Friday 30 September 2022

Current Affairs- 30-09-2022

1. 2022 സെപ്റ്റംബറിൽ PEN ജർമ്മൻ വിഖ്യാതമായ ഹെർമൻ കേസ്സൻ പുരസ്കാരം നേടിയ ഇന്ത്യൻ എഴുത്തുകാരി- മീന കന്ദസ്വാമി


2. 2022 സെപ്റ്റംബറിൽ ആദ്യത്തെ സ്വച്ഛ് സുജൽ പ്രദേശായി പ്രഖ്യാപിക്കപ്പെട്ടത്- ആൻഡമാൻ നിക്കോബാർ ദ്വീപുകൾ


3. 2022 സെപ്റ്റംബറിൽ നൻമഡോൾ ചുഴലിക്കാറ്റ് വീശിയ രാജ്യം- ജപ്പാൻ

Thursday 29 September 2022

Current Affairs- 29-09-2022

1. 2022- ലെ Durand Cup ജേതാക്കൾ- ബംഗളുരു FC

2. 2022 സെപ്റ്റംബറിൽ Food Security LAMA Atlas (ഭക്ഷ്യ സുരക്ഷാ അറ്റസ്) പുറത്തിറക്കിയ സംസ്ഥാനം- ജാർഖണ്ഡ്


3. 2022-2023 വർഷത്തെ ആദ്യത്തെ ടൂറിസം, സാംസ്കാരിക തലസ്ഥാനമായി ഷാങ്ഹായി കോ- ഓപ്പറേഷൻ ഉച്ചകോടി 2022 പ്രഖ്യാപിച്ച ഇന്ത്യൻ നഗരം- വാരണാസി

Wednesday 28 September 2022

Current Affairs- 28-09-2022

1. 7ാ-മത് ആർട്ട് ഇൻഡിപെൻഡന്റ് രാജ്യാന്തര ചലച്ചിത്ര മേള ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം 2022 നേടിയ നടി- ജലജ


2. Digitise Property Registrations ആരംഭിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം- മഹാരാഷ് ട്ര 


3. ദക്ഷിണേഷ്യയിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ലോട്ടസ് ടവർ നിലവിൽ വന്നത്- ശ്രീലങ്ക

Tuesday 27 September 2022

Current Affairs- 27-09-2022

1. 2022- ലെ പ്രിയദർശിനി അക്കാദമി സ്മിതാ പാട്ടീൽ സ്മാരക പുരസ്കാരം നേടിയ അഭിനേത്രി- ആലിയ ഭട്ട്


2. തുകൽ മേഖലയിലെ നൈപുണ്യ വികസനത്തിനായി പുറത്തിറക്കിയ ആപ്ലിക്കേഷൻ- SCALE App


3. 2022 സെപ്റ്റംബറിൽ 20 -ാമത് AIBD (Asia-Pacific Institute for Broadcasting Development) ജനറൽ കോൺഫറൻസിന് വേദിയായത്- ന്യൂഡൽഹി

Monday 26 September 2022

Current Affairs- 26-09-2022

1. കോവിഡ് വാക്സിന്റെ രണ്ടാം ഡോസും കരുതൽ ഡോസും നൽകുന്നതിനുള്ള ഇടവേള കേന്ദ്ര ആരോഗ്യമന്ത്രാലയം ഒൻപ തിൽനിന്ന് എത്ര മാസമായാണ് അടുത്തിടെ കുറച്ചത്- ആറുമാസം 


2. ഏറ്റവുമൊടുവിൽ നാറ്റോ ഉച്ചകോടി നടന്നത് എവിടെയാണ്- മഡ്രിഡ് (സ്പെയിൻ)

  • 2022 ജൂൺ 28-30 തിയതികളിലാണ് North Atlantic Treaty Organization- ന്റെ 32-ാമത് ഉച്ചകോടി നടന്നത്. 1957- ൽ പാരിസിലായിരുന്നു ആദ്യ ഉച്ചകോടി. 
  • 30 രാജ്യങ്ങളാണ് NATO- യിൽ അംഗങ്ങളായുള്ളത്.  
  • സ്വീഡൻ, ഫിൻലൻഡ് എന്നിവയെക്കുറി ഉൾപ്പെടുത്താൻ സഖ്യത്തിന്റെ 30 അംഗ ഉന്നതാധികാര സമിതി അനുമതി നൽകി. എന്നാൽ 30 അംഗ രാജ്യങ്ങളുടെയും പാർലമെന്റുകൾ കൂടി അംഗീകാരം നൽകിയാലേ ഈ രാജ്യങ്ങൾക്ക് അംഗത്വം ലഭിക്കുകയുള്ളൂ.
  • ജെൻസ് സ്റ്റോൾട്ടൻബർഗാണ് (നോർവേ) നാറ്റോയുടെ ഇപ്പോഴത്തെ സെക്രട്ടറി ജനറൽ 

