Saturday 31 October 2020

General Knowledge in Biology Part- 20

1. നാഡീവ്യസ്ഥയുടെ കേന്ദ്രം- മസ്തിഷ്കം 


2. മസ്തിഷ്കത്തെ പൊതിഞ്ഞ് സംരക്ഷിക്കുന്ന മൂന്ന് സ്മരപാളികളുള്ള ആവരണം- മെനിഞ്ജസ് 


3. മെനിഞ്ജസിന്റെ ആന്തരപാളികൾക്കിടയിലും മസ്തിഷ്ക അറകളിലും നിറഞ്ഞിരിക്കുന്ന ദ്രവം- സെറിബ്രോസ്പൈനൽ ദ്രവം  

General Knowledge in Indian History Part- 12

1. ഗാന്ധിജി ഇന്ത്യയിൽ സംഘടിപ്പിച്ച ആദ്യ സത്യാഗ്രഹം- ചമ്പാരൻ 

  • നീലം കർഷകർക്കുവേണ്ടിയാണ് 1917- ൽ ബിഹാറിലെ ചമ്പാരനിൽ ഗാന്ധിജി സത്യാഗ്രഹം സംഘടിപ്പിച്ചത്.  
  • 1915-ൽ ഗാന്ധിജി അഹമ്മദാബാദിനടുത്ത് സത്യാഗ്രഹ ആശ്രമം സ്ഥാപിച്ച സ്ഥലമാണ് കൊക്ക്രാബ് (Kochrab)  

Kerala Renaissance Part- 6

1. 1831- ൽ ചാവറയച്ചൻ സ്ഥാപിച്ച സി.എം.ഐ. സന്ന്യാസിസംഘം ആദ്യകാലത്ത് അറിയപ്പെട്ടപേര്- കനിമൂസ (കാർമലിത്ത നിഷ്പാദുക മൂന്നാം സഭ 


2. 1847- ൽ ഏത് സ്ഥലത്തുനിന്നാണ് ഹെർമൻ ഗുണ്ടർട്ട് രാജ്യസമാചാരവും പശ്ചിമോദയവും പ്രസിദ്ധികരിച്ചത്- തലശ്ശേരി

General Knowledge in Physics Part- 13

1. അമോണിയയുടെ വ്യാവസായിക ഉത്പാദനം ഏത് പേരിൽ അറിയപ്പെടുന്നു- ഹേബർ പ്രക്രിയ 


2. കൽക്കരി രൂപം കൊള്ളുന്ന പ്രക്രിയ ഏത് പേരിൽ അറിയപ്പെടുന്നു- കാർബോണസേഷൻ 

Friday 30 October 2020

General Knowledge in Biology Part- 19

1. ശരീരഭാഗങ്ങളെ സംരക്ഷിക്കുന്നതിനും ആകൃതി നൽകുന്നതിനും ശത്രുക്കളിൽനിന്നും രക്ഷനേടാനും ജീവികളെ സഹായിക്കുന്ന പുറന്തോടുകൾ ഏതാണ്- ബാഹ്യാസ്ഥികൂടം (എക്സോ സ്കെൽട്ടൺ) 

Current Affairs- 01/11/2020

1. 2020 ഒക്ടോബറിൽ നടന്ന 6-ാമത് BRICS Parliamentary Forum- ൽ ഇന്ത്യയെ പ്രതിനിധീകരിച്ചത്- Om Birla (ലോക്സഭാ സ്പീക്കർ)


2. 2020 നവംബറിൽ കേരളത്തിന്റെ ചരിത്രവും പൈതൃകവും ആധാരമാക്കി സാംസ്കാരിക സൗധം നിലവിൽ വരുന്നത്- അനന്തവിലാസം കൊട്ടാരം (തിരുവനന്തപുരം)

