Friday 30 June 2023

Current Affairs- 30-06-2023

1. ഈ വർഷം അവസാനത്തോടെ ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ പവർ ട്രെയിൻ യാത്ര ആരംഭിക്കുന്നത്- ഹരിയാനയിലെ ജിന്ദ് ജില്ല


2. 2023 ജൂണിൽ അന്തരിച്ച രസതന്ത്ര നോബേൽ ജേതാവും ലിഥിയം അയോൺ ബാറ്ററി വികസിപ്പിച്ചതിൽ പ്രധാന പങ്കും വഹിച്ച ശാസ്ത്രജ്ഞൻ- ജോൺ ബി ഗുഡ്ഇനഫ്


3. പതിമൂന്നാമത് ഏകദിന ക്രിക്കറ്റ് ലോകകപ്പിന് (2023) ആതിഥേയത്വം വഹിക്കുന്നത്- ഇന്ത്യ

Thursday 29 June 2023

Current Affairs- 29-06-2023

1. ഈ വർഷത്തെ പ്രൊഫ. ജി. ശങ്കരപ്പിള്ള സ്മാരക പുസ്കാരത്തിന് അർഗയായ ജർമ്മൻ നാടക പ്രവർത്തക- മായ താങ്ബർഗ്


2. 2023 ജൂണിൽ അന്തരിച്ച്, മികച്ച നടിക്കുള്ള ഓസ്കാർ അവാർഡ് രണ്ടു തവണ നേടിയ ബ്രിട്ടീഷ് നടി- ഗ്ലെൻഡ ജാക്സൺ

  • "വിമൺ ഇൻ ലവ്', "എ ടച്ച് ഓഫ് ക്ലാസ്' എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് ഓസ്കാർ പുരസ്കാരം.

3. ജൂൺ 18- ഓട്ടിസ്റ്റിക് പ്രൈഡ് ഡേ

Wednesday 28 June 2023

Current Affairs- 28-06-2023

1. രണ്ട് തവണ അമേരിക്കൻ കോൺഗ്രസിനെ അഭിസംബോധന ചെയ്ത ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി- നരേന്ദ്ര മോദി


2. 2023- ൽ നരേന്ദ്ര മോദിക്ക് ലഭിച്ച ഈജിപ്റ്റിന്റെ പരമോന്നത ബഹുമതി- ഓർഡർ ഓഫ് ദ നൈൽ


3. 2025- ൽ പ്രഥമ ഫിഫ ക്ലബ്ബ് ലോകകപ്പിന് വേദിയാകുന്നത്- USA 

Monday 26 June 2023

Current Affairs- 26-06-2023

1. അടുത്തിടെ റഷ്യയിൽ ആഭ്യന്തര കലാപത്തിന് ശ്രമിച്ച യുക്രെയ്ൻ യുദ്ധത്തിൽ റഷ്യയുടെ മുന്നണിപ്പോരാളികളായിരുന്ന കൂലിപ്പട്ടാളം- വാഗ്നർ ഗ്രൂപ്പ്

  • വാഗ്നർ ഗ്രൂപ്പ് തലവൻ- യെവ്ഗിനി പ്രിഗോഴിൻ

2. ഈജിപ്തിന്റെ പരമോന്നത ബഹുമതിയായ 'ഓർഡർ ഓഫ് ദ നൈൽ പുരസ്കാരം ലഭിച്ച ഇന്ത്യൻ പ്രധാനമന്ത്രി- നരേന്ദ്രമോദി

  • ഈജിപ്ത് പ്രസിഡന്റ്- അബൽ ഫത്താ അൽ സിസി
  • ഐ.കെ.ഗുജ്റാളിനു ശേഷം (1977) 26 വർഷം കഴിഞ്ഞ് ഈജിപ്ത് സന്ദർശനം (സ്റ്റേറ്റ് വിസിറ്റ്) നടത്തുന്ന ഇന്ത്യൻ പ്രധാനമന്ത്രി- നരേന്ദ്രമോദി

Sunday 25 June 2023

Current Affairs- 25-06-2023

1. അടുത്തിടെ റിസർവ് ബാങ്ക് പിൻവലിച്ച 2000 രൂപയുടെ കറൻസി നോട്ടുകൾ രാജ്യത്ത് എന്നാണ് ആദ്യമായി അവതരിപ്പിച്ചത്- 2016 നവംബറിൽ

  • 2016 നവംബർ എട്ടിന് രാത്രി 8 മണിക്കാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വിനിമയത്തിലുണ്ടായിരുന്ന 500, 1000 രൂപാ നോട്ടുകൾ പിൻവലിക്കുന്നതായി പ്രഖ്യാപിച്ചത്.

