രഹമായി അറിയപ്പെടുന്നത് ഏത്- ജുഗ്‌നു
10. 2011 ഒക്ടോബർ 12- ന് വിക്ഷേപിച്ച ജുഗ്‌നു സാറ്റലൈറ്റ് കൈകാര്യം ചെയ്യുന്ന വിദ്യാഭ്യാസ സ്ഥാപനമേത്- ഐ.ഐ.ടി. കാൺപുർ
11. ഇന്ത്യയുടെ ആദ്യത്തെ സമ്പൂർണ ബഹിരാകാശ ടെലിസ്കോപ്പ് ഏത്- അസ്ട്രോസാറ്റ്
12. 2015 സെപ്റ്റംബർ 28- ന് ആസ്ട്രോസാറ്റ് വിക്ഷേപിച്ചത് എവിടെ നിന്നുമാണ്- സതീഷ് ധവാൻ സ്പേസ് സെന്റർ
13. 2013 ജൂലായ് 1- ന് വിക്ഷേപിച്ച ഇന്ത്യയുടെ ആദ്യത്തെ നാവിഗേഷൻ ഉപഗ്രഹം ഏത്- ഐ.ആർ.എൻ.എസ്.എസ്- 1 എ
14. 'രുഗ്മിണി'എന്നറിയപ്പെടുന്ന ഇന്ത്യയുടെ വാർത്താവിനിമയ ഉപഗ്രഹമേത്- ജിസാറ്റ്- 7
15. ഇന്ത്യയുടെ ആദ്യത്തെ സമ്പൂർണ മിലിട്ടറി സാറ്റലൈറ്റ് ഏത്- ജിസാറ്റ്- 7
16. വ്യോമസേന, കരസേന എന്നിവയുടെ ഉപയോഗത്തിനായി 2018 ഡിസംബറിൽ വിക്ഷേപിച്ച ഉപഗ്രഹമേത്- ജി-സാറ്റ്-7 എ
17. ഇന്ത്യയുടെ പ്രഥമ ചാര ഉപഗ്രഹമായി അറിയപ്പെടുന്നതേത്- എമിസാറ്റ്
18. ഐ.എസ്.ആർ.ഒ. 2019 ജനുവരിയിൽ വിക്ഷേപിച്ച ഏത് ഉപഗ്രഹമാണ് ലോകത്തിലെ തന്നെ ഏറ്റവും ഭാരം കുറഞ്ഞതായി അറിയപ്പെടുന്നത്- കലാം സാറ്റ് വി 2
19. 'ബാഹുബലി'എന്ന അപരനാമമുള്ള ഇന്ത്യയുടെ ബഹിരാകാശ ദൗത്യ വിക്ഷേപണ റോക്കറ്റേത്- ജി.എസ്.എൽ.വി.എം.കെ- 3
20. ഹരിത ഗൃഹ വാതകങ്ങളെപ്പറ്റയുള്ള വിവരശേഖരണത്തിനായി ചെന്നൈയിലെ സത്യഭാമ സർവകലാശാല വികസിപ്പിച്ച ഉപഗ്രഹമേത്- സത്യഭാമസാറ്റ് (2016 ജൂൺ)
21. പൂനൈ എൻജിനീയറിങ് കോളേജിലെ വിദ്യാർഥികൾ വികസിപ്പിച്ചെടുത്ത പികോസാറ്റലൈറ്റ് ഏത്- സ്വയം
22. അയോണോസ്ഫിയറിനെപ്പറ്റി പഠിക്കാനായി ഐ.ഐ.ടി. ബോംബെയിലെ വിദ്യാർഥികൾ വികസിപ്പിച്ചെടുത്ത ഉപഗ്രഹമേത്- പ്രഥം
23. കാലാവസ്ഥാ പ്രവചനം, ചുഴലിക്കാറ്റ് മുന്നറിയിപ്പ് എന്നിവയ്ക്കായി 2016 സെപ്റ്റംബർ 26- ന് വിക്ഷേപിച്ച ഉപഗ്രഹമേത്- സ്കാറ്റ്സാറ്റ്- 1
