Thursday 30 March 2023

Current Affairs- 29-03-2023

1. മികച്ച ജില്ലാ ഹോസ്പിറ്റലിനുള്ള സംസ്ഥാന കായകൽപ്പ് പുരസ്കാരത്തിനർഹമായത്- കോഴിക്കോട് ജനറൽ ഹോസ്പിറ്റൽ


2. കേന്ദ്ര സർക്കാരിന് കീഴിലുള്ള ദി വാട്ടർ ഡൈജസ്റ്റ് സംഘടനയുടെ ദേശീയ ജല പുരസ്കാരത്തിന് അർഹമായ പാലോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനം- എവരി ഡ്രോപ്പ് കൗണ്ട്സ് ഫൗണ്ടേഷൻ

  • മികച്ച മഴവെള്ള സംരക്ഷണ പ്രവർത്തനത്തിനുള്ള NGO വിഭാഗത്തിലാണ് പുരസ്കാരം 

3. ഹൈഡ്രജൻ ഇന്ധനത്തിൽ പ്രവർത്തിക്കുന്ന കണ്ടെയ്നർ ഫീഡർ കപ്പൽ ലോകാത്താദ്യമായിനിർമ്മാണശാല- കൊച്ചി ഷിപ്പ്യാർഡ്

Wednesday 29 March 2023

Current Affairs- 28-03-2023

1. ഡിജിറ്റൽ കറൻസ് രംഗത്ത് ഇന്ത്യയുമായി സഹകരിക്കാൻ ധാരണാപത്രം ഒപ്പുവെച്ച ആദ്യ രാജ്യം- യു.എ.ഇ

  • റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും യു.എ.ഇ സെൻട്രൽ ബാങ്ക് തമ്മിലാണ് ധാരണാപത്രം കൈമാറിയത് 
  • ഇന്ത്യയുടെ ഡിജിറ്റൽ കറൻസി- ഇ-റുപ്പി

2. 2023- ൽ നേപ്പാളിന്റെ വൈസ് പ്രസിഡന്റായി ചുമതലയേറ്റത്- റാം സഹ്യ പ്രസാദ് യാദവ്


3. ഗിർ ദേശീയ ഉദ്യാനത്തിൽ നിന്നും 40 ഓളം സിംഹങ്ങളെ മാറ്റി പാർപ്പിക്കാൻ തീരുമാനിച്ച വന്യജീവി സങ്കേതം- ബർദ വന്യജീവി സങ്കേതം

Monday 27 March 2023

Current Affairs- 27-03-2023

1. രണ്ടാമത് അഷിത സ്മാരക പുരസ്കാരം നേടിയത്- സുഭാഷ് ചന്ദ്രൻ


2. അങ്കണവാടികളെ ഊർജ സ്വയം പര്യാപ്തമാക്കാനും ഊർജ്ജ കാര്യക്ഷമത വർദ്ധിപ്പിക്കാനുമായി കേരള സർക്കാർ ആരംഭിക്കുന്ന പദ്ധതി- അംഗൻ ജ്യോതി പദ്ധതി


3. സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന നാലാമത് അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേളയ്ക്ക് വേദിയാകുന്നത്- ആലപ്പുഴ

Sunday 26 March 2023

Current Affairs- 26-03-2023

1. ഏഷ്യയിലെ ഏറ്റവും വലിയ വ്യോമപ്രദർശനം 2023 ഫെബ്രുവരി 13 മുതൽ 17 വരെ ബെംഗളൂരു യെലഹങ്കയിലെ വ്യോമസേനാ താവളത്തിൽ നടന്നു. പേര്- എയ്റോ ഇന്ത്യ 2023 (Aero India) 

  • 'നൂറുകോടി അവസരങ്ങളിലേക്കുള്ള റൺവേ എന്നതായിരുന്നു പ്രദർശനത്തിന്റെ സന്ദേശം. 
  • പ്രതിരോധമന്ത്രാലയവും പ്രതിരോധ വികസന സ്ഥാപനമായ ഗവേഷണ ഡി.ആർ.ഡി.ഒയും സംയുക്തമായാണ് രണ്ടുവർഷം കൂടുമ്പോൾ 'എയ്റോ ഇന്ത്യ’ സംഘടിപ്പിക്കുന്നത്.