2. രാജ്യത്തെ ഏറ്റവും വലിയ കടൽപ്പാലം മുംബൈയിൽ പ്രവർത്തന സജ്ജമാകുന്നു. ഇതിന്റെ പേര്- മുംബൈ ട്രാൻസ് ഹാർബർ ലിങ്ക് (എം. ടി.എച്ച്.എൽ)

Saturday 24 June 2023

Current Affairs- 24-06-2023

1. ഏത് കപ്പൽ ദുരന്തത്തിന്റെ പൂർണതോതിലുള്ള ത്രിമാനചിത്രമാണ് അടുത്തിടെ ബ്രിട്ടിഷ് ബ്രോഡ്കാസ്റ്റിങ് കോർപ്പറേഷൻ പുറത്തുവിട്ടത്- ടൈറ്റാനിക് ദുരന്തം

  • 1912 ഏപ്രിൽ 15- ന് ഇംഗ്ലണ്ടിലെ സതാം പ്ടണിൽ നിന്ന് ന്യൂയോർക്കിലേക്കുള്ള ആദ്യ യാത്രയ്ക്കിടെ അറ്റ്ലാന്റിക് സമുദ്രത്തിൽ മഞ്ഞുമലയിലിടിച്ചാണ് ടൈറ്റാനിക് തകർന്നത്. 1500- ലേറെപ്പേർ മരിച്ചു. 
  • 1985- ൽ കാനഡ തീരത്തുനിന്ന് 650 കിലോമീറ്റർ അകലെ കടലിൽ 3800 മീറ്റർ ആഴത്തിൽ കപ്പലിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. കപ്പൽ ദുരന്തത്തിന്റെ വിശദാംശങ്ങളിലേക്ക് വിരൽ ചൂണ്ടുന്നതാണ് ഡിജിറ്റൽ സ്കാനിങ് വഴി തയ്യാറാക്കിയ ത്രിമാനചിത്രം.

Friday 23 June 2023

Current Affairs- 23-06-2023

1. ഇന്ത്യയിലെ ആദ്യത്തെ വ്യോമസേനാ പൈതൃക കേന്ദ്രം ഉദ്ഘാടനം ചെയ്യപ്പെട്ടത് എവിടെയാണ്- ചണ്ഡീഗഡ്

  • 17,000 ചതുരശ്ര അടി വിസ്തൃതിയിലാണ് പൈതൃക കേന്ദ്രം നിർമിച്ചിട്ടുള്ളത്. 
  • കാർഗിൽ സംഘർഷം, ബാലാകോട്ട് വ്യോമാക്രമണം തുടങ്ങിയവയുൾപ്പെടെയുള്ള വിവിധ യുദ്ധങ്ങളിൽ വ്യോമസേന വഹിച്ച പങ്ക് ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്.
  • ഡി കമ്മിഷൻ ചെയ്ത അഞ്ച് വിമാനങ്ങളും പ്രദർശിപ്പിച്ചിട്ടുണ്ട്.
  • 18 വയസ്സിന് താഴെയുള്ളവർക്ക് പ്രവേശനം സൗജന്യമാണ്.

2. രാജ്യത്തെ വികസിത നഗരങ്ങളിലെ ജനസംഖ്യ കുറയ്ക്കുന്നതിനായി എത്ര പുതിയ നഗരങ്ങൾ സ്ഥാപിക്കാനാണ് കേന്ദ്രസർക്കാർ തീരുമാനിച്ചിട്ടുള്ളത്- എട്ട്

Thursday 22 June 2023

Current Affairs- 22-06-2023

1. രാജ്യാന്തര ഫുട്ബോളിൽ 200 മത്സരങ്ങൾ തികച്ച ആദ്യ പുരുഷ താരം- ക്രിസ്റ്റ്യാനോ റൊണാൾഡോ


2. റിസർവ് ബാങ്ക് പ്രചാരത്തിൽ നിന്ന് പിൻവലിക്കുന്ന 2000 രൂപയുടെ കറൻസി നോട്ടുകൾ വീട്ടുപടിക്കൽ വന്നു ശേഖരിക്കുന്നതിനായി ആമസോൺ പേ പ്രഖ്യാപിച്ച പുതിയ സേവനം- ലോഡ് കാഷ് അറ്റ് ഡോർസ്റ്റെപ്പ്


