Thursday 29 February 2024

Current Affairs- 29-02-2024

1. പി.ജെ. ആന്റണി ഫൗണ്ടേഷന്റെ 2024 പി.ജെ. ആന്റണി പുരസ്കാരത്തിന് അർഹനായത്- കരിവെളളൂർ മുരളി

2. നൃത്ത രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള നിശാഗന്ധി പുരസ്കാരം 2024- ന് അർഹയായത്- ചിത്ര വിശ്വേശരൻ


3. യൂറോപ്പിന്റെ മുകൾത്തട്ട് എന്നറിയപ്പെടുന്ന ജങ് ജോച്ചിൽ ആദരം ലഭിച്ച ഇന്ത്യൻ അത്ലറ്റ്- നീരജ് ചോപ്ര

Wednesday 28 February 2024

Current Affairs- 28-02-2024

1. 2024- ലെ മാതൃഭൂമി ബുക്ക് ഓഫ് ദ ഇയർ അവാർഡ് നേടിയത്- Devika Rege


2. ദാദാസാഹിബ് ഫാൽക്കെ പുരസ്കാരത്തിന്റെ പുതുക്കിയ സമ്മാനത്തുക- 15 ലക്ഷം രൂപ


3. അടുത്തിടെ ജൈവ വൈവിധ്യ പൈതൃക കേന്ദ്രമായി പ്രഖ്യാപിക്കപ്പെട്ട ഗുപ്തശ്വർ വനം സ്ഥിതി ചെയ്യുന്ന സംസ്ഥാനം- ഒഡീഷ

Tuesday 27 February 2024

Current Affairs- 27-02-2024

1. അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ പുതിയ പ്രസിഡന്റ്- Nawaf Salam


2. ഫിൻലാന്റിന്റെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്- Alexander Stubb


3. 2023 ആഫ്രിക്കൻ നേഷൻസ് കപ്പ് ഫുട്ബോൾ ജേതാക്കൾ- ഐവറി കോസ്റ്റ്

Monday 26 February 2024

Current Affairs- 26-02-2024

1. ഇന്ത്യയുടെ ആദ്യ സൗരദൗത്യമായ ആദിത്യ എൽ- 1 പേടകം 2024 ജനുവരി 6- ന് ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോമീറ്റർ അകലെ ലെഗ്രാഞ്ച് (Lagrange) പോയിന്റ്- 1 ലെത്തി. പുറപ്പെട്ടതിന്റെ എത്രാം ദിവസമാണ് പേടകം ലക്ഷ്യത്തിലെത്തിയത്- 127-ാം ദിവസം

  • 2023 സെപ്റ്റംബർ രണ്ടിനായിരുന്നു വിക്ഷേപണം.
  • ഭൂമിയുടെയോ മറ്റ് ഗ്രഹങ്ങളുടെയോ നിഴൽതടസ്സമില്ലാതെ സദാസമയവും സൂര്യനെ വീക്ഷിക്കാൻ സാധിക്കുന്ന ബിന്ദുവാണ് ഒന്നാം ലെഗ്രാഞ്ച് (എൽ 1). 

Sunday 25 February 2024

Current Affairs- 25-02-2024

1. ബഹിരാകാശ എക്സ്റേ സ്രോതസ്സുകളെപ്പറ്റി പഠനം നടത്തുന്നതിനായി ഐ.എസ്. ആർ. വിക്ഷേപിച്ച ഉപഗ്രഹം- എക്സ്പോ സാറ്റ് (X- ray Polarimeter Satellite)

  • ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ വിക്ഷേപണ കേന്ദ്രത്തിൽ നിന്ന് 2024 ജനുവരി ഒന്നിന് പി.എസ്.എൽ.വി.-സി. 58- ലൂടെ വിക്ഷേപിച്ച ഉപഗ്രഹത്തിന്റെ കാലാവധി 5 വർഷമാണ്.
  • പി.എസ്.എൽ.വിയുടെ 60-ാം വിക്ഷേപണം കൂടിയായിരുന്നു ഇത്.

