Sunday 30 April 2023

Current Affairs- 30-04-2023

1. 2023- ലെ ആഗോള ബുദ്ധമത ഉച്ചകോടിക്ക് വേദിയാകുന്നത്- ഡൽഹി


2. അന്താരാഷ്ട്ര സർഫ് ഓപ്പൺ ചാമ്പ്യൻഷിപ്പ് വേദി- മഹാബലിപുരം 


3. ലോകാരോഗ്യ ദിനം (ഏപ്രിൽ 7) പ്രമേയം- എല്ലാവർക്കും ആരോഗ്യം

  • ലോകാരോഗ്യ സംഘടനയുടെ ഏതാമത് വാർഷികമാണ് 2023- ൽ ആചരിക്കുന്നത്- 78 
  • ലോകാരോഗ്യ സംഘടന സ്ഥാപിതമായത്- 1948 ഏപ്രിൽ- 7

Saturday 29 April 2023

Current Affairs- 29-04-2023

1. വ്യാഴത്തെയും അതിന്റെ മഞ്ഞ് മൂടിയ ഉപഗ്രഹങ്ങളെയും കുറിച്ച് പഠിക്കാനുള്ള യൂറോപ്യൻ സ്പേസ് ഏജൻസിയുടെ ഉപഗ്രഹം- JUICE


2. കുട്ടികൾക്ക് വേണ്ടിയുള്ള ഓക്സ്ഫോർഡ് മലേറിയ വാക്സിൻ അംഗീകരിച്ച ആദ്യ രാജ്യം- ഘാന


3. തുർക്കിയുടെ ഏറ്റവും വലിയ യുദ്ധകപ്പൽ- TCG Anadolu

Friday 28 April 2023

Current Affairs- 28-04-2023

1. രാജ്യത്തെ മികച്ച ശിശു സൗഹൃദ പഞ്ചായത്തായി തിരഞ്ഞെടുക്കപ്പെട്ടത്- ചെറുതന (ആലപ്പുഴ)


2. രാജ്യത്തെ സ്വയം പര്യാപ്തമായ അടിസ്ഥാന സൗകര്യങ്ങളുള്ള പഞ്ചായത്തായി തിരഞ്ഞെടുക്കപ്പെട്ടത്- വീയപുരം (ആലപ്പുഴ)


3. മലബാർ കാൻസർ സെന്ററിൽ ചികിത്സയ്ക്കെത്തുന്ന രോഗികൾക്ക് താമസിക്കാനായി സ്ഥാപിച്ച ആശയ ചാരിറ്റബിൾ സൊസൈറ്റി സാന്ത്വന കേന്ദ്രം ആരുടെ പേരിലാണ് നാമകരണം ചെയ്യുന്നത്- കോടിയേരി ബാലകൃഷ്ണൻ

Thursday 27 April 2023

Current Affairs- 27-04-2023

1. 59th മിസ് ഇന്ത്യ (2023) ആയി തിരഞ്ഞെടുക്കപ്പെട്ടത്- നന്ദിനി ഗുപ്ത


2. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ ആദ്യ AIIMS സ്ഥാപിതമായത്- ഗുവാഹത്തി


3. രഞ്ജിട്രോഫി ജേതാക്കൾക്ക് നൽകുന്ന പുതുക്കിയ സമ്മാനത്തുക- 5 കോടി രൂപ

Wednesday 26 April 2023

Current Affairs- 26-04-2023

1. Tomb of Sand എന്ന പുസ്തകത്തിന്റെ മലയാള പരിഭാഷ- മണൽ സമാധി


2. 2023- ൽ ആഗോള ബുദ്ധമത ഉച്ചകോടിക്ക് വേദിയാകുന്നത്- ന്യൂഡൽഹി


3. IPL- ൽ അതിവേഗം 100 വിക്കറ്റ് നേടിയ താരം- കഗിസോ റബാഡ

Tuesday 25 April 2023

Current Affairs- 25-04-2023

1. കേരള യുവജന കമ്മീഷൻ അധ്യക്ഷനായി നിയമിതനാകുന്നത്- എം.ഷാജർ

  • ചിന്ത ജെറോം കാലാവധി (2 Term) പൂർത്തിയാക്കുന്ന ഒഴിവിലാണ് നിയമനം.
  • കേരള യുവജന കമ്മീഷൻ അധ്യക്ഷന്റെ കാലാവധി- 3 വർഷം

