Wednesday 31 May 2023

Current Affairs- 31-05-2023

1. പ്രാദേശിക ഉത്പന്നങ്ങളുടെ ഉത്പാദനവും വിൽപ്പനയും പ്രോത്സാഹിപ്പിക്കുന്നതിനായി റെയിൽവേ മന്ത്രാലയം ആവിഷ്കരിച്ച പദ്ധതി- ഒരു സ്റ്റേഷൻ ഒരു ഉൽപ്പന്നം


2. പാർലമെന്റിന്റെ ചരിത്രത്തിന്റെ ഭാഗമായ പ്രസംഗങ്ങളും നടപടികളും ജനങ്ങളിൽ എത്തിക്കാൻ പാർലമെന്റ് ആരംഭിച്ച പുതിയ യു ട്യൂബ് ചാനൽ- പാർലമെന്റ് ഓഫ് ഇന്ത്യ ഓഡിയോ വിഷ്വൽ ആർക്കൈവ് 


3. സാമൂഹിക മാധ്യമമായ ട്വിറ്ററിന്റെ പുതിയ സി.ഇ.ഒ യായി നിയമിതയാകുന്നത്- ലിൻഡ യക്കാരിനോ

Tuesday 30 May 2023

Current Affairs- 30-05-2023

1. രാത്രി ലാൻഡിങ് പരീക്ഷണം വിജയകരമായി പൂർത്തീകരിച്ച ഇന്ത്യ തദ്ദേശീയമായി നിർമിച്ച വിമാന വാഹിനി കപ്പൽ- INS വിക്രാന്ത്

  • റഷ്യൻ നിർമ്മിത മിഗ് 29 കെ വിമാനമാണ് വിക്രാന്തിന്റെ റൺവേയിൽ പറന്നിറങ്ങിയത് 

2. മുണ്ടൂർ കൃഷ്ണൻകുട്ടി സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ 2023- ലെ മുണ്ടൂർ കൃഷ്ണൻകുട്ടി പുരസ്കാരം ലഭിച്ചത്- സാറാ ജോസഫ്


3. 2023 മെയ് മാസത്തിൽ സമ്പൂർണ്ണ ഇ - ഗവേണൻസ് സംസ്ഥാനമായി പ്രഖ്യാപിച്ചത്- കേരളം

Monday 29 May 2023

Current Affairs- 29-05-2023

1. 2023 മെയിൽ, അഴിമതി കേസിൽ അറസ്റ്റിലായ മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി- ഇമ്രാൻഖാൻ


2. അന്താരാഷ്ട്ര റിപ്പോർട്ടിങ് വിഭാഗത്തിൽ 2023- ലെ പുലിസ്റ്റർ പുരസ്കാരത്തിന് അർഹമായ സ്ഥാപനം- ന്യൂയോർക്ക് ടൈംസ്


3. 2023- ലെ പുലിസ്റ്റർ പുരസ്കാരത്തിൽ, പബ്ലിക് സർവ്വീസ് അവാർഡ്, ബേക്കിങ് ന്യൂസ് ഫോട്ടോഗ്രാഫി എന്നീ വിഭാഗങ്ങളിൽ പുരസ്കാരം നേടിയത്- അസോസിയേറ്റഡ് പ്രസ്സ്

Sunday 28 May 2023

Current Affairs- 28-05-2023

1. കെ.ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സിന്റെ ഡയറക്ടറായി നിയമിതനായത്- പി.ആർ ജിജോയ്


2. കർണാടകയിൽ സ്പീക്കർ പദവിയിലെത്തുന്ന ആദ്യ ന്യൂനപക്ഷ വിഭാഗക്കാരൻ- യു.ടി. ഖാദർ (മലയാളി) 


