Sunday 31 March 2024

Current Affairs- 31-03-2024

1. കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ നൽകുന്ന 2022- ലെ ഐ വി ദാസ് പുരസ്കാരത്തിന് അർഹനായത്- എം മുകുന്ദൻ


2. T20 ക്രിക്കറ്റിൽ 12000 റൺസ് പൂർത്തിയാക്കിയ ആദ്യ ഇന്ത്യൻ താരം- വിരാട് കോലി


3. പോയിന്റ് നെമോയിലെത്തുന്ന ആദ്യ സഞ്ചാരി- ക്രിസ് ബ്രൗൺ

Saturday 30 March 2024

Current Affairs- 30-03-2024

1. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ 90-മത് വാർഷികത്തോടനുബന്ധിച്ച് എത്ര രൂപയുടെ നാണയമാണ് പുറത്തിറക്കുന്നത്- 90


2. റഷ്യയിലെ പുതിയ ഇന്ത്യൻ അംബാസഡറായി നിയമിതനായ വ്യക്തി- വിനയ് കുമാർ


3. 2024 മാർച്ചിൽ രാജിവെച്ച തെലുങ്കാന ഗവർണർ- തമിഴിസൈ സൗന്ദര രാജൻ

Friday 29 March 2024

Current Affairs- 29-03-2024

1. 2024- ൽ നടക്കുന്ന പാരിസ് ഒളിംപിക്സിന്റെ ഉദ്ഘാടന പരേഡിൽ പങ്കെടുക്കുന്നതിൽ നിന്ന് രാജ്യാന്തര ഒളിംപിക് കമ്മിറ്റി 2024 മാർച്ചിൽ വിലക്കിയ രാജ്യങ്ങൾ- റഷ്യ, ബെലാറസ്


2. ഏഷ്യയിലെ ഏറ്റവും വലിയ ടുലിപ്പ് തോട്ടം- INDIRA GANDHI MEMORIAL TULIP GARDEN (ശ്രീനഗർ, JK) 


3. 2024 മാർച്ചിൽ കേരളത്തിലെ ആഴക്കടലിൽ കണ്ടെത്തിയ പുതിയ ജീവിഗണത്തിന്റെ പേര്- ബ്രുസ്ത്തോവ ഇസ്രോ 

Thursday 28 March 2024

Current Affairs- 28-03-2024

1. 2024 -ൽ IQAir പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ഏറ്റവും മലിനമായ രാജ്യം- ബംഗ്ലാദേശ്


2. WMO റിപ്പോർട്ട് പ്രകാരം ഏറ്റവും ചൂടേറിയ വർഷം- 2023


3. അടുത്തിടെ രാജിവച്ച കേന്ദ്ര ഭക്ഷ്യ സംസ്കരണ വകുപ്പ് മന്ത്രി- പശുപതി കുമാർ പരസ്

Wednesday 27 March 2024

Current Affairs- 27-03-2024

1. അനധികൃത പശുക്കടത്ത് തടയാൻ ജമ്മുകശ്മീർ പോലീസ് ആരംഭിച്ച പരിശോധന- ഓപ്പറേഷൻ കാമധേനു

2. പുതിയ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണർമാർ- ഗ്യാനേഷ് കുമാർ, സുഖ്ബീർ സിംഗ് സന്ധു 


3. പാലസ്തീന്റെ പുതിയ പ്രധാനമന്ത്രി- മുഹമ്മദ് മുസ്തഫ

Tuesday 26 March 2024

Current Affairs- 26-03-2024

1. 2024 മാർച്ചിൽ പാകിസ്താൻ പ്രസിഡന്റായി ചുമതലയേറ്റത്- ആസിഫ് അലി സർദാരി

  • പാകിസ്താനിലെ 14-ാമത് പ്രസിഡന്റ്


2. അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റിൽ 700 വിക്കറ്റ് നേട്ടം കൈ വരിക്കുന്ന ആദ്യ പേസ് ബൗളർ- ജയിംസ് ആൻഡേഴ്സൻ (ഇംഗ്ലണ്ട്)


