Tuesday 28 February 2023

Current Affairs- 28-02-2023

1. രാജ്യാന്തര ക്രിക്കറ്റിലെ 3 ഫോർമാറ്റുകളിലുമായി ഏറ്റവും വേഗം 25000 റൺസ് തികയ്ക്കുന്ന ബാറ്റർ- വിരാട് കോലി


2. സംസ്ഥാനത്തെ മികച്ച ജില്ലാ പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി പങ്കിട്ട ജില്ലകൾ- കണ്ണൂർ, കൊല്ലം

  • രണ്ടാം സ്ഥാനം- എറണാകുളം

3. രഞ്ജി ട്രോഫി ക്രിക്കറ്റ് 2022- 23 ജേതാക്കൾ- സൗരാഷ്ട്ര

  • ഫൈനലിൽ ബംഗാളിനെ പരാജയപ്പെടുത്തി.
  • 2021-22 വിജയികൾ- മധ്യപ്രദേശ്

Monday 27 February 2023

Current Affairs- 27-02-2023

1. തുർക്കി ഭൂകമ്പത്തിൽ മരണപ്പെട്ട ഘാന ഫുട്ബോളർ- ക്രിസ്റ്റ്യൻ അറ്റ്സു


2. 2023- ലെ ജ്ഞാനപ്പാന പുരസ്കാര ജേതാവ്- പ്രൊഫ.വി.മധുസൂദനൻ നായർ


3. ടെസ്റ്റ് ക്രിക്കറ്റിൽ ദക്ഷിണാഫ്രിക്കയുടെ കറുത്ത വംശജനായ ആദ്യ ക്യാപ്റ്റൻ- തെംബ ബാവുമ

Sunday 26 February 2023

Current Affairs- 26-02-2023

1. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവ്- ദേവനന്ദ (17 വയസ്സ്)


2. ഏഷ്യയിലെ തന്നെ എറ്റവും വലിയ എയർ ഷോ- എയ്റോ ഇന്ത്യ


3. അടുത്തിടെ ഒളിക്യാമറ വിവാദവുമായി ബന്ധപ്പെട്ട് രാജിവച്ച ബി.സി.സി.ഐ. ചീഫ് സെലക്ടർ- ചേതൻ ശർമ 

Saturday 25 February 2023

Current Affairs- 25-02-2023

1. നെതർലൻഡ്സിലെ ലൊക്കേഷൻ ആൻഡ് മാപ്പിങ് ടെക്നോളജി കമ്പനിയുടെ റിപ്പോർട്ട് പ്രകാരം ലോകത്തിലെ ഏറ്റവും തിരക്കേറിയ നഗരം- ലണ്ടൻ

  • രണ്ടാം സ്ഥാനം- ബംഗലൂരു


2. വ്യോമസേനാ ആസ്ഥാനത്ത് അസിസ്റ്റന്റ് ചീഫ് ഓഫ് എയർ സ്റ്റാഫ് (പരിശീലന വിഭാഗം) ആയി ചുമതലയേറ്റത്- എയർ വൈസ് മാർഷൽ ഫിലിപ് തോമസ്


3. കരസേന ഉപമേധാവിയായി നിയമിതനായത്- ലഫ്.ജനറൽ എം.വി.സുചീന്ദ്ര കുമാർ

Friday 24 February 2023

Current Affairs- 24-02-2023

1. ജല അതോറിറ്റി ചെയർമാനായി നിയമിതനായത്- അശോക് കുമാർ സിങ്


2. സംസ്ഥാന പട്ടികജാതി, വർഗ വികസന കോർപറേഷൻ മാനേജിങ് ഡയറക്ടറായി നിയമിതനായത്- വി.പി.സുബ്രഹ്മണ്യൻ


3. രാജ്യാന്തര ട്വന്റി 20 യിൽ 100 വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യൻ താരം- ദീപ്തി ശർമ

