Tuesday 31 October 2023

Current Affairs- 31-10-2023

1. 2023- ൽ സാമ്പത്തികശാസ്ത്രത്തിനുളള നൊബേൽ നേടിയത്- ക്ലോഡിയ ഗോൾഡിൻ


2. 2026- ലെ ഏഷ്യൻ ഗെയിംസിന് വേദിയാകുന്ന രാജ്യം- ജപ്പാൻ


3. 16-ാമത് അഗ്രികൾച്ചറൽ സയൻസ് കോൺഗ്രസ് വേദി- കൊച്ചി

Monday 30 October 2023

Current Affairs- 30-10-2023

1. അടുത്തിടെ മിന്നൽ പ്രളയത്തെ തുടർന്ന് തകർന്ന ചുങ് താങ് അണക്കെട്ട് സ്ഥിതി ചെയ്യുന്ന സംസ്ഥാനം- സിക്കിം


2. സംസ്ഥാന സർക്കാരിന്റെ സാംസ്കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവന്റെ 2022- ലെ ഭാരത് ഭവൻ നെടുമുടി വേണു ഗ്രാമീണ നാടക സമഗ്ര സംഭാവന പുരസ്കാര ജേതാവ്- ആര്യനാട് സത്യൻ


3. പട്ടികജാതി വിഭാഗത്തിന്റെ വിദ്യാഭ്യാസ, സാമൂഹിക, സാമ്പത്തിക പുരോഗതിക്കും ഉന്നമനത്തിനുമായി പട്ടികജാതി വിഭാഗത്തിലെ കുട്ടികൾക്കായി കേന്ദ്ര സാമൂഹിക നീതി മന്ത്രാലയം ആവിഷ്കരിച്ച പദ്ധതി- ശ്രേഷ്ഠ 

Sunday 29 October 2023

Current Affairs- 29-10-2023

1. 2023- ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം നേടിയത്- Narges Mohammadi


2. 2023- ലെ ഇന്ത്യ മൊബൈൽ കോൺഗ്രസ് വേദി- പ്രഗതി മൈതാൻ


3. 19-ാം ഏഷ്യൻ ഗെയിംസ് പുരുഷ ഹോക്കിയിൽ സ്വർണ്ണം നേടിയത്- ഇന്ത്യ

Saturday 28 October 2023

Current Affairs- 28-10-2023

1. 2023- ൽ രജത ജൂബിലി ആഘോഷിക്കുന്ന ഇന്ത്യൻ തുറമുഖം- മുന്ദ്ര തുറമുഖം


2. എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രസർക്കാർ നേരിട്ട് പണം നൽകി നിർമ്മിക്കുന്ന മാൾ- യൂണിറ്റി മാൾ 


3. ഇന്ത്യയിലാദ്യമായി തൊഴിലുറപ്പു തൊഴിലാളികൾക്കായി ക്ഷേമനിധി ബോർഡ് രൂപീകരിക്കുന്ന സംസ്ഥാനം- കേരളം

Friday 27 October 2023

Current Affairs- 27-10-2023

1. 2023- ലെ സാഹിത്യ നൊബേൽ നേടിയത്- Jon Fosse

2. ശ്രീലങ്കൻ ക്രിക്കറ്റ് ഇതിഹാസം മുത്തയ്യ മുരളീധരന്റെ ജീവിതം ആസ്പദമാക്കി പുറത്തിറങ്ങിയ ചിത്രം- 800


3. 2030 FIFA പുരുഷ ലോകകപ്പ് വേദി- മൊറോക്കോ, സ്പെയിൻ, പോർച്ചുഗൽ

Thursday 26 October 2023

Current Affairs- 26-10-2023

1. കലാപബാധിതമായ മണിപ്പുരിൽ ദുരിതാ ശ്വാസം നഷ്ടപരിഹാരം തുടങ്ങിയ മാനുഷിക വിഷയങ്ങൾ പരിശോധിക്കുന്നതിനായി സുപ്രീംകോടതി നിയോഗിച്ച മൂന്നംഗ വനിതാ ജജിമാരുടെ സമിതിയുടെ അധ്യക്ഷ- ഗീതാ മിത്തൽ

  • ജമ്മുകശ്മീർ ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസാണ്.
  • ശാലിനി ഫൻസാൽക്കർ ജോഷി, ആശാ മേനോൻ എന്നിവരാണ് സമിതിയിലെ മറ്റ് രണ്ടംഗങ്ങൾ.
  • ഡൽഹി ഹൈക്കോടതി മുൻ ജഡ്ഡിയാണ് മലയാളികൂടിയായ ആശാ മേനോൻ. 

