Thursday 30 November 2023

Current Affairs- 30-11-2023

1. ഡോൾഫിനുകളുടെ സംരക്ഷണത്തിനും സമുദ്ര പരിസ്ഥിതിയെ ശക്തിപ്പെടുത്തുന്നതിനുമായി തമിഴ്നാട് സർക്കാർ ആരംഭിക്കുന്ന പദ്ധതി- പ്രോജക്ട് ഡോൾഫിൻ 


2. ഇന്റർനാഷണൽ സോളാർ അലയൻസിൽ അടുത്തിടെ അംഗമായ രാജ്യം- ചിലി


3. മാജിക്കിലെ ഓസ്കാർ എന്നറിയപ്പെടുന്ന മെർലിൻ പുരസ്കാരത്തിന് അർഹനായത്- അശ്വിൻ പരവൂർ

Wednesday 29 November 2023

Current Affairs- 29-11-2023

1. KTDFC- യുടെ പുതിയ ചെയർമാൻ- ബിജു പ്രഭാകർ

2. ഇന്റർനാഷണൽ സോളാർ അലയൻസിന്റെ 6-ാമത് സെഷൻ വേദി- ന്യൂഡൽഹി

3. കൊച്ചിൻ പോർട്ട് അതോറിറ്റിയുടെ പുതിയ ചെയർമാൻ- ബി. കാശിവിശ്വനാഥൻ

Tuesday 28 November 2023

Current Affairs- 28-11-2023

1. ‘മാജിക്കിലെ ഓസ്കാർ' എന്നറിയപ്പെടുന്ന മെർലിൻ പുരസ്കാരത്തിന് 2023- ൽ അർഹ നായ മലയാളി- അശ്വിൻ പരവൂർ

  • ‘ഇന്ത്യയിലെ ഏറ്റവും മികച്ച ബോധവത്കരണ മാജിക് പെർഫോർമർ' എന്ന പുരസ്കാരത്തിനാണ് അശ്വിൻ അർഹനായത്.

2. ഇന്ത്യയിലെ ആദ്യ ലാവെൻഡെർ ഫാം നിലവിൽ വരുന്നത്- ജമ്മു & കാശ്മീർ


3. 7th Future Investment Initiative- ന് വേദിയായത്- റിയാദ്

Monday 27 November 2023

Current Affairs- 27-11-2023

1. വൈറ്റ് ബോൾ ക്രിക്കറ്റിൽ 50 സെഞ്ച്വറി തികയ്ക്കുന്ന ആദ്യ താരം- വിരാട് കോഹ്ലി


2. 2023 ലോക ക്ലബ് വോളിബോൾ ചാമ്പ്യൻഷിപ്പ് വേദി- ബംഗളൂരു


3. പി.എസ്. ശ്രീധരൻപിളളയുടെ 200-ാമത് പുസ്തകം- വാമൻ വൃക്ഷ കല

Sunday 26 November 2023

Current Affairs- 26-11-2023

1. ഏകദിന ക്രിക്കറ്റിൽ ഡബിൾ സെഞ്ച്വറി നേടിയ ആദ്യ ഓസ്ട്രേലിയൻ പുരുഷ താരം- ഗ്ലെൻ മാക്സ്വെൽ


2. AFC (Asian Football Confederation) President's Recognition Award for Grassroots Football- ൽ സ്വർണ്ണം നേടിയത്- Football Australia


3. ഡൽഹിയിൽ അന്തരീക്ഷ മലിനീകരണം പരിഹരിക്കുന്നതിനായി 'കൃത്രിമ മഴ' വികസിപ്പിച്ചത്- ഐ.ഐ.ടി കാൺപൂർ

Saturday 25 November 2023

Current Affairs- 25-11-2023

1. ഇന്ത്യയുടെ പുതിയ മുഖ്യ വിവരാവകാശ കമ്മീഷണർ- Heeralal Samariya (വിവരാവകാശ കമ്മീഷണർമാർ- Anandi Ramalingam, Vinod Kumar Tiwari)


2. 2025 ഹഖ് ഷാ മെമ്മോറിയൽ അവാർഡിൽ പരിസ്ഥിതി പഠന വിഭാഗത്തിൽ പുരസ്കാരം നേടിയ മലയാളി- ആൽവിൻ ആന്റോ