Thursday 23 February 2023

Current Affairs- 23-02-2023

1. സത്യജിത് റേ ഫിലിം സൊസൈറ്റിയുടെ ചലച്ചിത്ര സംബന്ധിയായ മികച്ച പുസ്തകത്തിനുളള പുരസ്കാരം നേടിയത്- പത്മരാജനും ഓർമകളും ഞാനും (രചന- സുരേഷ് ഉണ്ണിത്താൻ) 


2. പാകിസ്ഥാനിലെ ആദ്യ ഹിന്ദു വനിതാ സിവിൽ സർവീസ് ഉദ്യോഗസ്ഥയായി ചുമതലയേറ്റത്- സന രാംചന്ദ് ഗുൽവാനി


3. ആഗോള ഗുണനിലവാര അടിസ്ഥാന സൗകര്യ സൂചിക (ജി.ക്യു.ഐ.ഐ.) 2021- ൽ അക്രെഡിറ്റേഷൻ സംവിധാനത്തിൽ ഇന്ത്യയുടെ സ്ഥാനം- 5

  • ഒന്നാം സ്ഥാനം- ജർമനി

Wednesday 22 February 2023

Current Affairs- 22-02-2023

1. വനിതാ പ്രീമിയർ ലീഗിലെ വിലയേറിയ താരം- സ്മൃതി മന്ഥാന

  • റോയൽ ചലഞ്ചേഴ്സ് ബംഗലൂരു (3.4 കോടി രൂപ) 
  • ലേലത്തിൽ ഇടം നേടിയ ഏക മലയാളി താരം- മിന്നുമണി (ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കി)
2. 2023 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് വേദിയാകുന്നത്- ഓവൽ ക്രിക്കറ്റ് സ്റ്റേഡിയം (ഇംഗ്ലണ്ട്)


3. 2023 ജനുവരി മാസത്തെ മികച്ച പുരുഷ ക്രിക്കറ്റർക്കുളള ഐ.സി.സി. പുരസ്കാരം നേടിയത്- ശുഭ്മൻ ഗിൽ (ഇന്ത്യ)

Tuesday 21 February 2023

Current Affairs- 21-02-2023

1. ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ ഗാന്ധിപ്രതിമ സ്ഥാപിച്ചത് എവിടെയാണ്- ന്യൂയോർക്കിലെ യു.എൻ. ആസ്ഥാനത്ത് 

  • ഇന്ത്യൻ ശില്പി റാം സുതർ നിർമിച്ച അർധ കായപ്രതിമ, ഇന്ത്യയാണ് യു.എന്നിന് സമ്മാനിച്ചത്.


2. കേന്ദ്രസാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം ലഭിച്ച എത്രാമത്തെ മലയാളിയാണ് സി. രാധാകൃഷ്ണൻ- രണ്ടാമത്തെ

Monday 20 February 2023

Current Affairs- 20-02-2023

1. 35-ാം കേരള ശാസ്ത്ര കോൺഗ്രസ്സ് പ്രധാന വിഷയം- നാനോ സയൻസും നാനോ ടെക്നോളജിയും മാനവ ക്ഷേമത്തിന് 

  • വേദി- കുട്ടിക്കാനം (ഇടുക്കി)


2. ഇന്ത്യയിലെ ഏറ്റവും നീളമുളള എക്സ്പ്രസ്സ് വേ- ഡൽഹി-മുംബൈ എക്സ്പ്രസ്സ് വേ

  • ആകെ ദൂരം- 1386 കിലോമീറ്റർ


3. വിഖ്യാത ചിത്രകാരൻ വിൻസെന്റ് വാൻഗോഗിന്റെ പേരിൽ ലണ്ടനിലെ വാൻഗോഗ് ഹൗസ് ഏർപ്പെടുത്തിയ റസിഡൻസി അവാർഡ് ജേതാക്കളായ മലയാളികൾ- സാജൻ മണി, ഉപേന്ദ്ര നാഥ്

Sunday 19 February 2023

Current Affairs- 19-02-2023

1. കനറാബാങ്കിന്റെ പുതിയ M.D യും CEO യുമായി നിയമിതനായ വ്യക്തി- കെ. സത്യനാരായണ രാജു


