Monday 28 February 2022

Current Affairs- 28-02-2022

1. പുതുതായി ഉയർന്നുവരുന്ന വൈറസുകളെയും രോഗങ്ങളെയും കുറിച്ച് പഠിക്കുന്നതിനായി 2022 ഫെബ്രുവരിയിൽ കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിനുകീഴിൽ ഇന്ത്യയിലെ ആദ്യ Biosafety level - 3 containment mobile laboratory നിലവിൽ വന്നത്– Nashik(Maharashtra)


2. 2022 ഫെബ്രുവരിയിൽ ഇന്ത്യൻ എയർഫോഴ്സും (IAF) റോയൽ എയർഫോഴ്സ് ഓഫ് ഒമാനും (RAFO) സംയുക്തമായി നടത്തുന്ന വ്യോമാഭ്യാസം- Eastern Bridge- VI


3. 2022 ഫെബ്രുവരിയിൽ അന്തരിച്ച പ്രശസ്ത മലയാള സിനിമാ അഭിനേത്രിയും കേരള സംഗീത നാടക അക്കാദമി ചെയർപേഴ്സണുമായിരുന്ന വ്യക്തി- കെ.പി.എ.സി ലളിത (1947-2022)

Sunday 27 February 2022

Current Affairs- 27-02-2022

1. തൊഴിലുറപ്പ് പദ്ധതി മികവിനുള്ള തദ്ദേശഭരണ വകുപ്പിന്റെ മഹാത്മ അയ്യങ്കാളി പുരസ്കാരം ലഭിച്ചത്- കൊല്ലം കോർപ്പറേഷൻ


2. കേരളത്തിലെ പൊതുവിതരണ വകുപ്പിന്റെ പുതിയ പേര്- പൊതുവിതരണ ഉപഭോകൃതകാര്യ വകുപ്പ് 


3. തുടർച്ചയായി നാലാം തവണയും സ്വരാജ് - ട്രോഫി കരസ്ഥമാക്കിയ ജില്ലാ പഞ്ചായത്ത്- തിരുവനന്തപുരം 

Saturday 26 February 2022

Current Affairs- 26-02-2022

1. എയർതിങ്സ് മാസ്റ്റേഴ്സ് ഓൺലൈൻ റാപ്പിഡ് ചെസ് ടൂർണമെന്റിൽ ലോക ഒന്നാം നമ്പർ താരമായ മാഗ്നസ് കാൾസനെ തോൽപ്പിച്ച ഇന്ത്യൻ യുവ ഗ്രാൻഡ്മാസ്റ്റർ- ആർ. പ്രജ്ഞാനന്ദ

  • ടൂർണമെന്റ് ചെസ്സിൽ ഇന്ത്യയിൽ നിന്ന് മുൻപ് വിജയം കൈവരിക്കുവാൻ  കഴിഞ്ഞത് വിശ്വനാഥൻ ആനന്ദിനും, പെൻല ഹരികൃഷ്ണയ്ക്കും മാത്രമാണ്. 

2. 2022 ഫെബ്രുവരിയിൽ കേരളത്തിൽ നിന്നുള്ള ശാസ്ത്രജ്ഞന്മാർ രാജ്യത്തിന്റെ വടക്കു-കിഴക്കൻ മേഖലയിൽ നിന്നും കണ്ടെത്തിയ രണ്ട് പുതിയ ഇനം ചെടികൾ- Ophiorrhiza medogensis var. shiyomiense, Zingiber neotruncatum var. ramsawmii


3. ഹുറൂൺ ഇന്ത്യ വെൽത്ത് റിപ്പോർട്ട് 2021 പ്രകാരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ കോടീശ്വരന്മാരുള്ള നഗരം- മുംബൈ

Friday 25 February 2022

Current Affairs- 25-02-2022

1. 2022 ഫെബ്രുവരിയിൽ കേരള ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനായി നിയമിതനായ പ്രശസ്ത സിനിമാ നടൻ- പ്രേം കുമാർ


2. 2022 ഫെബ്രുവരിയിൽ കണ്ടെത്തിയ ഏറ്റവും വലിയ റേഡിയോ ഗാലക്സി- അൽസിയോണസ് (ഇതുവരെ കണ്ടെത്തിയതിൽ ഏറ്റവും വലുത്)


3. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ (IOC) 2023- ലെ സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നതിനായി ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ട നഗരം- മുംബൈ

Thursday 24 February 2022

Current Affairs- 24-02-2022

1. രാജ്യത്തെ 15 വയസ്സിന് മുകളിലുള്ള നിരക്ഷരരെ ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ  അംഗീകാരം നൽകിയ പദ്ധതി- പുതിയ ഇന്ത്യ സാക്ഷരതാ പദ്ധതി 


2. കൊച്ചിൻ ദേവസ്വം ബോർഡിന്റെ കെ.പി.നാരായണ പിഷാരോടി സ്മാരക  പുരസ്കാരം 2022- ൽ ലഭിച്ച വ്യക്തി- ഡോ.ചാത്തനാത്ത് അച്യുതനുണ്ണി 


3. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ ട്വന്റി-20 ബാറ്റർമാരുടെ റാങ്കിങിൽ 4-ാം സ്ഥാനം നിലനിർത്തിയ ഇന്ത്യൻ താരം- കെ.എൽ.രാഹുൽ 

  • പാകിസ്ഥാന്റെ ബാബർ അസമാണ് ഒന്നാം സ്ഥാനത്ത്
  • ഇന്ത്യൻ താരം വിരാട് കൊഹ്ലി 10-ാം സ്ഥാനത്ത് തുടരുന്നു.