3. ഓസ്ട്രേലിയയിലെ ഹാരിസ് പാർക്കിന്റെ പുതിയ പേര്- ലിറ്റിൽ ഇന്ത്യ 

Saturday 27 May 2023

Current Affairs- 27-05-2023

1. കേരളത്തിലെ ആദ്യ ഇന്റർനെറ്റ് അധിഷ്ഠിത ഭരണ നിർവഹണ പഞ്ചായത്ത്- കാട്ടാക്കട


2. IPL- ൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടുന്ന താരം- വിരാട് കോഹ്ലി (7 സെഞ്ച്വറി)


3. സ്കൂൾ കെട്ടിടങ്ങളും വാട്ടർ ടാങ്കും പരിസരവുമടക്കം വൃത്തിയാക്കി ചെടികൾ വച്ചുപിടിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന പദ്ധതി- ഹരിത വിദ്യാലയം ശുചിത്വ വിദ്യാലയം 

Friday 26 May 2023

Current Affairs- 26-05-2023

1. ആഭ്യന്തരയുദ്ധം രൂക്ഷമായ സുഡാനിൽ നിന്ന് ഇന്ത്യക്കാരെ രക്ഷിച്ച് നാട്ടിലെത്തിച്ച കേന്ദ്രദൗത്യത്തിന്റെ പേര്- ഓപ്പറേഷൻ കാവേരി

  • നാവികസേനയുടെ കപ്പലുകളും വ്യോമ സേനാ വിമാനങ്ങളുമാണ് ദൗത്യത്തിന്റെ ഭാഗമായത്.

2. കേരളത്തിൽ സർവീസ് തുടങ്ങിയ വന്ദേ ഭാരത് എക്സ്പ്രസിന്റെ ലോഗോയിൽ കാണുന്ന മൃഗം- കുതിച്ചുചാടുന്ന ചീറ്റപ്പുലി


3. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിമാസ റേഡിയോ പ്രക്ഷേപണ പരിപാടിയായ 'മൻ കി ബാത്ത്' (ഹൃദയത്തിൽനിന്ന് സംസാരിക്കുന്നത്) എത്രാമത്തെ പതിപ്പിലേക്കാണ് അടുത്തിടെ എത്തിയത്- 100

  • 2014 ഒക്ടോബർ മൂന്നിനാണ് പ്രഭാഷണ പരിപാടി തുടങ്ങിയത്.

Thursday 25 May 2023

Current Affairs- 25-05-2023

1. ന്യൂയോർക്ക് പോലീസ് ക്യാപ്റ്റൻ പദവിയിൽ എത്തുന്ന ആദ്യ ഇന്ത്യൻ വംശജ- പ്രതിമ ഭല്ലാർ


2. അതിഥി തൊഴിലാളികളെ മലയാള ഭാഷയിൽ സമ്പൂർണ സാക്ഷരരാക്കാൻ വേണ്ടി മലയാള മിഷൻ നടപ്പിലാക്കുന്ന പദ്ധതി- അനന്യ മലയാളം


3. യു.എൻ ജനറൽ അസംബ്ലി സുസ്ഥിര ഗതാഗത ദിനമായി ആചരിക്കാൻ തീരുമാനിച്ച ദിവസം- നവംബർ 26

Wednesday 24 May 2023

Current Affairs- 24-05-2023

1. കേരളത്തിലെ ആദ്യ സമ്പൂർണ്ണ ഇൻഷുറൻസ് വാർഡ്- കലങ്ങും മുകൾ


2. അതിഥി തൊഴിലാളികളെ മലയാള ഭാഷയിൽ സമ്പൂർണ്ണ സാക്ഷരരാക്കുന്നതിന് കേരള സർക്കാർ ആരംഭിച്ച പദ്ധതി- അനന്യ മലയാളം


3. പാർലമെന്റിന്റെ ചരിത്രത്തിന്റെ ഭാഗമായ പ്രസംഗങ്ങളും നടപടികളും ജനങ്ങളിലെത്തിക്കാൻ ആരംഭിച്ച യുട്യൂബ് ചാനൽ- Parliament of India Audio Visual Archives