Sunday 25 September 2022

Current Affairs- 25-09-2022

1. ജി 7 രാജ്യങ്ങളുടെ 48-ാം ഉച്ചകോടി നടന്നത് എവിടെയായിരുന്നു- ജർമനി 

  • 2022 ജൂൺ 26 മുതൽ 28 വരെ തെക്കൻ ജർമനിയിലെ ഷോസ് എൽമൗവിലാണ് ഉച്ചകോടി നടന്നത്.
  • ഉച്ചകോടിയിൽ പ്രത്യേക ക്ഷണിതാവായി പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തു. 

Saturday 24 September 2022

Current Affairs- 24-09-2022

1. മഹാവികാസ് അഘാഡി സർക്കാർ ഏത് സംസ്ഥാനത്തായിരുന്നു ഭരണം നടത്തിയിരുന്നത്- മഹാരാഷ്ട്ര 

  • ഉദ്ദവ് താക്കറെയുടെ നേതൃത്വത്തിലുള്ള ഈ സർക്കാർ, 2022 ജൂണിൽ രാജിവെച്ചു. 
  • ശിവസേന, എൻ.സി.പി, കോൺഗ്രസ് എന്നിവയായിരുന്നു ഘടകകക്ഷികൾ 
  • ഏക്നാഥ് ഷിന്ദേയാണ് മഹാരാഷ്ട്രയുടെ ഇപ്പോഴത്തെ മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് (ബി.ജെ.പി.)

Friday 23 September 2022

Current Affairs- 23-09-2022

1. 2022 ജൂലായ് ഒന്നിന് 200-ാം വാർഷികം ആ ഘോഷിച്ച ഇന്ത്യൻ ദിനപത്രം- മുംബൈ സമാചാർ 

  • 1822 ജൂലായ് ഒന്നിനാണ് പ്രഥമ ലക്കം പുറത്തിറങ്ങിയത്. പാഴ്സി പണ്ഡിതനായ ഫർദുൻജി മർബാനാണ് ബോംബെ സമാചാറിന്റെ (ഇപ്പോൾ മുംബൈ സമാചാർ) സ്ഥാപകൻ. 
  • രാജ്യത്ത് പ്രസിദ്ധീകരണം തുടരുന്ന ഏറ്റവും പഴക്കമേറിയ ഈ ദിനപത്രം മുംബയിൽ നിന്ന് ഗുജറാത്തി ഭാഷയിലാണ് പ്രസിദ്ധികരിച്ചുവരുന്നത്. ഏഷ്യയിലെ ആദ്യത്തെയും ലോകത്തിലെത്തന്നെ നാലാമത്തയും പഴക്കമുള്ള പത്രം കൂടിയാണ് മുംബൈ സമാചാർ 

Thursday 22 September 2022

Current Affairs- 22-09-2022

1. രാജാധികാരത്തിന്റെ എത്രാംവർഷമാണ് ബ്രിട്ടണിലെ എലിസബത്ത് II 2022- ൽ ആഘോഷിച്ചത്- 70 

  • 1952 ഫെബ്രുവരി ആറിനാണ് പിതാവ് ജോർജ് ആറാമന്റെ നിര്യാണത്തെത്തുടർന്ന് 25-ാം വയസ്സിൽ എലിസബത്ത് ബ്രിട്ടിഷ് രാജ്ഞിയായത്.  
  • 1643 മുതൽ 1715 -ൽ മരണംവരെ ഫ്രാൻസ് ഭരിച്ച (72 വർഷം) ലൂയി പതി നാലാമനാണ് ലോകത്ത് ഏറ്റവും കൂടുതൽ കാലം ഭരണം നടത്തിയ ചക്രവർത്തി. 
  • 1946 മുതൽ 2016 വരെ സിംഹാസനത്തിലിരുന്ന തായ്ലാൻഡിലെ ഭൂമിബോൽ അതു ല്യതേജിന്റെ റെക്കോഡാണ് 96 കാരിയായ എലിസബത്ത് 2022- ൽ മറികടന്നത്. 2016 ഒക്ടോബർ 13- ന് പദവിയിലിരിക്കെ 88 -ാം വ യസ്സിലായിരുന്നു ഭൂമിബോൽ രാജാവിന്റെ മരണം 

