Friday, 4 March 2022

Current Affairs- 04-03-2022

1. 2022 ഫെബ്രുവരിയിൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആദ്യ വനിതാ ഡയറക്ടറായി നിയമിതയായത്- പി. എസ് ശ്രീകല


2. 2022 ഫെബ്രുവരിയിൽ ആരംഭിക്കുന്ന ഇന്ത്യ ജപ്പാൻ സംയുക്ത സൈനികാഭ്യാസം- Ex Dharma Guardian 2022 - (വേദി- ബലഗാവി. കർണാടക)


3. US Chamber of Commerce ogo Global Innovation Policy Centre പ്രസിദ്ധീകരിച്ച International Intellectual Property Index 2022- ൽ ഇന്ത്യയുടെ സ്ഥാനം- 43


4. 2022 ഫെബ്രുവരിയിൽ IDBI (Industrial Development Bank of India)- യുടെ MD & CEO ആയി പുനർനിയമിതനായ വ്യക്തി- രാകേഷ് ശർമ


5. കേരളത്തിലെ ആദ്യ അക്ഷരമ്യൂസിയം നിലവിൽ വരുന്നത്- കോട്ടയം


6. രാജ്യത്തെ ആദ്യ ഇ- വേസ്റ്റ് ഇക്കോ പാർക്ക് നിലവിൽ വരുന്നത്- ഡൽഹി


7. യു.എസ്. സുപ്രീം കോടതി ജഡ്ജിയായി നിയമിതയാകുന്ന ആദ്യ കറുത്ത വർഗക്കാരി- കൈറ്റാർജി ബ്രൗൺ ജാക്സൻ 


8. ഇന്ത്യൻ വ്യോമസേനയുടെ പടിഞ്ഞാറൻ കമാൻഡിന്റെ മേധാവിയായി നിയമിത നായ മലയാളി- എയർ മാർഷൽ ശ്രീകുമാർ പ്രഭാകരൻ 


9. റഷ്യൻ സൈന്യം നിയന്ത്രണമേറ്റെടുത്ത കിവ് (യുക്രൈൻ) വിമാനത്താവളം- ഹോസാമൽ വിമാനത്താവളം 


10. പാകിസ്താൻ ആദ്യമായി ലെഫ്റ്റനന്റ് കേണൽ പദവി നൽകിയ ഹിന്ദു സൈനിക ഉദ്യോഗസ്ഥർ- മേജർ ഡോ. കൈലാഷ് കുമാർ, മേജർ ഡോ. അനിൽ കുമാർ  


11. ഇന്ത്യയിലാദ്യമായി സർവകലാശാലാ തിരഞ്ഞെടുപ്പിനെ നയിക്കുന്ന ട്രാൻസ് വനിത- നാദിറ മെഹ്റിൻ (കാലടി സർവകലാശാല) 


12. ഓൺലൈൻ വിദ്യാഭ്യാസത്തിനുള്ള പ്ലാറ്റ്ഫോം സജ്ജമാക്കിയതിന്, ഡിജിറ്റൽ ടെക്നോളജിയുടെ ദേശീയ പുരസ്കാരം ലഭിച്ച പൊതുവിദ്യാഭ്യാസ സംവിധാനം- കൈറ്റ് (കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ)


13. വൺ ഫാമിലി വൺ ജോബ് പദ്ധതി ആരംഭിച്ച സംസ്ഥാനം- സിക്കിം 


14. 'ഹെൽത്ത് സ്റ്റാർ റേറ്റിംഗ് ഏത് സംഘടനയുടെ സംരംഭമാണ്- FSSAI 


15. Intracortical Visual Prosthesis(ICVP) ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു- ആർട്ടിഫിഷ്യൽ വിഷൻ 


16. ഏഷ്യാ പസഫിക് മേഖലയിലുടനീളമുള്ള ഉപഭോ ക്താക്കളുടെ ആശങ്കകൾ പരിഹരിക്കുന്നതിനായി ഇന്ത്യയിലെ ആദ്യത്തെ സൈബർ സുരക്ഷാ കേന്ദ്രം ആരാണ് ആരംഭിക്കുന്നത്- ഇന്റർനാഷണൽ ബിസിനസ് മെഷീൻസ്

കോർപ്പറേഷൻ (IBM)


17. പാക്കേജ് ചെയ്ത ഭക്ഷണത്തിൽ ഉണ്ടാകേണ്ട പുതിയ റേറ്റിംഗ് സിസ്റ്റം- Health Star


18. 2022 ഫെബ്രുവരിയിൽ റഷ്യ യുദ്ധം പ്രഖ്യാപിച്ച സാഹചര്യത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സമയത്ത് യുക്രൈൻ പ്രസിഡന്റ്- വൊളോദിമിർ ലെൻസ്കി.