Tuesday 23 May 2023

Current Affairs- 23-05-2023

1. 2023- ൽ ബെർലിനിൽ നടക്കുന്ന സ്പെഷ്യൽ ഒളിംപിക്സിൽ ഇന്ത്യൻ ടീമിന്റെ അംബാസഡർ ആയി ചുമതലയേറ്റത്- ആയുഷ്മാൻ ഖുറാന


2. 2023- ൽ ഇംഗ്ലണ്ടിലെ ഫുട്ബോൾ റൈറ്റേഴ്സ് അസോസിയേഷന്റെ ഫുട്ബോളർ ഓഫ് ദി ഇയർ പുരസ്കാരം നേടിയവർ-

  • പുരുഷ വിഭാഗം- എർലിങ് ഹാളണ്ട്
  • വനിത വിഭാഗം- സാം കെർ


3. താക്കോൽ എന്ന നോവലിന്റെ രചയിതാവ്- ആനന്ദ് (പി.സച്ചിദാനന്ദൻ)

Monday 22 May 2023

Current Affairs- 22-05-2023

1. ഇന്ത്യൻ മഹാസമുദ്രം വഴി നടത്തുന്ന ലഹരി കടത്ത് തടയുന്നതിനായി എൻ.സി.ബി.യും നേവിയും കോസ്റ്റ് ഗാർഡും സംയുക്തമായി നടപ്പാക്കുന്ന പദ്ധതി- ഓപ്പറേഷൻ സമുദ്രഗുപ്ത


2. അടുത്തിടെ 70 വർഷം തികച്ച രാജ്യത്തെ ഏറ്റവും പഴക്കമേറിയ നാവിക എയർ സ്റ്റേഷൻ- ഐ.എൻ.എസ്. ഗരുഡ

  • ഐ.എൻ.എസ്. ഗരുഡ കമ്മീഷൻ ചെയ്തത്- 1953 മെയ് 11- ന് 


3. സുദിർമാൻ കപ്പ് ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു- ബാഡ്മിന്റൺ (മിക്സഡ് ടീം ചാമ്പ്യൻഷിപ്പ്)

Sunday 21 May 2023

Current Affairs- 21-05-2023

1. ഐക്യരാഷ്ട്ര ജനസംഖ്യാനിധി (യു.എൻ. എഫ്.പി.എ.)- യുടെ റിപ്പോർട്ട് പ്രകാരം ഇന്ത്യയുടെ ജനസംഖ്യ എത്രയാണ്- 142.86 കോടി 

  • ചൈനയുടെ 142.57 കോടിയെയാണ് ഇന്ത്യ മറികടന്നത്.
  • ഇന്ത്യൻ ജനസംഖ്യയുടെ മൂന്നിൽ രണ്ട് ഭാഗവും (68%) 15- നും 64- നും ഇടയിൽ പ്രായമുള്ളവരാണ്.
  • 2050- ഓടെ ഇന്ത്യൻ ജനസംഖ്യ 166.8 കോടിയാവും. ചൈനയുടേത് 131.7 കോടിയായി കുറയും.
  • ഇന്ത്യയിൽ പുരുഷന്റെ ശരാശരി ആയുർ ദൈർഘ്യം 71- ഉം സ്ത്രിയുടെത് 74- ഉം ആണ്. 
  • 2011- നു ശേഷം ഇന്ത്യയിൽ സെൻസസ് നടന്നിട്ടില്ലെങ്കിലും 2023 ഏപ്രിൽ 19- ന് പുറത്തിറക്കിയ യു.എൻ.പോപ്പുലേഷൻ ഫണ്ടിന്റെ വാർഷിക ജനസംഖ്യാ റിപ്പോർട്ട് പ്രകാരമാണ് ഈ കണക്ക്.