2. ക്ഷീര കർഷകർക്കുള്ള ഇൻഷുറൻസ് പദ്ധതി- ക്ഷീര സാന്ത്വനം


3. ശ്രീലങ്കൻ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരന്റെ ജീവിതം ആസ്പദമാക്കുന്ന സിനിമയിൽ മുത്തയ്യ മുരളീധരനായി വേഷമിടുന്നത്- മധുർ മിത്തൽ

  • സിനിമ- 800 (സംവിധാനം- എം.എസ്.ശ്രീപതി)

Monday 24 April 2023

Current Affairs- 24-04-2023

1. ലോകത്തിലെ ഏറ്റവും ഉയരമുള്ള അംബേദ്കർ പ്രതിമ ഉദ്ഘാടനം ചെയ്യുന്നത്- തെലങ്കാന

  • ഉയരം 125 അടി (ഹുസൈൻ സാഗർ നദി തീരം)

2. തൊഴിലുറപ്പ് പദ്ധതിയിൽ സമ്പൂർണ്ണ സോഷ്യൽ ഓഡിറ്റിംഗ് എന്ന ലക്ഷ്യം കൈവരിക്കുന്ന ആദ്യ സംസ്ഥാനം- കേരളം


3. പക്ഷിപ്പനിയുടെ HN വകഭേദം ബാധിച്ച് മനുഷ്യർക്കിടയിൽ ലോകത്തിലെ ആദ്യ മരണം റിപ്പോർട്ട് ചെയ്ത രാജ്യം- ചൈന 

Sunday 23 April 2023

Current Affairs- 23-04-2023

1. സ്കൂളുകളിലെ അധ്യാപക പരിശീലനം ഏകോപിപ്പിക്കാൻ സി.ബി.എസ്.ഇ ആരംഭിച്ച പോർട്ടൽ- പ്രശീക്ഷണ ത്രിവേണി


2. 2023 ഏപ്രിലിൽ ഭൗമസൂചിക പദവി ലഭിച്ച തമിഴ്നാട്ടിലെ പലഹാരം- ഊട്ടി വർക്കി


3. ഔദ്യോഗിക ആശയവിനിമയങ്ങളിൽ ഇംഗ്ലീഷ് ഭാഷാ പദങ്ങൾ വിലക്കാനൊരുങ്ങുന്ന രാജ്യം- ഇറ്റലി

Saturday 22 April 2023

Current Affairs- 22-04-2023

1. വിദേശത്ത് വിദ്യാഭ്യാസം തുടരുന്ന പട്ടികജാതി വിദ്യാർത്ഥികൾക്ക് അംബേദ്കർ ഓവർസീസ് സ്കോളർഷിപ്പ് മുഖേന ഏറ്റവും കൂടുതൽ തുക (20 ലക്ഷം രൂപ) നൽകുന്ന ആദ്യ സംസ്ഥാനം- തെലങ്കാന


2. 2023- ലെ പ്രേംനസീർ പുരസ്കാരത്തിന് അർഹനായത്- മധു 


3. 2023- ലെ ഉള്ളൂർ പുരസ്കാരം ലഭിച്ചവർ- രമാ ചെപ്പ്, ഷൈലജ ശിവറാം

Friday 21 April 2023

Current Affairs- 21-04-2023

1. 2023- ൽ അന്തരിച്ച വിഖ്യാത നാടക പ്രവർത്തകയും നടിയുമായ വ്യക്തി- ജലബാല വൈദ്യ


2. ഏറ്റവും മികച്ച പൊതുഗതാഗതമുള നഗരങ്ങളുടെ പട്ടികയിൽ ഇടം നേടിയ ഇന്ത്യൻ നഗരം- മുംബൈ


3. ലോകത്ത് ആദ്യമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് ഉപദേഷ്ടാവിന്റെ പദവി നൽകിയ രാജ്യം- റൊമാനിയ

Thursday 20 April 2023

Current Affairs- 20-04-2023

1. ലോകത്ത് ആദ്യമായി സസ്യങ്ങളെ ബാധിക്കുന്ന ഫംഗസ് മനുഷ്യരിൽ സ്ഥിരീകരിച്ചതെവിടെ- കൊൽക്കത്ത

  • സസ്യങ്ങളിൽ "വെളിയില ബാധ” സൃഷ്ടിക്കുന്ന 'കോൺഡാസിറിയം പൂറിയം' എന്ന ഫംഗസാണ് മനുഷ്യനിൽ സ്ഥിരികരിച്ചത്.

