Wednesday 30 November 2022

Current Affairs- 30-11-2022

1. ഇൻസ്റ്റഗ്രാമിൽ 50 കോടി ആളുകൾ പിന്തുടരുന്ന ആദ്യ വെക്തി- ക്രിസ്റ്റ്യാനോ റൊണാൾഡോ (പോർച്ചുഗൽ ഫുട്ബോൾ താരം)


2. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ ജീവിതകഥ പറയുന്ന സിനിമ- മേം രഹും യാ നാ രഹും യേ ദേശ് രഹ്ന ചാഹിയേ (സംവിധാനം- രവി ജാദവ്)


3. 53-ാമത് ഗോവ ചലച്ചിത്ര മേളയിലെ ഉദ്ഘാടന ചിത്രം- അൽമ ആൻഡ് ഓസ്കാർ

(സംവിധാനം- ഡൈറ്റർ ബേണർ- ഓസ്ട്രിയൻ ചിത്രം) 

Tuesday 29 November 2022

Current Affairs- 29-11-2022

1. 2022- ൽ 5-ാമത് JCB സാഹിത്യ പുരസ്കാരം നേടിയത്- ഖാലിദ് ജാവേദ്


2. 2022 നവംബറിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിതനായ വ്യക്തി- അരുൺ ഗോയൽ


3. യു.എസിലെ ടഫ്റ്റ്സ് യൂണിവേഴ്സിറ്റിയുടെ പ്രസിഡന്റായി 2023- ൽ ചുമതലയേൽക്കുന്ന വ്യക്തി- സുനിൽ കുമാർ

Monday 28 November 2022

Current Affairs- 28-11-2022

1. 2022 നവംബറിൽ നടക്കുന്ന നേപ്പാൾ തിരഞ്ഞെടുപ്പിന്റെ അന്താരാഷ്ട്ര നിരീക്ഷകനായി ക്ഷണിക്കപ്പെട്ട വ്യക്തി- രാജീവ് കുമാർ


2. ഫെയ്സ്ബുക്ക് മെറ്റയുടെ പുതിയ ഇന്ത്യ മേധാവിയായി നിയമിതയാകുന്നത്- സന്ധ്യ ദേവനാഥൻ


3. ആദ്യ ഗ്ലോബൽ മീഡിയ കോൺഗ്രസിന് ആതിഥേയത്വം വഹിച്ച നഗരം- അബുദാബി 

Sunday 27 November 2022

Current Affairs- 27-11-2022

1. 2022 നവംബറിൽ പ്രസാർ ഭാരതിയുടെ CEO ആയി നിയമിതനായ വ്യക്തി- ഗൗരവ് ദ്വിവേദി


2. കാലാവസ്ഥാ ദുരന്തങ്ങൾ നേരിടുന്ന രാജ്യങ്ങൾക്ക് ധനസഹായം നൽകുന്നതിനായി G7 രാജ്യങ്ങൾ ആരംഭിച്ച പുതിയ സംരംഭം- Global Shield


3. ഭീകരവാദത്തിന് ധനസഹായം നൽകുന്നതിന് എതിരെയുളള 3 -ാമത് 'No Money for Terror കോൺഫറൻസ് 2022- ന് വേദിയാകുന്ന നഗരം- ന്യൂഡൽഹി 

Saturday 26 November 2022

Current Affairs- 26-11-2022

1. 2022- ൽ മേജർ ധ്യാൻചന്ദ് ഖേൽ രത്ന പുരസ്കാരം നേടിയ ടേബിൾ ടെന്നീസ് താരം- ശരത് കമൽ അജാന്ത


2. അർജുന അവാർഡ് 2022- ന് അർഹരായ മലയാളി കായിക താരങ്ങൾ- എൽദോസ് പോൾ (അത്ലറ്റിക്സ്), എച്ച്.എസ്. പ്രണോയ് (ബാഡ്മിന്റൺ)


