Wednesday 31 August 2022

Current Affairs- 31-08-2022

1. ആഫ്രിക്കൻ രാജ്യമായ കെനിയയുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്- വില്ല്യം റൂട്ടോ 


2. 2022 ആഗസ്റ്റിൽ കേരളത്തിലെ തിരഞ്ഞെടുത്ത റോഡുകളിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയുടെ കോഡ് നാമം- ഓപ്പറേഷൻ സരൾ രാസ്ത്ര-2


3. മെഡിസിൻ ഫ്രം ദ കൈ' എന്ന ഡോൺ അധിഷ്ഠിത ആരോഗ്യ സേവനം ആരംഭിച്ച ഇന്ത്യൻ സംസ്ഥാനം- അരുണാചൽപ്രദേശ്

Tuesday 30 August 2022

Current Affairs- 30-08-2022

1. 2022- ലെ Illustrated Reporting and Commentary വിഭാഗത്തിലെ പുലിറ്റ്സർ പുരസ്കാരത്തിനർഹയായ ബംഗ്ലാദേശ് മാധ്യമ പ്രവർത്തക- ഫഹ്മിദ അസിം


2. 2022- ലെ കേന്ദ്രസാഹിത്യ അക്കാദമിയുടെ ബാലസാഹിത്യ പുരസ്കാരത്തിനർഹനായ സാഹിത്യകാരൻ- സേതു


3. ഗ്രാമീണ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്താൻ 300 ഗ്രാമീണ വ്യവസായ പാർക്കുകൾ സ്ഥാപിക്കുന്ന ഇന്ത്യൻ സംസ്ഥാനം- ഛത്തീസ്ഗഡ്

Monday 29 August 2022

Current Affairs- 29-08-2022

1. 2022- ആഗസ്റ്റിൽ DRDO- യുടെ ചെയർമാനായി നിയമിതനായത്- സമീർ വി. കാമത്ത്


2. പ്രധാനമന്ത്രിയുടെ ഓഫീസിൽ (PMO) ഡയറക്ടറായി നിയമിതയായ IFS ഉദ്യോഗസ്ഥ- ശ്വേത സിംഗ്


3. UEFA- യുടെ ഈ വർഷത്തെ മികച്ച പുരുഷതാരത്തിനുള്ള അവാർഡ് സ്വന്തമാക്കിയ ഫ്രഞ്ച് ഫുട്ബോൾ താരം- കരിം ബെൻസേമ

Sunday 28 August 2022

Current Affairs- 28-08-2022

1. Sports and travel പ്ലാറ്റ്ഫോം ആയ ഡ്രീം സൈറ്റ് ഗോ (DSG)- യുടെ ബ്രാൻഡ് അംബാസഡറായി നിയമിതനായ മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ- സൗരവ് ഗാംഗുലി


2. ഇന്ത്യയിലെ ആദ്യ neutral shared RAN (Radio Access Network) solution ആരംഭിച്ച റെയിൽവേ സ്റ്റേഷൻ- മുംബൈ സെൻട്രൽ റെയിൽവേ സ്റ്റേഷൻ


3. ചെറുകിട സംരംഭകർക്ക് (MSMEs) സഹായമായി ക്രെഡിറ്റ് ഗ്യാരന്റി സ്കീം ആരംഭിച്ച സംസ്ഥാനം- തമിഴ്നാട് 

Saturday 27 August 2022

Current Affairs- 27-08-2022

1. 2022 ഓഗസ്റ്റിൽ അന്തരിച്ച പ്രശസ്ത സാഹിത്യകാരൻ- നാരായൻ 

  • 1999- ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച 'കൊച്ചേരത്തി' നോവലിന്റെ രചയിതാവ്.