2. രാജ്യത്തെ പതിനൊന്നാമത് വന്ദേഭാരത് എക്സ്പ്രസ് ഫ്ളാഗ് ഓഫ് ചെയ്യപ്പെട്ട സംസ്ഥാനം- മധ്യപ്രദേശ് 

  • മധ്യപ്രദേശിലെ ആദ്യ ഭാരത് എക്സ്പ്രസ്സാണിത്
  • ഭോപ്പാൽ ഡൽഹി എന്നീ നഗരങ്ങളെ തമ്മിലാണ് ബന്ധിപ്പിക്കുന്നത്

Wednesday 19 April 2023

Current Affairs- 19-04-2023

1. പ്രഥമ വനിത ഫൈനലിസിമ ഫുട്ബോൾ ജേതാക്കൾ- ഇംഗ്ലണ്ട്


2. ഇന്ത്യയുടെ G-20 പ്രസിഡൻസിക്ക് കീഴിലുള്ള രണ്ടാമത് ടൂറിസം വർക്കിംഗ് ഗ്രൂപ്പ് മീറ്റിംഗിന്റെ വേദി- സിലിഗുരി


3. നാഷണൽ റൈഫിൾ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ പ്രസിഡന്റായി ചുമതലയേറ്റത്- Kalikesh Singh Deo

Tuesday 18 April 2023

Current Affairs- 18-04-2023

1. ലോകത്ത് ആദ്യമായി ദേശീയപാതയിൽ മുളകൊണ്ട് സുരക്ഷാഭിത്തി നിർമിച്ചത് എവിടെയാണ്- വിദർഭയിലെ വാണി-വറോറ ഹൈവേയിൽ

(മഹാരാഷ്ട്ര)

  • അപകടങ്ങൾ തടയുന്നതിനായി ആത്മ നിർഭർ ഭാരതിന്റെ ഭാഗമായി 200 മീറ്റർ നീളത്തിൽ നിർമിച്ച സംരക്ഷണഭിത്തിക്ക് (ക്രാഷ് ബാരിയർ) 'ബാഹുബലി' എന്നാണ് പേര് നൽകിയിട്ടുള്ളത്.

2. ചൈനയുടെ പ്രതിരോധ ബജറ്റ് 2023- ൽ 7.2 ശതമാനം വർധിപ്പിച്ചു. ചൈനയുടെ പ്രതിരോധച്ചെലവ് എത്രയാണ്- 18.3 ലക്ഷം കോടി രൂപ

Monday 17 April 2023

Current Affairs- 17-04-2023

1. പ്രഥമ കേരള സൂപ്പർ ലീഗിന്റെ അംബാസഡർ- ഐ.എം. വിജയൻ


2. ഇന്ത്യ ജസ്റ്റിസ് റിപ്പോർട്ട് 2022 പ്രകാരം ഒരു കോടിയിലധികം ജനസംഖ്യയുളള വലുതും ഇടത്തരവുമായ സംസ്ഥാനങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനം നേടിയത്- കർണാടക


3. Asian Cup Football 2024 വേദി- ഖത്തർ

Sunday 16 April 2023

Current Affairs- 16-04-2023

1. റഷ്യയുടെ യുക്രൈൻ അധിനിവേശത്തിന് ഒരു വർഷം തികഞ്ഞത് എന്നാണ്- 2023 ഫെബ്രുവരി 24

  • 2022 ഫെബ്രുവരി 24- ന് പുലർച്ചെയാണ് റഷ്യൻ സൈന്യം യുക്രൈനിലേക്ക് ഇരച്ചു കയറിയത്.
  • രണ്ടാംലോക മഹായുദ്ധത്തിനുശേഷം യൂറോപ്പിൽ നടന്ന ഏറ്റവും വലിയ യുദ്ധമായി ഇത് പരിഗണിക്കപ്പെടുന്നു.


