Sunday, 25 July 2021

General Knowledge in Biology Part- 22

1. പ്രതിരോധ കുത്തിവപ്പുകളുടെ ഉപജ്ഞാതാവ്- എഡ്വഡ് ജന്നർ 


2. വാക്സിനേഷൻ എന്ന പദം ഏത് ജീവിയുമായി ബന്ധപ്പെട്ടിരിക്കുന്നു- പശു (vacca എന്ന ലാറ്റിൻ വാക്കിന് അർഥം പശു എന്നാണ്) 



3. ഏത് രോഗത്തിനെതിരേയുള്ള കുത്തിവയ്പ്പാണ് എഡ്വേഡ് ജെന്നർ ആരംഭിച്ചത്- വസൂരി 


4. ആദ്യമായി വസൂരിക്കെതിരേയുള്ള കുത്തിവയ്പ്പ് സ്വീകരിച്ചതാര്- ജെയിംസ് ഫിപ്സ് 


5. വസൂരിക്കെതിരേയുള്ള വാക്സി നേഷൻ ചെയ്ത തീയതി- 1796 മേയ് 14 


6. വാക്സിനേഷൻ വഴി ഭൂമിയിൽ നിന്ന് ആദ്യമായി തുടച്ചുമാറ്റിയ രോഗം- വസൂരി 


7. വസൂരിക്ക് കാരണമായ രോഗാണു- വാരിയോള വൈറസ് 


8. പേപ്പട്ടി വിഷബാധയ്ക്ക് എതിരേയുള്ള വാക്സിൻ കണ്ടുപിടിച്ചതാര്- ലൂയിസ് പാസ്ചർ 


9. കോളറ വാക്സിൻ കണ്ടുപിടിച്ചതാര്- വാൾഡമർ ഹാഫ്കിൻ 


10. ആന്ത്രാക്സ് വാക്സിൻ കണ്ടുപിടിച്ചതാര്- ലൂയിസ് പാസ്റ്റ്ചർ 


11. ക്ഷയരോഗത്തിന് കാരണമായ രോഗാണു ഏത്- മൈക്കോബാക്റ്റീരിയം ട്യൂബർ കുലോസിസ് 


12. ക്ഷയ രോഗാണുവിനെ തിരിച്ചറിഞ്ഞതാര്- റോബർട്ട് കോച്ച് 


13. ഏത് രോഗത്തെക്കുറിച്ചുള്ള പഠനത്തിനാണ് റോബർട്ട് കോച്ചിന് 1905- ൽ നൊബേൽ സമ്മാനം ലഭിച്ചത്- ക്ഷയം 


14. ക്ഷയരോഗത്തിനെതിരെ നൽകുന്ന കുത്തിവയ്പ് ഏത്- ബി.സി.ജി. 


15. ബി.സി.ജി. വാക്സിൻ കണ്ടുപിടിച്ചതാര്- കാൾമെറ്റ് & ഗ്വറിൻ  


16. ബി.സി.ജി.യുടെ പൂർണരൂപം- ബാസിലസ് കാൾമെറ്റ് ഗ്വറിൻ 


17. ക്ഷയരോഗത്തിനെതിരേയുള്ള വാക്സിൻ ആദ്യമായി മനുഷ്യനിൽ പരീക്ഷിച്ച വർഷം- 1921 


18. പരീക്ഷണശാലയിൽ നിർമിച്ച ആദ്യത്തെ വാക്സിൻ ഏത്- ചിക്കൻ കോളറയ്ക്കെതിരെയുള്ള വാക്സിൻ 


19. പരീക്ഷണശാലയിൽ ആദ്യമായി വാക്സിൻ ഉണ്ടാക്കിയെടുത്തത് ആര്- ലൂയിസ് പാസ്റ്റ്ചർ (1879) 


20. റാബിസ് വാക്സിൻ ആദ്യമായി മനുഷ്യനിൽ കുത്തിവെച്ച വർഷം- 1885 


21.റാബിസ് വാക്സിൻ ആദ്യമായി സ്വീകരിച്ചതാര്- ജോസഫ് മെയ്സ്റ്റർ 


22. സെറം തെറാപ്പിയുടെ ഉപജ്ഞാതാവാര്- എമിൽ വോൺ ബെറിങ് 


23. പോളിയോരോഗത്തിന് കാരണമായ രോഗാണു- പോളിയോ വൈറസ് 


24. പോളിയോ വൈറസ് കണ്ടത്തിയതാര്- കാൾ ലാൻഡ് സ്റ്റെയർ & എഡ്വിൻ പോപ്പർ 


25. ചിക്കൻപോക്സിന് കാരണമായ വാരിസെല്ലാ വൈറസിനെ വേർതിരിച്ചെടുത്തത് ആര്- തോമസ് വെല്ലർ 