Saturday 20 May 2023

Current Affairs- 20-05-2023

1. ഐ.ടി. നിയമം 2000- ന് ബദലായി കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന പുതിയ നിയമം- ഡിജിറ്റൽ ഇന്ത്യ നിയമം- 2023


2. പ്രഥമ ഗ്ലോബൽ ചെസ് ലീഗ് വേദി- ദുബായ്


3. കേരളത്തിലെ ആദ്യത്തെ സിനി ടൂറിസം പദ്ധതിക്കായി തെരഞ്ഞെടുത്ത സ്ഥലം- വെള്ളായണി

Friday 19 May 2023

Current Affairs- 19-05-2023

1. താനൂർ ബോട്ട് അപകടം അന്വേഷിക്കാനുളള ജുഡീഷ്യൽ കമ്മീഷൻ അധ്യക്ഷൻ- ജസ്റ്റിസ് വി.കെ.മോഹനൻ


2. International Nurses Day (മെയ് 12) Theme- Our Nurses Our Future


3. IPL ചരിത്രത്തിലെ ഏറ്റവും വേഗമേറിയ ഹാഫ് സെഞ്ച്വറി നേടി റെക്കോർഡ് സ്വന്തമാക്കിയ താരം- യശസ്വി ജയ് സ്വാൾ (13 പന്തിൽ)

Thursday 18 May 2023

Current Affairs- 18-05-2023

1. അരുണാചൽപ്രദേശിലെ ടാഗിൻ ഭാഷയിലെ ആദ്യ സിനിമ- ലൗ ഇൻ നയന്റിസ്


2. ഡീസൽ എൻജിനുകളിലെ പുക നിയന്ത്രണവുമായി ബന്ധപ്പെട്ട് പരീക്ഷണ ഗവേഷണ പ്രബന്ധത്തിന് സൊസൈറ്റി ഓഫ് ഓട്ടോമോട്ടീവ് എൻജിനിയേഴ്സിന്റെ ജോൺ ജോൺസൺ അവാർഡിന് അർഹനായത്- ഡോ.ആനന്ദ് ആലമ്പത്ത്


3. കേരളത്തിലെ ആദ്യത്തെ സിനി ടൂറിസം പദ്ധതിക്കായി തെരഞ്ഞെടുത്ത സ്ഥലം- വെള്ളായണി

Wednesday 17 May 2023

Current Affairs- 17-05-2023

1. 2023- ലെ ഒ.എൻ.വി. സാഹിത്യപുരസ്കാര ജേതാവ്- സി.രാധാകൃഷ്ണൻ


2. 2023- ൽ കോപ്പ ഡെൽ റേ കിരീടം നേടിയത്- റയൽ മാഡ്രിഡ്


3. IPL- ൽ 7000 റൺസ് പൂർത്തിയാക്കുന്ന ആദ്യ താരം- വിരാട് കോഹ് ലി 

Tuesday 16 May 2023

Current Affairs- 16-05-2023

1. 2023- ലെ ദേശീയ പഞ്ചായത്ത് പുരസ്ക്കാരങ്ങളിൽ എത്രയെണ്ണമാണ് കേരളത്തിന് ലഭിച്ചത്- നാല് 

  • മികച്ച ശിശുസൗഹൃദ ഗ്രാമപ്പഞ്ചായത്ത്- ചെറുതന (ആലപ്പുഴ ജില്ല)
  • മികച്ച സ്വയം പര്യാപ്തമായ അടിസ്ഥാന സൗകര്യ മികവ്- വീയപുരം (ആലപ്പുഴ)
  • ജലപര്യാപ്ത പ്രവർത്തനമികവ് (രണ്ടാം സ്ഥാനം)- പെരുമ്പടപ്പ് (മലപ്പുറം),
  • സദ്ഭരണമികവ് (മൂന്നാം സ്ഥാനം)- അളഗപ്പനഗർ (തൃശ്ശൂർ).