2. സംസ്ഥാന തീവ്രവാദ വിരുദ്ധ സ്ക്വാഡ് തലവനായി നിയമിതനായത്- ഐ.ജി. പി.വിജയൻ 


3. ഭാഷാ വൃത്തങ്ങളെ അപഗ്രഥിക്കുന്നതിനായി രൂപം നൽകിയ കമ്പ്യൂട്ടർ പ്രോഗ്രാം- കാവ്യ നർത്തകി 

Friday 26 August 2022

Current Affairs- 26-08-2022

1. കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ ഡെപ്യൂട്ടി സെക്രട്ടറിയായി നിയമിതനായ IAS ഉദ്യോഗസ്ഥൻ- ഷാ ഫൈസൽ


2. നികുതി വെട്ടിപ്പ് തടയാനായി സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് പുറത്തിറക്കുന്ന പുതിയ മൊബൈൽ ആപ്ലിക്കേഷൻ- ലക്കി ബിൽ


3. ഉത്തരാഖണ്ഡ് സംസ്ഥാനത്തിന്റെ ബ്രാൻഡ് അംബാസഡറായി നിയമിതനായ ഇന്ത്യൻ ക്രിക്കറ്റ് താരം- ഋഷഭ് പന്ത്

Thursday 25 August 2022

Current Affairs- 25-08-2022

1. 2022 ആഗസ്റ്റിൽ Indian Council of Agriculture Research (ICAR)- ന്റെ പുതിയ ഡയറക്ടർ ജനറലായി നിയമിതനായത്- Dr. Himanshu Pathak


2. സ്വാതന്ത്ര്യത്തിന്റെ 75th വാർഷികത്തിൽ 'ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രം' എന്ന പേരിൽ e-book പുറത്തിറക്കിയ സ്ഥാപനം- കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്


3. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് ഇന്ത്യയിലെ തിരഞ്ഞെടുത്ത 75 മുൻസിപ്പാലിറ്റികളെ ഭിക്ഷാടന മുക്തമാക്കാനായി സാമൂഹ്യനീതി മന്ത്രാലയം ആരംഭിച്ച സംരംഭം- SMILE 75

Wednesday 24 August 2022

Current Affairs- 24-08-2022

1. മുൻ ന്യൂസിലന്റ് ക്രിക്കറ്റ് താരം റോസ് ടെയ്ലറിന്റെ ജീവചരിത്രം- റോസ് ടെയ്ലർ : ബ്ലാക്ക് & വൈറ്റ്


2. 2022 ആഗസ്റ്റിൽ അന്തരിച്ച 'ആകാശ എയർ' വിമാന കമ്പനിയുടെ മേധാവിയും ഇന്ത്യൻ ഓഹരി വിപണിയിലെ പ്രമുഖനുമായ വ്യക്തി- രാകേഷ് ജുൻജുൻവാല


3. ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി സാംസ്കാരിക മന്ത്രാലയം യുവജനങ്ങൾക്കായി സംഘടിപ്പിച്ച പരിപാടി- ബഡേ ചലോ

Tuesday 23 August 2022

Current Affairs- 23-08-2022

1. ഉപ്പ് ഉൽപ്പാദന മേഖലയിലെ തൊഴിലാളികൾക്കു സ്ഥിര വരുമാനം ഉറപ്പാക്കാനായി തമിഴ്നാട് പുറത്തിറക്കിയ ഉപ്പ് ബ്രാൻഡ്- നെയ്തൽ ഉപ്പ്  


2. ഐ.എസ്.ആർ.ഒ. യുടെ ചാന്ദ്രദൗത്യമായ 'മംഗൾയാൻ', അടിസ്ഥാനമാക്കി വിനോദ് മങ്കര സംവിധാനം ചെയ്ത സംസ്കൃത ഭാഷയിലുള്ള ഡോക്യുമെന്ററി സിനിമ- യാനം 


3. സസ്യാഹാരം മാത്രം വിളമ്പുന്ന രാജ്യത്തെ ആദ്യ തീവണ്ടി- വന്ദേഭാരത് എക്സ്പ്രസ് 

Monday 22 August 2022

Current Affairs- 22-08-2022

1. കെ.എസ്.ആർ.ടി.സി. യിൽ ദിർഘദൂര വനിതാ യാത്രികർക്കായി നിലവിൽ വരുന്ന പ്രത്യേക ബുക്കിങ് സംവിധാനം- സിംഗിൾ ലേഡി ബുക്കിങ്  

2. ചന്ദ്രനിലേക്കുള്ള ദക്ഷിണകൊറിയയുടെ ആദ്യ ഉപഗ്രഹം- ദനൂരി 


3. നാവിക സേനയ്ക്കായി വികസിപ്പിച്ച രാജ്യത്തെ ആദ്യ യാത്രാ ഡ്രോൺ- വരുണ  

Sunday 21 August 2022

Current Affairs- 21-08-2022

1. 2022 ആഗസ്റ്റിൽ ബീഹാറിന്റെ ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റ വ്യക്തി- തേജസ്വി യാദവ്