19. ഇന്ത്യയിൽ ആദ്യമായി വന്യജീവികൾക്ക് എക്സ്പ്രസ് വേ സുരക്ഷിതമായി മുറിച്ചു കടന്നുപോകാൻ ഹരിത മേൽപ്പാലം നിർമ്മിക്കുന്ന നഗരം- നാഗ്പൂർ


20. 'ഗംഗുഭായി കത്തിയവാഡി' സിനിമ സംവിധാനം ചെയ്തത്- സഞ്ജയ് ലീല ബൻസാലി


21. ഇന്ത്യയിലെ ആദ്യത്തെ അക്ഷരം മ്യൂസിയം നിലവിൽ വരുന്നത് എവിടെയാണ്- കോട്ടയം


22. റഷ്യൻ പ്രസിഡന്റ് പ്ലാഡമിർ പുടിൻ ഉക്രെയ്നുമായി യുദ്ധം പ്രഖ്യാപിച്ച ദിവസം- 2022 ഫെബ്രുവരി 24 


23. 2022 ഫെബ്രുവരിയിൽ ഇന്ത്യ ഏത് രാജ്യവുമായാണ് സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ ഒപ്പ് വെച്ചത്- യു.എ.ഇ 


24. കേരള സാഹിത്യ അക്കാദമിയുടെ പുതിയ പ്രസിഡന്റ്- സച്ചിദാനന്ദൻ


25. കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആദ്യ വനിതാ ഡയറക്ടറായി നിയമിതയായത്-

ഡോ.പി.എസ്. ശ്രീകല 


26. പ്രശസ്ത സംഗീത സംവിധായകൻ എം.കെ. അർജുനൻ മാസ്റ്ററുടെ സ്മരണാർത്ഥമുള്ള പുരസ്കാരം അടുത്തിടെ ലഭിച്ചതാർക്ക്- പി. ജയചന്ദ്രൻ


27. ബഹിരാകാശ ടൂറിസം പദ്ധതിയുടെ ഭാഗമായി നാല് ബഹിരാകാശ യാത്രികർ ഉൾപ്പെടുന്ന സംഘത്തെ അഞ്ചുദിവസത്തെ യാത്രയിൽ ക്രൂ ഡ്രാഗൺ ബഹിരാകാശ പേടകത്തിൽ ശാസ്ത്രീയ പഠനങ്ങൾ നടത്തുന്നതിനായി വിക്ഷേപിക്കുന്ന Space X- ൻറെ ദൗത്യം- പൊളാരിസ് ഡോൺ


28. വേൾഡ് മലയാളി കൗൺസിൽ അമേരിക്കൻ റീജിയൻ ഗ്രീൻ സ്റ്റാർ പുരസ്കാരം നേടിയ പതിനൊന്ന് വയസ്സുകാരനായ 'ഹാർട്ട് ഫോർ എർത്ത് എന്ന സംഘടനയുടെ സ്ഥാപകൻ- അലെൻ ഐറിക് ലാൽ


29. റവന്യൂ  ദിനാചരണത്തിൻറെ ഭാഗമായുള്ള പ്രഥമ റവന്യ അവാർഡ് പ്രഖ്യാപനത്തിൽ മികച്ച കളക്ടർ ഉൾപ്പടെ 12 വിഭാഗങ്ങളിൽ അവാർഡ് ലഭിച്ച ജില്ല- തിരുവനന്തപുരം


30. സംസ്ഥാനത്ത് സാമ്പത്തിക കുറ്റകൃത്യങ്ങൾ സംബന്ധിച്ച കേസുകൾ കൈകാര്യം ചെയ്യാൻ ഐ.ജിയുടെ നേത്യത്വത്തിൽ നിലവിൽ വരുന്ന പുതിയ വിംഗ്- ഇക്കണോമിക് ഒഫൻസ് വിംഗ്


31. ഇന്ത്യയുടെ നീതിന്യായ ചരിത്രത്തിലെ ഏറ്റവും വലിയ ശിക്ഷാവിധിയുമായി ബന്ധപ്പെട്ട കേസ്- അഹമ്മദാബാദ് ബോംബ് സ്ഫോടന കേസ്


32. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിനു കീഴിൽ ഇന്ത്യയിലെ ആദ്യ ബയോസേഫ്റ്റി ലെവൽ- 3 കണ്ടെയ്ൻമെൻറ് മൊബൈൽ ലബോറട്ടറി നിലവിൽ വന്നതെവിടെ- മഹാരാഷ്ട്രയിലെ നാസിക്കിൽ