3. Women's Asian Champions Trophy Hockey 2023 ജേതാക്കൾ- ഇന്ത്യ (റണ്ണറപ്പ്- ജപ്പാൻ)

Friday 24 November 2023

Current Affairs- 24-11-2023

1. 3rd IEEE RASSE ഇന്റർനാഷണൽ കോൺഫെറൻസ് (2023) വേദി- കേരളം


2. 2023 ൽ ഓഷ്യൻ ഗ്ലോബ് റേസിൽ പങ്കെടുക്കുന്ന മലയാളി- ധന്യ പൈലോ 

  • പായ് വഞ്ചി - മെയ്ഡൻ

3. ഇലോൺ മസ്കിന്റെ നിർമിത ബുദ്ധി പ്ലാറ്റ്ഫോം- എക്സ് AI 

Thursday 23 November 2023

Current Affairs- 23-11-2023

1. 53-ാമത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയുടെ ജൂറി ചെയർമാൻ- ശേഖർ കപൂർ


2. കേരളത്തിലെ ആദ്യ ഫോറസ്റ്റ് മ്യൂസിയം ആരംഭിച്ചത് എവിടെയാണ്- കുളത്തൂപ്പുഴ, കൊല്ലം


3. അടുത്തിടെ ഇന്ത്യൻ നാവികസേന ഗുജറാത്തിൽ ഇറക്കിയ 25T ബൊളാർഡ് പുൾ ടഗ്- മഹാബലി

Wednesday 22 November 2023

Current Affairs- 22-11-2023

1. കർണ്ണാടക സർക്കാരിന്റെ രണ്ടാമത്തെ പരമോന്നത ബഹുമതിയായ രാജ്യോത്സവ പുരസ്കാരത്തിന് 2023- ൽ അർഹയായ വനിത ഗോൾഫ് താരം- അദിതി അശോക്


2. രാജ്യത്തെ ആദ്യ സമ്പൂർണ ഹരിതോർജ്ജ സർവ്വകലാശാലയായി മാറുന്നത്- കേരള സർവ്വകലാശാല


3. വന്യജീവി കുറ്റകൃത്യങ്ങളെ തത്സമയം നിയന്ത്രിക്കാനും നിരീക്ഷിക്കാനും അടുത്തിടെ Hostile Activity Watch Kernel (HAWK) ആരംഭിച്ച സംസ്ഥാനം- കർണ്ണാടക

Tuesday 21 November 2023

Current Affairs- 21-11-2023

1. യുനെസ്കോയുടെ “സാഹിത്യ നഗരം' പദവി കൈവരിക്കുന്ന ഇന്ത്യയിലെ ആദ്യ നഗരം- കോഴിക്കോട്


2. ഗുജറാത്തിലെ ആദ്യ പൈതൃക തീവണ്ടി ഫ്ളാഗ് ഓഫ് ചെയ്തത്- നരേന്ദ്ര മോദി

  • 'Breaking the mould: Reimagining India's Economic Future' എന്നത് ഏതു മുൻ RBI ഗവർണറുടെ പുസ്തകമാണ്- രഘുറാം രാജൻ

3. 2023- ലെ കേരളപ്പിറവിയോടനുബന്ധിച്ച് കേരള സർക്കാർ സംഘടിപ്പിച്ച ഒരാഴ്ച നീണ്ടു നിന്ന പരിപാടി- കേരളീയം

Monday 20 November 2023

Current Affairs- 20-11-2023

1. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബ്രാൻഡ് അംബാസഡർ ആയി നിയമിതനായത്- എം.എസ്.ധോണി


2. കൊക്കെയ്ൻ പോലെയുളള ലഹരി വസ്തുക്കൾക്കെതിരെ ബ്രസീലിയൻ ശാസ്ത്രജ്ഞർ വികസിപ്പിച്ച വാക്സിൻ- കാലിക്സ്കൊക്ക


3. 2023 ഒക്ടോബറിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ദേശീയ ഐക്കൺ ആയി ചുമതലയേറ്റ ചലച്ചിത്ര നടൻ- രാജ്കുമാർ റാവു

Sunday 19 November 2023

Current Affairs- 19-11-2023

1. 2023 സെപ്റ്റംബറിൽ ആഫ്രിക്കൻ രാജ്യങ്ങളുടെ ആദ്യ കാലാവസ്ഥാ ഉച്ചകോടി നടന്നത് എവിടെയാണ്- നയ്റോബി (കെനിയ)