Current Affairs- 31/10/2020

1. 2020 ഒക്ടോബറിൽ നടന്ന Formula One Portuguese Grand Pix വിജയിച്ച് ഏറ്റവും കൂടുതൽ Formula One Grand Prix വിജയങ്ങൾ നേടുന്ന താരം എന്ന നേട്ടം കൈവരിച്ചത്- Lewis Hamilton (92 വിജയങ്ങൾ)


2. 2020 ഒക്ടോബറിൽ Crime and Criminal Tracking Network & Systems (CCTNS) പദ്ധതിയുടെ ഭാഗമായി കേരള പോലീസ് ആരംഭിക്കുന്ന പരിശീലന കേന്ദ്രം- INSIGHT

Thursday 29 October 2020

General Knowledge About India Part- 9

1. 'ഇന്ത്യ എന്റെ രാജ്യമാണ്. എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീ സഹോദരൻമാരാണ്' എന്നു തുടങ്ങുന്ന ദേശീയപ്രതിജ്ഞ എഴുതി ത്തയ്യാറാക്കിയതാര്- പി.വി.സുബ്ബറാവു 


2. ദേശീയപ്രതിജ്ഞ രചിക്കപ്പെട്ടത് ഏതുവർഷമാണ്- 1962 

Wednesday 28 October 2020

Current Affairs- 30/10/2020

1. കേരളത്തിലെ ആദ്യത്ത മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റി നിലവിൽ വരുന്നത്- കൊച്ചി


2. 2020 യൂറോപ്യൻ യൂണിയന്റെ സഖറോവ് പുരസ്കാരം ലഭിച്ചത്- ബെലൂറസിലെ പ്രതിപക്ഷം

Current Affairs- 29/10/2020

1. കോവിഡ് നിർണയിക്കുന്നതിനുള്ള ഏറ്റവും കൃത്യതയാർന്ന പരിശോധനയായ RT-PCR- ന്റെ പൂർണരൂപം- Reverse transcription Polymerase chain reaction


2. ആവശ്യപ്പെടുന്നതിനനുരിച്ച് എവിടെയും നിർത്തുന്ന കെ.എ സ്.ആർ.ടി.സി. അൺലിമിറ്റഡ് - ഓർഡിനറി ബസ് സർവീസിന്റെ പേര്- ജനത (യാത്രക്കാരാണ് ഈ പേര് നിർദേശിച്ചത്)

Current Affairs- 28/10/2020

1. 2020 ഒക്ടോബറിൽ പെൺകുട്ടികളുടെ വിവാഹപ്രായം 18- ൽ നിന്ന് 21 ആക്കുന്നതുമായി ബന്ധപ്പെട്ട് കാര്യങ്ങൾ പരിശോധിക്കുന്നതിനായി കേന്ദ്ര സർക്കാർ നിയോഗിച്ച് 10 അംഗ Task Force- ന്റെ അധ്യക്ഷ- ജയ ജയറ്റ്ലി

2. 35 വർഷങ്ങൾക്കുശേഷം International Labour Organisation (ILO) Chairman Ship പദവി ലഭിച്ച രാജ്യം- ഇന്ത്യ (2020-21) (ILO Governing body chairperson- Apurva Chandra)

Current Affairs- 27/10/2020

1. ഇന്ത്യയിൽ ആദ്യമായി നടത്തുന്ന സീപ്ലെയിൻ സർവീസ് എവിടെയാണ് തുടങ്ങുന്നത്- ഒക്ടോബർ 31- ന് ഗുജറാത്തിൽ


2. ശാസ്ത്രസാങ്കേതിക മേഖലയിൽ മികച്ച സംഭാവന നൽകുന്ന പൂർവ്വവിദ്യാർത്ഥികൾക്കുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (IISc)- ന്റെ IISc Distinguished Alumnus / Alumna Award- ന് അർഹയായ മലയാളി- ഡോ. കെ. രാജലക്ഷ്മി മേനോൻ