2. ലണ്ടനിലെ ഓട്ടർ മാൻസ് ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച ലോകത്തിലെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) ടീച്ചറുടെ പേര്- Beatrice

Wednesday 25 October 2023

Current Affairs- 25-10-2023

1. ബി.ആർ അംബേദ്കറുടെ ഇന്ത്യക്ക് പുറത്തുളള ഏറ്റവും വലിയ പ്രതിമ അനാച്ഛാദനം ചെയ്യപ്പെടുന്നത്- മേരിലാൻഡ്


2. 2023 ഒക്ടോബറിൽ മേഘവിസ്ഫോടനത്തെ തുടർന്ന് മിന്നൽ പ്രളയമുണ്ടായ സംസ്ഥാനം- സിക്കിം 


3. 19-ാം ഏഷ്യൻ ഗെയിംസിൽ വനിതകളുടെ 5000 മീറ്റർ ഓട്ടത്തിൽ സ്വർണം നേടിയത്- Parul Chaudhary

Tuesday 24 October 2023

Current Affairs- 24-10-2023

1. ഏഷ്യൻ ഗെയിംസ് വനിതാ ലോങ്ങ് ജമ്പിൽ വെള്ളി നേടിയ മലയാളി താരം- ആൻസി സോജൻ


2. 2023 വേൾഡ് ടൂറിസം ദിനത്തിന് ആതിഥേയത്വം വഹിച്ചത്- റിയാദ്


3. 2023 SASTRA രാമാനുജൻ പുരസ്കാരത്തിന് അർഹനായത്- Ruixiang Zhang

Monday 23 October 2023

Current Affairs- 23-10-2023

1. ഏഷ്യൻ ഗെയിംസിൽ ഇന്ത്യ വെള്ളി മെഡൽ നേടിയ 4 : 400 മീറ്റർ മിക്സ്ഡ് റിലേ ടീമിലെ മലയാളി താരം- മുഹമ്മദ് അജ്മൽ


2. ഇന്റർനാഷണൽ സെന്റർ ഫോർ റെസ്പോൺസിബിൾ ടൂറിസം (ഐസിആർടി) ഇന്ത്യയുടെ 2023- ലെ ഗോൾഡ് പുരസ്കാരം ലഭിച്ചത്- കേരള ടൂറിസത്തിന്റെ ഉത്തരവാദിത്ത ടൂറിസം മിഷന് (ആർടി മിഷൻ)


3. മലയാള സാഹിതി ഇടശ്ശേരി സ്മാരക കവിതാ പുരസ്കാരത്തിന് അർഹയായത്- വിജയ വാസുദേവൻ

  • ‘അക്ഷരമൊരതിശയം' എന്ന കവിതയാണ് പുരസ്കാരത്തിന് അർഹയായത്. 

Sunday 22 October 2023

Current Affairs- 22-10-2023

1. ഗൃഹാധിഷ്ഠിത പഠനം നടത്തുന്ന ഭിന്നശേഷി വിദ്യാർത്ഥികൾക്കായി നെയ്യാറ്റിൻകര ബോയ്സ് സ്കൂളിൽ നടപ്പിലാക്കിയ ഭിന്നശേഷി സൗഹൃദ പഠനമുറി പദ്ധതി- SPACE (Special Platform to Achieve Classroom Experience for Bedridden Children)


2. സംസ്ഥാനത്തെ ബെവ്കോ ഔട്ട്ലറ്റ്ലെറ്റുകളിൽ വിജിലൻസ് നടത്തിയ പരിശോധന- ഓപ്പറേഷൻ മൂൺലൈറ്റ്


3. 2023 സെപ്റ്റംബറിൽ, മിന്നൽ പ്രളയത്തെ തുടർന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച അമേരിക്കൻ നഗരം- ന്യുയോർക്ക്