2. ഡൽഹി മുംബൈ എക്സ്പ്രസ് വേയുടെ 246 കിലോമീറ്റർ നീളമുള്ള പ്രഥമഘട്ടം ഉദ്ഘാടനം ചെയ്യപ്പെട്ടത് എവിടെയാണ്- ദൗസ് (രാജസ്ഥാൻ)

Saturday 25 March 2023

Current Affairs- 25-03-2023

1. 2023- ലെ ഇന്റർനാഷണൽ ബുക്കർ പ്രസിനുളള ലോങ് ലിസ്റ്റിൽ ഇടം നേടിയ തമിഴ് സാഹിത്യകാരൻ- പെരുമാൾ മുരുകൻ


2. ഡൊണാൾഡ് ട്രംപിന് ലഭിച്ച 150 ഓളം കത്തുകൾ ഉൾപ്പെടുത്തി 2023- ൽ പുറത്തിറക്കുന്ന പുസ്തകം- Letters to Trump


3. ഇന്ത്യയിലെ ആദ്യ ബിരിയാണി വെൻഡിങ് മെഷീൻ/ ബിരിയാണി ATM സ്ഥാപിച്ചത്- ചെന്നൈ

Friday 24 March 2023

Current Affairs- 24-03-2023

1. 2023 മാർച്ചിൽ അന്തരിച്ച നൊബേൽ സമ്മാന ജേതാവായ പ്രശസ്ത ജപ്പാനീസ് നോവലിസ്റ്റ്- കെൻസാബു റോ ഒയെ 

  • പ്രധാന കൃതികൾ- ദ ക്യാച്ച്, എ പേഴ്സണൽ മാറ്റർ, ദ സൈലന്റ് ക ഡെത്ത് ബൈ വാട്ടർ, എ ക്വയറ്റ് ലൈഫ്, ഹിരോഷിമ നോട്ട്സ്

2. എൽ.ഐ.സി. യുടെ പുതിയ എം.ഡി.യായി നിയമിതനായത്- തബ്ലേഷ് പാണ്ഡെ, എം.ജഗന്നാഥ്


3. അടുത്തിടെ അന്തരിച്ച ഹൈജംപിലെ ഫോസ്ബറി ഫ്ളോപ്പിന്റെ ഉപജ്ഞാതാവ്- ഡിക്ക് ഫോസ്ബറി

Thursday 23 March 2023

Current Affairs- 23-03-2023

1. കേന്ദ്ര സാഹിത്യ അക്കാദമി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്- മാധവ് കൗശിക്ക്

  • കേന്ദ്ര സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ്- കുമുദ് ശർമ്മ
  • മലയാള ഭാഷാ കൺവീനറായി തിരഞ്ഞെടുക്കപ്പെട്ടത്- കെ.പി. രാമനുണ്ണി


2. ഇന്ത്യയിലാദ്യമായി പൂർണമായും ട്രാൻസ്ജെൻഡേഴ്സ് നിയന്ത്രിക്കുന്ന ടീ സ്റ്റാൾ സ്ഥാപിച്ച റെയിൽവേ സ്റ്റേഷൻ- ഗുവാഹത്തി


3. 2023- ൽ ഇന്ത്യ സന്ദർശിക്കുന്ന ജാപ്പനീസ് പ്രധാനമന്ത്രി- Fumio Kishida

Wednesday 22 March 2023

Current Affairs- 22-03-2023

1. 2023- ൽ എം.കെ സ്റ്റാലിൻ ഉദ്ഘാടനം ചെയ്ത കീഴാടി മുസിയം സ്ഥിതി ചെയ്യുന്ന ജില്ല- ശിവഗംഗ


2. 2023- ൽ 23-മത് കോമൺവെൽത്ത് നിയമസമ്മേളനത്തിന് വേദിയായത്- ഗോവ


3. കേന്ദ്ര ലളിതകലാ അക്കാഡമി ചെയർമാനായി ചുമതലയേൽക്കുന്നത്- വി നാഗ്ദാസ്

Tuesday 21 March 2023

Current Affairs- 21-03-2023

1. 2023- ലെ സംസ്ഥാന സർക്കാരിന്റെ പരമോന്നത ദൃശ്യമാധ്യമ പുരസ്കാരമായ ടെലിവിഷൻ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാര ജേതാവ്- ശ്യാമപ്രസാദ്

2. രാജ്യത്ത് ആദ്യമായി എച്ച് 3 എൻ 2 പനി ബാധിച്ചുള്ള മരണം സ്ഥിരീകരിച്ച സംസ്ഥാനം- കർണാടക (ഹസൻ ജില്ലയിലെ ആളൂരിൽ) [Ref. Mathrubhumi News Paper page- 04]