Saturday 24 February 2024

Current Affairs- 24-02-2024

1. 2024 ഫെബ്രുവരിയിൽ അന്തരിച്ച പ്രശസ്ത ചിത്രകാരനും ശിൽപിയുമായ വ്യക്തി- എ.രാമചന്ദ്രൻ

  • 2005- ൽ പത്മഭൂഷൺ ലഭിച്ചു

2. AFC ഏഷ്യൻകപ്പ് ഫുട്ബോൾ 2023 ജേതാക്കൾ- ഖത്തർ

  • വേദി- ഖത്തർ
  • ഫൈനലിൽ ജോർദാനെ പരാജയപ്പെടുത്തി.

Friday 23 February 2024

Current Affairs- 23-02-2024

1. തമിഴ്നാട്ടിൽ നടക്കുന്ന ഖേലോ ഇന്ത്യ യുവജന കായികമേളയിൽ സ്വർണ്ണം നേടിയ മലയാളി താരം- അലനിസ് ലില്ലി ക്യുബെല്ലോ

2. സംസ്ഥാന ആദായനികുതി പ്രിൻസിപ്പൽ ചീഫ് കമ്മീഷണറായി ചുമതലയേറ്റതാര്- ജയന്തി കൃഷ്ണൻ


3. അടുത്തിടെ ബ്ലൂ ഫ്ലാഗ് പദവി ലഭിച്ച കേരളത്തിലെ കടൽ തീരം- കാപ്പാട്

Thursday 22 February 2024

Current Affairs- 22-02-2024

1. ഈ വർഷത്തെ കലിങ്കാ സൂപ്പർ കപ്പ് ജേതാക്കൾ- ഈസ്റ്റ് ബംഗാൾ


2. 2024 ഒളിംപിക്സ് ദീപശിഖാ പ്രയാണത്തിന്റെ ഭാഗമാകുന്ന ഇന്ത്യൻ ഷൂട്ടർ- അഭിനവ് ബിന്ദ്ര


3. 6th ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് (2023) മെഡൽ ടേബിളിൽ ഒന്നാമതെത്തിയത്- മഹാരാഷ്ട്ര

Wednesday 21 February 2024

Current Affairs- 21-02-2024

1. 2024 ഫെബ്രുവരിയിൽ ഉദ്ഘാടനം ചെയ്യുന്ന മഹാകവി ജി. ശങ്കരക്കുറുപ്പിന്റെ പേരിലുള്ള സ്മാരകം സ്ഥിതിചെയ്യുന്നത്- കൊച്ചി


2. രാജ്യത്തെ വാക്സിൻ കുത്തിവെപ്പുകൾ ഏകോപിപ്പിക്കുന്നതിനും വിവരങ്ങൾ പൂർണമായും ഡിജിറ്റൈസ് ചെയ്യുന്നതിനുമായി വികസിപ്പിക്കുന്ന പോർട്ടൽ- യു-വിൻ 


3. ഏറ്റവും കൂടുതൽ ബജറ്റ് അവതരിപ്പിച്ച വനിത- നിർമ്മലാ സീതാരാമൻ (6 തവണ)

Tuesday 20 February 2024

Current Affairs- 20-02-2024

 

1. കടമ്മനിട്ട രാമകൃഷ്ണൻ പുരസ്കാരം 2024- ൽ അർഹനായത്- റഫീക്ക് അഹമ്മദ്


2. സംസ്ഥാന നാമത്തിന്റെ ഇംഗ്ലീഷിലെ ചുരുക്കെഴുത്ത് TS എന്നതുമാറ്റി TG എന്നാക്കാൻ തീരുമാനിച്ച സംസ്ഥാനം- തെലങ്കാന