3. 2024 മാർച്ചിൽ ദേശീയ പട്ടികജാതി കമ്മീഷൻ അധ്യക്ഷനായി നിയമിതനായത്- കിഷോർ മക്വാന

  • 'Modi: A Common Man's PM' എന്ന പുസ്തകത്തിന്റെ രചയിതാവ്

Monday 25 March 2024

Current Affairs- 25-03-2024

1. 7-ാമത് കാക്കനാടൻ പുരസ്കാര ജേതാവ്- വി.ജി.തമ്പി

  • ഇദം പാരമിതം എന്ന നോവലാണ് പുരസ്കാരത്തി നർഹമായത്.
  • പുരസ്കാരത്തുക- 25,555 രൂപ
  • കാക്കനാടൻ സാഹിത്യപഠന ഗവേഷണ കേന്ദ്രവും പേപ്പർ പബ്ലിക്കയും ചേർന്നാണ് നൽകുന്നത്


2. തിരുവനന്തപുരം ബാർട്ടൺഹിൽ ഗവ. എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥികൾ വികസിപ്പിക്കുന്ന ഉപഗ്രഹം- ബാർട്ടോസാറ്റ്


3. അതിഥി തൊഴിലാളികളെ മലയാള ഭാഷയും സംസ്കാരവും പഠിപ്പിക്കുന്നതിനായി കേരള സർക്കാർ സംസ്ഥാന സാക്ഷരതാ മിഷൻ വഴി നടപ്പിലാക്കുന്ന പദ്ധതി- ചങ്ങാതി

Sunday 24 March 2024

Current Affairs- 24-03-2024

1. ഇന്ത്യയിലെ ആദ്യത്തെ മറൈൻ എലൈറ്റ് ഫോഴ്സ് ആരംഭിച്ച സംസ്ഥാനം- തമിഴ്നാട്


2. നയാബ് സിങ് സെയ്നി മുഖ്യമന്ത്രിയായി അധികാരമേറ്റ സംസ്ഥാനം- ഹരിയാന


3. പൗരത്വ ഭേദഗതി ബിൽ 2019 പ്രകാരം ഏതൊക്കെ രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരെയാണ് പരിഗണിക്കുന്നത്- പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ

Saturday 23 March 2024

Current Affairs- 23-03-2024

1. ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിൻ- മുംബൈ-അഹമ്മദാബാദ് റൂട്ട് 


2. 2024 മാർച്ചിൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ച മിസൈൽ- അഗ്നി- 5


3. 2024 മാർച്ച് പ്രകാരം ഐസിസി ക്രിക്കറ്റിന്റെ 3 ഫോർമാറ്റിലും ഒന്നാമതുള്ള രാജ്യം- ഇന്ത്യ 

Friday 22 March 2024

Current Affairs- 22-03-2024

1. അമിതഭാരം കയറിവരുന്ന വാഹനങ്ങളെ പിടികൂടാൻ വണ്ടി വിജിലൻസ് ഡിപ്പാർട്ട്മെന്റ് സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധന- ഓപ്പറേഷൻ ഓവർലോഡ്


2. വനിതകൾക്ക് കൂടുതൽ വരുമാനം ലക്ഷ്യമിട്ടും നഗരകേന്ദ്രീകൃതമായി വിവിധ സേവനങ്ങൾ നൽകാനുമായി കുടുംബ്രീ ആവിഷ്കരിച്ച പദ്ധതി- ക്വിക്ക് സെർവ്


3. 2024 മാർച്ചിൽ ക്രിക്കറ്റിൽ നിന്നും വിരമിച്ച ഷഹബാസ് നദീം ഏത് രാജ്യത്തിന്റെ താരമാണ്- ഇന്ത്യ

Thursday 21 March 2024

Current Affairs- 21-03-2024

1. 2024 മാർച്ച് 8- ന് രാഷ്ട്രപതി രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്ത പ്രശസ്ത എഴുത്തുകാരി- സുധാ മൂർത്തി