3. ചൈനീസ് പ്രസിഡന്റ് ആവാൻ മൂന്നാമതും പാർലമെന്റിന്റെ പിന്തുണ ലഭിച്ചത്- ഷി ജിൻപിങ്

Monday 20 March 2023

Current Affairs- 20-03-2023

1. 2022 ഫെബ്രുവരിയിൽ അഞ്ച് ജഡ്ജിമാർ കൂടി സുപ്രീം കോടതിയിൽ ചുമതലയേറ്റു. ഇതോടെ പരമോന്നതകോടതിയിലെ ന്യായാധിപന്മാരുടെ എണ്ണം എത്രയായി- 32

  • ചീഫ് ജസ്റ്റിസ് ഉൾപ്പെടെ പരമാവധി 34 ആണ് സുപ്രീംകോടതിയിലെ ജജിമാരുടെ അനുവദനീയമായ എണ്ണം.

2. ഗുണ്ടകളെ പിടികൂടുന്നതിനായി സംസ്ഥാന പോലീസ് ആരംഭിച്ച ഓപ്പറേഷന്റെ പേര്- ഓപ്പറേഷൻ ആഗ് (Aag)

  • ആക്സിലറേറ്റഡ് ആക്ഷൻ എഗെയ്ൻസ്റ്റ് ഗൂൺസ് എന്നതിന്റെ ചുരുക്കപ്പേരാണ് ആഗ്

Sunday 19 March 2023

Current Affairs- 19-03-2023

1. സാംസ്കാരിക വകുപ്പിന്റെ ‘സമം' പദ്ധതിയുടെ അംബാസഡർ- കെ.എസ്.ചിത്ര


2. നാലു ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ ഓസ്ട്രേലിയൻ പ്രധാനമന്ത്രി- ആന്റണി അൽബനീസ്


3. ബഹിരാകാശ ഏജൻസിയായ നാസയും ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രവും (ISRO) ചേർന്ന് വികസിപ്പിച്ച ഭൗമ നിരീക്ഷണ ഉപഗ്രഹം- നിസാർ (നാസ- ഐ.എസ്.ആർ.ഓ സിന്തറ്റിക് റഡാർ)  

Saturday 18 March 2023

Current Affairs- 18-03-2023

1. 2023- ൽ ISRO പ്രവർത്തനരഹിതമായതിനെ തുടർന്ന് നശിപ്പിച്ചുകളഞ്ഞ ഉപഗ്രഹം- മേഘ ട്രോപിക്സ്- 1


2. ഇന്ത്യൻ എയർഫോഴ്സ് (IAF) മിസൈൽ സ്ക്വാഡ്രണിന്റെ ആദ്യത്തെ വനിതാ കമാൻഡിംഗ് ഓഫീസറായി നിയമിതയായത്- ഷാലിസ ധാമി


3. ലോക വനിതാ ദിനം (March- 8) 2023- ലെ വനിതാ ദിന സന്ദേശം- “DigitAll: Innovation and Technology for Gender Equality

Friday 17 March 2023

Current Affairs- 17-03-2023

1. 2023- ൽ വൈഷ്ണവം സാഹിത്യ പുരസ്കാരത്തിന് അർഹനായത്- സി. രാധാകൃഷ്ണൻ


2. ഇന്ത്യയിൽ രണ്ടാമതായി OBC സെൻസസ് ആരംഭിക്കുന്ന സംസ്ഥാനം- ഒഡീഷ


3. 2023- ൽ രാജിവച്ച NAAC (National Assessment and Accreditation Council) ചെയർപേഴ്സൺ- ഭൂഷൺ പടവർധൻ

Thursday 16 March 2023

Current Affairs- 16-03-2023

1. കുവൈത്ത് പ്രധാനമന്ത്രിയായി നിയമിതനായത്- ഷെയ്ഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അൽ സബാഹ്


2. പ്രൈം വോളി ലീഗ് 2023 ജേതാക്കൾ- അഹമ്മദാബാദ് ഡിഫൻഡേഴ്സ്

  • ഫൈനലിൽ ബംഗലൂരു ടോർപിഡോസിനെ പരാജയപ്പെടുത്തി. 
  • മികച്ച താരം- നന്ദഗോപാൽ സുബ്രഹ്മണ്യം (അഹമ്മദാബാദ്)

3. ലോകത്ത് ദേശീയപാതയിൽ ആദ്വമായി മുളകൊണ്ട് സംരക്ഷണ ഭിത്തി നിർമിച്ചത്- വിദർഭ (മഹാരാഷ്ട്ര)

  • സംരക്ഷണ ഭിത്തി ബാഹുബലി എന്നാണ് അറിയപ്പെടുന്നത്.