Wednesday 23 February 2022

Current Affairs- 23-02-2022

1. 2022 ഫെബ്രുവരിയിൽ പ്രഥമ National Maritime Security Coordinator (NMSC) ആയി നിയമിതനായത്- ജി. അശോക് കുമാർ


2. 2022 ഫെബ്രുവരിയിൽ 70-ാമത് ദേശീയ സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിൽ വനിതാ വിഭാഗത്തിൽ കിരീടം നേടിയത്- കേരളം


3. ക്രൂ ഡ്രാഗൺ ബഹിരാകാശ പേടകത്തിൽ ശാസ്ത്രീയ പഠനങ്ങൾ നടത്തുന്നതിനായി നാല് ബഹിരാകാശ യാത്രികരെ അയയ്ക്കുന്ന Space X- ന്റെ ദൗത്യം- Polaris Dawn

Tuesday 22 February 2022

Current Affairs- 22-02-2022

1. അടുത്തിടെ അന്തരിച്ച, യൂറോപ്പിലും യു.എസിലും ഇന്ത്യൻ കലകൾക്ക് പ്രചാരം നൽകിയ ആദ്യകാല സംഘങ്ങളിലെ പ്രമുഖ- ഭാനുമതി റാവു (പ്രശസ്ത ഭരതനാട്യം, കഥകളി കലാകാരിയും, നാടക അഭിനേത്രിയും ആയിരുന്നു) 


2. ഉദരരോഗ വിദഗ്ധരുടെ ദേശീയ സംഘടനയായ ഇന്ത്യൻ സൊസൈറ്റി ഓഫ് ഗ്യാസ്ട്രോ എൻഗോളജിയുടെ പുരസ്കാരങ്ങൾ ലഭിച്ച വ്യക്തികൾ- 

  • ഡോ.ഫിലിപ്പ് അഗസ്റ്റിൻ- ഡോ.എഫ്.പി.ആന്റിയ സ്മാരക ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരമാണ് ലഭിച്ചത്.
  • ഡോ.സിറിയക് അബി ഫിലിപ്റ്റസ്- ഐ.എസ്.ജി. ഓംപ്രകാശ് റൈസിങ് സ്റ്റാർ പുരസ്കാരമാണ് ലഭിച്ചത്

Monday 21 February 2022

Current Affairs- 21-02-2022

1. സ്ത്രീകളേയും കുട്ടികളേയും അതിക്രമങ്ങളിൽ നിന്ന് രക്ഷനേടാൻ പ്രാപ്തരാക്കുന്നതിനുള്ള സ്വയം പ്രതിരോധ തന്ത്രങ്ങൾ ഉൾക്കൊള്ളിച്ച് കേരള പോലീസിന്റെ ഹ്രസ്വ ചിത്രങ്ങൾ- കവചവും, കാവലും 


2. 2022 ജനുവരി മാസം അന്തിമ ട്രയലിനുളള അനുമതി ലഭിച്ച മൂക്കിലൂടെ നൽകുന്ന കോവിഡ് വാക്സിൻ നിർമിച്ച സ്ഥാപനം- ഭാരത് ബയോടെക് 


3. അടുത്തിടെ ഏതൊക്കെ വാക്സിനുകൾക്കാണ് DCGT നിബന്ധനകൾക്ക് വിധേയമായി പൊതുവിപണിയിൽ ഉപയോഗിക്കാൻ അനുമതി നൽകിയത്- കോവിഷീൽഡ്, കോവാക്സിൻ 

Sunday 20 February 2022

Current Affairs- 20-02-2022

1. Henley Passport Index 2022- ൽ ഇന്ത്യയുടെ സ്ഥാനം- 83 (ഒന്നാംസ്ഥാനം- സിംഗപ്പൂർ & ജപ്പാൻ )


2. IPL 2022- ലെ മുഖ്യ സ്പോൺസർ ആയി തിരഞ്ഞെടുത്തത്- ടാറ്റ . 


3. നാഷണൽ ക്ലീൻ എയർ പ്രോഗ്രാം റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ ഏറ്റവും മലിനീകരിക്കപ്പെട്ട നഗരം- ഗാസിയാബാദ് (UP) 