Monday 26 October 2020

Current Affairs- 26/10/2020

1. 2020 ഒക്ടോബറിൽ വള്ളുവനാടൻ സാംസ്കാരിക വേദി ഏർപ്പെടുത്തിയ നന്തനാർ സാഹിത്യ പുരസ്കാരത്തിന് അർഹനായത്- എസ്. ഹരീഷ് (നോവൽ- മീശ)


2. 2020 ഒക്ടോബറിൽ നടന്ന India International Film Festival of Boston- ൽ മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചത്- ശൈലജ പി അമ്പു (ചിത്രം- കാന്തി)

Sunday 25 October 2020

Current Affairs- 25/10/2020

1. COVID- 19 ബാധിച്ച് മരണപ്പെടുന്ന സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാർക്ക് 50 ലക്ഷം രൂപ Insurance Coverage നൽകാൻ തീരുമാനിച്ച സംസ്ഥാനം- മഹാരാഷ്ട്ര


2. COVID- 19 ചികിത്സയ്ക്ക് സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിനായി IRDAI ആരംഭിച്ച ഹൃസ്വകാല ഇൻഷുറൻസ് പദ്ധതികൾ- Corona Kavach, Corona Rakshak 

Saturday 24 October 2020

Current Affairs- 24/10/2020

1. അടുത്തിടെ Editors Guild of India- യുടെ പുതിയ പ്രസിഡന്റായി നിയമിതയായത്- സീമ മുസ്തഫ

2. 2020 ഒക്ടോബറിൽ സംസ്ഥാന മന്ത്രിയുടെ പദവിയോടെ ഉത്തരാഖണ്ഡിലെ വനിത കമ്മീഷൻ ഉപാധ്യക്ഷയായി നിയമിതയായത്- Shayara Bano

  • മുത്തലാഖിന്റെ ഭരണഘടനാ സാധുത സുപ്രീംകോടതിയിൽ ചോദ്യം ചെയ്ത ആദ്യ മുസ്ലീം വനിത

Friday 23 October 2020

Current Affairs- 23/10/2020

1. ലെബനൻ പ്രധാനമന്ത്രിയായി അധികാരത്തിൽ വരുന്നത്- സഅദ് ഹരീരി 

2. വിവാഹപ്രായ ഏകീകരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിക്കുന്നതിനായി അടുത്തിടെ നിയോഗിച്ച കമ്മീഷൻ അധ്യക്ഷ- ജയ ജയറ്റ്ലി   

Thursday 22 October 2020

Current Affairs- 22/10/2020

1. യുഎഇ പ്രതിനിധി സംഘം ആദ്യ ഔദ്യോഗിക സന്ദർശനം നടത്തുന്ന രാജ്യം ഏത്- ഇസ്രായേൽ  


2. വാട്സാപ്പിലൂടെ ബാങ്കിംഗ് സേവനങ്ങൾ ലഭ്യമാക്കുന്ന ബാങ്ക് ഏത്- ഐ.ഡി.ബി.ഐ

Current Affairs- 21/10/2020

1. 2020 ഒക്ടോബറിൽ 200 ഗ്രാമങ്ങളിൽ ശുദ്ധ ജല ലഭ്യത ഉറപ്പുവരുത്തുന്നതിന് Hans Jal Dhara Yojana ആരംഭിച്ച സംസ്ഥാനം- ഉത്തരാഖണ്ഡ് 


2. ഈ വർഷം ഒക്ടോബറിൽ അന്തരിച്ച ഇന്ത്യൻ വ്യോമസേനയിലെ ആദ്യ വനിതാ ഓഫിസർ ആയ റിട്ട. വിങ് കമാൻഡർ - ഡോ. വിജയലക്ഷ്മി രമണൻ

Current Affairs- 20/10/2020

1. രാജ്യത്തെ ആദ്യ കൃത്രിമ മത്സ്യപ്രജനന വിത്തുല്പാദന കേന്ദ്രം (ബുഡ് ബാങ്ക്) അടുത്തിടെ പ്രവർത്തനമാരംഭിച്ചത്- കേരളം, വിഴിഞ്ഞം 