3. 2022 നവംബറിൽ സ്ലോവേനിയയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിത- Natasa Pirc Musar 

Friday 25 November 2022

Current Affairs- 25-11-2022

1. 2022- ലെ കേരള സ്കൂൾ ശാസ്ത്രോത്സവത്തിൽ ഒന്നാം സ്ഥാനം നേടിയത്- പാലക്കാട്


2. ശാസ്ത്രരംഗത്തെ വിശിഷ്ട സേവനത്തിനുള്ള ബ്രിട്ടന്റെ ഓർഡർ ഓഫ് മെറിറ്റ് ബഹുമതി 2022- ൽ നേടിയ ഇന്ത്യൻ വംശജൻ- വെങ്കി രാമകൃഷ്ണൻ


3. ബഹിരാകാശ നിലയത്തിലേക്ക് ചരക്കുകൾ എത്തിക്കാനുള്ള ചൈനയുടെ ചരക്കു പേടകം- ടിയാൻഷു 5

Thursday 24 November 2022

Current Affairs- 24-11-2022

1. T20- ഇന്റർനാഷണൽ ക്രിക്കറ്റിൽ 4000 റൺസ് തികയ്ക്കുന്ന ആദ്യ താരം- വിരാട് കോഹി


2. 18-ാമത് അന്താരാഷ്ട്ര ടെലി മെഡിസിൻ കോൺഫറൻസായ 'ടെലി മെഡിക്കോൺ 2022'- ന് വേദിയാകുന്ന സംസ്ഥാനം- കേരളം


3. 2022- ൽ ഇന്ത്യ അഗ്രിബിസിനസ്സ് ബെസ്റ്റ് സ്റ്റേറ്റ് വിഭാഗത്തിൽ അവാർഡ് ലഭിച്ച സംസ്ഥാനം- ഹരിയാന

Wednesday 23 November 2022

Current Affairs- 23-11-2022

1. 2022- ലെ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് 5885 പേർ അണിചേർന്ന് ദേശീയ പതാക ഒരുക്കി ഗിന്നസ് ബുക്കിൽ ഇടം നേടിയത് എവിടെയാണ്- ചണ്ഡീഗഡ് 

  • ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായാണ് ചണ്ഡിഗഡ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വിദ്യാർഥികളടക്കം 5,885 പേർ അണിചേർന്നത്. 
  • 2017- ൽ 4,130 പേരെ അണിനിരത്തി യു.എ.ഇ. ദേശിയ പതാകയുയർത്തിയ റെക്കോഡാണ് ഇതിലൂടെ മറികടന്നത്. 

Tuesday 22 November 2022

Current Affairs- 22-11-2022

1. ഇലക്ട്രോണിക് ആൻഡ് ഐ ടി മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് എത്ര വർഷം പൂർത്തിയാക്കിയ ശേഷം ആധാർ അനുബന്ധ രേഖകൾ അപ്ഡേറ്റ് ചെയ്യണം- പത്ത് വർഷം


2. കഥകളി അരങ്ങേറ്റത്തിലൂടെ ചരിത്രം രചിച്ച കേരളത്തിൽ നിന്നുള്ള ട്രാൻസ് വുമണിന്റെ പേര്- രെഞ്ചുമോൾ മോഹൻ 


3. പരമ്പരാഗത കലകളെ പ്രോത്സാഹിപ്പിക്കാൻ കരകൗശല നയം ആരംഭിച്ച സംസ്ഥാനം- രാജസ്ഥാൻ

Monday 21 November 2022

Current Affairs- 21-11-2022

1. "Winning the Inner Battle: Bringing the Best Version of you, to Cricket" എന്ന പുസ്തകം രചിച്ചത്- Shane Watson


2. മുഖ്യമന്ത്രി ദേവദർശൻ യാത്രാ യോജന എന്ന പേരിൽ സൗജന്യ തീർത്ഥാടന പദ്ധതി പുറത്തിറക്കിയ സംസ്ഥാനം- ഗോവ