Saturday 21 October 2023

Current Affairs- 21-10-2023

1. കുടുംബശ്രീ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന അയൽകൂട്ട ശാക്തീകരണ ക്യാമ്പയിൻ- തിരികെ സ്കൂളിലേക്ക്


2. 13 വർഷത്തിനുശേഷം ഏഷ്യൻ ഗെയിംസ് ഫുട്ബോളിന്റെ പ്രീ ക്വാർട്ടേറിലേക്ക് പ്രവേശിച്ച രാജ്യം- ഇന്ത്യ


3. International Tennis Hall of Fame- ലേക്ക് നാമനിർദേശം ലഭിച്ച ആദ്യ ഏഷ്യൻ പുരുഷതാരം- ലിയാണ്ടർ പേസ്

Friday 20 October 2023

Current Affairs- 20-10-2023

1. ഇന്ത്യയിലെ ആദ്യത്തെ ഡിമെൻഷ്യ സൗഹൃദനഗര പദ്ധതി- ഉദ്ബോധ്


2. 2023- ൽ അന്തരിച്ച മുൻ കേരള ഫുട്ബോൾ താരം- ടൈറ്റസ് കുര്യൻ


3. ലോക ഇന്റലക്ച്വൽ പ്രോപ്പർട്ടി ഓർഗനൈസേഷൻ പുറത്തിറക്കിയ ഏറ്റവും പുതിയ ആഗോള ഇന്നൊവേഷൻ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം- 40

Thursday 19 October 2023

Current Affairs- 19-10-2023

1. 2022-23 റെവ്പാർ റേറ്റിങ് പ്രകാരം രാജ്യത്ത് മികച്ച ഹോട്ടലുകൾ ഉള്ള നഗരം- കുമരകം (കോട്ടയം)


2. രാജ്യത്തെ ഏറ്റവും മികച്ച ടൂറിസം വില്ലേജിനുള്ള കേന്ദ്ര വിനോദസഞ്ചാര വകുപ്പിന്റെ ഗോൾഡ് മെഡൽ 2023- ൽ നേടിയത്- കാന്തല്ലൂർ (ഇടുക്കി)


3. 2023 സെപ്റ്റംബറിൽ അന്തരിച്ച കോട്ടയ്ക്കൽ ഗോപി നായർ അത് കലയുമായി ബന്ധപ്പെട്ട വ്യക്തിയാണ്- കഥകളി 

Wednesday 18 October 2023

Current Affairs- 18-10-2023

1. Global innovation Index 2023- ൽ ഇന്ത്യയുടെ സ്ഥാനം- 40 

2. അന്താരാഷ്ട്ര T20 ക്രിക്കറ്റിലെ ഏറ്റവും വേഗതയേറിയ അർധ സെഞ്ച്വറി നേടിയത്- Dipendra Singh Airee


3. അന്താരാഷ്ട്ര T20 ക്രിക്കറ്റിലെ ഏറ്റവും വേഗതയേറിയ സെഞ്ച്വറി നേടിയത്- Kushal Malla

Tuesday 17 October 2023

Current Affairs- 17-10-2023

1. ഭൂമിയിൽ ജീവിച്ചിരുന്നതിൽ ഏറ്റവും വലുതെന്ന് കരുതുന്ന ജീവിയുടെ ഫോസിൽ തെക്കൻ പെറുവിലെ തീരദേശ മരുഭൂമിയിൽ നടത്തിയ ഖനനത്തിൽ കണ്ടെത്തി. ഇതിന് നൽകിയ പേര്- പെറൂസിറ്റസ് കൊളോസസ് (Perucetus Colossus)

  • നാലുകോടി വർഷം മുൻപ് ജീവിച്ചിരുന്നു. വെന്ന് കരുതുന്ന ഭീമൻ നീലത്തിമിംഗില ത്തിന്റെതാണ് ഫോസിൽ,

Monday 16 October 2023

Current Affairs- 16-10-2023

1. രാജ്യത്തെ ആദ്യ ഗ്രീൻ ഹൈഡ്രജൻ ഫ്യുവൽ സെൽ ബസുകൾ ഓടിത്തുടങ്ങുന്നത്- ഡൽഹിയിൽ


2. ഭിന്നശേഷിക്കാർക്ക് തൊഴിൽ നൽകാൻ കേരള നോളജ് ഇക്കോണമി മിഷൻ നടപ്പാക്കുന്ന പദ്ധതി- സമഗ്ര  