Saturday 19 February 2022

Current Affairs- 19-02-2022

1. മെക്സിക്കോയിലേക്കുള്ള ഇന്ത്യയുടെ പുതിയ അംബാസിഡറായി
നിയമിതനായത്- പങ്കജ് ശർമ്മ 


2. 2021- ലെ ഗുഡ് ഗവെർണൻസ് ഇൻഡക്സിൽ ഒന്നാമതെത്തിയ ഇന്ത്യൻ സംസ്ഥാനം- ഗുജറാത്ത് 


3. 2021 ഡിസംബറിൽ ബ്രിക്സ് രാജ്യങ്ങളുടെ ബാങ്കായ ന്യൂ ഡെവലപ്മെന്റ് ബാങ്കിൽ അംഗമായ രാജ്യം- ഈജിപ്ത്

Friday 18 February 2022

Current Affairs- 18-02-2022

1. അടുത്തിടെ അന്തരിച്ച ഇന്ത്യയുടെ അഡീഷണൽ സോളിസിറ്റിർ ജനറൽ- രുപീന്ദർ സിംഗ് സൂരി 


2. പൊതു സേവന പ്രവർത്തനങ്ങൾക്കുള്ള ജർമ്മൻ പ്രസിഡന്റിൻറെ ഫെഡറൽ റിപ്പബ്ലിക് ഓഫ് ജർമനിയുടെ ക്രോസ് ഓഫ് മെറിറ്റ് അവാർഡിന് അർഹനായ മലയാളി- ജോസ് പുന്നംപറമ്പിൽ 


3. ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻറെ ചെയർമാനായി വീണ്ടും നിയമിതനായത്- എം. ആർ. കുമാർ

Thursday 17 February 2022

Current Affairs- 17-02-2022

1. വനിതാ സഹകരണ സംഘങ്ങളിലെ അംഗങ്ങൾക്ക് ഒറ്റയ്ക്കോ കുട്ടായോ സ്വയംതൊഴിലിന് കേരള ബാങ്ക് ആരംഭിച്ച വായ്പാ പദ്ധതി- മഹിളാ ശക്തി


2. 2022- ൽ കേരളത്തിലെ മികച്ച ആരോഗ്യ കേന്ദ്രത്തിനുള്ള കായകൽപ പുരസ്കാരം നേടിയ കുടുംബാരോഗ്യ കേന്ദ്രം- തിരുവല്ല നഗര കുടുംബാരോഗ്യ കേന്ദ്രം


3. കൊവിഡ് വ്യാപനത്തെത്തുടർന്ന് പ്രതിസന്ധിയിലായ കുടുംബശ്രീ സംരംഭകർക്കും കൃഷി സംഘങ്ങൾക്കും ആശ്വാസമേകുന്നതിനായി ആരംഭിച്ച ക്യാംപയിൻ- കരുതൽ

Wednesday 16 February 2022

Current Affairs- 16-02-2022

1. 2022 ഫെബ്രുവരിയിൽ സിബിഎസ്ഇ (സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യൂക്കേഷൻ) ചെയർമാനായി നിയമിതനായ വ്യക്തി- വിനീത് ജോഷി


2. കേരളത്തിലെ ആദ്യ കാരവൻ പാർക്ക് നിലവിൽ വരുന്നത്- വാഗമൺ


3. GEM (Global Entrepreneurship Monitor) 2021/2022 റിപ്പോർട്ട് പ്രകാരം ആഗോളതലത്തിൽ പുതിയ ബിസിനസ് ആരംഭിക്കാൻ ഏറ്റവും എളുപ്പമുള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം- 4

Tuesday 15 February 2022

Current Affairs- 15-02-2022

1. 2022 ഫെബ്രുവരിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മതപരമായ വസ്ത്രങ്ങൾക്ക് താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയ ഹൈക്കോടതി- കർണാടക ഹൈക്കോടതി


2. 2022 ഫെബ്രുവരിയിൽ അത്ലറ്റിക്സിൽ നിന്നും വിരമിച്ച അമേരിക്കയുടെ സ്പ്രിന്റർ- ജസ്റ്റിൻ ഗാഡ്മിൻ


3. ഒറ്റപ്പെട്ടുപോയ വയോജനങ്ങൾക്ക് കൈത്താങ്ങായി കേരളാ പോലീസ് ആരംഭിച്ച പദ്ധതി- പ്രശാന്തി

Monday 14 February 2022

Current Affairs- 14-02-2022

1. 2022 ഫെബ്രുവരിയിൽ ഉത്തരാഖണ്ഡിന്റെ ബ്രാൻഡ് അംബാസിഡറായി നിയമിതനായ ബോളിവുഡ് നടൻ- അക്ഷയ് കുമാർ


2. 2022- ലെ "International Day of Women and Girls in Science'- ന്റെ പ്രമേയം- "Equity, Diversity and Inclusion : Water Unites Us'