3. ബ്രാൻഡ് ഗാർഡിയൻസ് ഇൻഡക്സ് 2024- ൽ ഒന്നാം സ്ഥാനത്തുള്ളത്- Huateng Ma

Monday 19 February 2024

Current Affairs- 19-02-2024

1. 2024 ഫെബ്രുവരിയിൽ നടക്കുന്ന 11 -ാമത് ലോക സർക്കാർ ഉച്ചകോടി വേദി- ദുബായ്

  • മുഖ്യാതിഥികൾ- നരേന്ദ്രമോദി, Recep Tayyip (തുർക്കി പ്രസിഡന്റ്), Sheikh Mohammed Bin Abdulrahman Al-Thani (ഖത്തർ പ്രധാനമന്ത്രി)

2. കടമ്മനിട്ട രാമകൃഷ്ണൻ ഫൗണ്ടേഷന്റെ കടമ്മനിട്ട പുരസ്കാരം 2024 ജേതാവ്- റഫീഖ് അഹമ്മദ്

  • പുരസ്കാരത്തുക- 55,555 രൂപ 
  • 2023 ജേതാവ്- പ്രഭാവർമ്മ
  • ആദ്യ ജേതാവ്- ONV കുറുപ്പ് (2015) 

Sunday 18 February 2024

Current Affairs- 18-02-2024

1. ഇന്ത്യ തദ്ദേശീയമായി നിർമിച്ച യുദ്ധക്കപ്പൽ 2023 ഡിസംബർ 26- ന് കമ്മിഷൻ ചെയ്തു. പേര്- ഐ.എൻ.എസ്. ഇംഫാൽ

  • വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ സ്ഥലത്തിന്റെ പേരിലറിയപ്പെടുന്ന ആദ്യ യുദ്ധക്കപ്പലാണിത്.

Saturday 17 February 2024

Current Affairs- 17-02-2024

1. ജമ്മു കശ്മീരിന് പ്രത്യേകപദവി നൽകിയി രുന്ന ഭരണഘടനയുടെ വകുപ്പ് 2019- ൽ കേന്ദ്ര സർക്കാർ റദ്ദാക്കിയ നടപടി സുപ്രിം കോടതിയുടെ അഞ്ചംഗഭരണഘടനാബെഞ്ച് 2023 ഡിസംബർ 11- ന് ഏകകണ്ഠമായി ശരിവെച്ചു. വകുപ്പ് ഏത്- 370

  • ജമ്മുകശ്മീരിന്റെ സംസ്ഥാന പദവി എത്ര യും വേഗം പുനഃസ്ഥാപിക്കാൻ ആവശ്യപ്പെട്ട കോടതി ലഡാക്കിനെ വേർപെടുത്തി നിയമസഭയില്ലാത്ത കേന്ദ്രഭരണപ്രദേശ മാക്കിയ നടപടിയും ശരിവെച്ചു.
  • 2019 ഓഗസ്റ്റ് 5- ന് രാഷ്ട്രപതി പുറപ്പെടുവിപ്പിച്ച ഉത്തരവിലൂടെയാണ് പ്രത്യേകപദവി റദ്ദാക്കിയത്.

Friday 16 February 2024

Current Affairs- 16-02-2024

1. ബിൽബോർഡ് പവർ 100 ലിസ്റ്റ് 2024- ൽ ഒന്നാം സ്ഥാനത്തുളളത്- ടെയ്ലർ സ്വിഫ്റ്റ്


2. ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ നാഷണൽ മ്യൂസിയം ഓഫ് എപ്പിഗ്രഫി സ്ഥാപിതമാകുന്നത്- ഹൈദരാബാദ്


3. 'കാലപാശം' എന്ന കൃതി രചിച്ചത്- പ്രഭാവർമ്മ

Thursday 15 February 2024

Current Affairs- 15-02-2024

1. ഇന്ത്യൻ നാവികസേന ഇയർ ഓഫ് നേവൽ സിവിലിയൻസ്' ആയി ആചരിക്കുന്ന വർഷം- 2024

2. ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോ 2024- ന്റെ വേദി- ന്യൂഡൽഹി