Wednesday 21 September 2022

Current Affairs- 21-09-2022

1. സന്ന്യാസിയും ദാർശനികനുമായ ഏത് കേരളീയന്റെ ജന്മസ്ഥലമാണ് ദേശീയ സ്മാരകമാക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിട്ടുള്ളത്- ശങ്കരാചാര്യരുടെ

  • കാലടിയിൽ ആദിശങ്കരന്റെ സ്മരണാർഥം കാഞ്ചി കാമകോടി മഠം 1978- ൽ സ്ഥാപിച്ച ആദിശങ്കരപ്പൂപം പ്രസിദ്ധമാണ്. ഉയരം 152 അടി. എട്ടുനിലകളായുള്ള സൂപത്തിന്റെ ചുവരുകളിൽ ശങ്കരാചാര്യരുടെ ജീവിത സന്ദർഭങ്ങൾ ചിത്രികരിച്ചിട്ടുണ്ട്. 

Tuesday 20 September 2022

Current Affairs- 20-09-2022

1. 2022 മേയ് 24- ന് ക്വാഡ് രാഷ്ട്രങ്ങളുടെ മൂന്നാം ഉച്ചകോടി നടന്നത് എവിടെ വെച്ചായിരുന്നു- ടോക്യോ (ജപ്പാൻ) 

  • ഇന്ത്യ, യുഎസ്, ഓസ്ട്രേലിയ, ജപ്പാൻ എന്നി രാജ്യങ്ങളുടെ കൂട്ടായ്മയാണ് Quad (Quadrilateral Security Dialogue). 
  • ഉച്ചകോടിയുടെ ഭാഗമായി അമേരിക്കയു ടെ നേതൃത്വത്തിൽ ഇന്ത്യയടക്കം 14 രാജ്യങ്ങളെ ഉൾപ്പെടുത്തി ഇന്തോ പസിഫിക് ഇക്കണോമിക് ഫെയിം വർക്കിനും (IPEF) രൂപംകൊടുത്തു. ഓസ്ട്രേലിയ, ജപ്പാൻ, ദക്ഷിണകൊറിയ, മലേഷ്യ, ന്യൂസിലൻഡ്, ഫിലിപ്പിൻസ്, സിങ്കപ്പൂർ, തായ്ലാൻഡ്, വിയറ്റ്നാം, ബ്രൂണെ, ഇന്തോനേഷ്യ. ഫിജി എന്നിവയാണ് ഐ.പി.ഇ.എഫിലെ മറ്റ് അംഗങ്ങൾ. 

Monday 19 September 2022

Current Affairs- 19-09-2022

1. തദ്ദേശിയ കപ്പൽനിർമാണ രംഗത്ത് നാഴികക്കല്ലായി ഇന്ത്യൻ നാവികസേന മുംബൈയിൽ നിറ്റിലിറക്കിയ യുദ്ധക്കപ്പെലുകൾ- ഐ.എൻ.എസ്. സൂറത്ത് (പ്രോജക്ട് 15- ബി.യിലെ നാലാമത്തെ കപ്പൽ), ഐ.എൻ. എസ്. ഉദയഗിരി (പ്രാജക്ട്- 17 എ.യിലെ മൂന്നാമത്തേത്) 

  • നാവികസേനയുടെ ഡയറക്ടറേറ്റ് ഓഫ് നേവൽ ഡിസൈൻ രൂപകല്പന ചെയ്ത ഇരു കപ്പലുകളും മുംബൈയിലെ മസഗോൺ ഡോക്കാണ് നിർമിച്ചത്. 75 ശതമാനം നിർമാണസാമഗ്രികളും തദ്ദേശീയമാണ്,
  • ഐ. എൻ എസ്, വിശാഖപട്ടണം, ഐ.എൻ.എസ്. മർമഗോവ, ഐ എൻ. എസ്. ഇംഫാൽ എന്നിവയാണ് പ്രോജക്ട് 15- ബിയിലെ ആദ്യ മൂന്ന് കപ്പലുകൾ.