3. 2022 ഫെബ്രുവരിയിൽ കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം പുറത്തുവിട്ട കണക്കുപ്രകാരം. ലോകത്തിൽ ചോളം (Millets) കയറ്റുമതിയിൽ അഞ്ചാം സ്ഥാനത്തുള്ള രാജ്യം- ഇന്ത്യ

Sunday 13 February 2022

Current Affairs- 13-02-2022

1. ഇന്ത്യയിലെ ആദ്യത്തെ ബയോമാസ് അധിഷ്ഠിത ഹൈഡ്രജൻ പ്ലാന്റ് നിലവിൽ വന്നത്- മധ്യപ്രദേശ് 


2. കോളേജുകളിൽ ഹിജാബ് ഉപയോഗിക്കുന്നത് നിരോധിച്ചതിനെ ചോദ്യം ചെയ്തുള്ള ഹർജികൾ കേൾക്കാൻ മൂന്നംഗ ബഞ്ച് രൂപീകരിച്ച ഹൈക്കോടതി ഏത്- കർണാടക


3. 'Giant Magellan Telescope (GMT)' പദ്ധതിക്ക് നേത്യത്വം നൽകുന്ന രാജ്യം- USA

Saturday 12 February 2022

Current Affairs- 12-02-2022

1. 7 മുതൽ 12ക്ലാസ് വരെയുള്ള കുട്ടികൾക്ക് സമഗ്ര ശിക്ഷ കേരളയുടെ നേത്യത്വത്തിൽ 2022 ജനുവരി മുതൽ നൽകുന്ന പ്രതിരോധ പരിശീലനം- സധൈര്യം 


2. ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ പേസ് മ്യൂസിയം നിലവിൽ വന്നത് എവിടെ- ഹൈദരാബാദ്


3. രാജ്യത്തെ ആദ്യത്തെ smoke free- യും LPG പ്രവർത്തനക്ഷമവുമായ സംസ്ഥാനം ഏതാണ്- ഹിമാചൽ പ്രദേശ്

Friday 11 February 2022

Current Affairs- 11-02-2022

1. ഇൻസ്റ്റാഗ്രാമിൽ 400 മില്യൺ ഫോളോവേഴ്സ് എന്ന നേട്ടം കൈവരിച്ച ലോകത്തിലെ ആദ്യ വ്യക്തി- ക്രിസ്റ്റ്യാനോ റൊണാൾഡോ


2. വാണിജ്യാടിസ്ഥാനത്തിലുള്ള ഇന്ത്യയിലെ ആദ്യ ബയോമാസ് അധിഷ്ഠിത ഹൈഡ്രജൻ പ്ലാന്റ് നിലവിൽ വരുന്നത്- Khandwa (മധ്യപ്രദേശ് )


3. 2022 ഫെബ്രുവരിയിൽ വിക്ഷേപണത്തിനൊരുങ്ങുന്ന ISRO- യുടെ ഭൗമ നിരീക്ഷണ ഉപഗ്രഹം- EOS- 04

Thursday 10 February 2022

Current Affairs- 10-02-2022

1. 2022 ഫെബ്രുവരിയിൽ വിക്രം സാരാഭായ് സ്പേസ് സെന്റർ (Vssc) ഡയറക്ടറായി നിയമിതനായത്- ഡോ. എസ് ഉണ്ണികൃഷ്ണൻ നായർ


2. 2022 ഫെബ്രുവരിയിൽ ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ പിതാവ് വിക്രം സാരാഭായ്, ആണവ ശാസ്ത്രത്തിന്റെ പിതാവ് ഹോമി. ജെ. ഭാഭ എന്നിവരുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ഹിന്ദി വെബ്സീരീസ്- റോക്കറ്റ് ബോയ്സ്


3. 2022 ഫെബ്രുവരിയിൽ മുംബൈ - അഹമ്മദാബാദ് റൂട്ടിൽ തീവണ്ടികളുടെ കൂട്ടിമുട്ടൽ ഒഴിവാക്കുന്നതിനായി പശ്ചിമ റെയിൽവേ ആരംഭിച്ച ട്രെയിൻ കൊളീഷൻ അവോയ്ഡൻസ് സിസ്റ്റം (TCAS)- കവച്

Wednesday 9 February 2022

Current Affairs- 09-02-2022

1. ICC  അണ്ടർ- 19 ലോകകപ്പ് 2022- ലെ ജേതാക്കൾ- ഇന്ത്യ


2. നെഹ്റു ട്രോഫി വള്ളംകളി 2022- ന്റെ വേദി- UAE (Ras al Khaimah)


3. 2022 ഫെബ്രുവരിയിൽ Navdeep Singh Gill രചിച്ച - നീരജ് ചോപ്രയുടെ ഷോർട്ട് ബയോഗ്രഫി- Golden Boy Neeraj Chopra'

Tuesday 8 February 2022

Current Affairs- 08-02-2022

1. 2021- ലെ മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള കേരള ഫിലിം ക്രിട്ടിക്സിന്റെ മണ്ണാറക്കയം ബേബി പുരസ്കാരം "അധികാരാവിഷ്കാരം അടൂർ സിനിമകളിൽ" എന്ന് പുസ്തകത്തിന് നേടിയത്- ദിവ്യ എസ് കേശവൻ