2. 2020- ലെ വൈൽഡ് ലൈഫ് ഫോട്ടോ ഗ്രാഫർ ഓഫ് ദ ഇയർ അവാർഡ് നേടിയതാര്- ഐശ്വര്യ ശ്രീധർ

Current Affairs- 19/10/2020

1. Mr Prime Minister We Shrank the Dragon എന്ന പുസ്തകത്തിന്റെ രചയിതാവ്- Pradeep Goorha


2. കോഴിക്കോട്-വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്നതിനായി നിലവിൽ വരുന്ന തുരങ്കപാത- ആനക്കാംപൊയിൽ-കല്ലാടി- മേപ്പാടി തുരങ്കപാത (നിർമ്മാണ ചുമതല- കൊങ്കൺ റെയിൽവേ കോർപ്പറേഷൻ) 

Wednesday 21 October 2020

Current Affairs- 18/10/2020

1. ‘The Battle of Belonging: On Nationalism, Patriotism and What it Means to Be Indian’ എന്ന പുസ്തകത്തിന്റെ രചയിതാവ്- ഡോ. ശശി തരൂർ 


2. അന്താരാഷ്ട്ര ബാലികാ ദിനാഘോഷത്തിന്റെ ഭാഗമായി ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈകമ്മീഷണറായി ഒരു ദിവസത്തേക്ക് ചുമതലയേറ്റ 18 കാരി- ചൈതന്യ വെങ്കിടേശ്വരൻ (ഇന്ത്യയിലുള്ള ബ്രിട്ടന്റെ ഏറ്റവും വലിയ നയതന്ത്ര പദവിയാണിത്) 

Current Affairs- 17/10/2020

1. 2020- ലെ സെൻട്രൽ ബാങ്ക് ഓഫ് ദി ഇയർ അവാർഡ് നേടിയതാര്- ബാങ്ക് ഓഫ് ഘാന


2. തുടർച്ചയായ ഒൻപതാം തവണയും എസ്.എൻ. ട്രസ്റ്റ് സെക്രട്ടറിയായി ചുമതലയേറ്റത്- വെളളാപ്പള്ളി നടേശൻ 

Saturday 17 October 2020

Current Affairs- 16/10/2020

1. 2020 ഒക്ടോബറിൽ ചെറുകാട് പുരസ്കാരത്തിന് അർഹനായത്- ഡോ. എം. പി. പരമേശ്വരൻ 


2. 2020 ഒക്ടോബറിൽ ഇന്ത്യൻ ആർമിയുടെ Leh- യിലെ Fire and Fury Corps എന്നറിയപ്പെടുന്ന 14 Corps- ന്റെ കമാൻഡറായി നിയമിതനായ മലയാളി- Lt. General PGK Menon

Friday 16 October 2020

Current Affairs- 15/10/2020

1. കിർഗിസ്ഥാന്റെ പുതിയ പ്രധാനമന്ത്രി- Sadyr Zhaparov  


2. 2020 ഒക്ടോബറിൽ 10000 യുവജനങ്ങൾക്ക് ഹരിതമേഖലയിൽ സ്വയം തൊഴിൽ ലഭ്യമാക്കുന്നതിനായി Mukhya Mantri Saur Swarojgar Yojana ആരംഭിച്ച സംസ്ഥാനം- ഉത്തരാഖണ്ഡ്

Thursday 15 October 2020

Current Affairs- 14/10/2020

1. ലേലത്തിന് വെച്ച് ലോകത്തിലെ ഏറ്റവും വലുതും തിളക്കമാർന്നതുമായ വജ്രം ഏത്- പർപ്പിൾ പിങ്ക് (ദ സ്പിരിറ്റ് ഓഫ് റോസ് എന്നറിയപ്പെടുന്നു)


