Monday, 12 July 2021

General Knowledge in Kerala History Part- 4

1. മാർത്താണ്ഡവർമയുടെ കാലത്ത് തിരുവിതാംകൂറും കായംകുളവും തമ്മിൽ നടന്ന യുദ്ധത്തിൽ കായംകുളം സൈന്യത്തെ നയിച്ച മന്ത്രി ആരായിരുന്നു- അച്യുത വാര്യർ 


2. രാജ്യത്തെ തെക്കേമുഖം, വടക്കേ മുഖം, പടിഞ്ഞാറേ മുഖം എന്നിങ്ങനെ മൂന്ന് റവന്യൂമേഖലകളായി തിരിച്ച തിരുവിതാംകൂർ ദളവ- അയ്യപ്പൻ മാർത്താണ്ഡപിള്ള 


3. കേണൽ മൺറോ എഴുതി തയ്യാറാക്കിയ ചട്ടവരിയോലകൾ എന്ന നിയമ സംഹിത പ്രസിദ്ധീകരിച്ച വർഷം- 1811 


4. ബ്രിട്ടീഷ് മാതൃകയിൽ തിരുവിതാംകൂറിൽ സെക്രട്ടേറിയറ്റ് സമ്പ്രദായം നടപ്പാക്കിയ തിരുവിതാംകൂർ ദിവാൻ- കേണൽ മൺറോ 


5. 1816- ൽ ലണ്ടൻ മിഷൻ സൊസൈറ്റിക്ക് നാഗർകോവിലിൽ പ്രവർത്തനം ആരംഭിക്കാൻ അനുമതി നൽകിയ തിരുവിതാംകൂർ ഭരണാധികാരി- ഗൗരി പാർവതി ബായി 


6. ചർച്ച് മിഷൻ സൊസൈറ്റിക്ക് (സി.എം.എസ്.) ആലപ്പുഴയിലും കോട്ടയത്തും പ്രവർത്തനം നടത്താൻ സഹായം നൽകിയ തിരുവിതാംകൂർ ഭരണാധികാരി- ഗൗരി പാർവതി ബായി 


7. പെറ്റി സിവിൽ കേസുകളും പോലീസ് കേസുകളും കേൾക്കാൻ മുൻസിഫ് കോടതികൾ സ്ഥാപിച്ച് നീതിന്യായഭരണം പരിഷ്കരിച്ച തിരുവിതാംകൂർ ഭരണാധികാരി- സ്വാതിതിരുനാൾ 


8. തിരുവനന്തപുരത്ത് 1834- ൽ ഇംഗ്ലീഷ് സ്കൂൾ ആരംഭിച്ച ഭരണാധികാരി- സ്വാതി തിരുനാൾ 

(1836- ൽ ഇത് രാജാസ് ഫ്രീ സ്കൂളായി മാറി ) 


9. തെക്കൻ തിരുവിതാംകൂറിലെ ചാന്നാർ സ്ത്രീകൾക്ക് മാറുമറയ്ക്കാനുള്ള സ്വാതന്ത്ര്യം അനുവദിച്ചുകൊണ്ട് ഉത്രം തിരുനാൾ മാർത്താണ്ഡ വർമ രാജകീയ വിളംബരം പുറപ്പെടുവിച്ച വർഷം- 1859 ജൂലായ് 26 


10. 1859- ൽ നവീന രീതിയിലുള്ള ആദ്യത്തെ കയർഫാക്ടറിയായ ഡാറാസ് മെയിൽ ആലപ്പുഴയിൽ പ്രവർത്തനം ആരംഭിക്കുമ്പോൾ തിരുവിതാംകൂർ ഭരണാധികാരി ആരായിരുന്നു- ഉത്രം തിരുനാൾ മാർത്താണ്ഡ വർമ 


11. ഡാറാസ് മെയിൽ കയർ ഫാക്ടറിയുടെ സ്ഥാപകൻ ആരായിരുന്നു- ജയിംസ് ഡാറാ 


12. 1867- ലെ ജന്മി-കുടിയാൻ വിളംബരം പുറപ്പെടുവിച്ച തിരുവിതാംകൂർ ഭരണാധികാരി- ആയില്യം തിരുനാൾ 


13. സർക്കാർ ജീവനക്കാർക്ക് രോഗ പ്രതിരോധത്തിനായി ഗോവസൂരി പ്രയോഗം ഏർപ്പെടുത്തിയ തിരുവിതാംകൂർ ഭരണാധികാരി- ആയില്യം തിരുനാൾ 


14. തിരുവിതാംകൂറിൽ എൻജിനീയറിങ് വകുപ്പ് സ്ഥാപിതമായത് ആരുടെ ഭരണകാലഘട്ടത്തിലാണ്- സ്വാതി തിരുനാൾ 


15. 1866- ൽ ബ്രിട്ടീഷ് രാജ്ഞി തിരുവിതാംകൂറിലെ പുരോഗമനോമ്മുഖമായ ഭരണത്തിന്റെ അംഗീകാരമായി ‘മഹാരാജ' എന്ന ബിരുദം സമ്മാനിച്ചത് ഏത് ഭരണാധികാരിക്കായിരുന്നു- ആയില്യം തിരുനാൾ 