Sunday 18 September 2022

Current Affairs- 18-09-2022

1. നോഡിക് (Nordic) രാജ്യങ്ങൾ എന്നറിയപ്പെ ടുന്നത് ഏതെല്ലാം രാജ്യങ്ങളാണ്- ഡെന്മാർക്ക്, ഫിൻലൻഡ്, സ്വീഡൻ, നോർവ, ഐസ് ലൻഡ് എന്നിവയും സ്വയംഭരണ പ്രദേശങ്ങളായ ഫറോ ദ്വിപുകൾ, അലൻഡ്, ഗ്രീൻലൻഡ് എന്നിവയും 

  • ഉത്തര യുറോപ്പിലാണ് ഇവ സ്ഥിതി ചെയ്യുന്നത്. 
  • ലോകത്തിലെ ഏറ്റവും വലിയ ദ്വീപായ ഗ്രിൻലൻഡ് ഡെന്മാർക്കിന്റെ ഭാഗമാണ്. 
  • 2022 മേയ് മാസത്തിൽ ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്രമോദി നോഡിക്ക് രാഷ്ട്രങ്ങളുടെ പ്രധാനമന്ത്രിമാരുമായി കോപ്പൻഹേഗനിൽ വെച്ച് ചർച്ച നടത്തിയിരുന്നു. 

2. ഇഎസ്.ഐ.യുടെ പൂർണരൂപം എന്താണ്- Ecologically Sensitive Areas 

Saturday 17 September 2022

Current Affairs- 17-09-2022

1. 2022 സെപ്റ്റംബറിൽ പ്രൊഫഷണൽ ടെന്നീസിൽ നിന്നും വിരമിച്ച താരം- സെറീന വില്യംസ് 

  • ഓപ്പൺ യുഗത്തിൽ 23 ഗ്രാൻസ്ലാം സിംഗിൾസ് കിരീടം നേടിയ ഏക താരം.
  • ഒളിംപിക്സിൽ 4 സ്വർണം

2. ലോകത്തെ ഏറ്റവും വലിയ മനുഷ്യനിർമിത ഔഷധ ഉപ്പുഗുഹ പ്രവർത്തനം ആരംഭിച്ചത്- യു.എ.ഇ.യിൽ 


3. 2022 ജെ.സി.ബി. സമ്മാനത്തിന്റെ (25 ലക്ഷം രൂപ) പ്രാഥമിക പട്ടികയിൽ ഇടം നേടിയ മലയാളികൾ- അനീസ് സലീം (ദി ഓഡ് ബുക്ക് ഓഫ് ബേബി നെയിംസ്), ഷീല ടോമി (വല്ലി- ഇംഗ്ലീഷ് പരിഭാഷ: ജയശ്രീ കളത്തിൽ)

Friday 16 September 2022

Current Affairs- 16-09-2022

1. 2022 സെപ്റ്റംബറിൽ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട വനിത- ലിസ് ട്രസ്

2. ആദ്യത്തെ ഹോമിയോപ്പതി ഇന്റർനാഷണൽ ഹെൽത്ത് ഉച്ചകോടിക്ക് വേദിയായത്- ദുബായ്


3. ഷിപ്പിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായി ചുമതലയേറ്റ വ്യക്തി- ബിനേഷ് കുമാർ ത്യാഗി 

Thursday 15 September 2022

Current Affairs- 15-09-2022

1. സ്ത്രീകളുടെ സാമൂഹികവും സാമ്പത്തികവുമായ വികസനത്തിനായി 'മഹിളാ നിധി' വായ്പാ പദ്ധതി ആരംഭിച്ച ഇന്ത്യൻ സംസ്ഥാനം- രാജസ്ഥാൻ 


2. 'സിനർജി: സൈബർ സുരക്ഷാ എക്സസൈസ് നടത്തിയ സ്ഥാപനം- CERT-In (Indian Computer Emergency Response Team)