2. ലോക ദേശാടന പക്ഷി ദിനം എന്ന്- ഒക്ടോബർ 10

Tuesday 13 October 2020

Current Affairs- 13/10/2020

1. 2020- ലെ സാമ്പത്തിക നോബേലിന് അർഹരായവർ- പോൾ ആർ മിൽഗ്രാം (അമേരിക്ക), റോബർട്ട് വിൽസൺ (അമേരിക്ക) 
  • (വാണിജ്യ ലേല സിദ്ധാന്തങ്ങളിലെ പരിഷ്കാരങ്ങൾക്കും, പുതിയ ലേലഘടനയുടെ കണ്ടുപിടിത്തത്തിനും) 

Monday 12 October 2020

Current Affairs- 12/10/2020

1. കർഷകരുടെ ക്ഷേമത്തിനായി കേരള സർക്കാർ ആരംഭിച്ച കേരള കാർഷിക ക്ഷേമനിധി ബോർഡിന്റെ പ്രഥമ ചെയർമാൻ- ഡോ. പി. രാജേന്ദ്രൻ

2. ഇന്ത്യയിലെ ആദ്യ പോപ്പ് അപ്പ് സൈക്കിൾ പാത നിലവിൽ വന്നത്- ബാംഗളൂരു
 

3. 2020 ഒക്ടോബറിൽ റിസർവ് ബാങ്കിന്റെ ഡെപ്യൂട്ടി ഗവർണർ ആയി നിയമിതനായത്- M. Rajeshwar Rao

Saturday 10 October 2020

Current Affairs- 11/10/2020

1. ലോക തപാൽ ദിനമെന്ന്- ഒക്ടോബർ 9 
  • (1874- ൽ സ്വിറ്റ്സർലൻഡിൽ ആരംഭിച്ച യൂണിവേഴ്സൽ പോസ്റ്റൽ യൂണിയന്റെ വാർഷികം ആണ്)


2. പ്രകൃതിസംരക്ഷണത്തിനായി പുരസ്കാരം ഏർപ്പെടുത്തിയതാര്- ബ്രിട്ടീഷ് രാജകുമാരൻ വില്യം

Current Affairs- 10/10/2020

1. 2020 ഒക്ടോബറിൽ വിദ്യാർത്ഥികളുടെ ഉന്നത വിദ്യാഭ്യാസത്തിനായി ഗോവയിൽ ആരംഭിച്ച youtube channel- DISHTAVO


2. കോവിഡ്- 19 പ്രതിരോധത്തിന്റെ ഭാഗമായി IIT Kharagpur വികസിപ്പിച്ച telemedicine സംവിധാനം- i Medix

Current Affairs- 09/10/2020

1. ‘The India Way : Strategies for an Uncertain World' എന്ന പുസ്തകത്തിന്റെ രചയിതാവ്- എസ്. ജയശങ്കർ (കേന്ദ്ര വിദേശകാര്യ വകുപ്പ് മന്ത്രി)


2. 'Quest for Restoring Financial Stability in India' എന്ന പുസ്തകത്തിന്റെ രചയിതാവ്- Viral V. Acharya (RBI മുൻ ഡെപ്യൂട്ടി ഗവർണർ)

Thursday 8 October 2020

Current Affairs- 08/10/2020

1. റിസർവ് ബാങ്കിന്റെ മോണിറ്ററി പോളിസി കമ്മിറ്റി അംഗമായി അടുത്തിടെ തിരഞ്ഞെടുക്കപ്പെട്ട മലയാളി- ജയന്ത് വർമ്മ (മറ്റംഗങ്ങൾ- Shashaka Bhide, Ashima Goyal) 

2. ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയുടെ ഡയറക്ടർ ജനറലായി അടുത്തിടെ നിയമിതനായ വ്യക്തി- എം.എ.ഗണപതി 