3. അഞ്ചാമത് ലോക കോഫി സമ്മേളന വേദി- ബംഗളുരു

Sunday 15 October 2023

Current Affairs- 15-10-2023

1. പ്രഥമ മോട്ടോ ജിപി ഭാരത് റേസിൽ ജേതാവായത്- Marco Bezzecchi


2. ഏകദിന ക്രിക്കറ്റിൽ 3000 സിക്സുകൾ നേടുന്ന ആദ്യ ടീം- ഇന്ത്യ


3. മധ്യപ്രദേശിലെ ഏഴാമത്തെ ടൈഗർ റിസർവ്- Veerangana Durgavati

Saturday 14 October 2023

Current Affairs- 14-10-2023

1. സംസ്ഥാന പോലീസിന്റെ ആന്റി നർകോട്ടിക്സ് ടാസ്ക് ഫോഴ്സ് സംസ്ഥാന വ്യാപകമായി നടത്തുന്ന ലഹരിവേട്ട- ഡി ഹണ്ട്


2. രാജ്യത്ത് ഏറ്റവും കൂടുതൽ പേർക്ക് സൗജന്യ ചികിത്സ നൽകിയ സംസ്ഥാനത്തിനുള്ള കേന്ദ്രസർക്കാരിന്റെ ആരോഗ്യമന്ഥൻ പുരസ്കാരം തുടർച്ചയായി മൂന്നാം വർഷവും ലഭിച്ച സംസ്ഥാനം- കേരളം


3. 19 -ാമത് ഏഷ്യൻ ഗെയിംസ് മെഡലുകൾ അറിയപ്പെടുന്നത്- ഷാൻ ഷുയി

Friday 13 October 2023

Current Affairs- 13-10-2023

1. 2023 -ലെ നോർമൻ ബോർലോഗ് ഫീൽഡ് അവാർഡ് നേടിയത്- സ്വാതി നായക്


2. ശങ്കരാചാര്യരുടെ ഏകാത്മകതാ കി പ്രതിമ (statue of Oneness) സ്ഥാപിക്കപ്പെട്ട സംസ്ഥാനം- മധ്യപ്രദേശ്


3. ഇന്റർനാഷണൽ കോൺഗ്രസ് ഓൺ ദി കെമിസ്ട്രി ഓഫ് സിമന്റ് 2027- ന്റെ വേദി- ന്യൂഡൽഹി

Thursday 12 October 2023

Current Affairs- 12-10-2023

1. 2023 ICC ലോകകപ്പിന്റെ ഔദ്യോഗിക ഗാനം- ദിൽ ജഷ്ന ബോലെ


2. ASEAN Solidarity Exercise- ന്റെ വേദി- ഇന്തോനേഷ്യ


3. ഇന്ത്യയിൽ നടക്കുന്ന ആദ്യ മോട്ടോ ജി.പി ഭാരത് റെയ്സിന്റെ ടൈറ്റിൽ സ്പോൺസർ- Indian oil 

Wednesday 11 October 2023

Current Affairs- 11-10-2023

1. 2023 സെപ്റ്റംബറിൽ രാജ്യത്തെ ഏറ്റവും മികച്ച വിനോദ സഞ്ചാര ഗ്രാമമായി കേന്ദ്ര വിനോദ സഞ്ചാര വകുപ്പ് തിരഞ്ഞെടുത്തത്- കിരീടേശ്വരി, പശ്ചിമബംഗാൾ


2. 2023 സെപ്റ്റംബറിൽ അനാവരണം ചെയ്ത ശങ്കരാചാര്യരുടെ 108 അടി ഉയരത്തിലുള പ്രതിമ സ്ഥിതി ചെയ്യുന്നത്- ഓംകാരേശ്വർ, മധ്യപ്രദേശ്


3. അണ്ടർവാട്ടർ പ്ലോട്ടിംഗ് മോസ്ക് നിലവിൽ വരുന്ന വിദേശ നഗരം- ദുബായ്

Tuesday 10 October 2023

Current Affairs- 10-10-2023

1. ന്യൂയോർക്കിൽനിന്ന് പ്രസിദ്ധീകരിക്കുന്ന ടൈം മാഗസിൻ തയ്യാറാക്കിയ 100 വർഷത്തെ മികച്ച ലോക സിനിമകളുടെ പട്ടികയിൽ ഇടം നേടിയ ഏക ഇന്ത്യൻ ചലച്ചിത്രം- പഥേർ പാഞ്ചലി