Wednesday 15 March 2023

Current Affairs- 15-03-2023

1. SSB- യുടെ പുതിയ ഡയറക്ടർ ജനറൽ- രശ്മി ശുക്ല


2. സംസ്ഥാന ഭക്ഷ്യകമ്മീഷന്റെ പ്രഥമ ഭക്ഷ്യ ഭദ്രത പുരസ്കാരം ലഭിച്ചത്- ചെറുവയൽ കെ. രാമൻ


3. ഇന്ത്യ, ഫ്രാൻസ് സംയുക്ത സൈനികാഭ്യാസമായ FRINJEX- 23- യുടെ വേദി- തിരുവനന്തപുരം (പാങ്ങോട് മിലിട്ടറി ക്യാമ്പ്)

Tuesday 14 March 2023

Current Affairs- 14-03-2023

1. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 126-ാം ജന്മവാർഷികാഘോഷത്തിന്റെ ഭാഗമായി ആൻഡമാൻ നിക്കോബറിലെ എത്ര ദ്വീപുകൾക്കാണ് യുദ്ധവീരന്മാരുടെ പേരുകൾ നൽകിയത്- 21

  • പരമവീരചക്ര ബഹുമതി ലഭിച്ച സൈനികരുടെ പേരുകളാണ് നൽകിയത്. 
  • ഏറ്റവും വലിയ ദ്വീപിന്, 1947 നവംബർ മൂന്നിന് പാകിസ്താനുമായുള്ള ഏറ്റുമുട്ടലിൽ 24-ാം വയസ്സിൽ വീരചരമം പ്രാപിച്ച പ്രഥമ പരമവിരചക്ര ജേതാവുകൂടിയായ സോംനാഥ് ശർമയുടെ പേരാണ് നൽകി
  • ദ്വീപുകളുടെ വലുപ്പത്തിനനുസരിച്ച് ആദ്യ ജേതാവുതൊട്ടുള്ള ക്രമത്തിലാണ് നാമകരണം നടത്തിയിട്ടുള്ളത്.

Monday 13 March 2023

Current Affairs- 13-03-2023

1. യു.എസ്. ജനപ്രതിനിധിസഭയുടെ ഇപ്പോഴത്തെ സ്പീക്കർ- കെവിൻ മെക്കാർത്തി (റിപ്പബ്ലിക്കൻ പാർട്ടി) 


2. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസരംഗ ത്ത് പാഠ്യപദ്ധതി പരിഷ്ക്കരിക്കുന്നതിനായി രൂപവത്കരിക്കപ്പെട്ട 39 അംഗ കരിക്കുലം കമ്മിറ്റിയുടെ അധ്യക്ഷൻ- പ്രൊഫ. സുരേഷ് ദാസ്


3. 2023- ലെ പ്രവാസി ഭാരതീയ ദിനാഘോഷങ്ങളിൽ മുഖ്യാതിഥികളായിരുന്നത്- മുഹമ്മദ് ഇർഫാൻ അലി (ഗയാന പ്രസിഡന്റ്), ചന്ദ്രികാ പെർസാദ് സന്തോകി (സുരിനാം പ്രസിഡന്റ്)

  • ജനുവരി ഒൻപതിന് ഇന്ദോറിലാണ് (മധ്യപ്രദേശ്) ദിനാഘോഷ ചടങ്ങുകൾ നടന്നത്. 

Sunday 12 March 2023

Current Affairs- 12-03-2023

1. 700 ക്ലബ് ഗോളുകൾ എന്ന നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ താരം- ലയണൽ മെസ്സി


2. 2023- ൽ FICCI യുടെ സെക്രട്ടറി ജനറലായി ചുമതലയേൽക്കുന്നത്- Shailesh Pathak


3. 2023- ൽ ദേശീയ വനിതാ കമ്മീഷനിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട അംഗങ്ങൾ-