3. വേൾഡ് ഇക്കണോമിക് ഫോറം (WEF) ഈ വർഷം പുറത്തിറക്കിയ ആഗോള ലിംഗസമത്വ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം- 127 

Current Affairs- 21-06-2023

1. 37-ാമത് ദേശീയ ഗെയിംസിന്റെ ഭാഗ്യചിഹ്നം- മോഗ


2. 2023 ജൂണിൽ റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണറായി ചുമതലയേറ്റത്- സ്വാമിനാഥൻ ജാനകിരാമൻ


3. 2023- ലെ ദേശീയ യോഗ ഒളിമ്പ്യാഡ് വേദി- ഭോപ്പാൽ

Monday 19 June 2023

Current Affairs- 19-06-2023

1. റയ്യാനത്ത് ബർനാവി എന്ന വനിത അടുത്തിടെ വാർത്താപ്രാധാന്യം നേടിയത് എങ്ങനെ- അറബ് ലോകത്തുനിന്ന് ആദ്യമായി ബഹിരാകാശത്ത് എത്തിയ വനിത 

  • സൗദി അറേബ്യയുടെ ദൗത്യത്തിൽ അലി അൽഖാർണിക്കൊപ്പമാണ് 34- കാരിയായ റയ്യാനത്ത് യാത്ര ചെയ്തത്.

  • യു.എസിലെ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിൽനിന്നാണ് ഇരുവരും 10 ദിവസം നീളുന്ന ദൗത്യവുമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തി (ഐ.എസ്.എസ്.)- ലെത്തിയത്.

2. ദേശീയ പ്രാധാന്യമുള്ള സ്മാരകമായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച തുംഗനാഥ് ക്ഷേത്രം ഏത് സംസ്ഥാനത്താണ്- ഉത്തരാഖണ്ഡ്

Sunday 18 June 2023

Current Affairs- 18-06-2023

1. 2023 -ൽ യുനെസ്കോയിൽ വീണ്ടും അംഗമാകാൻ താൽപര്യം പ്രകടിപ്പിച്ച രാജ്യം- യു. എസ്. എ


2. 2023- ൽ ചിക്കുൻഗുനിയ വാക്സിന്റെ 3-ാം ഘട്ട പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയ കമ്പനി- വാൽനേവ


3. ഇന്ത്യയിലാദ്യമായി സ്ത്രീ സൗഹൃദ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി സ്ത്രീ സൗഹൃദ ടൂറിസം ആപ്പ് പുറത്തിറക്കുന്ന സംസ്ഥാനം- കേരളം

Saturday 17 June 2023

Current Affairs- 17-06-2023

1. നെഹ്രു മെമ്മോറിയൽ മ്യുസിയം ആന്റ് ലൈബ്രറിയുടെ പുതിയ പേര്- പ്രൈം മിനിസ്റ്റേഴ്സ് മ്യൂസിയം ആന്റ് ലൈബ്രറി


2. കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ നിർണയിക്കുന്നതിനുള്ള ജൂറിയുടെ ചെയർമാൻ ആയി നിയമിക്കപ്പെട്ട ബംഗാളി സംവിധായകൻ- ഗൗതംഘോഷ്


3. ഇന്ത്യയിലെ ഏറ്റവും ഉയരത്തിലൂടെയുളള ബസ് സർവീസ്- ഡൽഹി-മണാലി-ലേ ബസ് സർവീസ്

Friday 16 June 2023

Current Affairs- 16-06-2023

1. ഗവർണർ ഓഫ് ദി ഇയർ 2023 പുരസ്കാരം നേടിയത്- ശക്തികാന്ത ദാസ്


2. വയോജനങ്ങളോടുളള അതിക്രമങ്ങൾക്കെതിരെയുള്ള ബോധവൽക്കരണ ദിനം- 2023 ജൂൺ 15


3. സംസ്ഥാന 14th പഞ്ചവത്സര പദ്ധതിയുടെ പ്രധാന ലക്ഷ്യം- ജീവിത നിലവാരം വികസിത രാജ്യങ്ങൾക്ക് തുല്യമാകണം 