3. നുകായി ഫെസ്റ്റിവൽ ആഘോഷിക്കുന്ന സംസ്ഥാനം- ഒഡീഷ

Wednesday 14 September 2022

Current Affairs- 14-09-2022

1. നവജാതശിശുക്കളിലെ ഏതു രോഗത്തിനെ തിരെയാണ് ഡഴ്സ് കൺട്രോളർ ഓഫ് ഇന്ത്യ PCV14 വാക്സിൻ അനുമതി നൽകിയത്- ന്യൂമോണിയ


2. ഇന്ത്യയിൽ അനുമതി നൽകുന്ന ആദ്യ കോവിഡ്- 19 നേസൽ വാക്സിൻ- BBV- 154 (ഭാരത് ബയോട്ടിക് ഹൈദരാബാദ്) 


3. യുനെസ്കോയുടെ ഗ്ലോബൽ നെറ്റ്വർക്ക് ഓഫ് ലേണിങ് സിറ്റീസിൽ ഉൾപ്പെടുത്തിയ കേരളത്തിലെ നഗരങ്ങൾ ഏതൊക്കെ- തൃശ്ശൂർ, നിലമ്പൂർ 

Tuesday 13 September 2022

Current Affairs- 13-09-2022

1. 2022 സെപ്റ്റംബറിൽ അന്തരിച്ച പ്രശസ്ത കർണാടക സംഗീതജ്ഞൻ- ടി. വി. ശങ്കരനാരായണൻ


2. 2022 സെപ്റ്റംബർ 5- ദേശീയ അധ്യാപക ദിനത്തിന്റെ പ്രമേയം- പ്രതിസന്ധിയിൽ നയിക്കുക, ഭാവിയെ പുനർനിർണ്ണയിക്കുക


3. നെഹ്റുട്രോഫി വള്ളംകളി 2022 ജേതാക്കൾ- മഹാദേവിക്കാട് കാട്ടിൽ തെക്കേതിൽ ചുണ്ടൻ

Monday 12 September 2022

Current Affairs- 12-09-2022

1. അടുത്തിടെ പശ്ചിമഘട്ടത്തിൽ നിന്നും കണ്ടെത്തിയ ശുദ്ധജല ഞണ്ട്- ഘടിയാന ദ്വിവർണ

2. സെർവിക്കൽ കാൻസർ പ്രതിരോധത്തിന് ഇന്ത്യ പുറത്തിറക്കിയ ആദ്യ തദ്ദേശീയ ക്വാഡിവാലന് ഹമെൻ പാപ്പിലോമ വൈറസ് (qHPV) വാക്സിൻ- സെർവവാക്


3. സിംഗപ്പൂരിലെ സൈബർ സെക്യൂരിറ്റി ഏജൻസിയുമായി സഹകരിച്ച് ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം (CERT-In) നടത്തിയ ല സൈബർ സെക്യൂരിറ്റി എക്സർസൈസ്- സിനർജി (Synergy)

Sunday 11 September 2022

Current Affairs- 11-09-2022

1. ബൂംബർഗ് 2022- ൽ പുറത്തുവിട്ട് ശതകോടീശ്വരന്മാരുടെ പട്ടികയിൽ ലോകത്തെ ഏറ്റവും ധനികനായ മൂന്നാമത്തെ വ്യക്തി എന്ന നേട്ടം കൈവരിച്ച ഇന്ത്യൻ വ്യവസായി- ഗൗതം അദാനി

2. 50 -ാമത് ഷുമാംഗ് ലീല ഫെസ്റ്റിവൽ ആഘോഷിക്കുന്ന ഇന്ത്യൻ സംസ്ഥാനം- മണിപ്പൂർ (ഇംഫാൽ)


3. 2001 ഗുജറാത്ത് ഭൂകമ്പത്തിൽ മരണമടഞ്ഞവരുടെ സ്മരണക്കായി പ്രധാനമന്ത്രി. നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത 'സ്മതിവൻ' സ്മാരകം സ്ഥിതി ചെയ്യുന്നത്- ഭുജ് (ഗുജറാത്ത്)

Saturday 10 September 2022

Current Affairs- 10-09-2022

1. Swachh Sagar Surakshit Sagar Campaign 2022- നെ കുറിച്ച് സാധാരണ ജനങ്ങളിലേക്ക് അവബോധം സൃഷ്ടിക്കാൻ വേണ്ടി പുറത്തിറക്കിയ മൊബൈൽ ആപ്ലിക്കേഷൻ- Eco Mitram