2. യൂറോപ്യൻ യൂണിയനുശേഷം ജി 20- ൽ അംഗത്വം നേടിയ രാജ്യങ്ങളുടെ കൂട്ടായ്മ- ആഫ്രിക്കൻ യൂണിയൻ

  • 55 രാജ്യങ്ങളുടെ കൂട്ടായ്മയായ ആഫ്രിക്കൻ യൂണിയൻ 2002 ജൂലായ് 9- ന് നിലവിൽ വന്നു. എത്യോപ്യയിലെ ആഡിസ് അബാബയാണ് ആസ്ഥാനം.
  • കൊമോറോസ് പ്രസിഡന്റ് കൂടിയായ അസാലി അസൗമനിയാണ് ആഫ്രിക്കൻ യൂണിയന്റെ ഇപ്പോഴത്തെ അധ്യക്ഷൻ. 

Saturday 18 November 2023

Current Affairs- 18-11-2023

1. 2023 ഹാങ്ചോ ഏഷ്യൻ പാരാഗെയിംസിൽ ഇന്ത്യയുടെ സ്ഥാനം- 5 

  • ആകെ മെഡൽ നേട്ടം- (സ്വർണ്ണം- 29, വെള്ളി- 31, വെങ്കലം- 51)
  • ഒന്നാം സ്ഥാനം- ചൈന 

2. 2023- ലെ ഇന്റർനാഷണൽ സൊസൈറ്റി ഫോർ കംപാരറ്റീവ് ഫിസിക്കൽ എജ്യുക്കേഷൻ ആൻഡ് സ്പോർട്സിന്റെ സമ്മേളന വേദി- തിരുവനന്തപുരം


3. 2023- ൽ സുവർണ ജൂബിലി ആഘോഷിക്കുന്ന കേരളത്തിലെ കശുമാവ് ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്- മാടക്കത്തറ (തൃശ്ശൂർ)

  • നിലവിലെ സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രി- കെ. രാജൻ

Friday 17 November 2023

Current Affairs- 17-11-2023

1. പുത്തൂർ സുവോളജിക്കൽ പാർക്ക് നിലവിൽ വരുന്നത്- തൃശൂർ


2. കേരളത്തിലെ അക്കൗണ്ട് ജനറലായി ചുമതലയേറ്റത്ത്- അതൂർവ സിൻഹ


3. ആദ്യ സിനിമ ടൂറിസം കേന്ദ്രം പദ്ധതിക്ക് തുടക്കമിടുന്നത്- വെള്ളായണി കായലിലെ കിരീടം പാലം

Thursday 16 November 2023

Current Affairs- 16-11-2023

1. ഹൈദരാബാദിലെ മലയാളി സംഘടനയായ നവീന സാംസ്കാരിക കേന്ദ്രം നൽകുന്ന ഒ വി വിജയൻ സ്മാരക പുരസ്കാരത്തിന് അർഹനായത്- പി എഫ് മാത്യൂസ്

2. ലോകത്തിലെ മികച്ച വിനോദസഞ്ചാര ഗ്രാമങ്ങളിലൊന്നായി ലോക വിനോദസഞ്ചാര സംഘടന തിരഞ്ഞെടുത്ത ഇന്ത്യയിലെ ഗ്രാമം- ധോർഡോ (ഗുജറാത്ത്)


3. 2023 ഒക്ടോബറിൽ അന്തരിച്ച ബിഷൻ സിങ് ബേദി ഏതു കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു- ക്രിക്കറ്റ്

Wednesday 15 November 2023

Current Affairs- 15-11-2023

1. ഏകദിന ലോകകപ്പിൽ റൺസ് അടിസ്ഥാനത്തിൽ ഏറ്റവും വലിയ വിജയം എന്ന റെക്കോർഡ് സ്വന്തമാക്കിയ രാജ്യം- ഓസ്ട്രേലിയ

  • നെതർലാൻഡിനെ 309 റൺസിന് തോൽപ്പിച്ചാണ് റെക്കോർഡ് സ്വന്തമാക്കിയത്

2. ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ ഏറ്റവും വേഗമേറിയ സെഞ്ചുറി നേടിയ ഓസ്ട്രേലിയൻ താരം- ഗ്ലെൻ മാക്സ്വെൽ (40 പന്തിൽ)