2. ഏത് മലയാളകവിയുടെ 150-ാം ജന്മവാർഷികദിനമായിരുന്നു 2023 ഏപ്രിൽ 12- ന്- മഹാകവി കുമാരനാശാൻ

Monday 15 May 2023

Current Affairs- 15-05-2023

1. 2023- ൽ ഇന്ത്യയിൽ നടക്കുന്ന ജി-20 ഉച്ച കോടിക്ക് മുന്നോടിയായുള്ള രണ്ടാമത് നയരൂപവത്കരണ ചർച്ചകൾ കേരളത്തിൽ എവിടെയാണ് നടന്നത്- കുമരകം (കോട്ടയം)

  • ജി20 രാജ്യങ്ങളെ പ്രതിനിധാനം ചെയ്യുന്ന ഷെർപ്പമാരുടെ സമ്മേളനമാണ് മാർച്ച് 30 മുതൽ ഏപ്രിൽ രണ്ടുവരെ കുമരകത്ത് നടന്നത്.
  • ഇന്ത്യയുടെ ഷെർപ്പ് അമിതാഭ് കാന്ത് അധ്യക്ഷത വഹിച്ചു.
  • പ്രധാനമന്ത്രി നരേന്ദ്ര മോദി ജി20 അധ്യക്ഷ പദവി ഏറ്റെടുത്തതിനുശേഷമുള്ള ആദ്യ ഉച്ചകോടി 2023 സെപ്റ്റംബറിൽ ന്യൂഡൽഹിയിലാണ് നടക്കുക.
  • 'വസുധൈവ കുടുംബകം - ഒരു ഭൂമി ഒരു കുടുംബം, ഒരു ഭാവി' എന്നതാണ് ഉച്ചകോടിയുടെ ആപ്തവാക്യം.
  • ഇന്ത്യയുൾപ്പെടെ 19 രാജ്യങ്ങളും യൂറോപ്യൻ യൂണിയനും അടങ്ങുന്നതാണ് ജി 20 കൂട്ടായ്മ.

Sunday 14 May 2023

Current Affairs- 14-05-2023

1. 2018- ലെ പ്രളയവും ഉരുൾപൊട്ടലും മാതൃകാപരമായി കൈകാര്യം ചെയ്തതിന് നീതി ആയോഗിന്റെ അംഗീകാരം നേടിയ ജില്ല- വയനാട്


2. പ്രതിരോധ സേനകളുടെ ഭാഗമായ ആംഡ് ഫോഴ്സസ് ഹോസ്പിറ്റൽ സർവീസ് ഡയറക്ടർ ജനറലായി ചുമതലയേറ്റ മലയാളി- ലഫ്. ജനറൽ അജിത് നീലകണ്ഠൻ


3. ഗ്ലോബൽ മീഡിയ വാച്ച്ഡോഗ് റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് (ആർ.എസ്.എഫ്.) പുറത്തിറക്കിയ ലോക മാധ്യമ സ്വാതന്ത്ര്യ സൂചിക 2023- ൽ ഇന്ത്യയുടെ സ്ഥാനം- 161 (ഒന്നാം സ്ഥാനം- നോർവേ)

Saturday 13 May 2023

Current Affairs- 13-05-2023

1. 2023 മെയിൽ അന്തരിച്ച ഗാന്ധിജിയുടെ ചെറുമകൻ- അരുൺ ഗാന്ധി


2. 2023- ൽ നമോ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ആന്റ് റിസർച്ച് സെന്റർ ഉദ്ഘാടനം ചെയ്തത് എവിടെ- സിൽവാസ

  • ദാദ്ര-നാഗർ ഹവേലി ആന്റ് ദാമൻ ദിയുവിന്റെ തലസ്ഥാനമാണ് സിൽവാസ

3. 2023- ൽ 25-ാം വാർഷികം ആഘോഷിക്കുന്ന ഇന്ത്യൻ റെയിൽവേ സർവ്വീസ്- കൊങ്കൺ റെയിൽവേ

Friday 12 May 2023

Current Affairs- 12-05-2023

1. 2023- ൽ ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് മെൽബണിലേക്ക് ക്ഷണം ലഭിച്ച മലയാള സിനിമ- കാക്കിപ്പട