  • ബിഭൂതിഭൂഷൺ ബന്ദോപാധ്യായയുടെ പഥേർ പാഞ്ചലി എന്ന പേരിലുള്ള നോവലിനെ (1929) ആധാരമാക്കി ബംഗാളി ഭാഷയിൽ സത്യജിത്റായ് സംവിധാനം ചെയ്ത ചലച്ചിത്രമാണിത് (1955).
  • പശ്ചിമബംഗാൾ സർക്കാരാണ് ചിത്രം നിർമിച്ചത്.


2. കാർഗിൽ വിജയദിനം എന്നായിരുന്നു- ജൂലായ് 26

Monday 9 October 2023

Current Affairs- 09-10-2023

1. ഇന്ത്യയുടെ G20 പ്രസിഡൻസിയെക്കുറിച്ചുളള ഇ-ബുക്ക്- പീപ്പിൾസ് G20


2. തേയില ഫാക്ടറി മാലിന്യങ്ങളിൽ നിന്ന് ഫാർമസ്യൂട്ടിക്കൽ ഉൽപന്നങ്ങൾ, ഭക്ഷ്യ ഉൽപന്നങ്ങൾ എന്നിവ വികസിപ്പിച്ച സ്ഥാപനം- IIT ഗുവാഹത്തി


3. 2023 സെപ്റ്റംബറിൽ യുനെസ്കോയുടെ ലോകപൈതൃക പട്ടികയിൽ ഇടം നേടിയ ഹൊയ്സാല ക്ഷേത്രങ്ങൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനം- കർണാടക

Sunday 8 October 2023

Current Affairs- 08-10-2023

1. ചന്ദ്രനിലെ ജലസാന്നിദ്ധ്യം ഭൂമിക്ക് ചുറ്റുമുള്ള പ്ലാസ്മ കവചത്തിലെ ഇലക്ട്രോണുകളുടെ സ്വാധീനത്തിലാണെന്ന് കണ്ടെത്തിയ ദൗത്യം- ചന്ദ്രയാൻ 1


2. രാജ്യാന്തര സന്നദ്ധസംഘടനയായ ഹെൽപേജ് ഇന്റർനാഷണലിന്റെ സി.ഇ.ഒയായി നിയമിതനായ മലയാളി- ചെറിയാൻ മാത്യൂസ്

  • ഹെൽപേജ് ഇന്റർനാഷണലിന്റെ ബ്രിട്ടീഷുകാരനല്ലാത്ത ആദ്യ സി.ഇ.ഒയാണ് ചെറിയാൻ മാത്യൂസ്

3. ഇന്ത്യയുടെ പഴയ പാർലമെന്റ് മന്ദിരത്തിലെ അവസാന സമ്മേളനം നടന്നത്- 2023 സെപ്റ്റംബർ 18- ന്

Saturday 7 October 2023

Current Affairs- 07-10-2023

1. ഓഡിറ്റ് ബ്യൂറോ ഓഫ് സർക്കുലേഷൻ ചെയർമാനായി നിയമിതനായത്- ശീനിവാസൻ കെ സ്വാമി

2. 2023- ലെ പത്മപ്രഭാ പുരസ്കാരത്തിന് അർഹനായത്- സുഭാഷ് ചന്ദ്രൻ


3. 2023- ലെ വനിതാ സ്റ്റാർട്ടപ്പ് ഉച്ചകോടിക്ക് വേദിയാകുന്ന നഗരം- കൊച്ചി

Friday 6 October 2023

Current Affairs- 06-10-2023

1. 2023- ൽ International conference on dam safety- ക്ക് വേദിയായത്- ജയ്പൂർ


2. രാജ്യവ്യാപകമായി എല്ലാവർക്കും സമഗ്ര ആരോഗ്യ സംരക്ഷണം നൽകുക എന്ന ലക്ഷ്യത്തോടെയുളള ആയുഷ്മാൻ ഭവ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തത്- ദ്രൗപതി മുർമു