Thursday 15 June 2023

Current Affairs- 15-06-2023

1. ICC World Test Championship (2021-23)
ജേതാക്കൾ- ഓസ്ട്രേലിയ (റണ്ണറപ്പ്- ഇന്ത്യ)


2. 2022 - 2023 വർഷത്തെ ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ ജേതാക്കൾ- മാഞ്ചസ്റ്റർ സിറ്റി


3. 2023- FIFA U20 World Cup കിരീടം നേടിയത്- ഉറുഗ്വേ

Wednesday 14 June 2023

Current Affairs- 14-06-2023

1. അതിർത്തിരക്ഷാസേനയുടെ (ബി.എസ്. എഫ്.) ഡയറക്ടർ ജനറലായി നിയമിതനായ കേരള കേഡറിലെ 1989 ബാച്ച് ഐ.പി.എസ്. ഓഫീസർ- നിതിൻ അഗർവാൾ


2. ലോക സമുദ്ര ദിനം (ജൂൺ 8) 2023- ലെ പ്രമേയം- Planet Ocean : The tides are changing


3. എസ്.എസ്.എൽ.സി, പ്ലസ് ടു പഠനം പാതിവഴിയിൽ മുടങ്ങിയവർക്കും പൊതുപരീക്ഷയിൽ പരാജയപ്പെട്ടവർക്കും സൗജന്യ തുടർപഠനത്തിനായി കേരള പോലീസ് ആവിഷ്കരിച്ച പദ്ധതി- ഹോപ്

Tuesday 13 June 2023

Current Affairs- 13-06-2023

1. 2023- ൽ സ്പിനോസ പ്രൈസ് ലഭിച്ചത്- Joyeeta Gupta


2. സെർബിയ സന്ദർശിച്ച ആദ്യ ഇന്ത്യൻ പ്രസിഡന്റ്- ദ്രൗപതി മുർമു


3. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ 2022-23 വർഷത്തെ ഭക്ഷ്യസുരക്ഷാ സൂചികയിൽ വലിയ സംസ്ഥാനങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനം- കേരളം 

Monday 12 June 2023

Current Affairs- 12-06-2023

1. ഇന്ത്യയിലെ ആദ്യത്തെ കേബിൾ (Cable stayed) റെയിൽപ്പാലം പ്രവർത്തനസജ്ജമായത് എവിടെയാണ്- അഞ്ചിഖണ്ഡ്  (Anji Khad)

  • ജമ്മുകശ്മീരിലെ കട്റ-റേസി എന്നീ ജില്ലകളെ ബന്ധിപ്പിക്കുന്ന പാലം 653 കിലോ മീറ്റർ നീളമുള്ള കേബിളുകൾകൊണ്ടാണ് നിർമിച്ചിട്ടുള്ളത്.
  • ഒറ്റത്തൂണിലുള്ള പാലത്തിന്റെ നീളം 7255 മീറ്ററാണ്.
  • 450 കോടി രൂപാ ചെലവിൽ 11 മാസം കൊണ്ടാണ് നിർമാണം പൂർത്തിയായത്. 
  • ഉദംപൂർ -ശ്രീനഗർ ബാരാമുള്ള റെയിൽ ലിങ്ക് പദ്ധതിയുടെ ഭാഗമായാണ് അഞ്ചിഖഢ് പാലത്തിന്റെ നിർമാണം പൂർത്തിയാക്കിയത്.

Sunday 11 June 2023

Current Affairs- 11-06-2023

1. റേഡിയോ ശ്രോതാക്കൾക്ക് സുപരിചിതമായ ഏത് പേരാണ് അടുത്തിടെ ഇല്ലാതായത്- ഓൾ ഇന്ത്യ റേഡിയോ

  • വാർത്താ വിതരണ മന്ത്രാലയമാണ് പ്രസാർ ഭാരതിയുടെ റേഡിയോ വിഭാഗത്തെ ആകാശവാണി എന്നുമാത്രം വിളിക്കുന്ന രീതി അവലംബിക്കാൻ നിർദേശിച്ചത്. 
  • ബ്രിട്ടീഷ് ഭരണകാലം മുതൽ പ്രവർത്തിച്ചു വരുന്ന റേഡിയോ ശൃംഖലയുടെ ഇനിയുള്ള എല്ലാ പരിപാടികളും ആകാശവാണി എന്ന ബ്രാൻഡിലായിരിക്കും അവതരിപ്പിക്കുക. 

