Saturday, 20 August 2022

Current Affairs- 20-08-2022

1. 2022- ലെ കോമൺവെൽത്ത് ഗെയിംസിൽ വനിതകളുടെ 100 മീറ്റർ ഓട്ടത്തിൽ സ്വർണ്ണം കരസ്ഥമാക്കിയ ജമൈക്കൻ താരം- എലെയ്ൻ തോംസൺ ഹെറാ


2. 2025- ലെ അന്താരാഷ്ട്ര വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിന് വേദിയാകുന്ന രാജ്യം- ഇന്ത്യ


3. 2030- ഓടു കൂടി നിലവിൽ വരാൻ പോകുന്ന സൗദി അറേബ്യയിലെ ഭാവി, സുസ്ഥിര നഗരം- നിയോം


4. ലോകബാങ്കിന്റെ ഇന്ത്യയിലേക്കുള്ള പുതിയ കൺട്രി ഡയറക്ടറായി നിയമിതനായ വ്യക്തി- അഗസ്റ്റേ ടാനോ കൊവാമെ


5. കോമൺവെൽത്ത് ഗെയിംസ് അത്ലറ്റിക്സിൽ വ്യക്തിഗത സ്വർണ്ണം നേടുന്ന ആദ്യ മലയാളി- എൽദോസ് പോൾ (ട്രിപ്പിൾ ജംപ്) 

  • വെള്ളി മെഡൽ നേടിയ മലയാളി താരം- അബ്ദുല്ല അബൂബക്കർ (ട്രിപ്പിൾ ജംപ്)  

6. സാങ്കേതിക തകരാറിനെത്തുടർന്ന് പരാജയപ്പെട്ട രാജ്യത്തിന്റെ ചെറു ഉപഗ്രഹ വിക്ഷേപണ വാഹനത്തിന്റെ (എസ്.എസ്.എൽ.വി.) പ്രഥമ ദൗത്യം- എസ്.എസ്.എൽ.വി. ഡി- 1 


7. ആഗോള ചെസ്റ്റ് സംഘടനയായ ഫിഡെയുടെ ഡെപ്യൂട്ടി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്- വിശ്വനാഥൻ ആനന്ദ്


8. അമേരിക്കയിലെ ന്യൂജെഴ്സിയിൽ നടന്ന 'മിസ് ഇന്ത്യ യു.എസ്.എ. 2022' മത്സരത്തിൽ സുന്ദരിപ്പട്ടം നേടിയ ഇന്ത്യൻ അമേരിക്കൻ വംശജ- ആര്യ വാൽവേക്കർ 


9. സംസ്ഥാന സഹകരണ സർവീസ് പരീക്ഷാ ബോർഡ് ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടത്- എസ്.യു.രാജീവ് 


10. U20 സാഫ് ഫുട്ബോൾ കിരീട ജേതാക്കൾ- ഇന്ത്യ (ബംഗ്ലാദേശിനെ പരാജയപ്പെടുത്തി) 


11. ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭത്തിന്റെ 80-ാം വാർഷികം- 2022 ഓഗസ്റ്റ് 8


12. ഇന്ത്യയുടെ പതിനാലാമത് ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടത്- ജഗ്ദീപ് ധൻ കർ

  • ജഗ്ദീപ് ധൻകർ ഏത് സംസ്ഥാനത്തിലെ മുൻഗവർണറായിരുന്നു- ബംഗാൾ

13. 2022 ആഗസ്റ്റിൽ അമേരിക്കൻ ഉന്നത കോടതിയിൽ ജഡ്ജിയായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വംശജ- രൂപാലി ദേശായി


14. 2022- ലെ അണ്ടർ 20 സാഫ് ഫുട്ബോളിൽ കിരീടം നേടിയത്- ഇന്ത്യ


15. ഇന്ത്യയിലെ ആദ്യത്തെ യാത്രാ ഡ്രോൺ ഏതാണ്- വരുണ


16. ലോകത്തിലെ ഏറ്റവും വലിയ ഫ്ളോട്ടിങ് സോളാർ പവർ പ്ലാന്റ് സ്ഥാപിക്കാൻ തീരുമാനിച്ചത് എവിടെയാണ്- ഓംകാരേശ്വർ, മധ്യപ്രദേശ്


17. ഉത്തർപ്രദേശ് ഹിന്ദി സംസ്ഥാന്റെ 2021- ലെ സൗഹാർദ സമ്മാൻ നേടിയ മലയാളി- പ്രൊഫ. കെ.എസ്. സോമനാഥൻ നായർ


18. 2022 കോമൺവെൽത്ത് ഗെയിംസിൽ ലോങ്ങ് ജമ്പിൽ വെള്ളി മെഡൽ നേടിയ മലയാളി- M ശ്രീശങ്കർ 