3. 2023- ൽ വിരമിച്ച അൻഡോറാൻ ഫുട്ബോൾ താരം- Ildefons Lima

Thursday 5 October 2023

Current Affairs- 05-10-2023

1. 2023 സെപ്റ്റംബറിൽ അന്തരിച്ച വേണാടിന്റെ ചരിത്രകാരനും ഗവേഷകനുമായിരുന്ന വ്യക്തി- കെ ശിവശങ്കരൻ നായർ


2. 2023- ൽ International conference on dam safety- ക്ക് വേദിയായത്- ജയ്പൂർ


3. രാജ്യവ്യാപകമായി എല്ലാവർക്കും സമഗ്ര ആരോഗ്യ സംരക്ഷണം നൽകുക എന്ന ലക്ഷ്യത്തോടെയുളള ആയുഷ്മാൻ ഭവ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തത്- ദ്രൗപതി മുർമു

Wednesday 4 October 2023

Current Affairs- 04-10-2023

1. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധവിമാനത്താവളം നിലവിൽ വരുന്നത്- ലഡാക്ക്

2. 2023- ൽ രണ്ടായിരത്തിലധികം പേരുടെ മരണത്തിന് കാരണമായ പ്രളയം ബാധിച്ച രാജ്യം-  ലിബിയ


3. ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്ന്

4 വർഷത്തേക്ക് വിലക്ക് ലഭിച്ച വനിത ടെന്നീസ് താരം- സിമോണ ഹാലെപ്

Tuesday 3 October 2023

Current Affairs- 03-10-2023

1. 2023- ലെ അമ്പെയ്ത്ത് ലോകകപ്പ് ഫൈനലിൽ കോമ്പൗണ്ട് വിഭാഗത്തിൽ വെള്ളി മെഡൽ നേടിയ ഇന്ത്യൻ താരം- പദമേഷ് ജാവ്കർ (വേദി- മെക്സിക്കോ)


2. സർക്കാർ സ്കൂളുകളിൽ നിഖാബ് നിരോധിച്ച് ഉത്തരവിറക്കിയ രാജ്യം- ഈജിപ്ത്


3. അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 2000 റൺസ് നേടിയ താരം- ബാബർ അസം (പാക്കിസ്ഥാൻ)

Monday 2 October 2023

Current Affairs- 02-10-2023

1. ഒഡിഷ മുഖ്യമന്ത്രി നവീൻ പട്നായിക് അടുത്തിടെ വാർത്താപ്രാധാന്യം നേടിയത് എങ്ങനെയാണ്- കൂടുതൽ കാലം മുഖ്യമന്ത്രിപദം വഹിക്കുന്ന ഇന്ത്യയിലെ രണ്ടാമത്തെ വ്യക്തി 

  • ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിസ്ഥാനം വഹിച്ചത് പവൻകുമാർ ചാംലിങ്ങാണ്. 1994 ഡിസംബർ 12- മുതൽ 2019 മേയ്- 26 വരെ അദ്ദേഹം സിക്കിം മുഖ്യമന്ത്രിയായി പ്രവർത്തിച്ചു. 
  • അഞ്ചുതവണ ഒഡിഷ മുഖ്യമന്ത്രിയായ നവീൻ 2023 ജൂലായ് 23- ന് ആ പദവിയിൽ 23- വർഷവും 138- ദിവസവും പിന്നിട്ടു. 

Sunday 1 October 2023

Current Affairs- 01-10-2023

1. 2023- ലെ ഇന്തോനേഷ്യൻ മാസ്റ്റേഴ്സ് സൂപ്പർ 100 ബാഡ്മിന്റൺ കിരീടം നേടിയ മലയാളി താരം- കിരൺ ജോർജ്

2. പോർട്ടബിൾ ഡിസാസ്റ്റർ ഹോസ്പിറ്റൽ ആരംഭിക്കുന്ന ലോകത്തിലെ ആദ്യ രാജ്യം- ഇന്ത്യ


3. 2023 സെപ്റ്റംബറിൽ ട്രാൻസ്ജെൻഡറുകളെ ഒബിസി പട്ടികയിൽ ഉൾപ്പെടുത്തിയ സംസ്ഥാനം- ജാർഖണ്ഡ്