2. 2022 ജനുവരിയിൽ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ചെയർമാനായി വീണ്ടും നിയമിതനായത് ആര്- എം.ആർ കുമാർ


3. 2022- ലെ ഒഡീഷ ഓപ്പൺ സൂപ്പർ 100 ബാഡ്മിൻറൺ പുരുഷ വിഭാഗത്തിൽ കിരീട

ജേതാവായ മലയാളി- കിരൺ ജോർജ്

Monday 7 February 2022

Current Affairs- 07-02-2022

1. 2022 ഫെബ്രുവരിയിൽ പ്രസിദ്ധീകരിച്ച ISL (Indian Super League) Top Scorer List 2021-22 പ്രകാരം ISL ചരിത്രത്തിൽ ഏറ്റവും കുടുതൽ ഗോൾ നേടിയ നൈജീരിയൻ താരം- Bartholomew Ogbeche


2. 2022- ൽ പ്രമുഖ ഡിജിറ്റൽ ട്രാവൽ പ്ലാറ്റ്ഫോമായ ബുക്കിങ്ങ് ഡോട്ട് കോമിന്റെ 10-ാമത് Traveller Review Awards 2022- ൽ 'മോസ്റ്റ് വെൽകമിങ്ങ് റീജിയൻ ഇൻ ഇന്ത്യ' എന്ന കാറ്റഗറിയിൽ തുടർച്ചയായി മൂന്നാം തവണയും ഒന്നാം സ്ഥാനത്തെത്തിയ സംസ്ഥാനം- കേരളം


3. 2022- ലെ ലോക തണ്ണീർത്തട ദിനത്തോടനുബന്ധിച്ച് റാംസാർ സൈറ്റിൽ ഉൾപ്പെടുത്തിയ ഇന്ത്യയിലെ പ്രദേശങ്ങൾ- Khijadia wildlife Sanctuary,

Bakhira Wildlife Sanctuary


4. 2022 ജനുവരിയിൽ സ്വാതന്ത്ര്യ സമരസേനാനികളുടെ ഓർമയ്ക്കായുള്ള സ്മ്യതി വനവും, ഗാന്ധി മന്ദിരവും നിലവിൽ വന്ന സംസ്ഥാനം- ആന്ധ്രാപ്രദേശ്

 

5. 2022 ഫെബ്രുവരിയിൽ ഇന്ത്യയുടെ ആദ്യ ക്രഡിറ്റ് റേറ്റിംഗ് ഏജൻസിയായ CRISIL പുറത്തുവിട്ട കണക്കുപ്രകാരം 2022-23 സാമ്പത്തിക വർഷത്തിലെ ഇന്ത്യയുടെ GDP വളർച്ച- 7.8% 


6. 2022- ലെ Laureus 'World Breakthrough of the Year' Award ന് നോമിനേറ്റ് ചെയ്യപ്പെട്ട ഇന്ത്യയുടെ ഒളിമ്പിക്സ് ഗോൾഡ് മെഡൽ ജേതാവ്- നീരജ് ചോപ്ര


7. 2022 ഫെബ്രുവരിയിൽ കോവിഡ് നിയന്ത്രണങ്ങൾ സമ്പൂർണമായും പിൻവലിക്കുന്ന ആദ്യ യൂറോപ്യൻ യുണിയൻ രാജ്യം- ഡെൻമാർക്ക്


8. 2022 ഫെബ്രുവരിയിൽ ശൈത്യകാല ഒളിമ്പിക്സ് ഉത്ഘാടന സമാപന ചടങ്ങുകളിൽ നിന്ന് ബഹിഷ്ക്കരണം പ്രഖ്യാപിച്ച രാജ്യം- ഇന്ത്യ


9. 2022- ലെ ലോക അർബുദ ദിനത്തിന്റെ പ്രമേയം- "Closing the Care Gap'


10. പെട്രോളിയം ഉൽപന്നങ്ങൾ വാങ്ങുന്നതിനായി ശ്രീലങ്കയ്ക്ക് 500 മില്യൺ USD ലൈൻ ഓഫ് ക്രെഡിറ്റായി എക്സന്റ് ചെയ്ത് നൽകിയ ഇന്ത്യയിലെ സ്ഥാപനം- EXIM Bank (Export-Import Bank of India)


11. 2022 ഫെബ്രുവരിയിൽ യു. ജി. സി ചെയർമാനായി നിയമിതനായ മുൻ

ജെ. എൻ. യു വൈസ് ചാൻസലർ- M. Jagadesh Kumar


12. കോവിഡ് ബാധിക്കപ്പെട്ടവരിൽ 5 ലക്ഷത്തിൽ അധികം മരണങ്ങൾ രേഖപ്പെടുത്തിയ ലോകത്തിലെ മൂന്നാമത്തെ രാജ്യം- ഇന്ത്യ