2. 2022 ആഗസ്റ്റിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത ഐക്കണിക് അടൽ ബിഡ്ജ് സ്ഥിതി ചെയ്യുന്നത്- അഹമ്മദാബാദ്


3. ഇന്ത്യൻ റെയിൽവെയും, റെയിൽവെ പ്രൊട്ടക്ഷൻ ഫോഴ്സും (RPF) ചേർന്ന് യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ നടപ്പിലാക്കുന്ന പദ്ധതി- ഓപ്പറേഷൻ യാത്രി സുരക്ഷ

Friday 9 September 2022

Current Affairs- 09-09-2022

1. 2022- ലെ ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ വനിതാ സിംഗിൾസിൽ സ്വർണ്ണം നേടിയത്- അകാനേ യമാഗുചി (ജപ്പാൻ)


2. കേരളത്തിലാദ്യമായി നൈറ്റ് ക്ലബ് തുറന്നത് ഏത് ജില്ലയിലാണ്- തിരുവനന്തപുരം (ഈഞ്ചക്കൽ)


3. കേരളത്തിലാദ്യമായി നൈറ്റ് ക്ലബ് ആരംഭിച്ച സ്റ്റാർട്ട് അപ്പ് ലക്ഷ്വറി ഹോസ്പ്പിറ്റാലിറ്റി ബ്രാൻഡ്- ഓഫോറി

Thursday 8 September 2022

Current Affairs- 08-09-2022

1. രാജ്യത്ത് നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിക്കുന്ന ഉയരമുള്ള കെട്ടിടം- നോയിഡ ഇരട്ട ടവർ (ന്യൂഡൽഹി)


2. ക്രിക്കറ്റിൽ ഏകദിനത്തിലും, ടെസ്റ്റിലും, ട്വന്റി-20 യിലും 100 മത്സരങ്ങൾ കളിക്കുന്ന രണ്ടാമത്തെ ക്രിക്കറ്റ് താരം- വിരാട് കോലി (ആദ്യ ഇന്ത്യക്കാരനാണ്)


3. അരനൂറ്റാണ്ടിനു ശേഷം മനുഷ്യരെ വീണ്ടും ചന്ദ്രനിലെത്തിക്കാൻ ലക്ഷ്യമിടുന്ന ദൗത്യം- ആർട്ടിമിസ്- I 

Wednesday 7 September 2022

Current Affairs- 07-09-2022

1. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ ഇടക്കാല പ്രസിഡന്റായി നിയമിതനായ മുൻ ഇന്ത്യൻ ഒളിമ്പ്യൻ- ആദിൽ സുമരിവാല


2. ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന രാജ്യാന്തര ഹസ്വ ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കുന്ന വയനാട്ടിലെ ഗോത്രവിഭാഗമായ മുള്ളുകുറുമരുടെ ജീവിതവും സംസ്കാരവും പ്രമേയമായ ചിത്രം- കേണി


3. സെറിബ്രൽ പാൾസി ബാധിതരായ കുട്ടികളുടെ ദേശീയ ഫുട്ബോൾ ചാംപ്യൻഷിപ്പ് ജേതാക്കൾ- കേരളം

Tuesday 6 September 2022

Current Affairs- 06-09-2022

1. ഓൺലൈൻ വീഡിയോ സ്ട്രീമിങ് സേവനമായ ഡിസി + ഹോട്ട് സ്റ്റാറിന്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റായി നിയമിതനായ വ്യക്തി- സജിത് ശിവാനന്ദൻ


2. UNESCO- യുടെ പൈതൃക പട്ടികയിൽ ഉൾപ്പെടുത്താൻ ഇന്ത്യ നാമനിർദ്ദേശം ചെയ്ത ഗുജറാത്തിലെ നൃത്തരൂപം- ഗർബ്


3. 2022 ആഗസ്റ്റിൽ മഹാരാഷ്ട്രയുടെ ഔദ്യോഗിക കായിക വിനോദമായി പ്രഖ്യാപിച്ചത്- Dahi - Handi

Monday 5 September 2022

Current Affairs- 05-09-2022

1. UN ഇന്റർനെറ്റ് ഗവേണൻസ് ലീഡർഷിപ്പ് പാനലിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട മുതിർന്ന ഉദ്യോഗസ്ഥൻ- അൽക്കേഷ് ശർമ്മ