3. പരമ്പരാഗത കലകളെ പുനരുജ്ജീവിപ്പിക്കാൻ 2022- ൽ കരകൗശല നയം ആരംഭിച്ച സംസ്ഥാനം- രാജസ്ഥാൻ

Sunday 20 November 2022

Current Affairs- 20-11-2022

1. ഇന്ത്യയുടെ 50 ാമത് ചീഫ് ജസ്റ്റിസ് ആയി ജസ്റ്റിസ് D.V Chandrachud സ്ഥാനമേറ്റു


2. തമിഴ്നാട് സർക്കാർ പ്രഖ്യാപിച്ച തമിഴ്നാട്ടിലെ പതിനേഴാമത് വന്യജീവി സങ്കേതം- കാവേരി സൗത്ത് വന്യജീവി സങ്കേതം


3. ഇന്ത്യയുടെ ജി 20 പ്രസിഡൻസിയുടെ തീം- വസുദൈവ കുടുംബം

Saturday 19 November 2022

Current Affairs- 19-11-2022

1. ഇന്ത്യയുടെ എത്രാമത്തെ ഉപരാഷ്ട്രപതിയാണ് ജഗദിപ് ധൻകർ- 14-ാമത് 

  • രാജസ്ഥാനിലെ ജുൻജനുവിൽ ജനിച്ച ധൻകർ (71) പശ്ചിമ ബംഗാൾ ഗവർണർ സ്ഥാനം രാജിവെച്ചാണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. 
  • സംയുക്ത പ്രതിപക്ഷ സ്ഥാനാർഥിയായ കോൺഗ്രസിന്റെ മാർഗരറ്റ് ആൽവയെ (80) 346 വോട്ടിനാണ് എൻ.ഡി.എ. സ്ഥാ നാർഥിയായ ധൻകർ തോല്പിച്ചത്. 
  • ആകെ പോൾ ചെയ്ത 725 വോട്ടുകളിൽ ധൻകർ 528 നേടി. ആൽവയ്ക്ക് ലഭിച്ചത് 182. 

Friday 18 November 2022

Current Affairs- 18-11-2022

1. 17 -ാമത് പ്രവാസി ഭാരതീയ ദിവസ് കൺവെൻഷനിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്ന ഗയാനയുടെ പ്രസിഡന്റ്- മുഹമ്മദ് ഇർഫാൻ അലി


2. ലോകത്തിലെ ആദ്യ വേദ ഘടികാരം നിലവിൽ വരുന്നത്- ഉജ്ജയിനി


3. പൗരന്മാരുടെ സേവനങ്ങളുടെ ഉപയോഗം സുഗമമാക്കുന്നതിനായി The Unique Identification Authority of India (UIDAI) അവതരിപ്പിച്ച ചാറ്റ്ബോട്ട്- ആധാർ മിത്ര 

Thursday 17 November 2022

Current Affairs- 17-11-2022

1. ഇന്ത്യയിൽ 100 ദിവസത്തിൽ താഴെ മാത്രം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പദവി വഹിച്ച ആറാമത്തെ വ്യക്തി- യു.യു.ലളിത്


2. ട്വന്റി 20- യിൽ ഒരു കലണ്ടർ വർഷം ആയിരം റൺസ് പൂർത്തിയാക്കുന്ന ആദ്യ ഇന്ത്യൻ താരം- സുര്യകുമാർ യാദവ്


3. 'കുഞ്ചുനായർ സംസ്കൃതി സമ്മാൻ' ജേതാവ്- കലാമണ്ഡലം വാസു പിഷാരടി

Wednesday 16 November 2022

Current Affairs- 16-11-2022

1. 2022 നവംബറിൽ ഇസ്രായേൽ പ്രധാന മന്ത്രിയായി ചുമതലയേൽക്കുന്ന വ്യക്തി- ബെഞ്ചമിൻ നെതന്യാഹു