  1. Khusbu Sundar (Tamilnadu)
  2. Mamata Kumari (Jharkhand)
  3. Delina Khongdup (Megalaya)

Saturday 11 March 2023

Current Affairs- 11-03-2023

1. മഹാരാഷ്ട്രയിലെ ഔറംഗാബാദിന്റെ പുതിയ പേര്- ഛത്രപതി സംഭാജി നഗർ

  • ഉസ്മാനാബാദിന്റെ പേര് ധാരാശിവ് എന്നും പുനർനാമകരണം ചെയ്തു

2. 2023- ലെ മാർക്കോണി പുരസ്കാര ജേതാവ്- ഹരി ബാലകൃഷ്ണൻ


3. 2023- ലെ ഗുരുവായൂർ ദേവസ്വം ജ്ഞാനപ്പാന പുരസ്കാരം നേടിയത്- വി. മധുസൂദനൻ നായർ

Friday 10 March 2023

Current Affairs- 10-03-2023

1. പ്രഥമ ഇന്ത്യൻ വനിതാ പ്രീമിയർ ലീഗ് താരലേലത്തിലെ ഏറ്റവും കൂടിയ ലേലത്തുക ലഭിച്ച താരം- സ്മൃതി മന്ഥന


2. 35-ാമത് കേരള സയൻസ് കോൺഗ്രസ്സിന്റെ വേദി- കുട്ടിക്കാനം (ഇടുക്കി)


3. 2023- ലെ അക്ബർ കക്കട്ടിൽ പുരസ്കാര ജേതാവ്- സുഭാഷ് ചന്ദ്രൻ

Thursday 9 March 2023

Current Affairs- 09-03-2023

1. 2023 ഫിഫ ക്ലബ് ലോകകപ്പ് ജേതാക്കളായത്- റയൽ മഡ്രിഡ്


2. മൂന്ന് ഫോർമാറ്റിലും സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ- രോഹിത് ശർമ്മ


3. 2024- ൽ 200 -ാം ജന്മവാർഷികം ആചരിക്കപ്പെടുന്ന ഇന്ത്യൻ നവോത്ഥാന നായകൻ- സ്വാമി ദയാനന്ദ സരസ്വതി

Wednesday 8 March 2023

Current Affairs- 08-03-2023

1. 2023- ൽ നാഷണൽ ജിയോഗ്രഫിക് പിക്ചേഴ്സ് ഓഫ് ദ ഇയർ പുരസ്കാരം നേടിയത്- കാർത്തിക് സുബ്രഹ്മണ്യൻ (ചിത്രം- ഡാൻസ് ഓഫ് ദ ഈഗിൾസ് )


2. 2023- ൽ ആഗോള ഉത്തരവാദിത്വ ടൂറിസം ഉച്ചകോടിക്ക് വേദിയാകുന്നത്- കുമരകം


3. പ്രാഥമിക ക്ലാസ്സുകളിൽ പഠനം രസകരമാക്കുന്നതിനു വേണ്ടി ആരംഭിച്ച കളികൾ അടിസ്ഥാനമാക്കിയുളള പഠനരീതി- Jaadui Pitara

Tuesday 7 March 2023

Current Affairs- 07-03-2023

1. 2023-ൽ കരസേന ഉപമേധാവിയായി ചുമതലയേറ്റത്- ലഫ് ജനറൽ എം. വി. സുചീന്ദ്ര കുമാർ


2. ഗുണനിലവാരമില്ലാത്ത സൗന്ദര്യവസ്തുക്കൾ പിടികൂടാൻ കേരള ഡ്രഗ്സ് കൺട്രോൾ ഇന്റലിജൻസ് വിഭാഗം നടത്തിയ പരിശോധന- ഓപ്പറേഷൻ സൗന്ദര്യ


3. ഇന്ത്യയിലെ ആദ്യ G20 ഡിജിറ്റൽ എക്കോണമി വർക്കിംഗ് ഗ്രൂപ്പ് മീറ്റിംഗിന് വേദിയായത്- ലക്നൗ 

Monday 6 March 2023

Current Affairs- 06-03-2023

1. ഇന്ത്യയുടെ പുതിയ ഡ്രഗ് കൺട്രോളർ ജനറലായി നിയമിതനായത്- രാജീവ് രഘുവംശി


2. കെ.ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനായി നിയമിതനായത്- സയീദ് അക്തർ മിർസ


3. 2023- ൽ 36- മത് ഏഷ്യൻ ഗുസ്തി ചാംപ്യൻഷിപ്പിന് വേദിയാകുന്നത്- അസ്താന (കസാഖിസ്ഥാൻ)

Sunday 5 March 2023

Current Affairs- 05-03-2023

1. അന്താരാഷ്ട്ര T-20 ക്രിക്കറ്റിൽ 100 വിക്കറ്റുകൾ നേടുന്ന ആദ്യ ഇന്ത്യൻ താരം- ദീപ്തി ശർമ്മ