2. 12-ാമത് ഡിഫൻസ് എക്സ്പോ 2022- ന്റെ വേദി- ഗാന്ധിനഗർ, ഗുജറാത്ത്


3. 2022 ആഗസ്റ്റിൽ ടെന്നീസിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച അമേരിക്കൻ ഇതിഹാസ താരം- സെറീന വില്ല്യംസ്

Saturday 20 August 2022

Current Affairs- 20-08-2022

1. 2022- ലെ കോമൺവെൽത്ത് ഗെയിംസിൽ വനിതകളുടെ 100 മീറ്റർ ഓട്ടത്തിൽ സ്വർണ്ണം കരസ്ഥമാക്കിയ ജമൈക്കൻ താരം- എലെയ്ൻ തോംസൺ ഹെറാ


2. 2025- ലെ അന്താരാഷ്ട്ര വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിന് വേദിയാകുന്ന രാജ്യം- ഇന്ത്യ


3. 2030- ഓടു കൂടി നിലവിൽ വരാൻ പോകുന്ന സൗദി അറേബ്യയിലെ ഭാവി, സുസ്ഥിര നഗരം- നിയോം

Friday 19 August 2022

Current Affairs- 19-08-2022

1. 2022- ലെ 'സർ വിൻസ്റ്റൺ ചർച്ചിൽ ലീഡർഷിപ്പ് അവാർഡിന് അർഹനായ യുക്രെയ്ൻ പ്രസിഡന്റ്- വ്ളാഡിമിർ സെലെൻസ്കി 


2. BCCI ഇന്ത്യയിൽ സംഘടിപ്പിക്കുന്ന എല്ലാ ആഭ്യന്തര, അന്താരാഷ്ട്ര മത്സരങ്ങളുടെയും ടൈറ്റിൽ സ്പോൺസറായി തിരഞ്ഞെടുക്കപ്പെട്ടത്- മാസ്റ്റർ കാർഡ്


3. 2022 ആഗസ്റ്റിൽ ആരംഭിക്കുന്ന കേരള സർക്കാരിന്റെ ഓൺലൈൻ ടാക്സി സർവീസ്- കേരള സവാരി

Thursday 18 August 2022

Current Affairs- 18-08-2022

1. പ്രശസ്ത എഴുത്തുകാരൻ ജോർജ് ഓണക്കൂറിന്റെ സാഹിത്യ ജീവിതത്തെപ്പറ്റി അദ്ദേഹത്തിന്റെ പത്നി വത്സ ജോർജ് എഴുതിയ പുസ്തകം- സർഗപ്രപഞ്ചം : ജോർജ് ഓണക്കൂർ


2. അഴുക്കുചാലുകളും സെപ്റ്റിക് ടാങ്കും വൃത്തിയാക്കുന്നതിനായി കേന്ദ്രസർക്കാർ ആവിഷ്കരിച്ച പുതിയ യന്ത്രവൽകൃത ശുചിത്വ പദ്ധതി- നമസ്തേ പദ്ധതി (NAMASTE)


3. 2022 കോമൺവെൽത്ത് ഗെയിംസിൽ പുരുഷന്മാരുടെ ലോങ്ജംപ് മത്സരത്തിൽ വെള്ളി മെഡൽ കരസ്ഥമാക്കിയ മലയാളി താരം- മുരളി ശ്രീശങ്കർ

Wednesday 17 August 2022

Current Affairs- 17-08-2022

1. 2022 ആഗസ്റ്റിൽ ഫ്രഞ്ച് സർക്കാരിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ഷെവലിയാർ പദവിക്ക് അർഹനായ ഇന്ത്യാക്കാരൻ- ശശി തരൂർ


2. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള AVSAR (Airport as Venue for Skilled Artisans of the Region) പദ്ധതിയുമായി ബന്ധപ്പെട്ട് UMEED Market Place നിലവിൽ വന്ന എയർപോർട്ട്- ശ്രീനഗർ ഇന്റർനാഷണൽ എയർപോർട്ട്