2. ഇന്ത്യ-ചൈന അതിർത്തി പ്രദേശങ്ങളിലേക്ക് തന്ത്രപ്രധാന നീക്കങ്ങൾ നടത്താനും ഏത് കാലാവസ്ഥയിലും സഞ്ചരിക്കുന്നതിനുമായി നിർമിക്കുന്ന തുരങ്കപദ്ധതി- ഷിങ്കുല (Shinku-La)

Saturday 15 April 2023

Current Affairs- 15-04-2023

1. 2023- ൽ കേരള റബ്ബർ ബോർഡ് എക്സിക്യൂട്ടീവ് ഡയറക്ടറായി ചുമതലയേറ്റത്- എം. വസന്തഗേശൻ


2. 2023- ൽ കേരളത്തിൽ കണ്ടെത്തിയ പുതിയ ഇനം bagworm moth- Capulopsyche Keralensis


3. 2023- ൽ നിർബന്ധിത വധശിക്ഷ നിർത്തലാക്കാൻ നിയമം പാസ്സാക്കിയ രാജ്യം- മലേഷ്യ

Friday 14 April 2023

Current Affairs- 14-04-2023

1. അന്താരാഷ്ട്ര T-20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരം- ഷാക്കീബ് അൽ ഹസൻ (ബംഗ്ലാദേശ്)


2. 2023- ൽ സി.വി. കുഞ്ഞുരാമൻ സാഹിത്യപുരസ്കാരം നേടിയത്- പെരുമ്പടവം ശ്രീധരൻ


3. 2023- ൽ സ്കോട്ലന്റിന്റെ First Minister ആയി നിയമിതനാകുന്നത്- ഹംസ യൂസഫ്

Thursday 13 April 2023

Current Affairs- 13-04-2023

1. സി.വി.കുഞ്ഞുരാമൻ സാഹിത്യ പുരസ്കാര ജേതാവ്- പെരുമ്പടവം ശ്രീധരൻ


2. നാവിക സേനയുടെ പുതിയ ഉപമേധാവിയായി ചുമതലയേൽക്കുന്നത്- സഞ്ജയ് ജസ്ജിത്


3. സംഗീത നാടക അക്കാദമി ഫെല്ലോഷിപ്പ് ജേതാക്കൾ- ഗോപിനാഥ് കോഴിക്കോട്, പി.എസ് വിദ്യാധരൻ, കലാമണ്ഡലം ഉണ്ണികൃഷ്ണൻ

Wednesday 12 April 2023

Current Affairs- 12-04-2023

1. അന്താരാഷ്ട്ര ഫുട്ബോളിൽ 100 ഗോളുകൾ പൂർത്തിയാക്കുന്ന മൂന്നാമത്തെ താരം- ലയണൽ മെസ്സി


2. Global Terrorism Index 2023 പ്രകാരം തീവ്രവാദം ഏറ്റവും കൂടുതൽ ബാധിച്ച രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തുളള രാജ്യം- അഫ്ഗാനിസ്ഥാൻ


3. 2023- മാർച്ചിൽ സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷ ഓഫീസുകളിലെ ക്രമക്കേടുകൾ കണ്ടെത്താൻ വിജിലൻസ് നടത്തിയ മിന്നൽ പരിശോധന- ഓപ്പറേഷൻ ഹെൽത്ത് വെൽത്ത്

Tuesday 11 April 2023

Current Affairs- 11-04-2023

1. 2023- ൽ ന്യൂ ഡെവലപ്പ്മെന്റ് ബാങ്ക് / BRICS ബാങ്ക് പ്രസിഡന്റായി നിയമിതയായത്- Dilma Vana Rousseff


2. ആരവല്ലി നിരകളെ പുനരുജ്ജീവിപ്പിക്കാൻ കേന്ദ്രസർക്കാർ ആരംഭിച്ച വനവൽക്കരണ പദ്ധതി- ആരവല്ലി ഗ്രീൻ വാൾ പദ്ധതി