2. ഭിന്നശേഷി കലോത്സവമായ സമ്മോഹൻ 2023- ന് വേദിയാകുന്നത്- തിരുവനന്തപുരം


3. 2023 - ഫെബ്രുവരിയിൽ വിഴിഞ്ഞം തുറമുഖ മാനേജിംഗ് ഡയറക്ടറായി ചുമതലയേൽക്കുന്നത്- അദീല അബ്ദുളള

Saturday 18 February 2023

Current Affairs- 18-02-2023

1. കലാമണ്ഡലം സരസ്വതിയുടെ ആത്മകഥ- സാരസ്വതം


2. Victory City എന്ന പുസ്തകത്തിന്റെ രചയിതാവ്- Salman Rushdie


3. യു.എ.ഇ.യിലെ അൽ മിൻഹാദിന്റെ പുതിയ പേര്- ഹിന്ദ് സിറ്റി

Friday 17 February 2023

Current Affairs- 17-02-2023

1. 2023- ൽ  MSSRF (M S Swaminathan Research, Foundation) അദ്ധ്യക്ഷയായി ചുമതലയേറ്റത്- ഡോ. സൗമ്യ സ്വാമിനാഥൻ


2. 37-ാമത് മുലൂർ സ്മാരക പുരസ്കാരത്തിന് അർഹയായത്- ഷീജ വക്കം


3. വാണിജ്യ ബാങ്കുകൾക്ക് ആർ.ബി.ഐ. നൽകുന്ന ഹ്രസ്വകാല വായ്പയുടെ പലിശ നിരക്കായ റിപ്പോ എത്ര ശതമാനമാണ്- 0.25%

  • നിലവിൽ റിപ്പോ നിരക്ക്- 6.5%

Thursday 16 February 2023

Current Affairs- 16-02-2023

1. ഗൂഗിൾ അവതരിപ്പിക്കുന്ന എ.ഐ. ചാറ്റ് ബോട്ട്- ബാർഡ് (Bard)

  • ലാംഡ (LAMDA) എന്ന ഭാഷാനിർ ബുദ്ധി അടിസ്ഥാനമാക്കിയാണ് ചാറ്റ് ബോട്ട് അവതരിപ്പിക്കുന്നത്.

2. കാനറ ബാങ്ക് എം.ഡി. ആയി നിയമിതനായത്- കെ.സത്യനാരായണ രാജു


3. രാഷ്ട്രീയ, സാമ്പത്തിക മേഖലകളിലെ സമഗ്രസംഭാവനകൾളിലെ ഇന്ത്യ-യു.കെ. അച്ചീവേഴ്സ് പുരസ്കാരം നേടിയ മുൻ ഇന്ത്യൻ പ്രധാനമന്ത്രി- ഡോ.മൻമോഹൻ സിങ്

Wednesday 15 February 2023

Current Affairs- 15-02-2023

1. അടുത്തിടെ ഇംഗ്ലണ്ടിലെ റോയൽ ഹോർട്ടി കൾച്ചറൽ സൊസൈറ്റിയുടെ അംഗീകാരം ലഭിച്ച പാലോട് ബൊട്ടാണിക്കൽ ഗാർഡനിൽ വികസിപ്പിച്ചെടുത്ത പുതിയ ഇനം ഓർക്കിഡുകൾ- ഫലെനോപ്സിസ് ടൈഗർ, ഫയോ കലാന്തേ പിങ്ക് സ്പ്ലാഷ്


2. കേരള സ്പോർട്സ് കൗൺസിൽ പ്രസിഡന്റായി നിയമിതനായ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ- യു.ഷറഫലി


3. കേരള ബാസ്റ്റേഴ്സിന്റെ പുതിയ ബ്രാൻഡ് അംബാസഡർ- സഞ്ജു സാംസൺ

Tuesday 14 February 2023

Current Affairs- 14-02-2023

1. ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ റോക്കറ്റ് വിക്ഷേപണകേന്ദ്രം നിലവിൽ വന്നത് എവിടെയാണ്- സതീഷ് ധവാൻ സ്പേസ് സെന്റർ (ശ്രീഹരിക്കോട്ട)