2. 2024 മാർച്ചിൽ നടക്കുന്ന ഇന്ത്യ യു.എസ് സംയുക്ത സൈനിക അഭ്യാസം- സി ഡിഫന്റേഴ്സ്


3. അഞ്ചാം പനി, റുബെല്ല രോഗങ്ങൾ തടയുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് മീസിൽസ് ആൻഡ് റുബെല്ല പാർട്ണർഷിപ്പ് ചാമ്പ്യൻ അവാർഡ് ലഭിച്ചത്- ഇന്ത്യ

Wednesday 20 March 2024

Current Affairs- 20-03-2024

1. NATO- യിൽ അംഗമായ 32-ാമത്തെ രാജ്യം- സ്വീഡൻ


2. ‘Until August' എന്ന പുസ്തകത്തിന്റെ രചയിതാവ്- Gabriel Garcia Marquez


3. 2024 മാർച്ചിൽ ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പോസ്റ്റൽ വോട്ട് ചെയ്യുന്നതിനുള്ള പ്രായം എത്രയായാണ് ഉയർത്തിയത്- 85 വയസ്സ് ( മുൻപ് 80 വയസ്സ് ആയിരുന്നു)

Tuesday 19 March 2024

Current Affairs- 19-03-2024

1. ലോക്പാലിന്റെ പുതിയ ചെയർപേഴ്സനായി നിയമിതനായത്- എ.എം. ഖാൻവിൽക്കർ


2. റഷ്യൻ സായുധസേനയെ അപകീർത്തിപ്പെടുത്തിയെന്ന കുറ്റത്തിന് തടവ് ശിക്ഷ ലഭിച്ച മനുഷ്യാവകാശ പ്രവർത്തകൻ- ഒലേഗ് ഒർലോവ്


3. ലോകത്തിലെ ആദ്യ വേദ ഘടികാരം സ്ഥാപിതമാകുന്നത്- ഉജ്ജയിൻ

Monday 18 March 2024

Current Affairs- 18-03-2024

1. ഇന്ത്യൻ വുമൺസ് പ്രീമിയർ ലീഗിൽ ഒരു മത്സരത്തിൽ 5 വിക്കറ്റ് സ്വന്തമാക്കിയ ആദ്യ ഇന്ത്യൻ താരം- ആശ ശോഭന


2. അടുത്തിടെ രാജി വച്ച പാലസ്തീൻ പ്രധാനമന്ത്രി- Mohammad Shtayyeh


3. കുടുംബശ്രീയുടെ ലഞ്ച് ബെൽ പദ്ധതിയുടെ ഭാഗമായി ഭക്ഷണം ഓർഡർ ചെയ്യാനുളള ആപ്പ്- പോക്കറ്റ് മാർട്ട്

Sunday 17 March 2024

Current Affairs- 17-03-2024

1. വനം കുറ്റകൃത്യങ്ങൾ തടയാൻ സംസ്ഥാന വനംവകുപ്പ് ആരംഭിച്ച പദ്ധതി- ഹാരിയർ


2. ഇന്ത്യയിലെ ആദ്യ ഡോൾഫിൻ ഗവേഷണ കേന്ദ്രം സ്ഥാപിതമായത്- ബീഹാർ


3. അടുത്തിടെ WTO യിൽ ഉൾപ്പെടുത്തപ്പെട്ട പുതിയ അംഗങ്ങൾ- കൊമോറസ് ടിമോർ ലെസ്സെ

Saturday 16 March 2024

Current Affairs- 16-03-2024

1. 2024 ഫെബ്രുവരിയിൽ കേരള സാങ്കേതിക സർവ കലാശാലയുടെ (APJ ABDUL KALAM TECHNOLOGICAL UNIVERSITY/KTU) ആദ്യ ഓംബുഡ്സ്മാനായി ചുമതലയേറ്റത്- ഡോ. ധർമരാജ് അടാട്ട് (ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ മുൻ വൈസ് ചാൻസലർ)


2. ഇന്ത്യയുടെ സാമ്പത്തിക വളർച്ച മൂന്നാം പാദത്തിൽ (2023 ഒക്ടോബർ - ഡിസംബർ) എത്ര ശതമാനം ആയാണ് ഉയർന്നത്- 8.4%