3. 600 T20 മത്സരങ്ങൾ കളിക്കുന്ന ലോകത്തിലെ ആദ്യ ക്രിക്കറ്റ് താരം എന്ന ബഹുമതി നേടിയ വെസ്റ്റിൻഡീസ് താരം- കീറൺ പൊള്ളാർഡ്

Tuesday 16 August 2022

Current Affairs- 16-08-2022

1. 2022 ആഗസ്റ്റിൽ കൊളംബോ തീരത്തടുക്കുകയും, ശ്രീലങ്കൻ നാവിക സേനയുമായി സൈനികാഭ്യാസത്തിലേർപ്പെടുകയും ചെയ്ത പാകിസ്ഥാന്റെ ചൈനീസ് നിർമ്മിത യുദ്ധ കപ്പൽ- PNS തൈമൂർ


2. ഇന്ത്യയിലെ കാലാവസ്ഥ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പുമായും, UNDP- യുമായും ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ച വിദേശ രാജ്യം- ജപ്പാൻ


3. Nature Index Rankings 2022 ഒന്നാംസ്ഥാനം നേടിയ യൂണിവേഴ്സിറ്റി- യുണിവേഴ്സിറ്റി ഓഫ് ഹൈദരാബാദ്

Monday 15 August 2022

Current Affairs- 15-08-2022

1. സ്കൂൾ വിദ്യാഭ്യാസ രംഗത്ത് വലിയ തോതിലുള്ള പരിവർത്തനത്തിനായി 'നീതി ആയോഗ്', 'റീച്ച് ടു ടീച്ച് ഫൗണ്ടേഷൻ എന്നീ സംഘടനകളുമായി ത്രികക്ഷി ഉടമ്പടിയിൽ ഒപ്പുവെച്ച സംസ്ഥാനം- അരുണാചൽപ്രദേശ്


2. 2022- ലെ 44-ാം ചെസ് ഒളിംപ്യാഡിന്റെ ഭാഗ്യചിഹ്നം- തമ്പി എന്ന കുതിര


3. 2022 ആഗസ്റ്റിൽ നടക്കുന്ന നാലാം ഇന്ത്യ-ഒമാൻ സംയുക്ത സൈനികാഭ്യാസത്തിന്റെ പേര്- അൽ നജാ IV

Sunday 14 August 2022

Current Affairs- 14-08-2022

1. 2022- ജൂലൈയിൽ ലേബർ കമ്മീഷണറായി നിയമിതയായത്- നവജ്യോത് ഖാസ

2. കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച സൈനികരുടെ ഓർമ്മയ്ക്കായ് കാർഗിലിലെ ദ്രാസ് സെക്ടറിലുള്ള പോയിന്റ് 5140- ന് നൽകിയ പുതിയ പേര്- ഗൺ ഹിൽ


3. 2022 കോമൺവെൽത്ത് ഗെയിംസിൽ പുരുഷന്മാരുടെ 73 kg ഭാരോദ്വഹനത്തിൽ റെക്കോർഡോടെ സ്വർണം നേടിയ താരം- അചിന്ത ഷീലി

Saturday 13 August 2022

Current Affairs- 13-08-2022

1. 2022 കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്കായി ആദ്യ മെഡൽ നേടിയ താരം- സങ്കേത് സർഗർ


2. 2022 കോമൺവെൽത്ത് ഗെയിംസിൽ വനിതകളുടെ ഭാരോദ്വഹനത്തിൽ 49 kg വിഭാഗത്തിൽ സ്വർണം കരസ്ഥമാക്കിയ താരം- മീരാഭായി ചാനു


3. 2022 ആഗസ്റ്റിൽ കേരള സംസ്ഥാന വിവരാവകാശ കമ്മീഷണറായി നിയമിതനായ വ്യക്തി- എ. അബ്ദു ൾ ഹക്കിം 

Friday 5 August 2022

Current Affairs- 05-08-2022

1. സംസ്ഥാന മന്ത്രിമാരുടെയും എം. എൽ. എ മാരുടെയും ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വർധിപ്പിക്കുന്നതിനെക്കുറിച്ച് പഠനം നടത്താൻ നിയമിച്ച ഏകാംഗ കമ്മീഷൻ- ജസ്റ്റിസ് സി. എൻ. രാമചന്ദ്രൻ നായർ കമ്മീഷൻ