24. 2017 മേയ് 5- ന് വിക്ഷേപിച്ച വാർത്താവിനിമയ ഉപഗ്രഹമായ ജി-സാറ്റ്- 9 അറിയപ്പെടുന്നതെങ്ങനെ- സൗത്ത് ഏഷ്യാ സാറ്റലൈറ്റ്
25. തുടക്കത്തിൽ ‘സാർക്ക് സാറ്റലൈറ്റ്' എന്നറിയപ്പെട്ടിരുന്നതേത്- ജി-സാറ്റ്- 9
26. സ്വകാര്യമേഖലയിൽ നിർമിച്ച ഇന്ത്യയിലെ ആദ്യത്തെ ഉപഗ്രഹമേത്- എക്സീഡ്സാറ്റ്- 1
27. ഇന്ത്യ ഇതുവരെ വിക്ഷേപിച്ചവയിൽ ഏറ്റവും ഭാരം കൂടിയ ഉപഗ്രഹമേത്- ജി-സാറ്റ്- 11 (5,854 കി.ഗ്രാം)
28. ചന്ദ്രയാൻ 1- ലെ മൂൺ ഇംപാക്ട് വാഹനം ചന്ദ്രനിൽ ഇടിച്ചിറങ്ങിയ പ്രദേശമേത്- ഷാക്കിൾടൺ ക്രാറ്റർ
29. ഇന്ത്യയുടെ ഇൻസാറ്റ് ഏതിനം ഉപഗ്രഹങ്ങൾക്ക് ഉദാഹരണമാണ്- ഭൂസ്ഥിര ഉപഗ്രഹങ്ങൾ
30. ഐ.ആർ.എസ്., ലാന്റ് സാറ്റ് എന്നിവ ഏതിനം ഉപഗ്രഹങ്ങൾക്ക് ഉദാഹരണമാണ്- സൗരസ്ഥിര ഉപഗ്രഹങ്ങൾ
31. 1966- ൽ ഇന്ത്യൻ വ്യോമ ചിത്രങ്ങളുടെ വിശകലനത്തിനും പഠനത്തിനുമായി ദെഹ്റാദൂണിൽ സ്ഥാപിതമായ ഫോട്ടോ ഇന്റർ പ്രെട്ടേഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഇപ്പോൾ ഏത് പേരിൽ അറിയപ്പെടുന്നു- ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിമോട്ട് സെൻസിങ്
32. ഇന്ത്യയിൽ ഉപഗ്രഹ വിദൂര സംവേദനത്തിന് തുടക്കമായത് ഏത് ഉപഗ്രഹങ്ങളുടെ വിക്ഷേപണത്തോടെയാണ്- ഭാസ്കര- 1, 2 ഉപഗ്രഹങ്ങൾ
33. ഇന്ത്യയുടെ റിമോട്ട് സെൻസിങ് ഉപഗ്രഹങ്ങൾ നൽകുന്ന വിവരങ്ങളുടെ ശേഖരണം, സംഭരണം, സംസ്കരണം, വിതരണം എന്നിവയുടെ പൂർണമായ ചുമതല ഏത് സ്ഥാപനത്തിനാണ്- നാഷണൽ റിമോട്ട് സെൻസിങ് സെന്റർ (എൻ.ആർ.എസ്.സി)
34. നാഷണൽ റിമോട്ട് സെൻസിങ് സെന്ററിന്റെ ആസ്ഥാനമെവിടെ- ഹൈദരാബാദ്
35. ഇന്ത്യയുടെ പ്രഥമ ഗ്രഹാന്തര പര്യവേക്ഷണ ദൗത്യമേതായിരുന്നു- മംഗൾയാൻ- 1
36. മംഗൾയാൻ- 1 വിക്ഷേപിച്ചതെന്ന്- 2013 നവംബർ 5