2. 2022 ആഗസ്റ്റിൽ ഭൗമസൂചിക പദവി ലഭിച്ച ബിഹാറിലെ ഉത്പന്നം- മിഥില മഖാന


3. 2023- ഓടുകൂടി പൂർണമായി നിർമ്മാർജനം ചെയ്യാൻ കേന്ദ്ര ഗവൺമെന്റ് ലക്ഷ്യമിട്ടിരിക്കുന്ന രോഗം- കാലാ അസർ

Sunday 4 September 2022

Current Affairs- 04-09-2022

1. മാസാടിസ്ഥാനത്തിൽ ഓരോ ജില്ലയുടെയും പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി 'District Good Governance Portal' രൂപപ്പെടുത്തിയ സംസ്ഥാനം- അരുണാചൽപ്രദേശ്


2. 2022 ആഗസ്റ്റിൽ സംസ്ഥാന സർക്കാർ ജോലി ലഭിക്കാൻ മാത്യഭാഷാ പരിജ്ഞാനം നിർബന്ധമാക്കിയ സംസ്ഥാനം- കേരളം


3. PMMSY- ന് കീഴിൽ NFDB- യുടെ ഫണ്ടിംഗ് പിന്തുണയോടെ ICAR-CIFA- വികസിപ്പിച്ചെടുത്ത ഓൺലൈൻ മാർക്കറ്റ് പ്ലേസ് ഫീച്ചർ ആപ്പ്- Aqua Bazar

Saturday 3 September 2022

Current Affairs- 03-09-2022

1. ദുബായിലെ ബുർജ് ഖലീഫയ്ക്ക് ചുറ്റും 550 m ഉയരത്തിൽ 3 km ചുറ്റളവിൽ സ്ഥാപിക്കുന്ന സമാന്തര വളയങ്ങൾ- Downtown Circle

2. National Fisheries Development Board (NFDB)- ന്റെ 9 -ാമത് governing body meeting- ന് വേദിയായത്- ന്യൂഡൽഹി 


3. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോർട്ട് പ്രകാരം ആരോഗ്യ പ്രശ്നങ്ങളുടെ പേരിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ മരുന്ന് ഉപയോഗിക്കുന്ന സംസ്ഥാനം- കേരളം

Friday 2 September 2022

Current Affairs- 02-09-2022

1. വനിതകളുടെ UEFA ചാമ്പ്യൻസ്ലീഗിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ താരം- മനീഷ കല്ല്യാൺ

2. യുവജനങ്ങൾക്ക് സാങ്കേതിക മേഖലയിൽ തൊഴിലധിഷ്ഠിതമായ പരിശീലനം നൽകുന്നതിനായി 'രാജീവ് ഗാന്ധി സെന്റർ ഓഫ് അഡ്വാൻസ്ഡ് ടെക്നോളജി' സ്ഥാപിച്ച സംസ്ഥാനം- രാജസ്ഥാൻ


3. ഗ്രാമപ്രദേശങ്ങളിലെ വീടുകളിൽ 100% ടാപ്പ് വാട്ടർ കണക്ഷൻ നൽകികൊണ്ട് 'ഹർ ഘർ ജൽ' സർട്ടിഫിക്കേഷൻ നേടിയ ആദ്യ ഇന്ത്യൻ സംസ്ഥാനം- ഗോവ

Thursday 1 September 2022

Current Affairs- 01-09-2022

1. കോവിഡ് 19- ന്റെ ഒറിജിനൽ സ്ട്രെയിനും, ഒമിക്രോൺ വകഭേദത്തിനുമായി ബൂസ്റ്റർ ഡോസ് വാക്സിന് അനുമതി നൽകുന്ന ആദ്യ രാജ്യം- യുണൈറ്റഡ് കിങ്ഡം


2. ഇന്ത്യയിലെ ആദ്യ പൂർണ്ണ 'Functionally Literate' ജില്ലയായി പ്രഖ്യാപിക്കപ്പെട്ടത്- മണ്ട് ല, മധ്യപ്രദേശ്


3. ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുമായി (FCI) ചേർന്ന് 'അൾട്ടിമ സാലറി പാക്കേജ് പദ്ധതിക്ക് തുടക്കമിട്ട പ്രൈവറ്റ് ബാങ്ക്- ആക്സിസ് ബാങ്ക്