Wednesday 7 October 2020

Current Affairs- 07/10/2020

1. ലോക അധ്യാപക ദിനം- ഒക്ടോബർ 5 (സി. രാധാകൃഷ്ണന്റെ ജന്മദിനം)  


2. ISRO ലോക ബഹിരാകാശ വാരമായി ആചരിക്കാൻ തീരുമാനിച്ചത്- ഒക്ടോബർ 4-10  2020 ലോക ബഹിരാകാശവാരത്തിന്റെ സന്ദേശം- The moon : Gateway to the stars


3. ലോക പാർപ്പിട ദിനം- ഒക്ടോബറിലെ ആദ്യ തിങ്കളാഴ്ച (ഒക്ടോബർ 5, 2020)

Current Affairs- 06/10/2020

1. 2020- ലെ വൈദ്യശാസ്ത്ര നോബേൽ ജേതാക്കൾ- Harvey J Alter (USA), Charles M Rice (USA) - Michael Houghton (UK) (Hepatitis C Virus- ന്റെ കണ്ടുപിടിത്തത്തിന്) 


2. ‘നിറക്കുട്ടുകളില്ലാതെ' എന്ന പുസ്തകത്തിന്റെ രചയിതാവ്- ഡെന്നീസ് ജോസഫ്

Monday 5 October 2020

Current Affairs- 05/10/2020

1. Discovery of Heritage of Assam എന്ന പുസ്തകത്തിന്റെ രചയിതാവ്- Padampani Bora

2. 2020 ഒക്ടോബറിൽ മഹാത്മഗാന്ധിയുടെ 151 -ാം ജന്മവാർഷികത്തോടനുബന്ധിച്ച് അഹമ്മദാബാദ് സബർമതി സെൻട്രൽ ജയിലിൽ ആരംഭിച്ച റേഡിയോ സ്റ്റേഷൻ- Radio Prison

Sunday 4 October 2020

General Knowledge About Kerala Part- 8


1. മുണ്ടക്കയം ലഹള, വാകത്താനം ലഹള എന്നിവയുമായി ബെന്ധപ്പെട്ട നവോത്ഥാന നായകൻ- ശ്രീകുമാരഗുരുദേവൻ 

2. കുമാരനാശാൻ ജനിച്ച തറവാടിന്റെ  പേര്- തൊമ്മൻവിളാകത്ത് 

3. മയ്യഴി വിമോചനസമരം നയിച്ചത്- ഐ.കെ. കുമാരൻ മാസ്റ്റർ 

General Knowledge in Indian History Part- 11


1. വിക്ടോറിയ രാജ്ഞി അന്തരിച്ച സമയത്ത് (1901) ആരായിരുന്നു വൈസ്രോയി- കഴ്സൺ പ്രഭു 
  • ഏറ്റവും കൂടുതൽ ഇന്ത്യാ വൈസ്രായിമാരുടെ ഭരണത്തിന് സാക്ഷ്യം വഹിച്ച ബ്രിട്ടീഷ് ഭരണാധികാരിയായിരുന്നു വിക്ടോറിയ (ഭരണകാലം 1837-1901)

Kerala Renaissance Part- 5


1. വൈക്കം സത്യാഗ്രഹം ആരംഭിച്ച വർഷമേത്- 1924

2. വൈക്കം സത്യാഗ്രഹത്തിന്റെ  ഭാഗമായി നടന്ന 'സവർണജാഥ' നയിച്ചതാര്- മന്നത്ത് പത്മനാഭൻ  

3. വൈക്കം ക്ഷേത്രനടയിൽ നിന്ന് തിരുവനന്തപുരത്തേക്ക് സവർണജാഥ ആരംഭിച്ചത് എന്ന്- 1924 നവംബർ 1 

General Knowledge About India Part- 8


1. ഗാർഡൻ റീച്ച് ഷിപ് ബിൽഡേഴ്സ് എവിടെയാണ്- കൊൽക്കത്ത  

2. 'നർമദയുടെ കളിത്തോഴി അഥവാ നർമദയുടെ ഇരട്ടസഹോദരി' എന്നറിയപ്പെടുന്ന നദിയേത്- താപ്തി 