37. മംഗൾയാൻ വിക്ഷേപിച്ചത് എവിടെ നിന്നാണ്- ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്റർ
38. മംഗൾയാൻ വിക്ഷേപണ വാഹനം ഏതായിരുന്നു- പി.എസ്.എൽ.വി.സി- 25
39. വിക്ഷേപണ സമയത്ത് മംഗൾയാനിൻറ ഭാരം എത്രയായിരുന്നു- 1,337 കിലോഗ്രാം
40. ചൊവ്വയിലേക്ക് പര്യവേക്ഷണ വാഹനമെത്തിച്ച എത്രാമത്ത ബഹിരാകാശ ഏജൻസിയാണ് ഐ.എസ്.ആർ.ഒ- നാലാമത്ത
41. ചൊവ്വയിലേക്ക് പര്യവേക്ഷണ ദൗത്യമെത്തിച്ച ആദ്യത്തെ ഏഷ്യൻ രാജ്യമേത്- ഇന്ത്യ
42. ഇന്ത്യയുടെ പ്രഥമ ചന്ദ്ര ഗവേഷണ ദൗത്യമായ ചന്ദ്രയാൻ- 1 2008 ഒക്ടോബർ 22- ന് വിക്ഷേപിച്ചത് എവിടെ നിന്നാണ്- ശ്രീഹരിക്കോട്ട
43. ജി.പി.എസിന് സമാനമായി ഇന്ത്യ വികസിപ്പിച്ച ഉപഗ്രഹാധിഷ്ഠിത ഗതിനിർണയസംവിധാനമേത്- ഇന്ത്യൻ റീജണൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം (ഐ.ആർ.എൻ.എസ്.എസ്.)
44. ഇന്ത്യയ്ക്കു പുറമേ ചൈന, പാകിസ്താൻ, ഇന്ത്യൻ മഹാസമുദ്രം എന്നിവ ഉൾപ്പെടെ എത്ര കിലോമീറ്റർ ചുറ്റളവാണ് ഐ.ആർ. എൻ.എസ്.എസിന്റെ നിരീക്ഷണപരിധിയിൽ ഉള്ളത്- 1,500 കിലോമീറ്റർ
45. സ്വന്തം ഉപഗ്രഹങ്ങൾ മാത്രം പ്രയോജനപ്പെടുത്തി ഇന്ത്യൻ മേഖലയുടെ സമ്പൂർണ ഭൂപട നിർമാണം എന്ന ആവശ്യത്തിലേക്കായി ഐ.എസ്.ആർ.ഒ. വികസിപ്പിച്ച ഉപഗ്രഹാധിഷ്ഠിത ഭൂപടനിർമാണ സംവിധാനമേത്- ഭുവൻ
46. അടിസ്ഥാനപരമായി ഒരു റിമോട്ട് സെൻസിങ് ഇമേജ് പോർട്ടലായ ഭുവൻ പ്രവർത്തനം ആരംഭിച്ച വർഷമേത്- 2009 മാർച്ച്
47. ജി.ഐ.എസ്. സാങ്കേതിക വിദ്യ, വിദൂരസംവേദനം എന്നിവയുടെ പരമാവധി സാധ്യതകൾ പ്രയോജനപ്പെടുത്തി ഓൺലൈൻ ഭൂപടം ഒരുക്കുക എന്നത് ഏത് സംവിധാനത്തിന്റെ മുഖ്യ ധർമമാണ്- ഭുവൻ
48. ഭുവൻ സംവിധാനത്തിൽ വിവര ശേഖരണത്തിനായി ഉപയോഗിക്കുന്നത് ഏത് ശ്രേണിയിലെ ഉപഗ്രഹങ്ങളെയാണ്-
ഐ.ആർ.എസ്. ഉപഗ്രഹങ്ങൾ
49. ചന്ദ്രയാൻ 1- ന്റെ വിക്ഷേപണ വാഹനം ഏതായിരുന്നു- പി.എസ്.എൽ.വി.-സി- 11