19. ഓട്ടോമാറ്റിക് സിഗ്നൽ സംവിധാനം ഏർപ്പെടുത്താൻ അനുമതി ലഭിച്ച കേരളത്തിലെ റെയിൽ പാത- എറണാകുളം - ഷൊർണൂർ


20. 2021- ലെ വേൾഡ് ഗെയിംസ് ഓഫ് അത്ലറ്റിക് ഇയർ പുരസ്കാരം നേടിയ താരം- പി ആർ ശ്രീജേഷ്


21. വിവിധ വകുപ്പുകളുടെ സഹകരണത്തോടെ വ്യവസായ വകുപ്പ് നടപ്പാക്കുന്ന" ഒരു ലക്ഷം സംരംഭം" പദ്ധതിയിൽ ഒന്നാമത് എത്തിയ ജില്ല- പാലക്കാട്


22. സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും സൈനിക, സമാന്തര സൈനിക, പോലീസ് സേനകൾക്ക് നൽകുന്ന ഏറ്റവും ഉയർന്ന ബഹുമതിയായ പ്രസിഡൻസ് കളേഴ്സ് ലഭിച്ചത്- തമിഴ്നാട് പോലീസ് (ദക്ഷിണേന്ത്യയിൽ നിന്നും ഈ ബഹുമതി ലഭിക്കുന്ന ആദ്യ പോലീസ് സേന)


23. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലായി കന്നുകാലികൾക്കിടയിൽ പടർന്നു പിടിക്കുന്ന ലംബി ത്വക്ക് രോഗത്തിന് വാക്സിൻ വികസിപ്പിച്ചത്- ICAR (Indian Council of Agricultural Research) 


24. ഒക്ടോബർ 30- മുതൽ നവംബർ 6- വരെ നടക്കുന്ന രണ്ടാമത് നോർത്ത് ഈസ് ഒളിമ്പിക്സിന്റെ വേദി- മേഘാലയ


25. യുഎൻ റിപ്പോർട്ട് പ്രകാരം 2021 ലെ ഡിജിറ്റൽ കറൻസി ഉപയോഗത്തിൽ ഒന്നാമതെത്തിയ രാജ്യം- ഉക്രൈൻ


26. യുഎൻ റിപ്പോർട്ട് പ്രകാരം 2021- ലെ ഡിജിറ്റൽ കറൻസി ഉപയോഗത്തിൽ ഇന്ത്യയുടെ സ്ഥാനം- 7


27. തൊഴിലിടങ്ങളിൽ ശിശുപരിപാലന കേന്ദ്രങ്ങൾ ആരംഭിക്കുന്നതിനായി ശിശു വികസന വകുപ്പ് ആരംഭിച്ച പദ്ധതി- ക്രഷ്


28. മഹാത്മാഗാന്ധിയും മാധവിക്കുട്ടിയും എന്ന പുസ്തകം എഴുതിയ വ്യക്തി- കെ.സി.നാരായണൻ


29. തമിഴ്നാടിന്റെ ആദ്യ അന്താരാഷ്ട പട്ടം പറത്തൽ മഹോത്സവത്തിന് വേദിയായത്- മഹാബലിപുരം


30. 2022- ലെ കോമൺവെൽത്ത് ഗെയിംസിൽ ലോങ് ജംപിൽ വെള്ളി മെഡൽ നേടിയ മലയാളി- എം.ശ്രീശങ്കർ  


31. ഇന്ത്യയിലെ ആദ്യ മെഡിക്കൽ സിറ്റി നിലവിൽ വരുന്ന സംസ്ഥാനം- മഹാരാഷ്ട്ര  


32. 2022- ൽ കേരളത്തിൽ നടക്കുന്ന സന്തോഷ് ട്രോഫിയുടെ ഭാഗ്യചിഹ്നം രൂപകല്പന ചെയ്ത വ്യക്തി- വി ജി പ്രദീപ് കുമാർ 


33. തൊഴിലാളി ക്ഷേമനിധി ബോർഡ് ജില്ലകളിൽ നടപ്പിലാക്കുന്ന പുതിയ ഭവനപദ്ധതി - ഒരു തൊഴിലാളിക്ക് ഒരു വീട് 


34. ദേശീയ ബാലാവകാശ കമ്മീഷൻ ഏർപ്പെടുത്തിയ 2022 ലെ മികച്ച് പെർഫോമിംഗ് ഡിസ്ട്രിക്ട് അവാർഡ് ലഭിച്ച കേരളത്തിൽ നിന്നുള്ള ജില്ല- തിരുവനന്തപുരം


35. ഈ വർഷത്തെ ലോകമാന്യ തിലക് ദേശീയ പുരസ്കാരം ലഭിച്ചതാർക്കാണ്- ടെസ്സി തോമസ്

No comments:

Post a Comment