2. US ട്രഷറിയുടെ സഹായത്തോടെ മുൻസിപ്പൽ ബോണ്ട് ഇഷ്യൂ ചെയ്യുന്ന രണ്ടാമത്തെ ഇന്ത്യൻ നഗരം- വഡോദര (ഗുജറാത്ത്)


3. ഇന്ത്യയിൽ പ്രകൃതി കൃഷി എന്ന ലക്ഷ്യത്തോടെ കേന്ദ്ര കൃഷി, കർഷക ക്ഷേമ മന്ത്രാലയം വികസിപ്പിച്ച പോർട്ടൽ- NMNF പോർട്ടൽ  

Tuesday 15 November 2022

Current Affairs- 15-11-2022

1. T20 ക്രിക്കറ്റിൽ ഒരു കലണ്ടർ വർഷത്തിൽ 1000 റൺസ് നേടുന്ന ആദ്യ ഇന്ത്യൻ ക്രിക്കറ്റ് താരം- സൂര്യകുമാർ യാദവ്


2. 2022 നവംബറിൽ സ്ത്രീ ശാക്തീകരണം ലക്ഷ്യം വച്ചുകൊണ്ട് Lakhpati Didi Yojana ആരംഭിച്ച സംസ്ഥാനം- ഉത്തരാഖണ്ഡ്


3. ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേഭാരത് എക്സ്പ്രസ് ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ- ചെന്നൈ-മൈസൂർ

Monday 14 November 2022

Current Affairs- 14-11-2022

1. 2022- ൽ 100 വർഷം തികയ്ക്കുന്ന കുമാരനാശാന്റെ കൃതി- ചണ്ഡാലഭിക്ഷുകി


2. 2022 നവംബറിൽ ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്ക് ആരംഭിച്ച സാമ്പത്തിക സാക്ഷരത പ്രോത്സാഹിപ്പിക്കുന്നതിനായുള്ള പരിപാടി- നിവേശക് ഭീതി


3. 2022- ലെ ഇന്ത്യൻ രാജ്യാന്തര ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കുന്ന പ്രശസ്ത എഴുത്തുകാരി മഹാശ്വേതാദേവിയുടെ ജീവിതത്തെക്കുറിച്ച് പരാമർശിക്കുന്ന സിനിമ- മഹാനന്ദ

Sunday 13 November 2022

Current Affairs- 13-11-2022

1. T20- ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ക്രിക്കറ്റ് താരം- വിരാട് കോഹി


2. 2022- ൽ 3-ാമത് ദേശീയ ഗോത്ര നൃത്തോത്സവത്തിന് വേദിയാകുന്നത്- റായ്പുർ


3. ആദ്യ ആസിയാൻ-ഇന്ത്യ സ്റ്റാർട്ടപ്പ് ഫെസ്റ്റിവലിന് വേദിയാകുന്ന രാജ്യം- ഇന്തോനേഷ്യ

Saturday 12 November 2022

Current Affairs- 12-11-2022

1. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം പ്രമാണിച്ച് 2022 ഓഗസ്റ്റ് 13 മുതൽ 15 വരെ വീടുകളിൽ ദേശീയ പതാക ഉയർത്തിയത് കേന്ദ്രസർക്കാരിന്റെ ഏത് പരിപാടിയുടെ ഭാഗമായിരുന്നു- ഹർ ഘർ തിരംഗ (എല്ലാ വീട്ടിലും ത്രിവർണ പതാക) 


2. ഇന്ത്യയിലെ ആദ്യത്തെ അന്താരാഷ്ട്ര ബുള്ള്യൻ എക്സ്ചേഞ്ച് തുടങ്ങിയത് എവിടെയാണ്- ഗാന്ധിനഗറിലെ (ഗുജറാത്ത്) ഗിഫ്റ്റ് സിറ്റിയിൽ