26. മീസിൽസ് രോഗത്തിന് കാരണമായ വൈറസിനെ വേർതിരിച്ചെടുത്തത് ആര്- തോമസ് പിബിൾസ് 


27. കുത്തിവയ്ക്കുന്ന പോളിയോ വാക്സിൻ കണ്ടെത്തിയതാര്- ജോനാസ് സാൾക്ക് 


28. സാൾക്കിൻ പോളിയോ വാക്സിന് അംഗീകാരം ലഭിച്ച വർഷം- 1955 


29.ഓറൽ പോളിയോ വാക്സിൻ കണ്ടുപിടിച്ചതാര്- ആൽബർട്ട് സാബിൻ 


30. മുണ്ടിവീക്കത്തിന് (mumps) കാരണമായ രോഗാണു- വൈറസ് 


31. മുണ്ടിവീക്കം ബാധിക്കുന്ന ശരീരഭാഗം- ഉമിനിർ ഗ്രന്ഥികൾ 


32. മംപ്സ് വൈറസിനെ വേർതിരിച്ചെടുത്തത് ആര്- മൗറിസ് ഹിൽമാൻ 


33. വസൂരി വാക്സിനേഷനുള്ള ബെഫർക്കേറ്റഡ് നീഡിൽ കണ്ടുപിടിച്ചതാര്- ബെഞ്ചമിൻ റബ്ബിൻ 


34. ലോകാരോഗ്യസംഘടന വസൂരി നിർമാർജനയജ്ഞം ആരംഭിച്ച വർഷം- 1967 


35. മുണ്ടിവീക്കത്തിന് എതിരേയുള്ള വാക്സിൻ കണ്ടെത്തിയതാര്- മൗറിസ് ഹിൽമാൻ 


36. MMR വാക്സിൻ ഏതെല്ലാം രോഗത്തിനെതിരേ ഉപയോഗിക്കുന്നു- മീസിൽസ്, മംപ്സ്, റൂബല്ല 


37. അന്തർദേശീയ പോളിയോ നിർമാർജന യജ്ഞം ആരംഭിച്ചത് വർഷം- 1988 


38. പോളിയോ നിർമാർജനത്തിനായുള്ള ജനീവാ പ്രഖ്യാപനത്തിൽ ഒപ്പുവെച്ച രാജ്യങ്ങൾ ഏതെല്ലാം- അഫ്ഗാനിസ്താൻ, ഈജിപ്ത്, ഇന്ത്യ, നൈജർ, പാകിസ്താൻ, നൈജീരിയ 


39. പോളിയോ നിർമാർജനത്തിനായുള്ള ജനീവാ ഡിക്ലറേഷനിൽ ഇന്ത്യ ഒപ്പുവെച്ച വർഷം- 2004 


40. വസൂരി വൈറസുകൾ സൂക്ഷിച്ചിരിക്കുന്ന പരീക്ഷണശാലകൾ ഏതെല്ലാം- സെന്റേഴ്‌സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷൻ അമേരിക്ക, റഷ്യൻ റിസർച്ച് സെന്റർ 


41. ഏഷ്യയുടെ തെക്കുകിഴക്കൻ പ്രദേശങ്ങൾ പോളിയോ വിമുക്തമാണെന്ന് ലോകാരോഗ്യസംഘടന പ്രഖ്യാപിച്ച വർഷം- 2014 (2014 മാർച്ച്- 27) | 


42. ഗർഭിണികളിലെ ഏത് വൈറസ് ബാധയാണ് ഗർഭസ്ഥശിശുവിന്റെ   തലച്ചോർ ചുരുങ്ങാൻ കാരണമാകുന്നത്- സിക വൈറസ് 


43. ഓക്സ്ഫഡ്- ആസ്ട്ര  സെനെക്ക എന്നിവർ ചേർന്ന് വികസിപ്പിച്ച് ഇന്ത്യയിൽ ഉപയോഗിക്കുന്ന കോവിഡ് വാക്സിൻ- കോവിഷിൽഡ് 


44. റഷ്യ വികസിപ്പിച്ച കോവിഡ് വാക്ലിൻ- സ്പുട്നിക് V 


45. ഇന്ത്യയുടെ തദ്ദേശീയമായ കോവിഡ്- 19 വാക്സിൻ ഏത്- കോവാക്സിൻ 


46. കോവാക്സിൻ വികസിപ്പിച്ച കമ്പനി- ഭാരത് ബയോടെക് (ICMR & NIV എന്നിവയുടെ സഹായത്തോടെ) 


47. ഇന്ത്യയിൽ ആദ്യമായി കോവിഡ്-19 വാക്സിൻ സ്വീകരിച്ച വ്യക്തി- മനീഷ് കുമാർ 


48. DRDO വികസിപ്പിച്ച കൊറോണാ വൈറസിനെതിരേയുള്ള മരുന്ന്- 2- DG (2 ഡിയോക്സി ഒ ഗ്ലൂക്കോസ്) 


49. പൊതുജനങ്ങൾക്കായി കോവിഡ് വാക്സിനേഷൻ പദ്ധതി ആദ്യം തുടങ്ങിയ രാജ്യം- ബ്രിട്ടൻ 


50. കോവിഷീൽഡ് വാക്സിൻ ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്ന കമ്പനി- സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, പുനൈ

No comments:

Post a Comment