3. യുഎസ് ജനപ്രതിനിധി സഭയുടെ 56-ാമത് സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടത്- മൈക്ക് ജോൺസൺ

Tuesday 14 November 2023

Current Affairs- 14-11-2023

1. ആസിയാൻ (ASEAN) രാജ്യങ്ങളുടെ 43-മത് ഉച്ചകോടി നടന്നത് എവിടെയാണ്- ജക്കാർത്ത (ഇൻഡൊനീഷ്യ)

  • 2023 സെപ്റ്റംബർ 5, 6, 7 തീയതികളിലാണ് ഉച്ചകോടി നടന്നത്.
  • ബ്രൂണെ, മ്യാൻമാർ, കംബോഡിയ, ഇൻഡൊനിഷ്യ, ലാവോസ്, മലേഷ്യ, ഫിലിപ്പീൻസ്, സിങ്കപ്പൂർ, തായ്ലാൻഡ്, വിയറ്റ്നാം എന്നീ 10 തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ആസിയാൻ.
  • ആസ്ഥാനം: ജക്കാർത്ത
  • നിലവിൽ ഇൻഡൊനീഷ്യക്കാണ് അധ്യക്ഷപദവി.
  • 2026- ൽ അധ്യക്ഷപദവി വഹിക്കേണ്ട മ്യാൻമാറിന് പദവി നൽകേണ്ടെന്ന് ഉച്ചകോടി തീരുമാനിച്ചു.

Monday 13 November 2023

Current Affairs- 13-11-2023

1. 2023- ലെ ശ്രീഗുരുവായുരപ്പൻ ചെമ്പൈ പുരസ്കാരം നേടിയത്- ടി.എൻ.ശേഷഗോപാലൻ


2. കേരള കലാമണ്ഡലം കൽപിത സർവകലാശാലയുടെ പുതിയ വൈസ് ചാൻസലർ- ബി. അനന്തകൃഷ്ണൻ


3. BIMSTEC- ന്റെ പുതിയ സെക്രട്ടറി ജനറലായി നിയമിതനാകുന്നത്- ഇന്ദ്രമണി പാണ്ഡെ

Sunday 12 November 2023

Current Affairs- 12-11-2023

1. പാഠപുസ്തകങ്ങളിൽ രാജ്യത്തിന്റെ പേര് 'ഇന്ത്യ' എന്നതിനുപകരം 'ഭാരത് ആക്കണമെന്നതുൾപ്പെടെയുള്ള ശുപാർശകൾ കേന്ദ്രസർക്കാരിന് സമർപ്പിച്ച ഏഴംഗ NCERT സാമുഹികശാസ്ത്ര പാഠപുസ്തക പരിഷ്കരണ സമിതിയുടെ അധ്യക്ഷൻ- പ്രഫ. സി. ഐ. ഐസക് (മലയാളി)


2. 2023 ശിശുദിനത്തോട് അനുബന്ധിച്ച് സംസ്ഥാന ശിശുക്ഷേമ സമിതി സ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തുന്ന കലോത്സവം- വർണോത്സവം 2023


3. US- ന്റെ പരമോന്നത ശാസ്ത്ര ബഹുമതികൾ 2023ൽ നേടിയ ഇന്ത്യൻ വംശജർ- 

Saturday 11 November 2023

Current Affairs- 11-11-2023

1. എല്ലാ ജില്ലകളിലും ഹോൾമാർക്കിങ് സെന്റർ ഉള്ള ആദ്യ സംസ്ഥാനം- കേരളം


2. കേരള സർക്കാർ സേവനങ്ങൾ പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ വഴി നൽകുന്ന പദ്ധതിയുടെ പേര്- K-SMART 

  • Kerala - Solution for Managing Administrative Reformation and Transformation

3. അര ഏകദിന ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 2000 റൺസ് തികച്ച താരം- ശുഭ്മാൻ ഗിൽ