33. 2022- ലെ പ്രസിഡൻസ് ഫ്ളീറ്റ് റിവ്യൂ വേദി- വിശാഖപട്ടണം


34. മികച്ച പാർലമെന്റേറിയന്മാർക്കു നൽകുന്ന പന്ത്രണ്ടാമത് സൻസദ് വിശിഷ്ട രത്നപുരസ്കാരത്തിന് 2022- ൽ കേരളത്തിൽ നിന്ന് അർഹനായത്- എൻ. കെ പ്രമചന്ദ്രൻ 

  • മൂന്നാം തവണയാണ് എൻ.കെ.പ്രേമചന്ദ്രന് ഈ പുരസ്കാരം ലഭിക്കുന്നത് 

35. രഞ്ജി ട്രോഫിയുടെ ചരിത്രത്തിൽ അരങ്ങേറ്റ മത്സരത്തിൽ രണ്ട് ഇന്നിംഗ്സിലും സെഞ്ച്വറി നേടുന്ന മൂന്നാമത്തെ ബാറ്ററെന്ന നേട്ടം സ്വന്തമാക്കിയത്- യാഷ് ദുൽ  


36. ഇപ്പോഴത്തെ ശ്രീലങ്കൻ പ്രസിഡന്റായ ഗോതാബയ രാജപക്സ് ഏത് രാഷ്ട്രീയ കക്ഷിയുടെ സ്ഥാനാർഥിയായാണ് തിരഞെഞ്ഞെടുപ്പിൽ മത്സരിച്ചു ജയിച്ചത്- ശ്രീലങ്ക പൊതുജന പെരുമന 

  • ഗോതാബയയുടെ ജ്യേഷ്ഠസഹോദരനും - മുൻ പ്രസിഡന്റുമായ മഹിന്ദ് രാജപക്സയാണ് ശ്രീലങ്കയുടെ ഇപ്പോഴത്തെ പ്രധാനമന്ത്രി . 

37. ലോക്സഭാ സ്പീക്കർ ഓംബിർള ഏത് സംസ്ഥാനക്കാരനാണ്- രാജസ്ഥാൻ

  • ലോക്സഭയുടെ 17-ാമത് സ്പീക്കറാണ് ഓംബിർള

38. ഇന്ത്യയും യു.എസ്.എയും 2020 ഒക്ടോബറിൽ ഒപ്പുവെച്ച സൈനിക കരാർ- ബൈക്ക (Basic Exchange and Cooperation Agreement) 


39. വിഖ്യാതനായ ഏത് ഇന്ത്യൻ ചലച്ചിത്രകാരന്റെ ജന്മവാർഷികദിനമായിരുന്നു 2021 മേയ് രണ്ട് - സത്യജിത് റായ് d

  • 1921 മേയ് രണ്ടിന് കൊൽക്കത്തയിലാണ് റായ് ജനിച്ചത്. 
  • ആദ്യചിത്രം പഥേർ പാഞ്ജലി (1955) 
  • പഥേർ പാഞ്ജലി, അപരാജിതോ, അപുർ സൻസാർ എന്നീ ചിത്രങ്ങൾ "അപുത്രയം' (Apu Trilogy) എന്നറിയപ്പെടുന്നു. 
  • പ്രതിധ്വന്ദി, സീമബദ്ധ, ജനആരണ്യ, ചാരുലത, ജനസാഗർ, ദേവി, മഹാനഗർ തുടങ്ങിയവ വിഖ്യാത ചലച്ചിത്രങ്ങളാണ്. 
  • ദാദാസാഹേബ് ഫാൽക്കെ അവാർഡി ന് പുറമെ പദ്മശ്രീ, പദ്മഭൂഷൺ, പദ്മവി ഭൂഷൺ, ഭാരതരത്നം (1992) തുടങ്ങിയ ബഹുമതികളും ലഭിച്ചിട്ടുണ്ട്. 
  • Our Films, Their Films റായ് രചിച്ച ചലച്ചിത്ര പഠനഗ്രന്ഥമാണ്. 
  • 1992 ഏപ്രിൽ 23- ന് അന്തരിച്ചു. 

40. ഇന്ത്യൻ കൗൺസിൽ ഫോർ ചൈൽഡ് വെൽഫെയറിൻറെ കുട്ടികൾക്കുള്ള

ദേശീയ ധീരത അവാർഡിന് കേരളത്തിൽ നിന്ന് അർഹരായവർ- അഞ്ച്  

  • ഏകലവ്യ അവാർഡ്- എയ്ഞ്ചൽ മരിയ ജോൺ
  • അഭിമന്യ അവാർഡ്- ഷാനിസ് അബ്ദുള്ള ടി.എൻ 
  • ജനറൽ അവാർഡ്- ശിവ കൃഷ്ണൻ കെ.എൻ, ശീതൾ ശശി.കെ, ഋതുജിത്ത്. എ

No comments:

Post a Comment