3. അലമാട്ടി അണക്കെട്ട് ഏത് നദിയിലാണ് നിർമിച്ചിരിക്കുന്നത്- കൃഷ്ണ 

Saturday 3 October 2020

Current Affairs- 04/10/2020

1. 2020 ഒക്ടോബറിൽ ഇന്ത്യയിലെ ഏറ്റവും മികച്ച കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഇന്ത്യ ടുഡേയുടെ ഹെൽത്ത് ഗിരി പുരസ്കാരം നേടിയ സംസ്ഥാനം- കേരളം

2. 2020- ൽ National Crime Records Bureau (NCRB) പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം സ്ത്രീകൾക്കെതിരെ ഏറ്റവും കൂടുതൽ അതിക്രമങ്ങൾ നടന്ന ഇന്ത്യൻ നഗരം- ന്യൂഡൽഹി

General Knowledge About India Part- 7


1. ലഭ്യമായ വിഭവങ്ങൾ ഉപയോഗപ്പെടുത്തി സമൂഹത്തിന്റെ  പ്രധാന സാമ്പത്തിക ലക്ഷ്യങ്ങൾ നേടാൻ നടത്തുന്ന മുന്നൊരുക്കം എങ്ങനെ അറിയപ്പെടുന്നു- സാമ്പത്തികാസൂത്രണം 

2. ബ്രിട്ടീഷ് ചൂഷണവും ഇന്ത്യയുടെ വികസന മുരടിപ്പും എങ്ങനെ തരണം ചെയ്യാം എന്നത് പ്രധാന ചർച്ചാവിഷയമായ കോൺഗ്രസ് സമ്മേളനമേത്- 1931-കറാച്ചി സമ്മേളനം 

General Knowledge in Biology Part- 18


1. ക്ഷയരോഗത്തിന് കാരണമായ സൂക്ഷ്മജീവി- മൈക്കോ ബാക്ടീരിയം ട്യൂബർകുലോസിസ്  


2. ക്ഷയം പ്രധാനമായും ബാധിക്കുന്ന അവയവം- ശ്വാസകോശം 


3. ക്ഷയരോഗം പകരുന്നതെങ്ങ്നെ- രോഗിയുടെ ചുമ, തുമ്മൽ വഴി 

General Knowledge in Geography Part- 7


1. ബി.സി.ഇ. ഏഴാംനൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഏത് ഗ്രീക്ക് തത്ത്വചിന്തകനാണ് ഭൂമിക്ക് ഗോളാകൃതിയാണെന്ന ആശയം ആദ്യമായി മുന്നോട്ടുവെച്ചത്- തെയിൽസ് 

2. ഭൂമിക്ക് ഗോളാകൃതിയാണന്നും സാങ്കല്പിക അച്ചുതണ്ടിൽ അത് സ്വയം കറങ്ങുന്നുവെന്നും പ്രസ്താവിച്ച ഭാരതീയ ജ്യോതിശാസ്ത്രജ്ഞൻ- ആര്യഭടൻ  

General Knowledge About Kerala Part- 7


1. 'അഭിനവകേരളം' എന്ന പ്രസിദ്ധികരണം ആരംഭിച്ചത്- വാഗ്ഭടാനന്ദൻ 


2. ‘സാമൂഹികമായ പിന്നാക്കാവസ്ഥ പരിഹരിക്കാനുള്ള മാർഗം വിദ്യാഭ്യാസമാണ്' എന്ന് പറഞ്ഞത്- വക്കം അബ്ദുൾഖാദർ മൗലവി 