3. ഐ.സി.സി.യുടെ വാർഷിക പൊതുയോഗം 2024- ന്റെ വേദി- ശ്രീലങ്ക

Wednesday 14 February 2024

Current Affairs- 14-02-2024

1. ഭാരതരത്ന ലഭിക്കുന്ന 50-ാമത്തെ വ്യക്തി- എൽ.കെ. അദ്വാനി

2. അടുത്തിടെ രാജിവച്ച പഞ്ചാബ് ഗവർണർ- ബൻവാരിലാൽ പുരോഹിത്


3. ഏറ്റവും കൂടുതൽ ദിവസം ബഹിരാകാശത്ത് ചെലവഴിച്ച വ്യക്തി എന്ന റെക്കോർഡ് സ്വന്തമാക്കിയത്- Oleg Kononenko

Tuesday 13 February 2024

Current Affairs- 13-02-2024

1. 2024 ജനുവരിയിൽ കേരളത്തിൽ കണ്ടെത്തിയ പുതിയ ഇനം ഓന്ത്- വടക്കൻ കങ്കാരു ഓന്ത്

  • ശാസ്ത്രീയനാമം- അഗസ്ത്യഗാമ എഡ്ജ്

2. 2024 ജനുവരിയിൽ ബീഹാർ മുഖ്യമന്ത്രിയായി(9-ാം തവണ) സത്യപ്രതിജ്ഞ ചെയ്തത്- നിതീഷ് കുമാർ


3. കലിംഗ സൂപ്പർകപ്പ് 2024 ഫുട്ബോൾ കിരീട ജേതാക്കൾ- ഈസ്റ്റ് ബംഗാൾ എഫ്.സി

  • ഫൈനലിൽ ഒഡീഷ എഫ്.സിയെ പരാജയപ്പെടുത്തി.

Monday 12 February 2024

Current Affairs- 12-02-2024

1. Telecom Regulatory Authority of India (TRAI)- യുടെ പുതിയ ചെയർമാൻ- അനിൽ കുമാർ ലഹോട്ടി


2. 2024- ൽ കർണാടകയുടെ സാംസ്കാരിക നേതാവായി പ്രഖ്യാപിക്കപ്പെട്ട സാംസ്കാരിക നായകൻ- ബസവേശ്വര


3. സൊമാലിയൻ കടൽക്കൊള്ളക്കാർ റാഞ്ചിയ ഇറാൻ ഇമാൻ എന്ന മത്സ്യബന്ധന ബോട്ടിനെ മോചിപ്പിച്ച ഇന്ത്യൻ കപ്പൽ- INS സുമിത്ര

Sunday 11 February 2024

Current Affairs- 11-02-2024

1. കേരളത്തിലെ നിയമസഭ ചരിത്രത്തിൽ ഏറ്റവും കുറച്ചു സമയംകൊണ്ട് നയ പ്രഖ്യാപന പ്രസംഗം അവതരിപ്പിച്ച ഗവർണർ- ആരിഫ് മുഹമ്മദ് ഖാൻ

  • നയ പ്രഖ്യാപന പ്രസംഗത്തിനായി 78- സെക്കൻഡ് മാത്രമാണ് എടുത്തത്.

2. ആവശ്യക്കാർക്ക് അഭിഭാഷകരുടെ നിയമോപദേശം ലഭ്യമാക്കുന്നതിനായി കേന്ദ്ര നിയമ മന്ത്രാലയം തുടക്കമിട്ട 'ന്യായ സേതു' ടോൾഫ്രീ നമ്പർ- 14454


3. 2024 ജനുവരിയിൽ ബ്രിട്ടനിലെ യുവശാസ്ത്രജ്ഞർക്ക് നൽകുന്ന ബ്ലാവട്നിക് ഫാമിലി ഫൗണ്ടേഷൻ പുരസ്കാരം നേടിയ മലയാളി- രാഹുൽ. ആർ. നായർ