16. മരച്ചീനി കൃഷി പ്രോത്സാഹിപ്പിച്ച തിരുവിതാംകൂർ ഭരണാധികാരി- വിശാഖം തിരുനാൾ 


17. ശ്രീമൂലം തിരുനാളിന്റെ ഭരണ കാലഘട്ടം- 1885-1924 


18. 1886- ൽ കണ്ടെഴുത്ത് വിളംബരം പ്രസിദ്ധപ്പെടുത്തിയ തിരുവിതാംകൂർ ഭരണാധികാരി- ശ്രീമൂലം തിരുനാൾ 


19. വഴിതെറ്റിയ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകാൻ ദുർഗുണപരിഹാര ശാല സ്ഥാപിച്ച തിരുവിതാംകൂർ ഭരണാധികാരി- ശ്രീമൂലം തിരുനാൾ 


20. തിരുവിതാംകൂർ ലെജിസ്ലേറ്റീവ് കൗൺസിൽ നിലവിൽ വന്നതെന്ന്- 1888 മാർച്ച് 30 


21. തിരുവിതാംകൂർ ലെജിസ്ലേറ്റീവ് കൗൺസിൽ നിലവിൽ വരുമ്പോൾ തിരുവിതാംകൂർ ഭരണാധികാരി- ശ്രീമൂലം തിരുനാൾ 


22. തിരുവിതാംകൂർ ലെജിസ്ലേറ്റീവ് കൗൺസിൽ നിലവിൽ വരുമ്പോൾ തിരുവിതാംകൂർ ദിവാൻ- ടി. രാമറാവു 


23. തിരുവിതാംകൂർ ലെജിസ്ലേറ്റീവ് കൗൺസിലിന്റെ ആദ്യ യോഗം നടന്നത് എന്നായിരുന്നു- 1888 ഓഗസ്റ്റ് 23 


24. തിരുവിതാംകൂറിലെ പ്രഥമ ലെജിസ്ലേറ്റീവ് കൗൺസിലിലെ ആകെ അംഗങ്ങൾ എത്രയായിരുന്നു- 8 ( ഔദ്യോഗികം- 6, അനൗദ്യോഗികം- 2) 


25. ശ്രീമൂലം പ്രജാസഭ നിലവിൽ വന്ന വർഷം- 1904 ഒക്ടോബർ 1 


26. ശ്രീമൂലം പ്രജാസഭയുടെ പ്രഥമയോഗം നടന്നത്- 1904 ഒക്ടോബർ 22 


27. ശ്രീമൂലം പ്രജാസഭയുടെ പ്രഥമ യോഗം നടന്നത് എവിടെയായിരുന്നു- വി.ജെ.ടി. ഹാൾ (തിരുവനന്തപുരം) 


28. തിരുവനന്തപുരത്തെ വിക്ടോറിയ ജൂബിലി ടൗൺഹാളിനെ (വി.ജെ.ടി. ഹാൾ) ഏത് നവോത്ഥാന നായകന്റെ പേരിലാണ് പുനർ നാമകരണം ചെയ്തത്- അയ്യങ്കാളി 


29. ശുചീന്ദ്രം സത്യാഗ്രഹം നടക്കുമ്പോൾ തിരുവിതാംകൂർ ഭരണാധികാരി- റാണി സേതുലക്ഷ്മീബായി 


30. വൈക്കം സത്യാഗ്രഹത്തെ അനുകൂലിച്ച് മന്നത്ത് പത്മനാഭന്റെയും എം.ഇ. നായിഡുവിന്റെയും നേതൃത്വത്തിൽ യഥാക്രമം വൈക്കത്തു നിന്നും നാഗർകോവിലിൽ നിന്നും പുറപ്പെട്ട് തിരുവനന്തപുരത്തെത്തിച്ചേർന്ന സവർണജാഥക്കാർ മെമ്മോറാണ്ടം സമർപ്പിച്ചത് ഏത് ഭരണാധികാരിക്കായിരുന്നു- റാണി സേതുലക്ഷ്മിബായി 


31. 1919-22 കാലത്ത് പൗരസമത്വവാദ പ്രക്ഷോഭം നടക്കുമ്പോൾ തിരുവിതാംകൂർ ഭരണാധികാരി- ശ്രീമൂലം തിരുനാൾ 


32. കഴ്സൺ പ്രഭു തിരുവിതാംകൂർ സന്ദർശിക്കുമ്പോൾ തിരുവിതാംകൂർ ഭരണാധികാരി- ശ്രീമൂലം തിരുനാൾ 


33. തിരുവനന്തപുരത്തെ വിമൺസ് കോളേജ് ഫസ്റ്റ് ഗ്രേഡ് കോളേജായി ഉയർത്തപ്പെട്ടത് ഏത് ഭരണാധികാരിയുടെ കാലത്താണ്- റാണി സേതുലക്ഷ്മിബായി 


34. കേരളത്തിലെ ആദ്യത്തെ വൈദ്യുതീകരിച്ച പട്ടണം എന്ന ബഹുമതി തിരുവനന്തപുരം സ്വന്തമാക്കി. അത് ഏത് ഭരണാധികാരിയുടെ കാലത്താണ്- റാണി സേതുലക്ഷ്മിബായി


35. ആരുടെ യഥാർഥ പേരാണ് കുട്ടി അഹമ്മദലി- കുഞ്ഞാലി മരയ്ക്കാർ I


36. കുഞ്ഞാലി മരയ്ക്കാർ IIാമൻറ യഥാർഥ പേര്- കുട്ടി പോക്കർ അലി


37. ആരുടെ യഥാർഥ പേരാണ് മുഹമ്മദ് അലി- കുഞ്ഞാലി മരയ്ക്കാർ IV

No comments:

Post a Comment