2. കുട്ടികൾക്ക് കൃഷി അറിവുകൾ പകരുവാനും ഭക്ഷണം പോഷകസമൃദ്ധമാക്കാനും ലക്ഷ്യമിട്ട് "അങ്കണവാടിയിൽ ഒരു പോഷകവാടി' എന്ന പേരിൽ പദ്ധതി ആരംഭിക്കുന്ന ജില്ല- കാസർഗോഡ്


3. തീരപ്രദേശത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും സർക്കാരിന്റെ വികസന ക്ഷേമ പ്രവർത്തനങ്ങൾ ജനങ്ങളിൽ എത്തിക്കുന്നതിനുമായി സംസ്ഥാനത്തെ തീരദേശ നിയോജക മണ്ഡലങ്ങളിൽ സംഘടിപ്പിക്കുന്ന സംവാദ പരിപാടി- തീരസദസ്

Thursday 11 May 2023

Current Affairs- 11-05-2023

1. “അജേയ വാരിയർ 2023 (AJEYA WARRIOR - 2023)" ഏതൊക്കെ രാജ്യങ്ങൾ തമ്മിലുള്ള സംയുക്ത സൈനിക അഭ്യാസമാണ്- India-UK


2. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ദിനപത്രം എന്ന് അവകാശപ്പെടുന്ന വീനർ സെങ് അച്ചടിച്ചിരുന്ന രാജ്യം- ഓസ്ട്രിയ


3. ലോകത്തിലെ ആദ്യത്തെ നാനോ ഡി എ പി ദ്രാവകവളം നിർമ്മിച്ച സ്ഥാപനം- ഇഫ്‌കോ 

Wednesday 10 May 2023

Current Affairs- 10-05-2023

1. മൻ കി ബാത്ത് നൂറാം പതിപ്പിനോട് അനുബന്ധിച്ച് പുറത്തിറക്കുന്ന നാണയം- 100 രൂപ നാണയം

  • മൻ കീ ബാത്ത് പരിപാടി ആരംഭിച്ചത്- 2014 ഒക്ടോബർ 3 

2. ധിരതയ്ക്കുള്ള പുരസ്കാരം നേടുന്ന ആദ്യ IAF വനിത ഓഫീസർ- ദീപിക മിശ്ര


3. ലണ്ടൻ ആസ്ഥാനമായുള്ള കൺസൾട്ടൻസി ഹെൻലി ആൻഡ് പാർട്ണേഴ്സിന്റെ സമീപകാല റിപ്പോർട്ട് അനുസരിച്ച് ലോകത്തിലെ ഏറ്റവും സമ്പന്നമായ നഗരമായി 2023- ൽ തിരഞ്ഞെടുക്കപ്പെട്ടത്-  ന്യൂയോർക്ക് സിറ്റി

  • രണ്ടാം സ്ഥാനം- ടോക്കിയോ 
  • മൂന്നാം സ്ഥാനം- ബേ ഏരിയ

Tuesday 9 May 2023

Current Affairs- 09-05-2023

1. 2023- ൽ സൈക്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്- പങ്കജ് സിംഗ്

2023- ൽ പ്രവർത്തനം ആരംഭിക്കുന്ന ഫ്‌ളൈ 91 എയർലൈൻസിന്റെ ആസ്ഥാനം- ഗോവ


2. 2023- ലെ International Girls in ICT day- യുടെ പ്രമേയം- Digital Skills for Life


3. Smoke and Ashes എന്ന പുസ്തകത്തിന്റെ രചയിതാവ് അമിതാവ്- അമിതാവ് ഘോഷ്

Monday 8 May 2023

Current Affairs- 08-05-2023

1. ഇന്ത്യയുടെ ഡെപ്യൂട്ടി സി.എ.ജി. (ഡെപ്യൂട്ടി കംാളർ ആന്റ് ഓഡിറ്റർ ജനറൽ) ആയി നിയമിതയായത്- റബേക്ക മത്തായി (പത്തനംതിട്ട സ്വദേശി)