Saturday 10 February 2024

Current Affairs- 10-02-2024

1. ഓഹരി വിപണിയിൽ, ലോകത്തിൽ ഇന്ത്യയുടെ സ്ഥാനം- 4


2. ബിസിസിഐയുടെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് ലഭിച്ചത്- രവി ശാസ്ത്രി 


3. 2024 നവംബർ ഒന്നോടെ ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ സാക്ഷരതാ സംസ്ഥാനമാകുന്നത്- കേരളം

Friday 9 February 2024

Current Affairs- 09-02-2024

1. യുനെസ്കോയുടെ പൈതൃക കലാരൂപങ്ങളുടെ പട്ടികയിൽ ഏറ്റവും ഒടുവിലായി ഇടം നേടിയ, ഇന്ത്യയിലെ പാരമ്പര്യ നൃത്തരൂപം- ഗർബനൃത്തം (ഗുജറാത്ത്)

  • കല, ആചാരങ്ങൾ തുടങ്ങിയ മാനവ രാശിയുടെ അമൂർത്തമായ സാംസ്കാരിക പാരമ്പര്യങ്ങളെ സംരക്ഷിക്കുന്നതിനാണ് യുനെസ്കോ പൈതൃക പട്ടിക പ്രസിദ്ധികരിക്കുന്നത്.
  • ബോട്സ്വാനയിലെ കസാനിൽച്ചേർന്ന യോഗത്തിലാണ് ഗർബയെ ഉൾപ്പെടുത്തിക്കൊണ്ടുള്ള പ്രഖ്യാപനമുണ്ടായത്. 

Thursday 8 February 2024

Current Affairs- 08-02-2024

1. ശ്രീനാരായണഗുരുവിന്റെ പ്രചോദനാത്മക കഥകൾ ഉൾപ്പെടുത്തി 'ഗുരുദേവ കഥാമൃതം' എന്ന കൃതി രചിച്ചത്- മങ്ങാട് ബാലചന്ദ്രൻ


2. അയോദ്ധ്യ രാം ലല്ല വിഗ്രഹം തയ്യാറാക്കിയ മൈസൂർ ശില്പി- അരുൺ യോഗിരാജ് 


3. 2024 ജനുവരിയിൽ പ്രകാശനം ചെയ്ത 'ഒറ്റിക്കൊടുത്താലും എന്നെ എൻ സ്നേഹമേ' എന്ന കവിതാ സമാഹാരത്തിന്റെ രചയിതാവ്- പ്രഭാവർമ

Wednesday 7 February 2024

Current Affairs- 07-02-2024

1. മൊബൈൽ ഫോണുകൾക്കായി 50 വർഷം ചാർജ് നിലനിൽക്കുന്ന ന്യൂക്ലിയർ ബാറ്ററി നിർമ്മിച്ച രാജ്യം- ചൈന (ബീറ്റവോൾട്ട് )


2. 2024 ജനുവരിയിൽ ഇറാൻ ആക്രമിച്ച ബലൂചിസ്താൻ പ്രവിശ്യ സ്ഥിതിചെയ്യുന്ന രാജ്യം- പാകിസ്ഥാൻ


3. 2024 ജനുവരിയിൽ റാഫേൽ നദാലിനെ ടെന്നീസ് ബ്രാൻഡ് അംബാസഡറായി നിയമിച്ച ഗൾഫ് രാജ്യം- സൗദി അറേബ്യ