Saturday 10 June 2023

Current Affairs- 10-06-2023

1. ലോക കാലാവസ്ഥ സംഘടന (WMO)- യുടെ സെക്രട്ടറി ജനറൽ ആകുന്ന ആദ്യ വനിത- സെലെസ്റ്റെ സൗലോ


2. 2023- ൽ ശതാബ്ദി ആഘോഷിക്കുന്ന ഇന്ത്യയിലെ വാർത്താ ഏജൻസി-  പ്രസ് ഇൻഫർമേഷൻ ബ്യൂറോ


3. 19 -ാമത് പി.കേശവദേവ് സാഹിത്യ പുരസ്കാരം നേടിയത്- ഡോ. ദേശമംഗലം രാമകൃഷ്ണൻ

Friday 9 June 2023

Current Affairs- 09-06-2023

1. ലോക പരിസ്ഥിതി ദിനം (ജൂൺ 5) 2023 Theme- #BeatPlastic Pollution

  • 2023- ൽ ആചരിക്കുന്നത് പരിസ്ഥിതി ദിനത്തിന്റെ 50-ാം വാർഷികമാണ്
  • 2023- ലെ പരിസ്ഥിതി ദിനത്തിന് ആതിഥേയത്വം വഹിക്കുന്നത്- കോറ്റ് ഡി ഐവയർ


2. ഇന്ത്യൻ അസോസിയേഷൻ ഓഫ് ലോയേഴ്സ് (ഐ.എ.എൽ.) ദേശീയ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടത്- ജിതേന്ദ്ര ശർമ്മ & ആർ.എസ്. ചീമ


3. എഫ്. എ. കപ്പ് ഫുട്ബോൾ കിരീട ജേതാക്കൾ- മാഞ്ചസ്റ്റർ സിറ്റി

  • ഫൈനലിൽ മാഞ്ചസ്റ്റർ യുണൈറ്റിനെ പരാജയപ്പെടുത്തി. 
  • ലോകത്തെ ഏറ്റവും പഴക്കമേറിയ ഫുട്ബോൾ ടൂർണമെന്റ്. 

Thursday 8 June 2023

Current Affairs- 08-06-2023

1. 2023- ൽ മണിപ്പൂരിൽ നടന്ന വംശീയ കലാപത്തെപ്പറ്റി അന്വേഷിക്കാനുള്ള കമ്മീഷൻ ചെയർമാൻ- ജസ്റ്റിസ് അജയ് ലാംബ


2. 2023- ൽ SCO ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന രാജ്യം- ഇന്ത്യ


3. 2023- ലെ പരിസ്ഥിതി ദിനാചരണത്തിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം- Ivory Coast

Wednesday 7 June 2023

Current Affairs- 07-06-2023

1. മെർകോം ഇന്ത്യ റിപ്പോർട്ട് പ്രകാരം പുരപ്പുറ സൗരോർജ പദ്ധതി നടപ്പാക്കുന്നതിൽ രാജ്യത്ത് ഒന്നാമതുള്ള സംസ്ഥാനം- കേരളം


2. ഐക്വരാഷ്ട്ര സംഘടനയുടെ കീഴിൽ പ്രവർത്തിക്കുന്ന ലോക കാലാവസ്ഥാ സംഘടനയുടെ (വേൾഡ് മീറ്റിരിയോളജിക്കൽ ഓർഗനൈസേഷൻ- WMO) വൈസ് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യക്കാരൻ- മൃത്യുഞ് ജയ് മൊഹാപത്ര 

  • നിലവിൽ ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ ഡയറക്ടർ 


3. പി.കേശവദേവ് പുരസ്കാര ജേതാക്കൾ- 

Tuesday 6 June 2023

Current Affairs- 06-06-2023

1. 2023 - ലെ പുരുഷ ജൂനിയർ ഏഷ്യാകപ്പ് ഹോക്കി ജേതാക്കൾ- ഇന്ത്യ


2. സംസ്ഥാന ജയിൽ മേധാവിയായി നിയമിതനായത്- കെ. പത്മകുമാർ


3. സി. ദിവാകരന്റെ ആത്മകഥ- കനൽ വഴികളിലൂടെ

Monday 5 June 2023

Current Affairs- 05-06-2023

1. രാജ്യത്ത് ആദ്യമായി വീട്ടുജോലിക്കാർക്കും ഹോം നഴ്സുമാർക്കും തൊഴിൽ സുരക്ഷ ഉറപ്പാക്കാനുള്ള കരടു നിയമം തയ്യാറാക്കിയ സംസ്ഥാനം- കേരളം