13. 2022 ഫെബ്രുവരിയിൽ സപ്ലെകോ വില്പന ശാലകളുടെ ലൊക്കേഷൻ വിവരങ്ങൾ വിശദമായി അറിയുന്നതിനായി കേരള സംസ്ഥാന ഭക്ഷ്യവകുപ്പ് ആരംഭിച്ച മൊബൈൽ ആപ്പ്- ട്രാക്ക് സപ്തകോ


14. 2012 ഫെബ്രുവരിയിൽ സ്വദേശ് ദർശൻ സ്കീമിൽ ഉൾപ്പെടുത്തപ്പെട്ട 'Panaura Dham' സ്ഥിതി ചെയ്യുന്നത്- ബീഹാർ


15. 2022 ഫെബ്രുവരിയിൽ ഗ്രാമപ്രദേശങ്ങൾ ശുചീകരിക്കാനും ശുചീകരണ സാഹചര്യങ്ങൾ മെച്ചപ്പെടുത്താനുമായി ആന്ധ്രാപ്രദേശ് സർക്കാർ ആരംഭിച്ച മാലിന്യ സംസ്കരണ പദ്ധതി- CLAP (Clean Andhra Pradesh)


16. ഇന്ത്യയിലെ ആദ്യ OECM (Other Effective area - based Conservation Measures) ആയി IUCN പ്രഖ്യാപിച്ച് ഹരിയാനയിലെ ജൈവ വൈവിധ്യ പാർക്ക്- ആരവല്ലി ബയോഡൈവേഴ്സിറ്റി പാർക്ക് | (ഗുരുഗ്രാം , ഹരിയാന)


17. 2022- ൽ നെതർലൻഡ്സിൽ കണ്ടെത്തിയ എച്ച്.ഐ.വി വൈറസിന്റെ മാരകശേഷിയുള്ള വകഭേദം- വി.ബി വേരിയന്റ് 


18. ഏറ്റവും പുതിയ കണക്കനുസരിച്ച് കോവിഡ് മരണം അഞ്ചക്ഷം കടക്കുന്ന മൂന്നാമത്തെ രാജ്യമായി മാറിയത്- ഇന്ത്യ

  • 2022 ഫെബ്രുവരി ആദ്യം മരണസംഖ്യ 5,00,055 ആയി ഉയർന്നു  
  • ആഗോളതലത്തിൽ യു.എസിലാണ് ഏറ്റവും കൂടുതൽ മരണം (9.2 ലക്ഷം) രണ്ടാമത് ബസിലിൽ ആണ് (6.3 ലക്ഷം) 

19. പ്രധാനമന്ത്രി നരേന്ദ്രമോദി 2022 ഫെബ്രുവരി 5- ന് രാജ്യത്തിന് സമർപ്പിക്കുന്ന, ലോകത്തെ ഏറ്റവും വലിയ പഞ്ചലോഹപ്രതിമ ആരുടേതാണ്- രാമാനുജാചാര്യ സ്വാമി 

  • രാമാനുജന്റെ സഹസ്രാബ്ദി സമാരോഹത്തോടനുബന്ധിച്ചാണ് പ്രതിമ അനാവരണം ചെയ്യുന്നത് 
  • ഹൈദരാബാദിലെ ഷംഷാബാദിൽ മുചിന്തൽ ചിന്നജീയാർ ആശ്രമത്തിൽ 216 അടി ഉയരത്തിലാണ് രാമാനുജപ്രതിമ സ്ഥിതി ചെയ്യുന്നത്

20. രാജ്യത്ത് ഏറ്റവും ഉയരത്തിൽ ഉയർത്തിയിട്ടുള്ള രണ്ടാമത്തെ ദേശീയ പതാക സ്ഥാപിച്ചിരിക്കുന്ന സംസ്ഥാനം- അരുണാചൽ പ്രദേശ് 

  • 104 അടി ഉയരത്തിലാണ് ദേശീയപതാക സ്ഥിതി ചെയ്യുന്നത് 

21. 2023 ഏപ്രിൽ മുതൽ വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധിക്കുന്നതിനായി  നിലവിൽ വരുന്ന സംവിധാനം- ഓട്ടോമേറ്റഡ് ടെസ്റ്റിങ് സ്റ്റേഷൻ


22. 2022 ഫെബ്രുവരി 5- ന് 100 വർഷം തികയുന്ന, ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ഗതി മാറ്റിയ സംഭവം- ചൗരി ചൗര (1922 ഫെബ്രുവരി 5) 


23. ദുബായ് എക്സ്പോ 2020- ൽ ആരംഭിച്ച കേരള പവിലിയന്റെ ആശയം- 'നിങ്ങളുടെ നിക്ഷേപം ഞങ്ങളുടെ അഭിമാനം' 