Friday 10 November 2023

Current Affairs- 10-11-2023

1. കേരള കലാമണ്ഡലം വൈസ് ചാൻസലറായി 2023 ഒക്ടോബറിൽ നിയമിതനായത്- ഡോ. ബി. അനന്തകൃഷ്ണൻ


2. 6-ാമത് ദേശീയ ദുരന്തനിവാരണ ഉച്ചകോടി വേദി- ഡെറാഡൂൺ


3. 2023 അബുദാബി മാസ്റ്റഴ്സ് ബാഡ്മിന്റൺ വനിതാ സിംഗിൾസ് കിരീടം നേടിയ ഇന്ത്യൻ താരം- ഉന്നതി ഹുഡ

Thursday 9 November 2023

Current Affairs- 09-11-2023

1. ഒഡീഷയുടെ പുതിയ ഗവർണർ- രഘുബർ ദാസ്


2. ത്രിപുരയുടെ പുതിയ ഗവർണർ- ഇന്ദ്രസേന റെഡ്ഡി നല്ലു 


3. കേരളത്തിൽ സ്ഥാപിക്കുന്ന സെന്റർ ഫോർ എക്സലൻസ് ഇൻ മൈക്രോബയോമിന്റെ ആദ്യ ഡയറക്ടറായി നിയമിതനാകുന്നത്- സാബു തോമസ്

Wednesday 8 November 2023

Current Affairs- 08-11-2023

1. സൈബർ കുറ്റകൃത്യം തടയാൻ രാജ്യ വ്യാപകമായി CBI നടത്തുന്ന പരിശോധന- ഓപ്പറേഷൻ ചക്ര- 2  


2. യൂറോപ്യൻ യൂണിയന്റെ ഏറ്റവും വലിയ മനുഷ്യാവകാശ പുരസ്കാരമായ സഖാവ് പ്രൈസ് 2023 ലഭിച്ച ഇറാനിയൻ യുവതി- മഹ് അമിനി (മരണാനന്തര അംഗീകാരമായി) 

  • ഇറാനിലെ ദ വുമെൻ, ലൈഫ്, ഫ്രീഡം പ്രസ്ഥാനത്തിനും പുരസ്കാരം ലഭിച്ചു

3. ഇക്വഡോറിന്റെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റായി നിയമിതനായത്- ഡാനിയൽ നൊബോവ

Tuesday 7 November 2023

Current Affairs- 07-11-2023

1. ഇക്വഡോറിന്റെ പുതിയ പ്രസിഡന്റായി നിയമിതനാകുന്ന വ്യക്തി- ഡാനിയൽ നോബോവ


2. അടുത്തിടെ സ്വതന്ത്ര പട്ടികവർഗ കമ്മീഷൻ രൂപീകരിക്കാൻ അനുമതി നൽകിയ സംസ്ഥാനം- മഹാരാഷ്ട്ര


3. സ്വച്ഛ് ത്യോഹാർ സ്വസ്ത് ാഹാർ ക്യാമ്പയിൻ ആരംഭിച്ച സംസ്ഥാനം- ഉത്തർപ്രദേശ്

Monday 6 November 2023

Current Affairs- 06-11-2023

1. 2025 ഏഷ്യൻ വനിതാ ഹോക്കി ചാമ്പ്യൻഷിപ്പിനുള്ള ഭാഗ്യ ചിഹ്നം- ജൂഹി (ആന)


2. അടുത്തിടെ രബീന്ദ്രനാഥ ടാഗോറിന്റെ അർദ്ധകായ പ്രതിമ സ്ഥാപിതമായത്- ബാക് നിൻ


3. 2023- ൽ ലോറസിന്റെ അംബാസഡറായി നിയമിതനായ ഇന്ത്യൻ താരം- നീരജ് ചോപ്ര

Sunday 5 November 2023

Current Affairs- 05-11-2023

1. ചന്ദ്രയാൻ- 3 ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിങ് നടത്തിയ ഓഗസ്റ്റ് 23 ഏത് ദിനമായാണ് ഇനിമുതൽ രാജ്യത്ത് ആചരിക്കുന്നത്- ദേശീയ ബഹിരാകാശദിനം (National Space Day)