2. സിസ്റ്റർ നിവേദിതയുടെ വെങ്കലപ്രതിമ ജൂലൈ 1- ന് അനാവരണം ചെയ്യുന്നത് ഏത് രാജ്യത്താണ്- ബ്രിട്ടൺ


3. ലോക പുകയില വിരുദ്ധ ദിനം (മെയ് 31) പ്രമേയം- നമുക്ക് ഭക്ഷണമാണ് വേണ്ടത്, പുകയിലയല്ല

Sunday 4 June 2023

Current Affairs- 04-06-2023

1. 2025- ലെ കാലാവസ്ഥ ഉച്ചകോടിക്ക് വേദിയാകുന്നത്- ബ്രസീൽ


2. 2022-23 സീസണിലെ സൗദി പാ ലീഗ് ഫുട്ബോളിൽ കിരീടം നേടിയത്- അൽ ഇത്തിഹാദ്


3. അടുത്തിടെ ഐ.എസ്.ആർ.ഒ ഭ്രമണപഥത്തിലെത്തിച്ച ഗതി നിർണയ ഉപഗ്രഹം-  എൻ.വി.എസ് 01

  • ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച റുബീഡിയം ആറ്റമിക ക്ലോക്ക് ആദ്യമായി ഉപയോഗപ്പെടുത്തിയ ഗതിനിർണയ ഉപഗ്രഹം
  • ഉപഗ്രഹത്തിന്റെ ഭാരം 2, 232 കിലോഗ്രാം.
  • ദൗത്യത്തിന് ഉപയോഗിച്ച റോക്കറ്റ്- ജി.എസ്.എൽ.വി.റോക്കറ്റ് 

Saturday 3 June 2023

Current Affairs- 03-06-2023

1. 2023- ൽ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റത്- എസ്.വി ഭട്ടി


2. ടൂറിസം വകുപ്പിന് കീഴിലെ കേരളത്തിലെ ആദ്യ ഗ്ലാസ് ബ്രിഡ്ജ് നിലവിൽ വരുന്നത്- ആക്കുളം


3. പ്രോജക്ട് ചീറ്റ പദ്ധതി നിരീക്ഷിക്കാൻ 2023- ൽ രൂപീകരിച്ച ചീറ്റ പ്രോജക്ട് സ്റ്റിയറിംഗ് കമ്മിറ്റിയുടെ ചെയർമാൻ- രാജേഷ് ഗോപാൽ

Friday 2 June 2023

Current Affairs- 02-06-2023

1. മൃഗങ്ങൾക്ക് മൗലിക അവകാശമില്ലെന്ന് അടുത്തിടെ വിധി പ്രസ്താവിച്ചത്- സുപ്രീം കോടതി


2. രാജ്യത്തെ പുതിയ നിയമന്ത്രിയായി നിയമിതനായത്- അർജുൻ മേഘാൾ


3. ഐ.സി.എ.ആർ വികസിപ്പിച്ചെടുത്ത പ്രതിരോധ ശേഷി കൂടിയ പുതിയയിനം ചതുരപ്പയർ- കാശി അന്നപൂർണ്ണ

Thursday 1 June 2023

Current Affairs- 01-06-2023

1. ഇന്ത്യയുടെ പുതിയ പാർലമെന്റ് മന്ദിരം രൂപ കല്പന ചെയ്തത്- ബിമൽ ഹസ്മുഖ് പട്ടേൽ 

  • പുതിയ പാർലമെന്റിന്റെ ലോകസഭ ഹാളിന്റെ മാതൃക- മയിൽ

2. 2023- ൽ സാമ്പത്തിക ശാസ്ത്രജ്ഞൻ സ്റ്റീവ് ഹാങ്കെ തയ്യാറാക്കിയ ദുരിത സൂചിക റിപ്പോർട്ടിൽ ലോകത്തിലെ ഏറ്റവും ദുരിതമേറിയ രാജ്യമേത്- സിംബാബേ 


3. 2023- ൽ ലണ്ടനിൽ നടന്ന ലേലത്തിൽ 140 കോടി രൂപയ്ക്ക് വിറ്റുപോയ വാൾ ഏത് ഇന്ത്യൻ ഭരണാധികാരിയുടേതാണ്- ടിപ്പു സുൽത്താൻ