2. 2023 ഫെബ്രുവരിയിൽ മാർബർഗ് വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യം- ഇക്വറ്റോറിയൽ ഗിനിയ


3. സ്രാങ്ക് ലൈസൻസ് സ്വന്തമാക്കിയ കേരളത്തിലെ ആദ്യ വനിത - എസ്. സന്ധ്യ

Saturday 4 March 2023

Current Affairs- 04-03-2023

1. 2023 ഫെബ്രുവരിയിൽ 38 കോടി രൂപയ്ക്ക് ലേലം ചെയ്ത രാജാ രവിവർമ്മയുടെ ചിത്രം ഏതാണ്- യശോദയും കൃഷ്ണനും

2. ലോറസ് സ്പോർട്ട് ഫോർ ഗുഡ് അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ട ഇന്ത്യയിലെ പദ്ധതി- സ്ലം സോക്കർ


3. International Labour Organization- ന്റെ എക്സ്റ്റേണൽ ഓഡിറ്റർ ആയി തിരഞ്ഞെടുക്കപ്പെട്ടത്- ഗിരീഷ് ചൻ മുർമു (ഇന്ത്യയുടെ CAG)

Friday 3 March 2023

Current Affairs- 03-03-2023

1. 2023 ഫെബ്രുവരിയിൽ അന്തരിച്ച മോഹിനിയാട്ടത്തിന് രാജ്യാന്തര പ്രശസ്തി നേടിക്കൊടുത്ത വിഖ്യാത നർത്തകി- ഡോ.കനക് റെലെ


2. ആമസോൺ നിക്ഷേപം നടത്തുന്ന ആദ്യ കേരള സംരംഭം- ഫ്രഷ് ടു ഹോം


3. യു.എസ്. പ്രസിഡന്റ് സ്ഥാനത്തേക്ക് റിപബ്ലിക്കൻ പാർട്ടിയുടെ  സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ഇന്ത്യൻ വംശജൻ (മലയാളി)- വിവേക് രാമസ്വാമി

Thursday 2 March 2023

Current Affairs- 02-03-2023

1. ഇന്ത്യയിലെ ആദ്യ ചിപ്പ് നിർമ്മാണ ശാല- ഗുജറാത്തിലെ ധോലേറയിൽ


2. രാജ്യത്തെ എൺപതാം ചെസ് ഗ്രാൻഡ് മാസ്റ്റർ ബഹുമതി നേടിയ തമിഴ്നാട് സ്വദേശി- വിഘ്‌നേഷ് 


3. ഹൈക്കോടതി വിധി മലയാളത്തിൽ പ്രസിദ്ധീകരിക്കുന്നതിനായി ഉപയോഗിക്കുന്ന പരിഭാഷ സോഫ്റ്റ്വെയർ- സുപ്രീംകോർട്ട് വിധിക് അനുവാദ് സോഫ്റ്റ്വെയർ (സുവാസ്)

  • രാജ്യത്ത് ആദ്യമായാണ് ഒരു ഹൈക്കോടതി പ്രാദേശിക ഭാഷയിൽ ഉത്തരവ് ലഭ്യമാക്കുന്നത്.

Wednesday 1 March 2023

Current Affairs- 01-03-2023

1. പ്രാഥമിക ക്ലാസുകളിൽ പഠനം രസകരമാക്കാൻ എൻ.സി.ഇ.ആർ.ടി. പുതിയതായി അവതരിപ്പിച്ച പഠനരീതി- ജാതയി പിട്ടാര (മാജിക് ബോക്സ്)


2. വിഖ്യാതമായ ലോറസ് കായിക പുരസ്കാരത്തിനു നാമനിർദേശം പരമേശ്വരൻ അയ്യർ ചെയ്യപ്പെട്ട ഇന്ത്യയിൽ നിന്നുമുള്ള പ്രോജക്ട്- സ്ലം സോക്കർ പ്രോജക്ട്

  • ചേരി പ്രദേശങ്ങളിൽ നിന്നുളള കുട്ടികളെ ഫുട്ബോളിലൂടെ ജീവിതത്തിൽ കൈപിടിച്ചുയർത്തുന്നതാണ് ന്യൂഡൽഹി ആസ്ഥാനമായുള്ള സ്ലം സോക്കർ.


3. ആഗോള ഉത്തരവാദിത്ത ടൂറിസം ഉച്ചകോടി 2023- ന്റെ വേദി- കുമരകം