  • ബെംഗളൂരുവിലെ ഐ.എസ്.ആർ.ഒ. ടെലിമെട്രി ട്രാക്കിങ് ആൻഡ് കമാൻഡ് നെറ്റ് വർക്കിൽ (ISTRAC) എത്തി ചന്ദ്രയാൻ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞരെ അഭിനന്ദിക്കവെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ദിനാഘോഷം പ്രഖ്യാപിച്ചത്.
  • ചന്ദ്രയാൻ 3 ലാൻഡർ ചന്ദ്രോപരിതലത്തിലിറങ്ങിയ സ്ഥലത്തെ ശിവശക്തി (Sivashakti) പോയിന്റ് എന്നും നാമകരണം ചെയ്തു.
  • 2019- ൽ ചന്ദ്രയാൻ- 2 ചന്ദ്രോപരിതല ത്തിൽ തകർന്നുവീണ സ്ഥലം 'തിരംഗ (Tiranga) എന്നറിയപ്പെടും.
  • 2008- ൽ ചന്ദ്രയാൻ 1- ന്റെ ഭാഗമായ മൂൺ ഇംപാക്ട് പ്രോബ് പതിച്ച സ്ഥലം ജവാഹർ പോയിന്റ് എന്നറിയപ്പെടുന്നു. 

Saturday 4 November 2023

Current Affairs- 04-11-2023

1. തദ്ദേശീയമായി നിർമിച്ച ഏഴാമത്തെ യുദ്ധക്കപ്പൽ അടുത്തിടെ മുംബൈയിൽ കമ്മിഷൻ ചെയ്തു. പേര്- മഹേന്ദ്രഗിരി (INS Mahendragiri) 

  • പ്രോജക്ട്- 17 ആൽഫയുടെ ഭാഗമായ ഏഴ് യുദ്ധക്കപ്പലുകളിൽ അവസാനത്തേതാണ് ഇത് 
  • ഐ.എൻ.എസ് നീലഗിരി, ഹിമഗിരി, ഉദയഗിരി, ഡുണാഗിരി, താരഗിരി, വിന്ധ്യ ഗിരി എന്നിവയാണ് ഈ ശ്രേണിയിലെ മറ്റ് യുദ്ധക്കപ്പലുകൾ.

2. ചന്ദ്രനിൽ ഇടിച്ചിറങ്ങിത്തകർന്ന റഷ്യയുടെ 'ചാന്ദ്രദൗത്യ'ത്തിന്റെ പേര്- ലൂണ (Luna) 25

Friday 3 November 2023

Current Affairs- 03-11-2023

1. 9-ാമത് ജി20 പാർലമെന്ററി സ്പീക്കേഴ്സ് ഉച്ചകോടിയുടെ വേദി- ന്യൂഡൽഹി


2. സയ്യിദ് മുഷ്താഖ് അലി ട്രോഫി കേരള ടീം ക്യാപ്റ്റൻ- സഞ്ജു സാംസൺ


3. 14-ാമത് ഗ്ലോബൽ സ്സിൽ ഉച്ചകോടിയുടെ വേദി- ഡൽഹി

Thursday 2 November 2023

Current Affairs- 02-11-2023

1. എ.ഐ. സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയുളള ആദ്യ ഇന്ത്യൻ സിനിമ- മോണിക്ക: ആൻ എ ഐ സ്റ്റോറി


2. 2023 ലോക കാഴ്ച ദിനത്തിന്റെ പ്രമേയം- Love your eyes at work


3. ദക്ഷിണേഷ്യയിലെ ആദ്യ എയർക്രാഫ്റ്റ് റിക്കവറി പരിശീലന സ്കൂൾ സ്ഥാപിതമായത്- ബംഗളൂരു

Wednesday 1 November 2023

Current Affairs- 01-11-2023

1. രാജ്യത്തിന്റെ വികസനത്തിൽ യുവാക്കളുടെ പങ്കാളിത്തം ഉറപ്പുവരുത്താൻ രൂപീകരിക്കുന്ന സ്വയംഭരണസ്ഥാപനം- മേരാ യുവ ഭാരത് (MY BHARAT)


2. ഡോ. എം.എസ്. സ്വാമിനാഥന്റെ പേരിൽ പുനർനാമകരണം ചെയ്ത തമിഴ്നാട്ടിലെ കോളേജ്- തഞ്ചാവൂർ അഗ്രികൾചറൽ കോളേജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്


3. കേരളത്തിന്റെ ഗോത്ര സംസ്കാരത്തെഅന്താരാഷ്ട്ര തലത്തിൽ പരിചയപ്പെടുത്തുന്നതിനായി ടൂറിസം വകുപ്പ് ആരംഭിക്കുന്ന പദ്ധതി- ഗോത്രഗ്രാമം