2. അടുത്തിടെ ജാതിവിവേചന വിരുദ്ധ ബിൽ പാസ്സാക്കിയ യു.എസ്. സംസ്ഥാനം- കാലിഫോർണിയ


3. സംസ്ഥാന വ്യവസായ വകുപ്പിന്റെ ഇലക്ട്രോണിക്സ് വികസന പദ്ധതികളുടെ ഉപദേശകനായി നിയമിതനായത്- ഡോ.അജയ്കുമാർ

Sunday 7 May 2023

Current Affairs- 07-05-2023

1. വിസ്ഡൻ ക്രിക്കറ്റ് മാസികയുടെ, 2022-ലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ട ഏക വനിത- ഹർമൻപ്രീത് കൗർ


2. വിസ്ഡം മാസികയുടെ മികച്ച ട്വന്റി-ട്വന്റി താരമായി തിരഞ്ഞെടുക്കപ്പെട്ടത്- സൂര്യകുമാർ യാദവ്


3. 2023- ലെ അണ്ടർ 20 ഫുട്ബോൾ ലോകകപ്പിന് വേദിയാകുന്ന രാജ്യം- അർജന്റീന

Saturday 6 May 2023

Current Affairs- 06-05-2023

1. പൂർണ്ണമായും ഹരിതോർജത്തിലേക്ക് മാറുക എന്ന ലക്ഷ്യത്തോടെ, 2023 ഏപ്രിലിൽ രാജ്യത്തെ അവസാന ആണവനിലയവും അടച്ചുപൂട്ടിയ രാജ്യം- ജർമ്മനി

  • നെക്കാർവെസ്തിം, എംസ്ലൻഡ്, ഐസർ എന്നീ ആണവ നിലയങ്ങളാണ് അടച്ചു പൂട്ടിയത്

2. "ഡാസിലാബ്രിസ് ലെലെജി' എന്ന പുതിയ ഇനം കടന്നലിനെ കണ്ടെത്തിയ സംസ്ഥാനം- മധ്യപ്രദേശ്


3. 2023 ഏപ്രിലിൽ വിക്ഷേപിക്കാനൊരുങ്ങുന്ന ദേവാസാറ്റ്-2 (DEWA-SAT-2) ഏത് രാജ്യത്തിന്റെ നാനോ ഉപഗ്രഹമാണ്- യു.എ.ഇ

  • DEWA : Dubai Electricity & Water Authority

Friday 5 May 2023

Current Affairs- 05-05-2023

1. 2023- ൽ കേരള ഹൈക്കോടതിയുടെ ആക്ടിംഗ് ചീഫ് ജസ്റ്റിസായി ചുമതലയേൽക്കുന്നത്- എസ്. വി. ഭട്ടി


2. ധീരതയ്ക്കുള്ള പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യൻ വ്യോമസേന ഉദ്യോഗസ്ഥ- ദീപിക മിശ്ര 


3. ആദ്യത്തെ National water bodies സെൻസസ് പ്രകാരം ഏറ്റവും കൂടുതൽ കുളങ്ങളും ജലസംഭരണികളും ഉളളത്- പശ്ചിമബംഗാൾ

Thursday 4 May 2023

Current Affairs- 04-05-2023

1. റബ്ബർ ബോർഡിന്റെ എത്രാമത് വാർഷികമാണ് 2023- ൽ ആഘോഷിക്കുന്നത്- 75th 

  • റബ്ബർ ബോർഡ് രൂപീകരണത്തിന് കാരണമായ റബ്ബർ ആക്ട് നിലവിൽ വന്ന വർഷം- 1947 ഏപ്രിൽ 18

2. ജലനിധി ശുദ്ധജല പദ്ധതിയിലെ, ക്രമക്കേടുകൾ കണ്ടെത്തുന്നതിനായി വിജിലൻസിന്റെ നേതൃത്വത്തിൽ നടത്തിയ സംസ്ഥാനവ്യാപക പരിശോധന- ഓപ്പറേഷൻ ഡെ