3. 2024 ഫെബ്രുവരിയിൽ KSRTC യുടെ പുതിയ ചെയർമാൻ & മാനേജിംഗ് ഡയറക്ടർ ആയി നിയമിതനായത്- പി. എസ്. പ്രമോജ് ശങ്കർ

Friday 15 March 2024

Current Affairs- 15-03-2024

1. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയുടെ മുഖ്യമന്ത്രി പദത്തിലെത്തുന്ന ആദ്യ വനിത- മറിയം നവാസ് ഷരിഫ്


2. 2023-24 EFL ലീഗ്കപ്പ് (Carabao Cup) ഫുട്ബോൾ കിരീട ജേതാക്കൾ- ലിവർപൂൾ

  • ഫൈനലിൽ ചെൽസിയെ പരാജയപ്പെടുത്തി.


3. 2024 ഫെബ്രുവരിയിൽ വയനാട്ടിൽ നിന്നും കണ്ടെത്തിയ പുതിയ ഇനം ഫംഗസ്- ഗോമ്പസ് സാമൂരിനോറം

Thursday 14 March 2024

Current Affairs- 14-03-2024

1. സ്കൂൾ വിദ്യാർത്ഥികൾക്കായി ഐ എസ് ആർ ഒ നടത്തുന്ന യങ് സയന്റിസ്റ്റ് പ്രോഗ്രാം- യുവിക


2. ലോകാരോഗ്യ സംഘടന വയോജന സൗഹൃദ നഗരമായി പ്രഖ്യാപിച്ച ദക്ഷിണേഷ്യയിലെ ആദ്യ നഗരം- കൊച്ചി


3. നാഷണൽ കൾച്ചറൽ സെന്റർ ഫോർ ഹ്യുമാനിറ്റീസ് ഏർപ്പെടുത്തിയ പ്രഥമ ജവഹർലാൽ നെഹ്റു സമ്മാനിന് അർഹനായത്- പ്രതാപൻ തായാട്ട്

Wednesday 13 March 2024

Current Affairs- 13-03-2024

1. പ്രഥമ UEFA വുമൺസ് നേഷൻസ് ലീഗ് (2023-24) ജേതാക്കൾ- സ്പെയിൻ (റണ്ണറപ്പ്- ഫ്രാൻസ്)


2. ഇന്റർനാഷണൽ ഇൻലക്ച്വൽ പ്രോപ്പർട്ടി ഇൻഡക്സ് 2024- ൽ ഒന്നാംസ്ഥാനത്തുള്ള രാജ്യം- അമേരിക്ക (ഇന്ത്യയുടെ സ്ഥാനം- 42)


3. ഗർഭച്ഛിദ്രം ഭരണഘടനാപരമായ അവകാശമാക്കാൻ തീരുമാനിച്ച രാജ്യം- ഫ്രാൻസ്

Current Affairs- 12-03-2024

1. 2024- ൽ പ്രഖ്യാപിച്ച സംസ്ഥാന സംരഭക അവാർഡിൽ സംരംഭക മേഖലയിലെ സമഗ്ര സംഭാവനയ്ക്കുളള പുരസ്കാരം നേടിയത്- പമേല അന്ന മാത്യു


2. കേരള ടെക്നോളജി എക്സ്പോ 2024- ന്റെ വേദി- കോഴിക്കോട്


3. ഒരു കോടിയിലധികം വരുമാനമുള്ള ക്ഷേത്രങ്ങളിൽ നിന്ന് 10 % നികുതി ഈടാക്കുന്നതിനുള്ള ബിൽ അവതരിപ്പിച്ച സംസ്ഥാനം- കർണാടക

Monday 11 March 2024

Current Affairs- 11-03-2024

1. 2024 റവന്യു അവാർഡിൽ മികച്ച ജില്ലാ കളക്ടർക്കുളള പുരസ്കാരം നേടിയത്- ജെറോമിക് ജോർജ്


2. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ഗതാഗത തുരങ്കം- T-50


3. ഇന്ത്യൻ വനിത ഫുട്ബോൾ ടീം പരാജയപ്പെടുത്തിയ ആദ്യ യൂറോപ്യൻ ടീം- എസ്റ്റോണിയ

Sunday 10 March 2024

Current Affairs- 10-03-2024

1. ലോക്സഭ തിരഞ്ഞെടുപ്പിൽ പഞ്ചാബിന്റെ സംസ്ഥാന ഐക്കൺ ആയി തിരഞ്ഞെടുക്കപ്പെട്ട ക്രിക്കറ്റ് താരം- ശുഭ്മാൻ ഗിൽ


2. 38-ാമത് മുലൂർ പുരസ്കാരത്തിന് 2024-ൽ അർഹനായത് കെ.രാജഗോപാൽ


3. കെ.എസ്.ആർ.ടി.സി.യുടെ പുതിയ ചെയർമാൻ & മാനേജിംഗ് ഡയറക്റായി ചുമതലയേറ്റത്- പ്രമോജ് ശങ്കർ

Monday 4 March 2024

Current Affairs- 04-03-2024

1. ഇന്ത്യൻ കരസേനയുടെ ഉപമേധാവിയായി ചുമതലയേറ്റത്- ഉപേന്ദ്ര ദ്വിവേദി


2. തടികൊണ്ട് നിർമ്മിച്ച ലോകത്തിലെ ആദ്യ ഉപഗ്രഹം- ലിഗ്നോസാറ്റ് പ്രോബ്


3. 71 -ാമത് മിസ് വേൾഡ് മത്സരത്തിന്റെ വേദി- ഇന്ത്യ

Sunday 3 March 2024

Current Affairs- 03-03-2024

1. ഇന്ത്യയിൽ ആദ്യമായി ജില്ലാതല ആന്റിബയോഗ്രാം പുറത്തിറക്കിയ സംസ്ഥാനം- കേരളം


2. കേരള കേന്ദ്ര സർവകലാശാലയുടെ പുതിയ ഭരണനിർവഹണ ആസ്ഥാന മന്ദിരത്തിന്റെ പേര്- ഡോ. ബി.ആർ അംബേദ്കർ ഭവൻ


3. രാജ്യത്തെ ആദ്യ സ്കിൽ ഇന്ത്യ സെന്റർ നിലവിൽ വരുന്നത്- ഒഡീഷ

Saturday 2 March 2024

Current Affairs- 02-03-2024

1. 2024 ജനുവരി 12- ന് ഉദ്ഘാടനം ചെയ്യപ്പെട്ട, രാജ്യത്തെ ഏറ്റവും വലിയ കടൽപ്പാലം- അൽസേതു (മുംബൈ ട്രാൻസ് ഹാർബർ ലിങ്ക്)

  • മഹാരാഷ്ട്രയിലെ താനെ ഉൾക്കടലിന് (Thane Creek) കുറുകെ മുംബൈയെയും നവി മുംബൈയെയും ബന്ധിപ്പിച്ച് നിർമിച്ച പാലത്തിന്റെ നീളം 21.8 കിലോമീറ്ററാണ്.
  • ലോകത്തിലെ ഏറ്റവും നീളമേറിയ 12-ാമത്തെ പാലം കൂടിയാണിത്. 
  • 16.5 കിലോമീറ്റർ കടലിലും 5.8 കിലോ മീറ്റർ കരയിലുമായാണ് പാലം സ്ഥിതി ചെയ്യുന്നത്. 
  • നിർമാണച്ചെലവ് 17,840 കോടി രൂപ.

Current Affairs- 01-03-2024

1. അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റിൽ 500 വിക്കറ്റ് നേടിയ രണ്ടാമത്തെ ഇന്ത്യൻ ബൗളർ- രവിചന്ദ്രൻ അശ്വിൻ

2. 12-ാമത് അയനം എ അയ്യപ്പൻ കവിതാ പുരസ്കാരത്തിന് അർഹയായത്- അനിത തമ്പി


3. വി.കെ.സി ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ചെയർമാനായ വി.കെ.സി. മമ്മദ് കോയയുടെ ആത്മകഥ- ഇനിയും നടക്കാം