50. ചന്ദ്രനിൽ പതാക നാട്ടിയ എത്രാമത്തെ രാജ്യമാണ് ഇന്ത്യ- നാലാമത്ത
51. ചന്ദ്രയാൻ- 1 ദൗത്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കണ്ടെത്തൽ എന്തായിരുന്നു- ചന്ദ്രാപരിതലത്തിലെ ജലസാന്നിധ്യം
52. ചന്ദ്രയാൻ- 2 ദൗത്യം വിക്ഷേപിച്ചതെന്ന്- 2019 ജൂലായ് 22
53. ചന്ദ്രയാൻ 2- ൽ ഉണ്ടായിരുന്ന ലാന്റർ, റോവർ എന്നിവ ഏതൊക്കെയായിരുന്നു- വിക്രം, പ്രഗ്യാൻ
54. 1969 ഓഗസ്റ്റ് 15- ന് നിലവിൽ വന്ന ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിന്റെ (ഐ.എസ്.ആർ.ഒ.) ആസ്ഥാനമെവിടെ- ബെംഗളുരു
55. ഐ.എസ്.ആർ.ഒ.യുടെ ആസ്ഥാന മന്ദിരം ഏത് പേരിൽ അറിയപ്പെടുന്നു- അന്തരീക്ഷ ഭവൻ
56. ഐ.എസ്.ആർ.ഒ- യുടെ ആപ്തവാക്യം എന്താണ്- മാനവ രാശിയുടെ സേവനത്തിനായി
57. ഇന്ത്യയിലെ പ്രഥമ റോക്കറ്റ് വിക്ഷേപണകേന്ദ്രം എവിടെയാണ്- തുമ്പ (തിരുവനന്തപുരം)
58. തുമ്പയിൽ നിന്ന് ആദ്യമായി റോക്കറ്റ് വിക്ഷേപിച്ചതെന്ന്- 1963 നവംബർ 21
59. തുമ്പയിൽ നിന്ന് വിക്ഷേപിക്കപ്പെട്ട ആദ്യത്തെ റോക്കറ്റ് ഏതായിരുന്നു- നൈക്ക് അപ്പാച്ചെ
60. ഇന്ത്യയുടെ പ്രഥമ കൃത്രിമോപഗ്രഹം ഏതാണ്- ആര്യഭട്ട
61. 1976 ഏപ്രിൽ 19- ന് ആര്യഭട്ട വിക്ഷേപിച്ചത് എവിടെനിന്നാണ്- റഷ്യയിലെ കപുസ്റ്റിൻയാർ
62.ആര്യഭട്ട ഉപഗ്രഹത്തിന്റെ ഭാരം എത്രയായിരുന്നു- 360 കിലോഗ്രാം
63. ഇന്ത്യ പ്രഥമ ഉപഗ്രഹം വിക്ഷേപിക്കുമ്പോൾ ഇന്ത്യയുടെ പ്രധാനമന്ത്രി ആരായിരുന്നു- ഇന്ദിരാഗാന്ധി
64. ഇന്ത്യയുടെ പ്രഥമ കൃത്രിമോപഗ്രഹം വിക്ഷേപിച്ചത് ഏതു പഞ്ചവത്സരപദ്ധതിയുടെ കാലത്താണ്- അഞ്ചാം പദ്ധതി
65. ആര്യഭട്ടയുടെ വിക്ഷേപണത്തിനുപയോഗിച്ച റോക്കറ്റേത്- കോസ്മോസ്- 3 എം
66. ഇന്ത്യയിൽ നിന്ന് വിക്ഷേപിച്ച ആദ്യത്തെ ഉപഗ്രഹമേത്- രോഹിണി
No comments:
Post a Comment