  • ചെന്നൈയിലെ ബഹിരാകാശ ഗവേഷണ സ്റ്റാർട്ടപ്പായ അഗ്നിനി കുൽ കോസ്മോസാണ് സ്വന്തം വിക്ഷേപണകേ ന്ദ്രം സജ്ജമാക്കിയത്.
  • രാജ്യത്തെ ആദ്യ സ്വകാര്യ റോക്കറ്റിന്റെ (വിക്രം എസ്) പരീക്ഷണ വിക്ഷേപണം 2022 നവംബറിൽ നടന്നു.

Monday 13 February 2023

Current Affairs- 13-02-2023

1. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ ഭാഗമായുളള "മാതൃഭൂമി ബുക്ക് ഓഫ് ദി ഇയർ' പുരസ്കാരം നേടിയ പ്രമുഖ ഇന്ത്യൻ- ഇംഗ്ലീഷ് എഴുത്തുകാരി, പെഗ്ഗി മോഹൻ

  • പുരസ്കാരം നേടിയ കൃതികൾ- വാണ്ടറേഴ്സ്, കിങ്സ് ആൻഡ് മർച്ചന്റ്സ്


2. പ്രതിരോധ സേനയിലെ സിവിലിയൻ പെൻഷൻകാർക്ക് ഏകജാലക സംവിധാനത്തിലൂടെ പരാതിപരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ പ്രതിരോധമന്ത്രാലയം നടപ്പിലാക്കുന്ന പദ്ധതി- സ്പർശ് ഔട്ട്റീച്ച്

Sunday 12 February 2023

Current Affairs- 12-02-2023

1. ഐക്യരാഷ്ട്രസഭയുടെ 27-ാം കാലാവസ്ഥാ ഉച്ചകോടി നടന്നത് എവിടെയാണ്- ഈജിപ്ത്

  • ഷം അൽഷെയ്ഖിൽ 2022 നവംബർ 6 മുതൽ 20 വരെയാണ് ഉച്ചകോടി നടന്നത്. 
  • ഇതിനുമുൻപത്തെ ഉച്ചകോടി (COP 26) നടന്നത് സ്കോട്ലൻഡിലെ ഗ്ലാസ്ഗോയിൽ 2021 ഒക്ടോബർ 31 മുതൽ നവംബർ 13 വരെ. 
  • ഹരിതഗൃഹവാതകങ്ങളുടെ ബഹിർഗമനം കുറയ്ക്കുക, കാലാവസ്ഥാവ്യതിയാനവുമായി പൊരുത്തപ്പെടുക, കാലാവസ്ഥാ സഹായധ നവിതരണം ത്വരിതപ്പെടുത്തുക എന്നിവയായിരുന്നു COP27- ന്റെ പ്രധാന ലക്ഷ്യങ്ങൾ. 

Saturday 11 February 2023

Current Affairs- 11-02-2023

1. സംസ്ഥാന സാമ്പത്തിക അവലോകന റിപ്പോർട്ട് 2021-22 പ്രകാരം ഏറ്റവും കൂടുതൽ അതി ദരിദ്രരുള്ള ജില്ല- മലപ്പുറം 

  • ഏറ്റവും കുറവ് അതി ദരിദ്രരുള്ള ജില്ല- കോട്ടയം

2. ഫ്രഞ്ച് സർക്കാരിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ഷെവലിയർ ഡി ഓർ പുരസ്കാരം ലഭിച്ച ഐ.എസ്.ആർ.ഒ മുൻ മിഷൻ ഡയറക്ടർ- ഡോ. വി.ആർ. ലളിതാംബിക


3. ബയോളജിക്കൽ ഡൈവേഴ്സിറ്റി ആക്ട് പ്രകാരം ലഡാക്കിലെ ആദ്യത്തെ ജൈവവൈവിധ്യ പൈതൃക സ്ഥലമായി നിർദ്ദേശിക്കപ്പെട്ടത്.- യായാ ത്സോ തടാകം