3. ഗജ് ഉത്സവ് 2023- ന്റെ വേദി- കാസിരംഗ നാഷണൽ പാർക്ക്

Monday 10 April 2023

Current Affairs- 10-04-2023

1. 2025- ലെ ആബേൽ പുരസ്കാര ജേതാവ്- Luis Caffarelli


2. Statue of Knowledge നിലവിൽ വരുന്ന സംസ്ഥാനം- മഹാരാഷ്ട്ര


3. 2023 മാർച്ചിൽ അന്തരിച്ച മലയാള ഹാസ്യനടനും മുൻ എം. പിയുമായ വ്യക്തി- ഇന്നസെന്റ്

  • ആദ്യ സിനിമ- നൃത്തശാല

Sunday 9 April 2023

Current Affairs- 09-04-2023

1. 2023- ൽ Earth hour ആചരണം നടന്നത്- മാർച്ച് 25


2. ഇന്ത്യൻ ആർമിയും എയർഫോഴ്സും സംയുക്തമായി നടത്തുന്ന മൾട്ടി ഡൊമൈൻ എയർലാൻഡ് എക്സസൈസ്- വായുപ്രഹാർ


3. 2023- ൽ Triple Threat Report പുറത്തിറക്കിയ സംഘടന- UNICEF


4. മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ ദിവസവേതനം കേരളത്തിൽ എത്ര രൂപയായാണ് വർദ്ധിപ്പിച്ചത്- 333 (311 രൂപ ആയിരുന്നു)

Saturday 8 April 2023

Current Affairs- 08-04-2023

1. ഇന്ത്യയുടെ കോവിഡ് വാക്സിനേഷൻ പദ്ധതിയുടെ നാൾവഴികൾ ഉൾപ്പെടുത്തി തയ്യാറാക്കിയ ഡോക്യുമെന്ററി- The Vial India's Vaccine Story 


2. ക്ഷയരോഗദിന പ്രമേയം 2023- Yes We Can end TB


3. ഇന്ത്യയിലെ ആദ്യ PM MITRA Park (Pradhan Mantri Mega Integrated Textile Region and Apparal Park) നിലവിലൽ വരുന്നത്- Virudhunagar (തമിഴ്നാട്)

Friday 7 April 2023

Current Affairs- 07-04-2023

1. 2023 മാർച്ചിൽ അന്തരിച്ച മുൻ ഇന്ത്യൻ ഫുട്ബോൾ താരം-ആന്തണി റിബല്ലോ

2. സുഗതകുമാരി കവിതാ അവാർഡ് ജേതാവ്- എസ്.ഡി.അനിൽകുമാർ

  • 'പുരുഷന്റെ അടുക്കള' എന്ന കവിതാ സമാഹാരത്തിനാണ് പുരസ്കാരം 

3. ഫോർമുല വൺ സൗദി അറേബ്യൻ ഗ്രാൻപ്രിയിൽ കിരീടം നേടിയത്- സെർജിയോ പെരസ്

Thursday 6 April 2023

Current Affairs- 06-04-2023

1. രാജ്യത്ത് ആദ്യമായി വനിതാ താരത്തിന്റെ പേരിൽ അറിയപ്പെടുന്ന സ്റ്റേഡിയം- റാണീസ് ഗേൾസ് ഹോക്കി ടർഫ്


2. തമിഴ്നാടിന്റെ 18 -ാമത് വന്യജീവി സങ്കേതമായി പ്രഖ്യാപിക്കപ്പെട്ടത്- Thanthai Periyar Animal Sanctuary


3. കേരള പുരസ്കാരത്തിന് നൽകുന്ന പതക്കങ്ങൾ, മൊമെന്റോ എന്നിവ രൂപകൽപന ചെയ്തത്- ഗോഡ്ഫ്രെ ദാസ് 

Wednesday 5 April 2023

Current Affairs- 05-04-2023

1. മലയാറ്റൂർ സ്മാരക ട്രസ്റ്റിന്റെ 16-ാമത് മലയാറ്റൂർ അവാർഡിന് അർഹനായത്- ബെന്യാമിൻ


2. കേരളത്തിലെ ആദ്യ ട്രാൻസ്ജെൻഡർ അഭിഭാഷക- പത്മ ലക്ഷ്മി


3. മ്യൂസിക് അക്കാദമിയുടെ 2023- ലെ സംഗീത കലാനിധി പുരസ്കാരത്തിന് അർഹയായത്- ബോംബെ ജയശ്രീ