24. യുണിവേഴ്സിറ്റി ഗ്രാന്റ് സ് കമ്മീഷൻ (യു.ജി.സി) ചെയർമാനായി നിയമിതനായ വ്യക്തി- ഡോ. എം. ജഗദേഷ് കുമാർ 


25. രാജ്യത്ത് ആദ്യമായി, വാഹനങ്ങളുടെ ചില്ലുകളിലടിയുന്ന മഞ്ഞ് അലിയിച്ചു കളയുന്നതിനായി ഇന്ത്യൻ ഓയിൽ വിപണിയിലിറക്കിയ ഉത്പന്നം- സെർവോഡിഫ്രോസ്റ്റ് 


26. ഇന്ത്യയിലെ ഏറ്റവും വലിയ ആഭ്യന്തര വിമാന സർവീസായ ഇൻഡിഗോയുടെ മാനേജിംഗ് ഡയറക്ടറായി നിയമിതനായ വ്യക്തി- രാഹുൽ ഭാട്ടിയ (2022 ഫെബ്രുവരി മുതൽ 5 വർഷത്തേക്കാണ് നിയമനം) 


27. പാക്കിസ്ഥാൻ ഹോക്കി ഫെഡറേഷന്റെ മുഖ്യ ഭരണാധികാരിയായ പ്രധാനമന്ത്രി ഇമാൻ ഖാനെ വിമർശിച്ചതിന് 10 വർഷത്തേക്ക് വിലക്ക് ലഭിച്ച ഹോക്കിതാരം- റഷീദുൽ ഹസൻ (1984 ലൊസാഞ്ചലസ് ഒളിംപിക്സ് സ്വർണമെഡൽ ജേതാവ്)


28. സംസ്ഥാന സർക്കാരിന്റെ ഓൺലൈൻ ടാക്സി സംവിധാനമായ 'കേരള സവാരി' ഏത് ജില്ലയിലാണ് പ്രവർത്തനം ആരംഭിക്കുന്നത്- തിരുവനന്തപുരം 


29. വയോജനങ്ങൾക്ക് ആവശ്യമായ മരുന്ന് വീട്ടിൽ എത്തിച്ച് നൽകുന്നതിനായി കേരള മെഡിക്കൽ സർവ്വീസ് കോർപ്പറേഷന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന പദ്ധതി- കാരുണ്യ അറ്റ് ഹോം 


30. കേരള ബാങ്കിലേക്ക് പുതിയതായി ലയിപ്പിക്കാൻ സർക്കാർ സമിതി ശിപാർശ ചെയ്ത ബാങ്ക്- സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് 


31. ടെലികോം അതോറിറ്റിയുടെ പുതിയ കണക്കനുസരിച്ച് ഏറ്റവും അധികം ബ്രോഡ്ബാൻഡ് ഉപഭോക്താക്കൾ ഉളളത്- റിലയൻസ് ജിയോ 


32. നിക്ഷേപകർക്ക് സെക്യൂരിറ്റി മാർക്കറ്റുകളെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാക്കുന്നതിനായി സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) പുറത്തിറക്കിയ മൊബൈൽ ആപ്ലിക്കേഷൻ- സാരഥി നാഷണൽ


33. ക്ലീൻ എയർ പ്രോഗ്രാം റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ ഏറ്റവും മലിനീകരിക്കപ്പെട്ട നഗരം- ഗാസിയാബാദ് (ഉത്തർപ്രദേശ്) 


34. ഇന്ത്യയിലെ ആദ്യത്തെ Coal - Methanol Plant നിലവിൽ വന്നത്- ഹൈദരാബാദ് 


35. 2022- ൽ ഫ്രാൻസുമായി ചേർന്ന് ഭൂമിയുടെ ഉപരിതല താപനിലയെക്കുറിച്ച് പഠിക്കുന്നതിനായി ഇന്ത്യ വിക്ഷേപിക്കുന്ന ഉപഗ്രഹം- തൃഷ്ണ 


36. തിരുവനന്തപുരത്ത് ശ്രീലങ്കയുടെ ഓണററി കോൺസിലേറ്റ് ആയി ചുമതലയേറ്റ വ്യക്തി- ബിജു കർണൻ 


37. മലയാളം വിഷ്വൽ മീഡിയ ഇൻഡസ്ട്രിയൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടത്- കെ. ആനന്ദകുമാർ 


38. 2022- ൽ സാംസ്കാരിക ക്ഷേമനിധി ബോർഡ് ചെയർമാനായി നിയമിതനായ നടനും സംവിധായകനും ആയ വ്യക്തി- മധുപാൽ 


39. ഇന്ത്യയിലെ ആദ്യ പാരാബാഡ്മിന്റൺ അക്കാദമി നിലവിൽ വന്നത്- ലക്നൗ - 


40. 2022- ൽ അന്തരിച്ച പ്രശസ്ത ഭാഷാ ശാസ്ത്ര പണ്ഡിതൻ- സി.ജെ. റോയ് (കേരള പാണിനീയം ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തു) 