Friday 10 February 2023

Current Affairs- 10-02-2023

1. 2023, 2024 വർഷങ്ങളിലെ ലോക ക്ലബ് വോളിബോൾ ചാമ്പ്യൻഷിപ്പിന് ആതിഥേയത്വം വഹിക്കുന്നത്- ഇന്ത്യ


2. 2023- ൽ ദേശീയ ബാലശാസ്ത്ര കോൺഗ്രസിന് വേദിയായത്- അഹമ്മദാബാദ്


3. ഇന്ത്യയിലെ ആദ്യ കേബിൾ സ്റ്റേ റെയിൽപ്പാലം- Anji Khad Bridge

Thursday 9 February 2023

Current Affairs- 09-02-2023

1. 2023 ജനുവരിയിൽ ഇന്ത്യയ്ക്ക് ചീറ്റപ്പുലികളെ കൈമാറുന്നതിനായി കരാറിലേർപ്പെട്ട രാജ്യം- ദക്ഷിണാഫ്രിക്ക


2. ഡൽഹി സർവ്വകലാശാലയിലെ മുഗൾ ഗാർഡന്റെ പുതിയ പേര്- ഗൗതം ബുദ്ധ സെന്റിനറി ഗാർഡൻ


3. ദക്ഷിണ സുഡാനിലെ അൽഗുഡ് ദ്വീപ് നിവാസികൾക്ക് ഭക്ഷണമെത്തിക്കുന്നതിനായി കോട്ടയത്തെ കേള ചന്ദ്ര പ്രിസിഷൻ എഞ്ചിനീയേഴ്സ് രൂപകൽപ്പന ചെയ്ത പ്രത്യേക വാഹനം- അക്വാട്ടിക്ക് വീഡ് ഷ്രഡർ

Wednesday 8 February 2023

Current Affairs- 08-02-2023

1. 2023 ജനുവരിയിൽ അന്തരിച്ച മുൻ കേന്ദ്ര നിയമമന്ത്രിയും പ്രമുഖ അഭിഭാഷകനുമായ വ്യക്തി- ശാന്തി ഭൂഷൺ


2. അടുത്തിടെ കെ.ആർ.നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചെയർമാൻ സ്ഥാനം രാജിവച്ച വ്യക്തി- അടൂർ ഗോപാലകൃഷ്ണൻ


3. ഇന്ത്യയിലെ ഏറ്റവും മലിനമായ നദി- കുവം നദി (തമിഴ്നാട്)

Tuesday 7 February 2023

Current Affairs- 07-02-2023

1. കൽഹി യൂണിവേഴ്സിറ്റി ക്വാംപസിലെ മുഗൾ പൂന്തോട്ടത്തിന്റെ പുതിയ പേര്- ഗൗതമ ബുദ്ധ സെന്റിനറി ഗാർഡൻ


2. 2023 ജനുവരിയിൽ അന്തരിച്ച കേരള സംസ്ഥാന മുൻ തിരഞ്ഞെടുപ്പ് കമ്മീഷണർ- എൻ.മോഹൻദാസ്


3. 5-ാമത് ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് വേദി- ഭോപ്പാൽ (മധ്വപ്രദേശ്)

Monday 6 February 2023

Current Affairs- 06-02-2023

1. കുത്തിവെപ്പുകളുടെ വിവരങ്ങൾ രേഖപ്പെടുത്താൻ കേന്ദ്ര സർക്കാർ ആരംഭിച്ച ഇലക്ട്രോണിക് രജിസ്ട്രേഷൻ പ്ലാറ്റ്ഫോം- U-WIN


2. അടുത്തിടെ ഏത് രോഗമാണ് രക്ത പരിശോധനയിലൂടെ തിരിച്ചറിയാമെന്ന് ഗവേഷകർ കണ്ടെത്തിയത്- അൽഷിമേഴ്സ്


3. ബ്രിട്ടീഷ് പ്രധാന മന്ത്രിയുടെ പോയിന്റ് ഓഫ് ലൈറ്റ് പുരസ്കാരം ലഭിച്ച ഇന്ത്യൻ വംശജൻ- നവ്ജ്യോത് സാവിനി