Tuesday 6 February 2024

Current Affairs- 06-02-2024

1. 2023-24 സ്പാനിഷ് സൂപ്പർ കപ്പ് ജേതാക്കളായത്- റയൽ മാഡ്രിഡ് എഫ്.സി


2. 77 -ാമത് സന്തോഷ് ട്രോഫി ചാമ്പ്യൻഷിപ്പ് ഫൈനലിന്റെ വേദി- അരുണാചൽ പ്രദേശ്


3. ചേരിചേര പ്രസ്ഥാനത്തിന്റെ 19-ാമത് ഉച്ചകോടിയുടെ വേദി- ഉഗാണ്ട

Monday 5 February 2024

Current Affairs- 05-02-2024

1. 2023- ലെ BCCI ക്രിക്കറ്റർ ഓഫ് ദ ഇയർ പുരസ്കാരത്തിന് അർഹനായത്- ശുഭ്മാൻ ഗിൽ


2. ഇന്ത്യയിലെ ആദ്യ AI അധിഷ്ഠിത ഓങ്കോളജി സെന്റർ നിലവിൽ വന്നത്- ബംഗളൂരു


3. ഗ്ലോബൽ ഫയർ പവർ റാങ്കിംഗ് 2024 പ്രകാരം ഏറ്റവും ശക്തമായ സൈന്യം ഉളള രാജ്യം- അമേരിക്ക

  • ഇന്ത്യയ്ക്ക് നാലാം സ്ഥാനമാണ്

Sunday 4 February 2024

Current Affairs- 04-02-2024

1. 2025- ൽ നടക്കുന്ന 9-ാമത് ഏഷ്യൻ വിന്റർ ഗെയിംസ് വേദി- Harbin, ചൈന

  • ഭാഗ്യ ചിഹ്നം- BinBin & Nini

2. 2024 ജനുവരിയിൽ ഫിഡെ റേറ്റിംഗിൽ വിശ്വനാഥൻ ആനന്ദിനെ മറികടന്ന് ഇന്ത്യയിലെ ചെസ്സ് റാങ്കിങ്ങിൽ ഒന്നാമതെത്തിയ താരം- ആർ പ്രശ്നാനന്ദ


3. ഇന്ത്യയിലെ ഏറ്റവും വലിയ ഡ്രൈ ഡോക്ക് സ്ഥാപിച്ചത്- കൊച്ചി കപ്പൽ നിർമ്മാണശാല

Saturday 3 February 2024

Current Affairs- 03-02-2024

1. കാലാവധി ഒരു വർഷത്തേക്ക് കൂടി നീട്ടി ലഭിച്ച RBI ഡെപ്യൂട്ടി ഗവർണർ- മൈക്കൽ ഡി.പത്ര 


2. 33 -ാമത് International Kite Festival നടന്നത്- ഗുജറാത്തിലെ അഹമ്മദാബാദിൽ (7–14 ജനുവരി)


3. മൂന്ന് ദിവസത്തെ അന്താരാഷ്ട്ര ഒട്ടകോത്സവം സംഘടിപ്പിച്ചത്- രാജസ്ഥാനിലെ ബിക്കാനീറിൽ

Friday 2 February 2024

Current Affairs- 02-02-2024

1. 2024- ലെ കേരള ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ വേദി- തോന്നയ്ക്കൽ ലൈഫ് സയൻസ് പാർക്ക് 


2. 2024 ജനുവരിയിൽ 2500 വർഷം പഴക്കമുള നഗരത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയ പ്രദേശം- ആമസോൺ കാടുകൾ


3. മലയാളചലച്ചിത്ര സൗഹൃദ വേദിയുടെ പ്രേംനസീർ പുരസ്കാരത്തിന് അർഹനായത്- കെ ജി ബാബുരാജ്

Thursday 1 February 2024

Current Affairs- 01-02-2024

1. 2024 ജനുവരിയിൽ എം.വി ദേവൻ പുരസ്കാരത്തിന് അർഹനായത്- കാനായി കുഞ്ഞിരാമൻ


2. ട്വന്റി 20 ക്രിക്കറ്റിൽ അന്താരാഷ്ട്രതലത്തിൽ 150 മത്സരം തികച്ച ആദ്യ താരം- രോഹിത് ശർമ


3. 2024 ജനുവരിയിൽ അന്തരിച്ച പ്രശസ്ത ഉറുദു കവി- മുനവർ റാണ