3. സംസ്ഥാനത്ത് മിൽ ഉൽപ്പന്നങ്ങൾ ഏകീകൃത ബ്രാൻഡിൽ പുറത്തിറക്കുന്നതിനായുള്ള പദ്ധതി- റീപോസിഷനിങ് മിൽമ- 2023

Wednesday 3 May 2023

Current Affairs- 03-05-2023

1. അന്താരാഷ്ട്ര ഇന്റർനെറ്റ് സേവനദാതാക്കളായ 'വൺവെബ്ബി'ന്റെ (One Web) എത്ര ഉപഗ്രഹങ്ങളാണ് അടുത്തിടെ ഇന്ത്യയുടെ ലോഞ്ച് വെഹിക്കിൾ മാർക്ക് ത്രീ (എൽ. വി.എം. 3) റോക്കറ്റ് വിജയകരമായി ഭ്രമണ പഥത്തിലെത്തിച്ചത്- 36

  • 2022 ഒക്ടോബറിലെ ആദ്യവിക്ഷേപണത്തിൽ വൺവെബ്ബിന്റെ 36 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിച്ചിരുന്നു. 
  • സ്ഥിരഭ്രമണപഥത്തിൽ ഉപഗ്രഹങ്ങളുടെ ശൃംഖല വിന്യസിച്ച് സർക്കാർ വകുപ്പുകൾക്കും സ്വകാര്യ സംരംഭങ്ങൾക്കും ഇന്റർനെറ്റ് സേവനം ലഭ്യമാക്കാനുള്ള പദ്ധതിയാണ് ലണ്ടൻ ആസ്ഥാനമായുള്ള വൺവെബ്ബിന്റെത്  

Tuesday 2 May 2023

Current Affairs- 02-05-2023

1. 1924 മാർച്ച് 30-ന് ആരംഭിച്ച വൈക്കം സത്യാഗ്രഹം അവസാനിച്ചത് എന്നാണ്- 1925 നവംബർ 23- ന്

  • 603 ദിവസമാണ് സത്യാഗ്രഹം നീണ്ടുനിന്നത് 
  • സത്യാഗ്രഹത്തിന് ആശിർവാദം നൽകാ നായി മഹാത്മാഗാന്ധി, ശ്രീനാരായണ ഗുരു, പെരിയോർ ഇ.വി. രാമസ്വാമി നായർ തുടങ്ങിയവർ എത്തിയിരുന്നു.
  • ടി.കെ. മാധവൻ, കെ. കേളപ്പൻ, കെ.പി. കേശവമേനോൻ, മന്നത്ത് പത്മനാഭൻ തുടങ്ങിയവർ നേതൃത്വം നൽകി.

2. ഇന്തോ പസഫിക് മേഖലയിലെ ആധിപത്യത്തിനായുള്ള ചൈനയുടെ ശ്രമം തടയുക എന്ന ഉദ്ദേശ്യത്തോടെ രൂപം കൊണ്ട ആണവമുങ്ങിക്കപ്പൽ കരാറിന്റെ പേര്- Go (Aukus Pact)

Monday 1 May 2023

Current Affairs- 01-05-2023

1. ഇന്ത്യയിലെ ആദ്യ 3D പ്രിന്റഡ് പോസ്റ്റ് ഓഫീസ് നിലവിൽ വരുന്നതെവിടെ- ബംഗളൂരു 


2. വടക്കുകിഴക്കൻ ഇന്ത്യയിലെ ആദ്യത്തെ എയിംസ് ഏത് നഗരത്തിലാണ് ഉദ്ഘാടനം  ചെയ്തത്- ഗുവാഹത്തി


3. ഏണസ്റ്റ് & യങ് കമ്മീഷനെ തങ്ങളുടെ 50 പൊതുമേഖല സ്ഥാപനങ്ങളുടെ പ്രവർത്തന വിശകലനത്തിനായി നിയമിച്ച ഇന്ത്യൻ സംസ്ഥാനം- തമിഴ്നാട്