Sunday 5 February 2023

Current Affairs- 05-02-2023

1. നിലവിലെ ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി- വി.അബ്ദുറഹിമാൻ


2. റഷ്യൻ സർക്കാർ ഏർപ്പെടുത്തിയ ദസ്തയേവ്സ്കി മെഡൽ ജേതാവ്- കവിത നായർ


3. ചെക് റിപ്പബ്ലിക്കിന്റെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്- പെറ്റർ പവേൽ

Saturday 4 February 2023

Current Affairs- 04-02-2023

1. 2023- ൽ ഇന്ത്യയിൽ നടക്കുന്ന ഷൂട്ടിംഗ് ലോകകപ്പിന്റെ അഡ്മിനിസ്ട്രേറ്ററായി നിയമിതനായത്- Arjan Kumar Sikri


2. കടൽമാർഗ്ഗം പാഴ്സലുകളും മെയിലുകളും എത്തിക്കുന്നതിന് ഇന്ത്യ പോസ്റ്റ് ആരംഭിച്ച സംവിധാനം- തരംഗ് മെയിൽ സർവ്വീസ്


3. 'മാജിക്കൽ മിസ്സ് ഓഫ് മെമ്മറീസ്' എന്ന പുസ്തകം എഴുതിയത്-  ഗോപിനാഥ് മുതുകാട്

Friday 3 February 2023

Current Affairs- 03-02-2023

1. 2023- ജനുവരിയിൽ കേന്ദ്ര കിഴങ്ങ് വിള ഗവേഷണ കേന്ദ്രത്തിന്റെ ഡയറക്ടറായി നിയമിതനായത്- ഡോ. ജി. ബൈജു


2. 2023- ൽ അന്താരാഷ്ട്ര കരകൗശല ഉച്ചകോടിക്ക് വേദിയായത്- Jaipur


3. 2023- ലെ സൂപ്പർ കപ്പ് ഫുട്ബോൾ മത്സരങ്ങൾക്ക് വേദിയാകുന്നത്- കേരളം

Thursday 2 February 2023

Current Affairs- 02-02-2023

1. വിശ്വമഹാകവി രവീന്ദ്രനാഥ ടാഗോർ ശിവ ഗിരിയിൽവെച്ച് ശ്രീനാരായണഗുരുവുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ശതാബ്ദി ആഘോഷിച്ചത് എന്നാണ്- 2022 നവംബർ 15- ന്

  • 1922 നവംബർ 15- നാണ് ടാഗോർ സന്ത തസഹചാരിയായ ദീനബന്ധു സി.എഫ്. ആൻഡ്രൂസിനോടൊപ്പം ശിവഗിരിയിലെത്തിയത്.
  • വിശ്വഭാരതി സർവകലാശാലയുടെ ധനശേഖരണാർഥമുള്ള പര്യടനത്തിനിടെ തിരുവിതാംകൂർ മഹാരാജാവിന്റെ ക്ഷണം സ്വീകരിച്ചാണ് ടാഗോർ തിരുവനന്തപുരത്ത് എത്തിയത്. 

Wednesday 1 February 2023

Current Affairs- 01-02-2023

1. ലൈംഗികാരോപണ വിവാദച്ചുഴിയിൽപ്പെട്ട ദേശീയ ഗുസ്തി ഫെഡറേഷന്റെ മേൽനോട്ട ചുമതല അഞ്ചംഗ സമിതിക്ക് കൈമാറുകയുണ്ടായി ഈ സമിതിയുടെ അധ്യക്ഷ- മേരി കോം 


2. പന്തളം കേരളവർമ കവിതാ പുരസ്കാര ജേതാവ്- കെ.ജയകുമാർ


3. ഇന്ത്യയിലെ ഏക ചെസ് ഹൗസ്ബോട്ട് ടൂറിസം പരിപാടിക്ക് തുടക്കം കുറിച്ച ജില്ല- ആലപ്പുഴ