Sunday 6 February 2022

Current Affairs- 06-02-2022

1. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ കടലാസ് രഹിത കോടതി- കേരള ഹൈക്കോടതി


2. സിക്കിമിലെ ഗാംഗ്ടോക്കിലെ നാഥുല അതിർത്തിയെയും സോംഗോ തടാകത്തെയും ബന്ധിപ്പിക്കുന്ന റോഡിന് നൽകിയ പേര്- നരേന്ദ്ര മോദി മാർഗ്


3. പോർച്ചുഗീസ് ഫട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പ്രതിമ ഇന്ത്യയിൽ എവിടെയാണ് സ്ഥാപിച്ചത്- പനാജി, ഗോവ

Saturday 5 February 2022

Current Affairs- 05-02-2022

1. അനാഥാലയങ്ങളടക്കം മുഴുവൻ ശിശുസംരക്ഷണ സ്ഥാപനങ്ങൾക്കും ബാലനീതി നിയമ രജിസ്ട്രേഷൻ നിർബന്ധമാക്കിയ സംസ്ഥാനം- കേരളം 


2. 24th ശൈത്യകാല ഒളിമ്പിക്സിന് ഇന്ത്യയിൽ നിന്ന് യോഗ്യത നേടിയ അത്ലറ്റ്- ആരിഫ് ഖാൻ 

  • ഫെബ്രുവരി 4- ന് ചൈനീസ് തലസ്ഥാനമായ ബെയ്ജിങ്ങിൽ ആണ് തുടക്കം
  • 109 സ്വർണമെഡലുകളാണ് ആകെ നൽകുക 

3. ബെയ്ജിങ് ശൈത്യകാല ഒളിംമ്പിക്സ് ചടങ്ങുകൾ ബഹിഷ്കരിക്കാൻ തീരുമാനിച്ച രാജ്യങ്ങൾ- ഇന്ത്യ, അമേരിക്ക, ബ്രിട്ടൺ, കാനഡ 

Friday 4 February 2022

Current Affairs- 04-02-2022

1. ജനശ്രീ മിഷൻ സംസ്ഥാന ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി- എം.എം.ഹസ്സൻ 


2. അടുത്തിടെ ചരക്ക് - സേവന നികുതി (ജി.എസ്.ടി) അടയ്ക്കുന്നവർക്ക് ഗേറ്റിങ് സ്കോർ കാർഡ് ഏർപ്പെടുത്തിയ സംസ്ഥാനം- കേരളം 


3. അടുത്തിടെ അന്തരിച്ച, കുത്തുകൾകൊണ്ട് ചിത്രം വരച്ച് പ്രസിദ്ധനായ ചിത്രകലാ അധ്യാപകനും ദേശീയ അധ്യാപക അവാർഡ് ജേതാവുമായിരുന്ന വ്യക്തി- ടി.രാഘവൻ (ആർട്ടിസ്റ്റ് രാഘവൻ) 

Thursday 3 February 2022

Current Affairs- 03-02-2022

1. 2022- ലെ പത്മഭൂഷൺ പുരസ്കാരം നിരസിച്ച പശ്ചിമബംഗാൾ മുൻ മുഖ്യമന്ത്രി- ബുദ്ധദേവ് ഭട്ടാചാര്യ  


2. കുട്ടികൾ വിവിധ സൈബർ കെണികളിൽ അകപ്പെടാതെ ഓൺലൈനിൽ സുരക്ഷിതരാവാൻ യുനിസെഫിന്റെ സഹകരണത്തോടെ കേരള പൊലീസ് ആരംഭിച്ച പദ്ധതി- ഡിജിറ്റൽ സേഫ് (ഡി സേഫ്)


3. ഗ്രീൻപീസ് ഇന്ത്യയുടെ 2022- ൽ പുറത്ത് വന്ന പഠന റിപ്പോർട്ട് പ്രകാരം ദക്ഷിണേന്ത്യൻ നഗരങ്ങളിൽ ഏറ്റവും മലിനമായത്- ഹൈദരാബാദ്, വിശാഖപട്ടണം

Wednesday 2 February 2022

Current Affairs- 02-02-2022

1. ഓസ്ട്രേലിയൻ ഓപ്പൺ 2022 പുരുഷ് സിംഗിൾസ് കിരീട ജേതാവ്- റാഫേൽ നദാൽ (21 ഗ്രാൻഡ്സ്ലാം നേടിയ ആദ്യ പുരുഷ താരം) 


2. പാർലമെന്റിന്റെ നടപടികൾ പൊതുജനങ്ങൾക്ക് തത്സമയം കാണുന്നതിനായി 2022 ജനുവരിയിൽ പുറത്തിറക്കിയ മൊബൈൽ ആപ്പ്- ഡിജിറ്റൽ സൻസദ് ആപ്പ് 


3. 2022 ജനുവരിയിൽ സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക സഹായത്തോടെ സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ ആരംഭിച്ച പദ്ധതി- കൂടും കോഴിയും