2. പീച്ചി വന്യജീവി സങ്കേതത്തിൽ നിന്നും കണ്ടെത്തിയ പുതിയ ഇനം തുമ്പി- ആനമല റീഡ്- ടെയിൽ


3. ഹൈദരാബാദിൽ അവതരിപ്പിച്ച ഇന്ത്യയിലെ ആദ്യത്ത പഠിപ്പിക്കുന്ന റോബോട്ട്- ഈഗിൾ 2.0

Thursday 4 August 2022

Current Affairs- 04-08-2022

1. നീതി ആയോഗിന്റെ 2021- ലെ ഇന്ത്യ ഇന്നൊവേഷൻ സൂചികയിൽ മേജർ സംസ്ഥാനങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനം നേടിയ സംസ്ഥാനം- കർണാടക


2. ഇന്ത്യയുടെ ആദ്യത്തെ തദ്ദേശീയ മനുഷ്യ വാഹകപൈലറ്റ് രഹിത ഡ്രോൺ- വരുണ


3. വന്യജീവി സംരക്ഷണവും സുസ്ഥിര ജൈവവൈവിധ്യ ഉപയോഗവും സംബന്ധിച്ച ധാരണാപത്രത്തിൽ ഇന്ത്യയുമായി ഒപ്പുവച്ച ആഫ്രിക്കൻ രാജ്യം- നമീബിയ

Wednesday 3 August 2022

Current Affairs- 03-08-2022

1. 2022 ജൂലൈയിൽ ലോക ബാങ്കിന്റെ മുഖ്യ സാമ്പത്തികവിദഗ്ധനായി നിയമിതനായ ഇന്ത്യാക്കാരൻ- ഇന്ദർമീത് ഗിൽ


2. കേരളത്തിലെ ചക്കകളിൽ ആദ്യമായി ബാധിച്ച കുമിൾ രോഗത്തിന് കാരണമായ രോഗാണു- അഥീലിയ റോൾഫ്സി


3. 18 -ാമത് ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിലെ മെഡൽ പട്ടികയിൽ ഒന്നാം സ്ഥാനം നേടിയ രാജ്യം- അമേരിക്ക

Tuesday 2 August 2022

Current Affairs- 02-08-2022

1. അൽബേനിയയുടെ പുതിയ പ്രസിഡന്റായി ചുമതലയേറ്റ വ്യക്തി- ബജ്റാം ബഗജ്


2. 2022 ജൂലൈയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അനാഛാദനം ചെയ്ത് സ്വാമി രാമാനുജാചാര്യയുടെ ‘സമാധാന പ്രതിമ' സ്ഥിതി ചെയ്യുന്നത്- ശ്രീനഗർ


3. പ്രസിദ്ധ കഥാകൃത്ത് കാരൂർ നീലകണ്ഠപിള്ളയുടെ 'പൊതിച്ചോർ' എന്ന കഥയുടെ ചലച്ചിത്രാവിഷ്കാരം- ഹെഡ്മാസ്റ്റർ

Monday 1 August 2022

Current Affairs- 01-08-2022

1. 2021- ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ പ്രൊഫ.ടി.ജെ.ജോസഫിന്റെ ആത്മകഥ- അറ്റുപോകാത്ത ഓർമ്മകൾ


2. ഇക്കോ-ടൂറിസം സെന്റർ, വനശ്രീ ഷോപ്പുകൾ, വനശ്രീ യൂണിറ്റുകൾ തുടങ്ങിയവയിൽ നിന്നെല്ലാം പണമിടപാടുകളുടെ ഡിജിറ്റൽ ശേഖരം നടപ്പിലാക്കാൻ കേരള വനം വകുപ്പുമായി ധാരണയിൽ ഒപ്പിട്ട ബാങ്ക്- സൗത്ത് ഇന്ത്യൻ ബാങ്ക്


3. ഉതദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് കെ. എസ്. ആർ. ടി. സി ആരംഭിക്കുന്ന ഗ്രാമവണ്ടി പദ്ധതിയുടെ ആദ്യ ഗ്രാമവണ്ടി സ്പോൺസർ ചെയ്യുന്നത്- കൊല്ലയിൽ ഗ്രാമ പഞ്ചായത്ത് (പാറശ്ശാല, തിരുവനന്തപുരം)