  • Indian International Bullion Exchange (IIBX) എന്നറിയപ്പെടുന്ന ഈ വിനിമയ കേന്ദ്രം ലോകത്തിലെ മൂന്നാമത്തതാണ്. 
  • Gujarat International Finance Tec-City എന്നാണ് GIFT സിറ്റിയുടെ പൂർണരൂപം. 
  • രാജ്യത്തെ ആദ്യ അന്താരാഷ്ട്ര സാമ്പത്തിക സേവനകേന്ദ്രം കൂടിയാണ് ഗിഫ്റ്റ് സിറ്റി. 

Friday 11 November 2022

Current Affairs- 11-11-2022

1. 2022- ലെ എഴുത്തച്ഛൻ പുരസ്കാരം നേടിയ പ്രശസ്ത മലയാള നോവലിസ്റ്റ്‌- സേതു


2. 2022 നവംബറിൽ അന്തരിച്ച സ്റ്റീൽ മാൻ ഓഫ് ഇന്ത്യ' എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ടാറ്റാ സ്റ്റീൽ മുൻ മാനേജിങ് ഡയറക്ടർ- ജംഷെഡ് ജെ. ഇറാനി


3. 2022 നവംബറിൽ ഫിലിപ്പീൻസിൽ വീശിയ ചുഴലിക്കാറ്റ്- നൽഗെ

Thursday 10 November 2022

Current Affairs- 10-11-2022

1. സാഹിത്യ സാംസ്കാരിക രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള 2022- ലെ മുണ്ടശ്ശേരി സാഹിത്യ പുരസ്കാരം ലഭിച്ചത്- ഡോ. എം. ലീലാവതി


2. 2022- ലെ OAG (Official Airline Guide) ഏവിയേഷൻ വേൾഡ് വൈഡ് ലിമിറ്റഡ് റിപ്പോർട്ട് പ്രകാരം ലോകത്തിലെ ഏറ്റവും തിരക്കേറിയ 10-ാമത്ത വിമാനത്താവളം- ഇന്ദിരാഗാന്ധി ഇന്റർനാഷണൽ എയർപോർട്ട്, ന്യൂഡൽഹി


3. ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫിലിം ക്രിട്ടിക്സ് (FIPRESCI) എക്കാലത്തെയും മികച്ച ഇന്ത്യൻ സിനിമയായി പ്രഖ്യാപിച്ച ചിത്രം- പഥേർ പാഞ്ചാലി

Wednesday 9 November 2022

Current Affairs- 09-11-2022

1. 2022 ഒക്ടോബറിൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്വിറ്റർ ഏറ്റെടുത്ത വ്യക്തി- എലോൺ മസ്ക്


2. തെരായ് എലിഫന്റ് റിസർവ് നിലവിൽ വരുന്ന ഇന്ത്യൻ സംസ്ഥാനം- ഉത്തർപ്രദേശ്


3. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ശിവപ്രതിമയായ 'വിശ്വാസ് സ്വരൂപം' നിലവിൽ വരുന്നത്- രാജസ്ഥാൻ

Tuesday 8 November 2022

Current Affairs- 08-11-2022

1. തെലങ്കാനയിലെ ഭരണകക്ഷിയായ തെലങ്കാന രാഷ്ട്രസമിതിയുടെ (ടി.ആർ.എസ്.) പുതിയ പേര്- ഭാരത് രാഷ്ട്രസമിതി (ബി.ആർ.എസ്.) 


2. അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് കൺസൽട്ടൻസി സേവനം നൽകാൻ കിഫ്ബി (KIFB)- യുടെ കീഴിൽ രൂപവത്കരിച്ച പ്രൈവറ്റ് ലിമിറ്റഡ് കമ്പനി- കിഫ്കോൺ (KIFCON) 


3. 2022 ജൂലായ് 25- ന് യുകെയിലെ ബെൽ ഫാസ്റ്റിൽ അന്തരിച്ച ഡേവിഡ് ടിംപിൾ (77) ഏത് കരാറിന്റെ മുഖ്യശില്പിയായിരുന്നു- ഗുഡ് ഫ്രൈഡേ കരാർ (GFA 1998)

Monday 7 November 2022

Current Affairs- 07-11-2022

1. മനുഷ്യനെ വിണ്ടും ചന്ദ്രനിലെത്തിക്കുന്നുള്ള അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ പുതിയ ദൗത്യം- ആർട്ടെമിസ്- 1 (Artemis-1) 

  • അപ്പോളോ ദൗത്യത്തിനുശേഷമുള്ള പദ്ധതിയാണിത്. 

2. അമേരിക്കൻ ഭൗതികശാസ്ത്രജ്ഞനായ റോബർട്ട് ഓപ്പൺ ഹൈമറുടെ ജീവിതകഥ പറയുന്ന സിനിമയുടെ പേര്- ഓപ്പൺ ഹൈമർ (Oppen heimer)  

  • 'അണുബോംബിന്റെ പിതാവ് എന്നറിയപ്പെടുന്നത് ഓപ്പൺ ഹൈമാറാണ്,

Sunday 6 November 2022

Current Affairs- 06-11-2022

1. ഇന്ത്യയുടെ എത്രാമത് രാഷ്ട്രപതിയാണ് ദ്രൗപതി മുർമു- 15-ാമത് 

  • ഒഡിഷയിലെ മായുർ ഭജ് ജില്ലയിലെ ഉപർബേഡ ഗ്രാമത്തിൽ സാന്താൾ ഗോത്ര  വിഭാഗത്തിൽ 1958 ജൂൺ 20- നാണ് ജനനം. 
  • 2000-2004 കാലത്ത് ഒഡിഷയിൽ മന്ത്രി പദവി വഹിച്ചിരുന്നു. 
  • 2015-21 കാലഘട്ടത്തിൽ ജാർഖണ്ഡിൽ ഗവർണർ സ്ഥാനം വഹിച്ചു. 
  • രാജ്യത്തിന്റെ രണ്ടാമത്തെ വനിതാ രാഷ്ട്പതിയും ഗോത്രവിഭാഗത്തിൽ നിന്നുള്ള ആദ്യ രാഷ്ട്രപതിയുമാണ്. 

Saturday 5 November 2022

Current Affairs- 05-11-2022

1. 2022- ലെ ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ് നടന്നത് എവിടെയായിരുന്നു- യുജിൻ (യു.എസ്) 

  • 2022 ജൂലായ് 15- മുതൽ 24- വരെ യുജിൻ യൂണിവേഴ്സിറ്റി ഓഫ് ഒറിഗൻ പോവാഡ് ഫിൽഡിലാണ് മത്സരങ്ങൾ നടന്നത്.
  • 13 സ്വർണമുപ്പെടെ 33 മെഡലുകൾ നേടി യു.എസ്. ഒന്നാംസ്ഥാനത്തെത്തി. എത്യോപ്യ (10), ജമൈക്ക (10) എന്നിവ തൊട്ടുപിന്നിലെത്തി. ഇന്ത്യയുടെ സ്ഥാനം 33-ാമത് 
  • നിരജ് ചോപ്രയാണ് (ജാവലിൻ ത്രാ) ഇന്ത്യ വേണ്ടി ഏക വെള്ളിമെഡൽ നേടിയത്.