General Knowledge in Physics Part- 12


1. പദാർഥത്തിന്റെ നാലാമത്തെ അവസ്ഥ ഏതാണ്- പ്ലാസ്മ 


2. പ്രാഥമിക വർണമായ പച്ചയും ചുവപ്പും ചേർന്നാൽ കിട്ടുന്ന നിറം ഏതാണ്- മഞ്ഞ 


3. ഒരു പോളിമർ ആയ പി.വി.സി- യുടെ മോണോമെർ ഏതാണ്- വിനെൽ ക്ലോറൈഡ് 

General Knowledge About India Part- 6


1. ഇന്ത്യയിലെ ഏതുസംസ്ഥാനത്താണ് സാലിം അലി തടാകം സ്ഥിതിചെയ്യുന്നത്- മഹാരാഷ്ട്ര 

2. ഇന്ത്യയിലെ ഏറ്റവും വലിയ ഉൽക്കാപതന തടാകമായ ലോണാർ തടാകം ഏതു സംസ്ഥാനത്താണ്- മഹാരാഷ്ട്ര  

Friday 2 October 2020

Current Affairs- 03/10/2020

1. ദേശീയ ഡിജിറ്റൽ വിദ്യാഭ്യാസ സമിതി അംഗമായി അടുത്തിടെ തിരഞ്ഞെടുക്കപ്പെട്ടത്- അൻവർ സാദത്ത് (കേരള ഇൻഫ്രാസ്ട്രക്ച്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷന്റെ CEO ആണിദ്ദേഹം)


2. പസിഫിക് ഏഷ്യ ട്രാവൽ അസോസിയേഷൻ (PATA) ഗ്രാൻഡ് പുരസ്കാരം നേടിയത്- കേരള ടൂറിസം

Current Affairs- 02/10/2020

1. അതിഥി തൊഴിലാളികൾക്കായി ഹോസ്റ്റൽ രൂപത്തിൽ താമസ സൗകര്യം ഒരുക്കുന്നതിനായി അടുത്തിടെ സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ പദ്ധതി- അപ്നാഘർ 

2. രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും സഞ്ചരിക്കാനായി ഇന്ത്യ ഏത് രാജ്യത്തിൽ നിന്നാണ് ബോയിങ് 777 (B- 777) എന്ന വിമാനം വാങ്ങിയത്- അമേരിക്ക

Current Affairs- 01/10/2020

1. 2020 സെപ്റ്റംബറിൽ UNDP- യുടെ SDG Special Humanitarian Action Award- ന് അർഹനായ ബോളിവുഡ് താരം- Sonu Sood


2. 2020 സെപ്റ്റംബറിൽ കന്നുകാലികളെ കശാപ്പ് ചെയ്യുന്നതിന് നിരോധനം ഏർപ്പെടുത്തിയ ഏഷ്യൻ രാജ്യം- ശ്രീലങ്ക

Current Affairs- 30/09/2020

1. 2020 സെപ്റ്റംബറിൽ റിസർവ് ബാങ്കിന്റെ Customer Awareness Campaign അംബാസിഡർ ആയി നിയമിതനായത്- അമിതാഭ് ബച്ചൻ

2. 2020 സെപ്റ്റംബറിൽ ടൂറിസം മേഖലയിലെ സംരംഭകർക്കായി Paryatan Sanjeevani Scheme ആരംഭിച്ച സംസ്ഥാനം- അസം

Current Affairs- 29/09/2020

1. ലോക ടൂറിസം ദിനമെന്ന്- സെപ്തംബർ 27 (തീം- Tourism and Rural development) 


2. അന്താരാഷ്ട്ര ട്വന്റി 20 ക്രിക്കറ്റിൽ വിക്കറ്റിന് പിന്നിൽ ഏറ്റവും കൂടുതൽ പേരെ പുറത്താക്കിയ പുതിയ ലോക റെക്കോർഡ് നേടിയതാര്- അലീസ ഹീലി (ആസ്ട്രേലിയൻ വനിതാ താരം. ധോണിയുടെ റെക്കോഡാണ് മറികടന്നത്)