Friday 4 November 2022

Current Affairs- 04-11-2022

1. ക്രിക്കറ്റിൽ പുരുഷ, വനിത ടീമുകൾക്ക് തുല്യവേതനം നടപ്പാക്കുന്ന രണ്ടാമത്തെ രാജ്യം- ഇന്ത്യ (ആദ്യ രാജ്യം- ന്യൂസിലാൻഡ്) 


2. 2022 ഒക്ടോബറിൽ 'ബ്ലൂ ഫ്ളാഗ്ഡ് ബീച്ച്' ബഹുമതി ലഭിച്ച ഇന്ത്യയിലെ ബീച്ചുകൾ- ലക്ഷദ്വീപിലെ മിനിക്കോയ് തുണ്ടി, കടമത്ത് ബീച്ചുകൾ

  • രാജ്യാന്തരതലത്തിൽ പരിസ്ഥിതി സംരക്ഷണം, സുരക്ഷാ സംവിധാനങ്ങൾ, ജനങ്ങൾക്കുള്ള സൗകര്യങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിൽ നൽകുന്ന പുരസ്കാരമാണ് 'ബൂ ഫ്ളാഗ്ഡ് ബീച്ച്'.
  • കേരളത്തിലെ ബ്ലൂ ഫ്ളാഗ്ഡ് ബീച്ച് : കാപ്പാട് 

Thursday 3 November 2022

Current Affairs- 03-11-2022

1. പ്രധാനമന്ത്രി ആവാസ് യോജന അർബൻ അവാർഡ്സ് 2021- ൽ 'മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്ന സംസ്ഥാനം എന്ന വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയത്- ഉത്തർപ്രദേശ്


2. 2022- ഒക്ടോബറിൽ മഹാരാഷ്ട്ര വനിതാ ശിശു വികസന വകുപ്പ് വികസിപ്പിച്ച ഇന്ത്യയിലെ ആദ്യ മൈഗ്രേഷൻ മോണിറ്ററിംഗ് സിസ്റ്റം- Maha MTS (Maharashtra Migration Tracking System)


3. അന്ധർക്കായുള്ള T 20 ലോകകപ്പിന്റെ ബ്രാൻഡ് അംബാസഡറായി തിരഞ്ഞെടുക്കപ്പെട്ട മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം- യുവരാജ് സിംഗ്

Wednesday 2 November 2022

Current Affairs- 02-11-2022

1. തമിഴ്നാട്ടിൽ നിന്നും കണ്ടെത്തിയ പുതിയ ഇനം പുൽച്ചാടി- ദ്രാവിഡാക്രസ് അണ്ണാമലൈക്ക

2. 2023- ൽ 5 -ാമത് ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന് വേദിയാകുന്ന സംസ്ഥാനം- മധ്യപ്രദേശ്


3. 2022- ൽ ഇന്ത്യാ ഗവൺമെന്റ് അംഗീകാരം നൽകിയ ഇന്ത്യയിലെ ആദ്യ Cable-Cum-Suspension Bridge ബന്ധിപ്പിക്കുന്ന സംസ്ഥാനങ്ങൾ- ആന്ധ്രാപ്രദേശ്- തെലങ്കാന

Tuesday 1 November 2022

Current Affairs- 01-11-2022

1. കേരള PSC- യുടെ അടുത്ത ചെയർമാനായി നിയമിതനാകുന്ന വ്യക്തി- ഡോ. എം. ആർ. ബൈജു


2. വാരണാസിയും തമിഴ്നാടും തമ്മിലുള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള വിജ്ഞാനബന്ധവും പൗരാണിക നാഗരിക ബന്ധവും കണ്ടെത്താൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സംഘടിപ്പിക്കുന്ന പരിപാടി- കാശി തമിഴ് സംഗമം


3. 2022 ഒക്ടോബറിൽ ലോകത്തിലെ ഏറ്റവും വൃത്തിയുള്ള ബീച്ചുകൾക്ക് നൽകിയിട്ടുള്ള ഇക്കോ ലേബൽ ആയ ബ്ലൂ ഫ്ളാഗ് സർട്ടിഫിക്കേഷൻ ലഭിച്ച ഇന്ത്യയിലെ ബീച്ചുകൾ- മിനിക്കോയ് തുണ്ടി ബീച്ച്, കടമത്ത് ബീച്ച്